നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2007, നവംബർ 13, ചൊവ്വാഴ്ച

സെക്സ്‌....!

"അഛാ..!ഈ സെക്സ്‌ എന്ന്‌ പറഞാല് എന്താ..?"

എട്ടു വയസ്സുകാരനായ മകന്റെ ചോദ്യം കേട്ട്‌ അഛന്‍ ഞെട്ടി...!
വായിച്ചുകൊണ്ടിരുന്ന പത്രത്തില്‌ നിന്ന്‌ കണ്ണെടുക്കാതെ
ഈ കുട്ടിയോട്` എന്തു സമാധാനം പറയും
എന്ന്‌ ചിന്തിച്ച്‌ വീണ്ടും വീണ്ടും ഞെട്ടി.

ഈ നശിച്ച ടിവി..!
കേബിള്‍ ഇന്നു തന്നെ കട്ടു ചെയ്യണം.അഛന്‍ തീരുമാനിച്ചു.

ഒടുവില്‍ ആകാംക്ഷയോടെ
സംശയം മാറ്റാന്‍ തയ്യാറായി നില്‍ക്കുന്ന മകന്റെ
നിഷ്കളങ്കമായ മുഖത്തേക്ക്‌ പാളി നോക്കി അഛന്‍ പറഞു.

"ആഹ്..അതു ഞാന്‍ നാളെ പറഞു തരാം."

ഭാര്യയോട്‌ പറയണമോ..?
മകന്‍ ചിലപ്പോള് അവളോടും ചോദിച്ചാലോ..?
വേണ്ട അവളെ വിഷമിപ്പിക്കേണ്ട
ഇതു തനിക്ക്‌ തന്നെ കൈകാര്യം ചെയ്യാവുന്നതേ ഉള്ളു.


സ്കൂളുകളില്‍ ലൈഗികവിദ്യാഭ്യാസം വേണമോ
എന്നതിനെ ക്കുറിച്ച്‌ ചര്‍ച്ച നടക്കുന്ന കാലമാണ്.

മകനെ അടുത്തേക്ക്‌ വിളിച്ച്‌ രഹസ്യമായി പറഞു.

"മോന്‍ ഇത്‌ ആരോടും ഇനി ചോദിക്കരുത്‌.
അഛന്‍ നാളെ വിശദമായി പറഞു തരാം.കേട്ടോ..!"

"ശരിയഛാ.."
മകന്‍ പറഞു.

മകന്റെ സംശയം ആയിരുന്നു അഛന്റെ ഓഫീസിലെ
അന്നത്തെ സജീവചര്‍ച്ചാ വിഷയം.

എല്ലാവരും തകരുന്ന സദാചാരത്തെക്കുറിച്ച്‌ ആശങ്കപ്പെട്ടു.
ടി.വി യാണ് പ്രധാന പ്രശ്നം.
കുട്ടികള് ഇപ്പോള് വളരെ നേരത്തെ വഴിതെറ്റുകയാണ്.
ചര്‍ച്ചകള്‍` നീണ്ടു.

മകന്റെ സംശയം എന്തായാലും തീര്‍ക്കണം
എന്ന കാര്യത്തില്‍ തീരുമാനമായി.
ശാസ്ത്രീയമായി തന്നെ കുട്ടിക്ക്‌ കാര്യങള് വിശദീകരിച്ചു കൊടുക്കണം.

അഛന്‍ ഒരു സുഹൃത്തിനോടൊപ്പം ലൈബ്രറിയില്‍ ചെന്ന്‌ വിവരങള് ശേഖരിച്ചു.
ലളിതമായി കാര്യങള് വിശദീകരിക്കുന്ന ഒരു
പുസ്തകം കയ്യില്‍ കരുതുകയും ചെയ്തു.
വീണ്ടും സംശയം ഉണ്ടായാല് റഫറന്‍സിനായി ഉപയോഗിക്കാമല്ലോ..!

വീട്ടിലെത്തി.
ഹോം വര്‍ക്ക്‌ ചെയ്തുകൊണ്ടിരുന്ന മകനെ
രഹസ്യമായി അടുത്തേക്ക്‌ വിളിച്ചു.
ശബ്‌ദത്തില്‍ ഗൌരവം നിറച്ച്‌ അച്ചന്‍ പറഞു

"മോനെ നീ ഇന്നലെ ചോദിച്ചില്ലെ..?"

"എന്താ അഛാ..?"

