2009, മേയ് 18, തിങ്കളാഴ്‌ച

സി.പി.എമ്മിന് പറ്റിയത്.

രാഷ്‌ട്രീയത്തില് ഒന്നും രണ്ടും തമ്മില് കൂട്ടിയാല് എല്ലായിപ്പോഴും മൂന്ന് ആകണമെന്നില്ല...!
ചിലപ്പോള് നാലാകാം..ആറാകാം..അതുമല്ലെങ്കില് ഒന്ന് തന്നെയാകാം.
അപൂര്‍വ്വമായി പൂജ്യത്തിലോ അതിന് താഴെയോ എത്താം.

രാഷ്ട്രീയത്തിന്റെ ഈ ഗണിതശാ‍സ്ത്രം എല്ലാ രാഷ്ട്രീയക്കാര്‍ക്കും
നേതാക്കള്‍ക്കും അറിയാവുന്നതാണ്.
പക്ഷേ കച്ചവടമനോഭാവത്തിന്റെ കണ്ണട ധരിച്ച ചില നേതാക്കള്‍ ഇക്കാര്യം മറക്കും.
ബാങ്ക് ബാലന്‍സ് കൂട്ടുന്നത് പോലെ വോട്ടുബാങ്കുകളെ കാണും.
സാധാരണ ജനത്തിന്റെ സാമാന്യബുദ്ധിക്ക് നിരക്കാത്ത വിധം കൂട്ടുകെട്ടുകള് ഉണ്ടാക്കും.
വോട്ടെണ്ണികഴിയുംബോള് അനുഭവിക്കകയും ചെയ്യും.

കേരളത്തീല് സി.പി.എമ്മിന് സംഭവിച്ച വന് തിരിച്ചടി അപ്രതീക്ഷിതമായിരുന്നില്ല.
ഒന്നും രണ്ടും പൂജ്യത്തിനും താഴെയാകുന്ന അപൂര്‍വ്വ രാഷ്‌ട്രീയ ഗണിതം ഇവിടെ സംഭവിച്ചു.
കയ്യിലുണ്ടായിരുന്ന 19ല് 15ഉം നഷ്ടമാകുന്ന അവസ്ഥ ഏതൊരു
രാഷ്‌ട്രീയസംവിധാനത്തിനും പരമദയനീയം തന്നെയാണ്.

ഒരു കയ്യില് മദനിയും മറ്റേ കയ്യില് രാമന്‍പിള്ളയും ആയി പൊതുജനത്തിന്റെ
മുന്‍പില് വോട്ടുചോദിക്കാന് നിന്നപ്പോള് തന്നെ സി.പി.എമ്മിന്റെ തകര്‍ച്ച പ്രവചിക്കപ്പെട്ടിരുന്നു.
ജനത്തിന്റെ മനസ്സുകാണാതെ അവരെ വോട്ടുബാങ്കുകള് ആയി മാത്രം
കണ്ടുകൊണ്ട്` സി.പി.എം നടത്തിയ കണക്കുകൂട്ടല് പാടേ തകര്‍ന്നു.

പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരതര്‍ക്കങളും ലാവ്‌ലിന് അടക്കമുള്ള അഴിമതി ആരോപണങളും
ക്രിസ്ത്യന് വിഭാഗങളുമായുള്ള അകല്‍ച്ചയും മദനിയുടെ വോട്ടു ബാങ്കു വഴി
നികത്താമെന്നും മദനി ബന്ധം ഹിന്ദുമത വിശ്വാസികളില് ഉണ്ടാക്കാവുന്ന അസ്വസ്ഥത
രാമന്‍പിള്ള പരിഹരിക്കും എന്നും കരുതിയ പാര്‍ട്ടിനേതൃത്വത്തിന്
പ്രബുദ്ധജനത തക്ക തിരിച്ചടി നല്‍കി.

ബംഗാളിലാകട്ടെ വികസനത്തിന്റെ പേരില് ജനത്തെ മറന്നവരെ ജനം ശീക്ഷിക്കുകയും ചെയ്തു.

കഴിഞ ലോക്‌സഭാ തിരെഞെടുപ്പില് പൊന്നാനിയില് പി.ഡി.പി സ്ഥാനാര്‍ഥി
നേടിയ 50,000ത്തില് പരം വോട്ട് പി.ഡി.പിയുടെ വോട്ടുബാങ്കായി തെറ്റിദ്ധരിച്ചയിടത്താണ്
സി.പി.എമ്മിന് ഇപ്പോള് കിട്ടിയ വന് തിരിച്ചടിയുടെ തുടക്കം.
അന്നത്തെ സാഹചര്യം വിലയിരുത്തുന്നതില് പാര്‍ട്ടിക്ക് കനത്ത പരാജയം സംഭവിച്ചു.
അന്ന് മദനി ജയിലില് ആയിരുന്നു.
വിചാരണ തടവുകാരനായി ജയിലില് കഴിയുന്ന മദനി
നീതിനിഷേധത്തിന്റെ പേരില് ജാതിമത ഭേദമന്യേ ജനങളുടെ സഹതാപം നേടിയിരുന്ന കാലം.

