2007, മാർച്ച് 13, ചൊവ്വാഴ്ച

ഞണ്ണി വേണോ?.......പണം വേണോ?...

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന്‍ വളരെ മുന്‍പാണ്‍ സംഭവം!.
ഇങ്ലണ്ടില്‍ നിന്നും ബ്രിട്ടീഷ് ഇന്ത്യയില്‍ ജോലിക്കെത്തിയ സായിപ്പും മദാമ്മയും
അവധിയെടുത്ത് മലബാറ് കാണാനിറങിയതാണ്‍!.
മോട്ടോര്‍കാറിലാണ്‍ യാത്ര.
മലബാറിലെ അന്നത്തെ ദുര്‍ഘടമായ വഴികളിലുടെ സായിപ്പിണ്ടെ കാറ് നിരങി നീങുകയാണ്‍.

കാളവണ്ടികള്‍ മാത്രം പോകുന്ന വഴിയിലിറങിയ മഹാത്ഭുതം കാണാന്‍ നാട്ടുകാരും നിരത്തുവക്കിലുണ്ട്!.
മലയാള നാടിന്റെ സൌന്ദര്യം ആസ്വദിച്ച് ബ്രിട്ടീഷ് ദംബതികള്‍ നീങവേ
ഒരു കല്ലില്‍ തട്ടിയ കാറ് നിരത്തുവക്കിലെ കുഴിയിലേക്ക് വീണു.

കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ പുറത്തിറങി വിഷണ്ണരായി അരികിലേക്ക് മാറി നിന്നു.

കാഴ്ച്ഛ കണ്ടുനിന്ന നാട്ടുകാര്‍ നിരത്തിലിരങി.പിന്നീട് കാറ് ഉയര്‍ത്താനുള്ള ശ്രമമായി.
ആദ്യമായി മോട്ടോര്‍കാറ് കണ്ട നാട്ടുകാര്‍ ഉത്സാഹത്തോടെ കുഴിയില്‍ ചാടിയിറങി.
വളരെ നേരത്തെ ഭഗീരഥ പ്രയത്നത്തിന്‍ ശേഷം കാറ് വലിച്ച് കയറ്റി നിരത്തീല്‍ എത്തിച്ചു.

അല്‍പ്പസ്വല്‍പ്പം മലയാളം അറിയാവുന്ന സായിപ്പ് നാട്ടുകാരെ നോക്കി മനോഹരമായി ചിരിച്ഛു.
"നിങള്‍ ഞങളെ രക്ഷിച്ഛു.ഞങള്‍ എന്താണ്‍ ചേയ്യേണ്ടത്.നിങള്‍ക്ക് എന്താണ്‍ വേണ്ടത്?
ഞണ്ണി വേണോ? പണം വേണോ?"

പ്രതിഫലം മോഹിക്കാതെ ഉപകാരം ചെയ്ത നാട്ടുകാര്‍ ഇതോടെ ആശയക്കുഴപ്പത്തിലായി.

പണം മതിയെന്ന് ഒരുകൂട്ടര്‍.വേണ്ട ഞണ്ണി ചൊദിക്കാം എന്ന് മറ്റൊരു കൂട്ടര്‍.
ഈ ഞണ്ണി പണത്തേക്കാള്‍ വലിയ എന്തോ സാധനമാണ്‍.സായിപ്പ് ബ്രിട്ടനില്‍ നിന്ന് കൊണ്ടുവന്നതാണ്‍..
എന്നായി പലരും..
ഒടുവില്‍ ഞണ്ണി ചോദിക്കാന്‍ തീരുമാനിച്ഛു.

"ഞങള്‍ക്ക് ഞണ്ണി മതി..പണം വേണ്ട..നാട്ടുകാര്‍ പറഞു."

ഇതിനകം സ്റ്റാര്‍ട്ട് ചെയ്തിരുന്ന കാറിലേക്ക് സായിപ്പും മദാമ്മയും കയറി.നാട്ടുകാരെ നോക്കി കൈ വീശി.എന്നിട്ട് പറഞു.

"ഞണ്ണി..എല്ലാവര്‍ക്കും ഞണ്ണി..ഞങളെ രക്ഷിച്ഛ എല്ലവര്‍ക്കും ഞണ്ണി.."

ഇളിഭ്യരായി നിന്ന നാട്ടുകാര്‍ക്കിടയിലുടെ സായിപ്പിണ്ടെ കാറ് നിരങി നീങിതുടങി.മലയാളം ശരിക്കും അറിയാത്ത സായിപ്പിന്റെ "ഞണ്ണി" നന്ദി ആയിരുന്നു എന്ന് നാട്ടുകാര്‍ക്ക് വളരെ പതുക്കെയാണ്‍ മനസ്സിലായത്.അപ്പോഴേക്കും സായിപ്പിണ്ടെ കാറ്
മലബാറിണ്ടെ അതിര്‍ത്തി പിന്നിട്ടിരുന്നു.

14 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

ഞണ്ണി വേണോ?.......പണം വേണോ?...

evuraan പറഞ്ഞു...