"നീ ഇന്നലെ ഒരു കാര്യം ചോദിച്ചില്ലേ..?"

"ഓ..അതോ...!
അതു ഞാന്‍ എഴുതി.
എം എന്നായിരുന്നു എഴുതേണ്ടത്‌.
ഫ്രെണ്ട് രാഹുലിനോട്‌ ചോദിച്ചു.
അവനാ പറഞത്‌."

ഇത്തവണയും അഛന്‍ ഞെട്ടി.
പരിഭ്രമം പുറത്തുകാണിക്കാതെ ചോദിച്ചു.

"ങേ..എന്താ ..എന്താ നീ പറഞത്‌..?"

"അഛാ..സ്കൂള്‍ സ്കോളര്‍ഷിപ്പിനുള്ള
അപേക്ഷാഫോറത്തില്‍ പൂരിപ്പിക്കാന്‍ ഉള്ളതായിരുന്നു.
എം അല്ലെങ്കില്‍ എഫ്‌...! അതായിരുന്നു ചോയ്സ്‌.
നമ്മളൊക്കെ ആണുങളല്ലെ
ഞാന്‍ എം എന്ന്‌ എഴുതി .ടിച്ചര്‍ക്ക്‌ കൊടുത്തു...!"

ഇളിഭ്യനായ അഛന്‍ റഫറന്സിനായി കൊണ്ടുവന്ന
പുസ്തകവും കുറിപ്പുകളും മകന്റെ കണ്ണില്‍ പ്പെടാതെ
എങനെ തിരികെ ലൈബ്രറിയില്‍ എത്തിക്കും എന്ന ചിന്തയിലായിരുന്നു.

(കൊച്ചിയില്‍ നടന്ന സംബൂര്‍ണ്ണ ഗീതായഞജ പ്രഭാഷണത്തില്‍
സ്വാമി സന്ദീപ്‌ചൈതന്യ പറഞ കഥയുടെ സ്വതന്ത്യാവിഷ്കാരം.
ഈ കഥ നേരത്തെ കേട്ടിട്ടുള്ളവര് ക്ഷമിക്കുക)

2007, മാർച്ച് 20, ചൊവ്വാഴ്ച

കേബിള്‍ ടിവി....

"കേബിള്‍ ടിവി വരുന്നൂ....ലോകം മുഴുവന്‍ നിങളുടെ വിരല്‍ത്തുംബില്‍..അംബതില്‍ അധികം ചാനലുകള്‍...ക്രിക്കെറ്റ്,ഫുട്ബോള്‍ കളികള്‍...പുതിയ സിനിമകള്‍..കേബിള്‍ ടിവി വരുന്നു..സമീപിക്കുക സുരഭി സാറ്റ് വിഷന്‍.."

കേബിള്‍ ടിവി നാട്ടില്‍ പ്രചാരത്തിലാകുന്നതിനു മുന്‍പുള്ള ങങളുടെ കൊച്ഛുഗ്രാമത്തിലെ ഒരു പകല്‍..അനൌണ്‍സെംന്റു വാഹനം ഗ്രാമനിരത്തിലൂടെ നീങുകയാണ്‍..മൈക്ക് സെറ്റ് കെട്ടിവച്ച ഒരു പഴയ ജീപ്പാണ്‍ അനൌണ്‍സ്മെന്റ് വണ്ടി..കണാരേട്ടന്‍ ജീപ്പില്‍ ഇരുന്ന് മൈക്കിലൂടെ കേബിള്‍ ടിവി മാഹാത്മ്യം വര്‍ണ്ണിക്കുകയാണ്‍...

നമ്മുടെ ഇപ്പൊഴത്തെ ടിവി ന്യുസ് ഫ്ലാഷുകളുടെ ഗുണമാണ്‍ പണ്ടത്തെ അനൌണ്‍സ്മെന്റ് വാഹനങള്‍ക്ക്.

"ഒരു കണക്ഷന്‍ നൂറ് രൂപാ മാത്രം...ആയിരം രൂപാ ഡെപ്പൊസിറ്റ്..ആ‍യിരത്തിഒരുനൂറ് രൂപാക്ക് എല്ലാ വീട്ടിലും കേബിള്‍ ടിവി...സമീപിക്കുക സുരഭി സാറ്റ് വിഷന്‍.."