ജയിലില് കഴിഞിരുന്ന മദനി പുറത്തുവന്ന മദനിയേക്കാള് ശക്തനായിരുന്നു.

മാത്രമല്ല 2004 ആന്റണിമന്ത്രിസഭക്കെതിരേയും
മുസ്ലിം ലീഗ് മന്ത്രിമാര്‍ക്കെതിരേയും ജനരോഷമുയര്‍ന്ന കാലം കൂടിയായിരുന്നു.
സ്വഭാവികമായും അന്ന് ലീഗിന് ലഭിച്ചിരുന്ന പരബരാഗത വോട്ടുകള് കുറേയേറെ
പി.ഡി.പി.യുടെ പെട്ടിയിലും വീണു.
കോണ്‍ഗ്രസ്സിനും ലീഗിനും എതിരെ അന്നുണ്ടാ‍യിരുന്ന ജനവികാരം
ഇപ്പോള് ഇല്ല എന്ന കാര്യവും അതുകൊണ്ട് തന്നെ അന്നത്തെ വോട്ട് ഇപ്പോള് കിട്ടില്ല
എന്നും കണക്കുകൂട്ടാന് സാമാന്യ ബുദ്ധി ധാരാളം മതി.
ഇതൊന്നും കൂടാതെ മദനിക്കെതിരെ ഈ വോട്ടെടുപ്പ്‌കാലത്ത്
ഉയര്‍ന്ന തീവ്രവാദി ബന്ധ ആരോപണങളും സ്ഥിതി കൂടുതല് വഷളാക്കി.

മദനിയുടെ പാര്‍ട്ടി തങളുടെ യോഗവേദിയില് ഉണ്ടാ‍കില്ലെന്ന മുഖ്യമന്ത്രിയുടേയും
സി.പി.ഐയുടേയും നിലപാട് മദനിയെക്കുറിച്ചുള്ള ജനമനസ്സുകളിലെ
സംശയം മനസ്സിലാക്കിതന്നെയായിരുന്നു.
പക്ഷേ കച്ചവട മനോഭാവത്തോടെ
ഇല്ലാത്ത വോട്ടുബാങ്കുകള് ലക്ഷ്യം വച്ചവര്
യാതാര്‍ഥ്യം മനസ്സിലാക്കിയില്ല.
അല്ലെങ്കില് യാതാര്‍ഥ്യത്തിന് നേരേ കണ്ണടച്ചു.
പി.ഡി.പി ബന്ധം ഹിന്ദു ക്രിസ്റ്റ്യന് വോട്ടുകളുടെ
ധ്രുവീകരണത്തിന്` ഇടയാക്കുമെന്ന പ്രചരണ കാലത്ത്
തന്നെ ഉയര്‍ന്ന നിരീക്ഷണം ശരിയായി.
അതോടൊപ്പം മുസ്ലിം വോട്ടുകളില് ഗണ്യമായ വിഭാഗവും
യു.ഡി.എഫിനു തന്നെ ലഭിക്കുകയും ചെയ്തു.
ജമ അത്തെ ഇസ്ലാമി,എന്.ഡീ.എഫ് ,പി.ഡി.പി തുടങിയ
മുസ്ലിം സംഘടനകളുടെ തിരഞെടുപ്പു നിലപാടുകളെ മുസ്ലികള്
തന്നെ തള്ളിക്കളഞു.
ലീഗ് ഒഴികെയുള്ള എല്ലാ മുസ്ലിം സംഘടനകളും
അമേരിക്കന് ചാരന് എന്ന് ആരോപിച്ച് സര്‍വ്വശക്തിയും
ഉപയോഗിച്ച് എതിര്‍ത്ത ശശി തരൂരും കെ.വി.തോമസും പാര്‍ലെമെന്റില് എത്തുകയും ചെയ്തു.