ആഹ് ഹാ ഹാ..!

ഇതിനെയാണു വക്കാരി പണ്ട് “നാനി വേണോ മാനി വേണോ?” എന്നാ‍ക്കിയെടുത്തിട്ടത്. ഇവിടെയാണതിന്റെ ആവിര്‍ഭാവം ആദ്യം കണ്ടതു്.

കൂടുതല്‍ ഇവിടെ..

evuraan പറഞ്ഞു...

അല്ല, വക്കാരിയല്ല. ക്ഷമി.

അതിനും ഒരു കൊല്ലം മുമ്പേ, 2005-ല്‍ ദേവന്‍ കൂമന്‍പള്ളിയിലെടുത്ത് വീശിയിരുന്നു നാനി ഓര്‍ മാനി.

വക്കാരിമഷ്‌ടാ പറഞ്ഞു...

ഏവൂര്‍‌ജീയേ, പേറ്റുനോവവകാശം പ്രസവിക്കുന്നവര്‍ക്ക് മാത്രം :)

ദേവരാഗം പറഞ്ഞു...

ഹയ്യോ! അണ്‍‌ഡ്യൂ ക്രെഡിറ്റ് കിട്ടി എനിക്ക്!
നാനി-മാനി ബൂലോഗത്ത് ഇറക്കിയത് വക്കാരി തന്നെയാണെന്നാണ് എനിക്കു തോന്നുന്നത്. അതെന്നാണെന്നു മാത്രം ഓര്‍മ്മയില്ല.

evuraan പറഞ്ഞു...

ഹാ ഹാ... ഇനി നിങ്ങളു തമ്മിലടിച്ചു തീര്‍ക്കുക. ആരു ജയിക്കുന്നുവോ, പേറ്റുനോവവകാശം അവര്‍ക്കു മാത്രം. ഞാനീ നാട്ടുകാരനേ അല്ല.

(രണ്ടു പേരുടെയും പിന്മൊഴി ഫില്‍റ്റര്‍ ഉഗ്രന്‍ തന്നെ, ഓം ഹ്രീം കുട്ടിച്ചാത്തായെന്ന പോലുള്ള മന്ത്രം മുഴുവന്‍ ചൊല്ലിയില്ല, അതിനു മുമ്പേ ഇതാ പ്രത്യക്ഷരവര്‍.)

santhosh balakrishnan പറഞ്ഞു...

പ്രിയ വക്കാരി,ഏവൂരാന്‍,ദേവരാഗം...

ബൂലോകത്ത് ഈ കുറിപ്പിന്റെ പകര്‍പ്പകാശം ആര്‍ക്കാണന്ന് ഉറപ്പിച്ഛ് കിട്ടിയാല്‍ ആത്മാര്‍ത്ഥമായി ഒരു സോറി പറഞ് പ്രായശ്ചിത്തം ചെയ്യാമായിരുന്നു...എന്റെ കണക്കില്‍ ഇതിന്റെ പകര്‍പ്പവകാശം കൊടുക്കേണ്ടത് ഞാന്‍ വള്ളിനിക്കരുമിട്ട് മൂക്കട്ടയൊലിപ്പിച്ച് നടന്ന പ്രായത്തില്‍ ഈ കഥ പറഞു തന്ന എന്റെ മുത്തഛനാണ്‍...ബൂലോകത്തെ കാര്യം ഉറപ്പായാല്‍ അറിയിക്കുക..

അരീക്കോടന്‍ പറഞ്ഞു...

ഹാ ഹാ..!

പതാലി പറഞ്ഞു...

ഞണ്ണി ഞണ്ണി ഞണ്ണി......

SAJAN പറഞ്ഞു...

നല്ല കളക്ഷന്‍സ്., തുടര്‍ന്നും പോരട്ടെ.. അഭിനന്ദനങ്ങള്‍

പാര്‍വതി പറഞ്ഞു...

കൊള്ളാം

-പാര്‍വതി.

മയൂര പറഞ്ഞു...

ഇഷ്‌ടായി:)

joseph പറഞ്ഞു...

ഇതിനും‌ പേറ്റന്റിനു ശ്രമിച്ചാല്‍‌ സുട്ടിടുവേന്‍.

santhosh balakrishnan പറഞ്ഞു...

ഞണ്ണി വേണോ?.......പണം വേണോ?..എന്ന എണ്ടെ പോസ്റ്റ് ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തില്‍ മനപ്രയാസത്തിന്‍ കാരണമായി എങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി മാപ്പ് ചോദിക്കുന്നു.."ഞാനി വേണോ"
പോസ്റ്റ് കണ്ടിരുന്നു എങ്കില്‍ ഞാന്‍ "ഞണ്ണി" പോസ്റ്റുമായിരുന്നില്ല..

അതല്ല ആര്‍ക്കും മനപ്രയാസം ഉണ്ടയില്ല എങ്കില്‍ ഈ കമന്റിനെ വെറുതെ വിട്ടേക്കുക..എല്ലവര്‍ക്കും എല്ലാ ഭാവുകങളും..