കണാരേട്ടന്റെ ശബ്ദം ഗ്രാമത്തിലെ ഓരോ തെരുവിലൂടെയും ഓരോ വീട്ടിലും എത്തി.ദൂരദര്‍ശന്‍ മാത്രം കാണാന്‍ വിധിക്കപ്പെട അന്നത്തെ ഗ്രാമവാസികള്‍ക്ക് മുന്നില്‍ കണാരേട്ടന്‍ മധുരമോഹന വാഗ്ദാനങളുമായി നിറയുകയാണ്‍..

"ഇരുപത്തിനാല്‍ മണിക്കൂറും മലയാളം പരിപാടികള്‍..പാട്ടുകള്‍ ..സുരഭി സാറ്റ് വിഷന്‍..ആയിരത്തി ഒരുനൂറ് രൂപാ.."

സിനിമാതിയേറ്ററിലെ അനൌണ്‍സ്മെന്റ് ജീപ്പില്‍ നിന്നും നോട്ടീസുകള്‍ പാറി വീഴും പോലെ കണാരേട്ടന്റെ ജീപ്പില്‍ നിന്നും നോട്ടീസുകള്‍ പറന്നു..കുട്ടികള്‍ ജീപ്പിന്‍ പിന്നാലെ ഓടി... നോട്ടീസുകള്‍ പെറുക്കിക്കൂട്ടി...അങനെ ഓരോ വീട്ടിലും കേബിള്‍ ടിവി മാഹാത്മ്യം അക്ഷരരൂപത്തിലും എത്തി..

നാട്ടില്‍ സംഭവം വലിയ വാര്‍ത്തയായി..സുരഭിയില്‍ നീണ്ട ക്യൂ രൂപം കൊണ്ടു..പലരും പണമടച്ചു..രണ്ട് ദിവസത്തിനുള്ളില്‍ കേബിള്‍ ടിവി വരുമെന്ന് പണമടച്ചവര്‍ക്ക് ഉറപ്പും ലഭിച്ചു.

പറഞപോലെ രണ്ടു ദിവസതിനുള്ളില്‍ കേബിള്‍ ടിവിക്കാര്‍ കേബിള്‍ വലിച്ചു തീര്‍ത്തു...ഓരോ വീട്ടിലേക്കും കണക്ഷന്‍ നല്‍കാന്‍ തുടങി.

ആദ്യം പണമടച പലിശക്കാരന്‍ മത്തായിചേട്ടന്റെ വീട്ടിലായിരുന്നു കേബിള്‍കാര്‍ ആദ്യം എത്തിയത്.

വീട്ടിനുള്ളിലേക്ക് കേബിള്‍ വലിച്ഛുകൊണ്ടിരുന്ന കേബിള്‍ കാരോട് മത്തായിചേട്ടന്‍ ക്ഷുഭിതനായി ചോദിച്ചു

"ഇതെന്നാടാ കൂവേ..കംബി മാത്രം ഉള്ളോ..ടിവി എന്തിയേ?.....ആയിരത്തി ഒരുനൂറ് രൂപാക്ക് ടിവിയും തരൂന്നല്ലായിരുന്നോ നിങള്‍ പറഞിരുന്നത്? ഇതിപ്പോ കംബീം കൊളുത്തിയിട്ടേച് പോകുവാന്നോ?കേബിള്‍ ടിവിന്ന് പറഞിട്ട് ടിവി എവിടെ?"

മത്തായിചേട്ടന്റെ മുന്‍പില്‍ നിന്നും കേബിള്‍കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു..

2007, മാർച്ച് 13, ചൊവ്വാഴ്ച

ഞണ്ണി വേണോ?.......പണം വേണോ?...

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന്‍ വളരെ മുന്‍പാണ്‍ സംഭവം!.
ഇങ്ലണ്ടില്‍ നിന്നും ബ്രിട്ടീഷ് ഇന്ത്യയില്‍ ജോലിക്കെത്തിയ സായിപ്പും മദാമ്മയും
അവധിയെടുത്ത് മലബാറ് കാണാനിറങിയതാണ്‍!.
മോട്ടോര്‍കാറിലാണ്‍ യാത്ര.
മലബാറിലെ അന്നത്തെ ദുര്‍ഘടമായ വഴികളിലുടെ സായിപ്പിണ്ടെ കാറ് നിരങി നീങുകയാണ്‍.