കക്ഷത്തിലുള്ളത് പോകുകയും ചെയ്തു ഉത്തരത്തില് ഇരുന്നത് എടുക്കാനും പറ്റിയില്ല
എന്ന അവസ്ഥ കേരളത്തിലേയും ബംഗാളിലേയും ഡല്‍ഹിയിലേയും
സി.പി.എം നേതൃത്വത്തിന് സംഭവിച്ചത് രാഷ്ട്രീയ സ്ഥിതിഗതികള്
വിലയിരുത്തുന്നതിലും ജന മനസ്സ് തിരിച്ചറിയുന്നതിലും ഉണ്ടായ പരാജയം മൂലമാണ്.

കോടികളുടെ അഴിമതികേസില് ഒന്‍പതാം പ്രതിയായി
സി.ബി.ഐ കണ്ടെത്തിയ ആളാണ് സി.പി.എമ്മിന്റെ
സംസ്ഥാന നേതാവ് എന്ന് പൊതു ജനത്തിന് അറിയാം.
ഭരണസ്വാധീനം ഉപയോഗിച്ച് കേസ്` ഇല്ലാതാക്കാന്
പാര്‍ട്ടി ശ്രമിക്കുകയാണെന്നും സി.പി.എം കാരനായ
മുഖ്യമന്ത്രി ഇതിനെതിരെ പൊരുതുകയാണെന്നും അവര് മനസ്സിലാക്കിയിട്ടുണ്ട്.
അഴിമതികേസുകള് കൈകാര്യം ചെയ്യുന്നതില് മുഖ്യമന്ത്രി
പാര്‍ട്ടിയുടെ കൂച്ചുവിലങിനാല് ബന്ധിതനാണ്`
എന്ന ധാരണയും ജനങള്‍ക്കുണ്ട്.

സി.ബി.ഐയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് പറയുംബോള് തന്നെ
നിയമത്തിനും കോടതികള്‍ക്കും മുന്നില് വരാതെ ഭരണസ്വാധീനം ഉപയോഗിച്ച്
വിചാരണയില് നിന്ന് തന്നെ ഒഴിവായിക്കൊണ്ട് രാഷ്ട്രീയപ്രേരിതം എന്ന ആരോപണം
എങനെ തെളിയിക്കും എന്ന ന്യായമായ ചോദ്യവും ജനം ഉയര്‍ത്തുന്നു.

പി.ഡി.പിയുമായി കൂട്ടു കൂടാതെ,ഇടതുമുന്നണിയിലെ അനൈക്യവും
ജനതാദളുമായുള്ള പ്രശ്നങളും ഒഴിവാക്കി സി.ബി.ഐ യുടെ നീക്കത്തെ കോടതിയില് നേരിടും
എന്ന് സധൈര്യം പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി ജനങളുടെ മുന്നില് നിന്നിരുന്നുവെങ്കില്
ഇപ്പോള് ഉള്ളതിന്റെ ഇരട്ടി എം.പി.മാരെയെങ്കിലും
കേരളത്തില് നിന്ന് പാര്‍ലെമെന്റിലേക്ക് അയക്കാന് സി.പി.എമ്മിന് കഴിയുമായിരുന്നു.

ബംഗാളില് സംഭവിച്ചതും മറ്റൊന്നല്ല.ജനങളെ മറന്ന് വികസനത്തിന് പിന്നാലെ പോയതാണ് പ്രശ്നമായത്`.വികസനം ജനങള്‍ക്ക് വേണ്ടിയാകണം.
കര്‍ഷകരായ ജനത്തിന്റെ കൃഷിഭൂമി ബലമായി ഏറ്റെടുക്കുകയും
എതിര്‍പ്പുകള് ഉയരുംബോള് ബലം പ്രയോഗിച്ച് ചോരചിന്തുകയും
ജനങളെ കൊന്നാണെങ്കിലും വികസനം വരുത്താന് ഏകപക്ഷീയ ശ്രമം നടത്തുകയും
ചെയ്യുംബോള് ജനങള് അകലും.
ഈ അകല്‍ച്ച മമതാ ബാനര്‍ജിക്ക് വോട്ടാക്കി മാറ്റാന്
കഴിഞതോടെ ബംഗാളിന്റെ ഇടതുചായ്‌വും പഴം കഥയായി.

ഡല്‍ഹിയിലാകട്ടെ യു.പി.എ സര്‍ക്കാരിന് പിന്തുണ പിന് വലിച്ച ശേഷം
പ്രകാശ് കാരാട്ട് നടത്തിയ നീക്കങള് സി.പി.എം എന്ന പാര്‍ട്ടിയുടെ
ചരിത്രത്തിലെ വലിയ നാണക്കേടുകളായി ചരിത്രം രേഖപ്പെടുത്തും.