കാളവണ്ടികള്‍ മാത്രം പോകുന്ന വഴിയിലിറങിയ മഹാത്ഭുതം കാണാന്‍ നാട്ടുകാരും നിരത്തുവക്കിലുണ്ട്!.
മലയാള നാടിന്റെ സൌന്ദര്യം ആസ്വദിച്ച് ബ്രിട്ടീഷ് ദംബതികള്‍ നീങവേ
ഒരു കല്ലില്‍ തട്ടിയ കാറ് നിരത്തുവക്കിലെ കുഴിയിലേക്ക് വീണു.

കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ പുറത്തിറങി വിഷണ്ണരായി അരികിലേക്ക് മാറി നിന്നു.

കാഴ്ച്ഛ കണ്ടുനിന്ന നാട്ടുകാര്‍ നിരത്തിലിരങി.പിന്നീട് കാറ് ഉയര്‍ത്താനുള്ള ശ്രമമായി.
ആദ്യമായി മോട്ടോര്‍കാറ് കണ്ട നാട്ടുകാര്‍ ഉത്സാഹത്തോടെ കുഴിയില്‍ ചാടിയിറങി.
വളരെ നേരത്തെ ഭഗീരഥ പ്രയത്നത്തിന്‍ ശേഷം കാറ് വലിച്ച് കയറ്റി നിരത്തീല്‍ എത്തിച്ചു.

അല്‍പ്പസ്വല്‍പ്പം മലയാളം അറിയാവുന്ന സായിപ്പ് നാട്ടുകാരെ നോക്കി മനോഹരമായി ചിരിച്ഛു.
"നിങള്‍ ഞങളെ രക്ഷിച്ഛു.ഞങള്‍ എന്താണ്‍ ചേയ്യേണ്ടത്.നിങള്‍ക്ക് എന്താണ്‍ വേണ്ടത്?
ഞണ്ണി വേണോ? പണം വേണോ?"

പ്രതിഫലം മോഹിക്കാതെ ഉപകാരം ചെയ്ത നാട്ടുകാര്‍ ഇതോടെ ആശയക്കുഴപ്പത്തിലായി.

പണം മതിയെന്ന് ഒരുകൂട്ടര്‍.വേണ്ട ഞണ്ണി ചൊദിക്കാം എന്ന് മറ്റൊരു കൂട്ടര്‍.
ഈ ഞണ്ണി പണത്തേക്കാള്‍ വലിയ എന്തോ സാധനമാണ്‍.സായിപ്പ് ബ്രിട്ടനില്‍ നിന്ന് കൊണ്ടുവന്നതാണ്‍..
എന്നായി പലരും..
ഒടുവില്‍ ഞണ്ണി ചോദിക്കാന്‍ തീരുമാനിച്ഛു.

"ഞങള്‍ക്ക് ഞണ്ണി മതി..പണം വേണ്ട..നാട്ടുകാര്‍ പറഞു."

ഇതിനകം സ്റ്റാര്‍ട്ട് ചെയ്തിരുന്ന കാറിലേക്ക് സായിപ്പും മദാമ്മയും കയറി.നാട്ടുകാരെ നോക്കി കൈ വീശി.എന്നിട്ട് പറഞു.

"ഞണ്ണി..എല്ലാവര്‍ക്കും ഞണ്ണി..ഞങളെ രക്ഷിച്ഛ എല്ലവര്‍ക്കും ഞണ്ണി.."

ഇളിഭ്യരായി നിന്ന നാട്ടുകാര്‍ക്കിടയിലുടെ സായിപ്പിണ്ടെ കാറ് നിരങി നീങിതുടങി.മലയാളം ശരിക്കും അറിയാത്ത സായിപ്പിന്റെ "ഞണ്ണി" നന്ദി ആയിരുന്നു എന്ന് നാട്ടുകാര്‍ക്ക് വളരെ പതുക്കെയാണ്‍ മനസ്സിലായത്.അപ്പോഴേക്കും സായിപ്പിണ്ടെ കാറ്
മലബാറിണ്ടെ അതിര്‍ത്തി പിന്നിട്ടിരുന്നു.

2007, ഫെബ്രുവരി 28, ബുധനാഴ്‌ച

ബെറ്റുവീരന്‍....

ബാങ്കുജീവനക്കരനായ ഒരു സുഹ്രുത്ത് പറഞ കഥയാണ്‍...നടന്ന സംഭവം ആണന്നാണ്‍ പറയുന്നത്..

സുഹ്രുത്തിന്റെ അതേ ബാങ്കില്‍ അതേ ബ്രാഞ്ചില്‍ ജീവനക്കാരന്‍ ആയിരുന്ന ആളാണ്‍ കഥാനായകന്‍.
ബെറ്റുവീരന്‍ എന്നാണ്‍ നമ്മുടെ കഥാനായകനെ മറ്റ് ജീവനക്കാരും ബാങ്കില്‍ എത്തുന്ന ഇടപാടുകാരും വിളിച്ചിരുന്നത്.

അങനെ വിളിക്കാന്‍ കാരണമുണ്ട്.

ബെറ്റു വച്ച് എങനെയെങ്കിലും പണം നേടുകയാണ്‍ ഇയാളുടെ പ്രധാന ജോലി.പുതുതായി പരിചയപ്പെടുന്നവരെ പെട്ടന്ന് ഇയാള്‍ കെണിയില്‍ വീഴ്ത്തും.പേരും നാടും മറ്റു വിശേഷങളും തിരക്കിയ ശേഷം വളരെ നാടകീയമായിട്ടായിരിക്കും ഇയാളുടെ ചോദ്യം.

"അല്ലാ! ഇന്നലെ സരിത തിയേറ്ററില്‍ സിനിമക്ക് ഉണ്ടായിരുന്നു അല്ലേ?"

"ഇല്ലല്ലൊ...ഞാന്‍ ഇന്നലെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു..പുറത്ത് ഇറങിയതേ ഇല്ല."

ബെറ്റുവീരന്‍ വിടില്ല..

"നിങള്‍ സിനിമക്ക് ഉണ്ടായിരുന്നു.ഞാന്‍ കന്ണ്ടതല്ലേ.ബാല്‍ക്കണിയില്‍ അല്ലേ കേറിയത്?"

"ഇല്ല..നിങള്‍ക്ക് ആളു തെറ്റി..അത് ഞാനായിരിന്നില്ല."

"അല്ല നിങള്‍ തന്നെ...നമുക്ക് ബെറ്റുവക്കാം.."

ബെറ്റുവച്ച ശേഷം എങനെയും വേണ്ടിവന്നാല്‍ കള്ളസാക്ഷികളെ ഒപ്പിച്ചായാലും നമ്മുടെ കഥാനായകന്‍ പണം വാങിയിരിക്കും.

ബെറ്റുവീരന്‍ ബാങ്കുജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും സ്ഥിരം ശല്യമായി.ഇയാളെ പേടിച്ച് ഇടപാടുകാര്‍ പലരും ബാങ്കില്‍ വരാതായി..ബ്രാഞ്ചിന്റെ ബിസിനസ്സ് കുറഞു.
ഒടുവില്‍ ഹെഡ് ഓഫീസ് ഇടപെട്ടു..ഇയാളെ കേരളത്തിന്‍ വെളിയിലേക്ക് സ്ഥലം മാറ്റാന്‍ തീരുമാനമായി.

ബാങ്ലൂര്‍ക്കായിരുന്നു സ്ഥലമാറ്റം.

ബാങ്ലൂര്‍ക്ക് അയക്കും മുന്‍പ് തന്നെ വരുന്നയാളുടെ വിശേഷങള്‍ ഇവിടത്തെ മാനേജര്‍ ബാങ്ലൂരിലെ മാനേജരെ വിളിച്ച് പറഞു.സൂക്ഷിക്കണം എന്ന് മുന്നറിയിപ്പും നല്‍കി.

നമ്മുടെ കഥാനായകന്‍ ബാങ്ലുരില്‍ എത്തി.ചാര്‍ജ് എടുക്കാനുള്ള രേഖകള്‍ മാനേജര്‍ക്ക് നല്‍കി.ഔദ്യോകിക നടപടിക്രമങള്‍ പുര്‍ത്തിയാക്കിയ ഉടനെ നിഷ്കളങ്കമായി ചോദിച്ചു.

"സാറിന്‍ മൂലക്കുരു ഉണ്ട്!.. അല്ലേ?"

"ഇല്ലാ.."

"ഉണ്ട്..സാറ് നാണക്കേട് കാരണം സമ്മതിക്കാത്തതാണ്‍"

"ഇല്ല..സുഹ്രുത്തേ"

"സാറിണ്ടെ ഇരിപ്പ് കണ്ടാല്‍ അറിയാം..സാറ് നുണ പറയുകയാണന്ന്.നമുക്ക് ബെറ്റുവക്കാം. അഞൂറ് രൂപ"

സഹികെട്ട മാനേജര്‍ പറഞു.