അധികാരത്തിനായി ബി.ജെ.പിയുമായും കോണ്‍ഗ്രസ്സുമായും
തരാതരം പോലെ കൂട്ടുകൂടിയ മായാവതിയുമായും ജയലളിതയുമായും
ചന്ദ്രബാബു നായിഡുവുമായും ചേര്‍ന്ന് മൂന്നാം മുന്നണി ഉണ്ടാക്കാന് ശ്രമിക്കുക.
ക്രിസ്റ്റ്യാനികള്‍ക്കെതിരെ അക്രമം നടത്തിയതിന് കുപ്രസിദ്ധരായ
ഒറീസ്സയിലെ ബിജുജനതാ ദളിനെ അവര് ബി.ജെ.പി സഘ്യം
ഉപേക്ഷിച്ച മാത്രയില് തന്നെ സഘ്യകക്ഷിയാക്കുക.
തിരെഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാരില് പങ്കാളികളാകും
എന്ന്` വരെ സി.പി.എം സ്വന്തം ശക്തി ചോര്‍ന്നുപോകുന്നത്`
കാണാതെ സ്വപ്നം കണ്ടു.

സ്വന്തം തട്ടകങളായ കേരളത്തിലും ബംഗാളിലും പാര്‍ട്ടിയുടെ
കീഴിലെ മണ്ണൊലിച്ചു പോകുന്നത്
കാണാതെ രാജ്യത്തിന്റെ ഭരണം കൈപ്പിടിയില് ഒതുക്കാ‍ന്
നോക്കിയതിന്റെ തിരിച്ചടി കിട്ടുകയും ചെയ്തു.

ഇത്രയും തിരിച്ചടികള് നേരിട്ടെങ്കിലും സി.പി.എമ്മിന്റെ പ്രസക്തി നഷ്ടമായി
എന്ന് പാര്‍ട്ടിയുടെ ശത്രുക്കള് പോലും പറയില്ല.
ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങള് വിറ്റഴിക്കുകയും
തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തെ ആഗോളവല്‍ക്കരണകഴചപ്പാടുകളേയും ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള
കച്ചവടമനോഭാവത്തേയും എതിര്‍ക്കാന് സി.പി.എം എന്ന പാര്‍ട്ടി
കൂടുതല് ശക്തമായി തിരിച്ചു വരണം.
വിദേശമൂലധനത്തിന് രാജ്യത്തെ നിയന്ത്രിക്കാന് കഴിയാതെ
ഇരിക്കണമെങ്കില് ഈ പാര്‍ട്ടി ഒരിക്കലും തകരാന് പാടില്ല.

ഇതിനായി പാര്‍ട്ടിക്കുള്ളിലെ പുഴുക്കുത്തുകള് എവിടെയാണെന്ന്` വ്യക്തമായി മനസ്സിലാക്കണം.
കച്ചവട മനോഭാവത്തെ എതിര്‍ക്കേണ്ട പാര്‍ട്ടിനേതാക്കള്
കച്ചവടക്കാരും കമ്മീഷന് ഏജന്റുമാരും ആകാന് പാടില്ല.
അഴിമതിക്കെതിരെ പാര്‍ട്ടിയില് നടക്കുന്ന പോരാട്ടങളെ
വിഭാഗീയതയുടെ കള്ളിയില് പെടുത്തീ അപ്രസക്തമാക്കാനുള്ള നീക്കം
ഉപേക്ഷിക്കണം.
സ്വന്തം സ്വാധീനവും ഇടങളും മനസ്സിലാക്കി തെറ്റുകള് തിരുത്തി
മുന്നോട്ട് പോകാന് കഴിഞാല് ഈ പാര്‍ട്ടിക്ക് ഇനിയും ശോഭനമായ ഭാവിയുണ്ട്.
പക്ഷേ ഇതിനായി ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും.
ഇനി ഒരു തിരിച്ചു വരവ് സാധ്യമല്ലാത്ത വിധം പാര്‍ട്ടി തകര്‍ന്നു പോയി
എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മുന്‍പില് അങനെയല്ല
എന്ന് തെളിയിച്ചു കൊടുക്കേണ്ടത് പാര്‍ട്ടി തന്നെയാണ്.

കുറുക്കു വഴികള്‍ക്ക് പിന്നാലെ പോകാതെ സത്യസന്ധമായ
പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകള്‍ക്കുള്ളില് നഷ്ടമായ സ്വാധീനം തിരികെ നേടാന് ശ്രമിക്കണം.

ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല.

ആത്മാര്‍ഥമായി ശ്രമിച്ചാല് രാഷ്ട്രീയ ഗണിത സമവാക്യങള് കീഴ്‌മേല് മറിയാന്
അഞ്ചുകൊല്ലം സമയം ധാരാളം മതി.