"ശരി ...നിങള്‍ തൊട്ടുനോക്കി ബോധ്യപ്പെടൂ !"

ബെറ്റുവീരന്‍ തൊട്ടുനോക്കി..പരാജയം സമ്മതിച്ചു..അഞൂറ് രൂപയും മാനേജര്‍ക്ക് നല്‍കി.

വിജയശ്രീലാളിതനായ ബാങ്ലൂരിലെ മാനേജര്‍ നാട്ടിലെ മാനേജരെ വിളിച്ച് കാര്യങള്‍ വിശദീകരിച്ചു.

ഞെട്ടിപ്പോയ നാട്ടിലെ മാനേജരുടെ മറുപടി ഇതായിരുന്നു

"സാറേ..ചതിച്ചു!..
ബാങ്ലൂരില്‍ എത്തിയ ഉടനെ സാറിന്റെ ആസനത്തില്‍ തൊടും എന്നു പറഞ് അവന്‍ എന്റെ അടുത്ത് ആയിരം രൂപക്ക് ബെറ്റുവച്ചിരുന്നു..നാണക്കേട് കാരണം ഞാന്‍ വിളിച്ഛ് പറയാതിരുന്നതാണ്‍...!"

2007, ഫെബ്രുവരി 12, തിങ്കളാഴ്‌ച

ബോബ് എവിടെപ്പോയി?


അമേരിക്കന്‍ പ്രെസിഡന്റ് ജോര്‍ജ് ബുഷ് വാഷിങ്റ്റ്ണില്‍ ഒരു സ്കൂളില്‍ കുട്ടികള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ എത്തിയതാണ്‍.
തന്റെ ഇറാഖ് നയത്തെ കുറിച്ചും തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിനെ കുറിച്ചും താന്‍ ഇല്ലായിരുന്നുവെങ്കില്‍ ലോകത്തിന്‍ സംഭവിക്കുമായിരുന്ന ദുരന്തത്തെ കുറിച്ചും ബുഷ് സംസാരിചു.
കുറച്ചു സമയം കുട്ടികള്‍ക്ക് സംശയം ചോദിക്കാന്‍ അനുവദിച്ചു.
ഒരു കുട്ടി കൈ പൊക്കി.
ബുഷ് ചോദിച്ചു."എന്താ നിന്റെ പേര്‍?"
കുട്ടി പറഞു."ബോബ്."
"ശരി ചൊദിചോളു.എന്താ അറിയേണ്ട്ത്?"
"പ്രെസിഡന്റ എനിക്ക് മൂന്ന് ചോദ്യങള്‍ ഉണ്ട് .
"ഒന്നാമത്തെ ചോദ്യം.യു.ന്‍ അനുമതി ഇല്ലാതെ അമേരിക്ക എന്തിന്‍ ഇറഖിനെ ആക്രമിച്ചു?
രണ്ടാമത്തെത്..ജോണ്‍ കെറിക്ക് കൂടുതല്‍ വോട്ട് കിട്ടിയിട്ടും താങ്കള്‍ എങനെ പ്രസിഡന്റായി?
മൂന്നാംചോദ്യം..ഒസാമ ബിന്‍ ലാദനെ പിടിക്കാത്തത് എന്തുകൊണ്ട്?"

പെട്ടന്ന് സ്കൂളില്‍ ബെല്ല് അടിച്ചു. ഇടവേളക്ക് ശേഷം കാണാം എന്ന് പറഞു ബുഷ് പോയി.
തിരിച്ചെത്തിയപ്പോള്‍ ബുഷ് ചോദിച്ചു.
"എവിടെയാണ്‍ നമ്മള്‍ നിറ്ത്തിയത്?ഓ! സംശയം ചോദിക്കുകയായിരുന്നു അല്ലേ.ശരി ചോദിക്കൂ?"

മറ്റൊരു കുട്ടി എണീറ്റു നിന്നു.
ബുഷ് ചോദിച്ചു."എന്താ നിന്റെ പേര്‍?"
കുട്ടി പറഞു."സ്റ്റീവ്."

"ശരി ചൊദിചോളു

.എന്താ അറിയേണ്ട്ത്?"

"പ്രെസിഡന്റ എനിക്ക് നാല് ചോദ്യങള്‍ ഉണ്ട് .

ഒന്നാമത്തെ ചോദ്യം.യു.ന്‍ അനുമതി ഇല്ലാതെ അമേരിക്ക എന്തിന്‍ ഇറഖിനെ ആക്രമിച്ചു?
രണ്ടാമത്തെത്..ജോണ്‍ കെറിക്ക് കൂടുതല്‍ വോട്ട് കിട്ടിയിട്ടും താങ്കള്‍ എങനെ പ്രസിഡന്റായി?
മൂന്നാംചോദ്യം..ഒസാമ ബിന്‍ ലാദനെ പിടിക്കാത്തത് എന്തുകൊണ്ട്?
നാലാമത്തെത്..ബോബ് എവിടെ പ്പോയി!?"
(ഇ മെയിലൂടെ പ്രചരിക്കുന്ന ഒരു തമാശ)

2007, ഫെബ്രുവരി 10, ശനിയാഴ്‌ച

...നംബൂതിരിയും മാങാക്കച്ചവടക്കാരനും....

പൊളിഞു പാളീസായ ഒരു ഇല്ലത്തെ നംബൂതിരി ചന്തയിലേക്ക് ഇറങിയതാണ്.കയ്യില്‍ പണമുണ്ടായിട്ടല്ല.വെറുതെ ഒന്നു കറങണം...സാധനങള്‍ എല്ലാം നടന്നു കാണണം..അത്ര തന്നെ..ആള്‍ക്കൂട്ടത്തിലൂടെ ബഹളത്തിലൂടെ നടന്ന് നംബൂതിരി ഒരു മാങാക്കച്ചവടക്കാരന്റെ അടുത്തെത്തി.കുന്നു കൂട്ടിയിട്ടിരിക്കുന്ന പച്ചമാങകള്‍ കൊതിയോടെ നോക്കി.മാങാചമ്മന്തി കൂട്ടി ചൂട് കഞി കുടിക്കുന്നതിന്റെ സ്വാദ് നംബൂതിരിയുടെ നാവിലൂറി.

നംബൂതിരിയുടെ നോട്ടം കണ്ട് മാങാക്കാരന്‍ ചോദിച്ചു."എന്താ തിരുമേനി?മാങ വേണോ?
ഒരു കിലോക്ക് പത്തുരൂപ തന്നാല്‍ മതി".നംബൂതിരി ഒന്നും മിണ്ടിയില്ല..കയ്യില്‍ ആകെയുള്ള അന്‍പതു പൈസ തിരുപ്പിടിച്ചു നിന്നതെയുള്ളു
അന്‍പതു പൈസക്കു എത്ര മാങ തരും എന്നു ചോദിച്ചാലൊ.
വേണ്ട.
നാണം കെടണ്ട. .

"രണ്ടൂ കിലൊ വാങിക്കോ തിരുമേനി.രണ്ടു രൂപ കുറച്ച് തരാം.പതിനെട്ടു രൂപ തന്നാ മതി". മാങാക്കാരന്‍ പറഞു.എന്നിട്ടും നംബൂതിരി മിണ്ടുന്നില്ല.മാങാചമ്മന്തിയുടെ രുചി ഓര്‍ത്ത് പച്ചമാങയുടെ മണം ആസ്വദിച്ച് നില്‍ക്കുകയാണ്.
മാങാക്കാരന്‍ വീണ്ടും ."തിരുമേനി മൂന്നു കിലൊ എടുത്തോളൂ..ആറു രൂപ കറച്ച് തരാം."
നംബൂതിരി മിണ്ടുന്നില്ല."നാലു കിലോ എടുത്തോളൂ.പത്തുരൂപ കുറച്ചു തരാം."
എന്നിട്ടും നംബൂതിരി ആലോചനയിലാണ്.

എന്താ തിരുമേനി ആലോചിക്കുന്നതു?മാങാക്കാരന്‍ ചോദിച്ചു.

ഒടുവില്‍ നംബൂതിരി പറഞു "അല്ലാ! മാങ വെറുതെ കിട്ടാന്‍ എത്ര കിലോ വാങണംന്ന്
നോം
നിരൂപിക്ക്യാര്‍ന്നു."

(സി രാധാകൃഷ്ണന്‍ കൊച്ചിയില്‍ ഒരു ചടങില്‍ സംസാരിച്ചതില്‍ നിന്നും കിട്ടിയത്)