2007, ഫെബ്രുവരി 28, ബുധനാഴ്‌ച

ബെറ്റുവീരന്‍....

ബാങ്കുജീവനക്കരനായ ഒരു സുഹ്രുത്ത് പറഞ കഥയാണ്‍...നടന്ന സംഭവം ആണന്നാണ്‍ പറയുന്നത്..

സുഹ്രുത്തിന്റെ അതേ ബാങ്കില്‍ അതേ ബ്രാഞ്ചില്‍ ജീവനക്കാരന്‍ ആയിരുന്ന ആളാണ്‍ കഥാനായകന്‍.
ബെറ്റുവീരന്‍ എന്നാണ്‍ നമ്മുടെ കഥാനായകനെ മറ്റ് ജീവനക്കാരും ബാങ്കില്‍ എത്തുന്ന ഇടപാടുകാരും വിളിച്ചിരുന്നത്.

അങനെ വിളിക്കാന്‍ കാരണമുണ്ട്.

ബെറ്റു വച്ച് എങനെയെങ്കിലും പണം നേടുകയാണ്‍ ഇയാളുടെ പ്രധാന ജോലി.പുതുതായി പരിചയപ്പെടുന്നവരെ പെട്ടന്ന് ഇയാള്‍ കെണിയില്‍ വീഴ്ത്തും.പേരും നാടും മറ്റു വിശേഷങളും തിരക്കിയ ശേഷം വളരെ നാടകീയമായിട്ടായിരിക്കും ഇയാളുടെ ചോദ്യം.

"അല്ലാ! ഇന്നലെ സരിത തിയേറ്ററില്‍ സിനിമക്ക് ഉണ്ടായിരുന്നു അല്ലേ?"

"ഇല്ലല്ലൊ...ഞാന്‍ ഇന്നലെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു..പുറത്ത് ഇറങിയതേ ഇല്ല."

ബെറ്റുവീരന്‍ വിടില്ല..

"നിങള്‍ സിനിമക്ക് ഉണ്ടായിരുന്നു.ഞാന്‍ കന്ണ്ടതല്ലേ.ബാല്‍ക്കണിയില്‍ അല്ലേ കേറിയത്?"

"ഇല്ല..നിങള്‍ക്ക് ആളു തെറ്റി..അത് ഞാനായിരിന്നില്ല."

"അല്ല നിങള്‍ തന്നെ...നമുക്ക് ബെറ്റുവക്കാം.."

ബെറ്റുവച്ച ശേഷം എങനെയും വേണ്ടിവന്നാല്‍ കള്ളസാക്ഷികളെ ഒപ്പിച്ചായാലും നമ്മുടെ കഥാനായകന്‍ പണം വാങിയിരിക്കും.

ബെറ്റുവീരന്‍ ബാങ്കുജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും സ്ഥിരം ശല്യമായി.ഇയാളെ പേടിച്ച് ഇടപാടുകാര്‍ പലരും ബാങ്കില്‍ വരാതായി..ബ്രാഞ്ചിന്റെ ബിസിനസ്സ് കുറഞു.
ഒടുവില്‍ ഹെഡ് ഓഫീസ് ഇടപെട്ടു..ഇയാളെ കേരളത്തിന്‍ വെളിയിലേക്ക് സ്ഥലം മാറ്റാന്‍ തീരുമാനമായി.

ബാങ്ലൂര്‍ക്കായിരുന്നു സ്ഥലമാറ്റം.

ബാങ്ലൂര്‍ക്ക് അയക്കും മുന്‍പ് തന്നെ വരുന്നയാളുടെ വിശേഷങള്‍ ഇവിടത്തെ മാനേജര്‍ ബാങ്ലൂരിലെ മാനേജരെ വിളിച്ച് പറഞു.സൂക്ഷിക്കണം എന്ന് മുന്നറിയിപ്പും നല്‍കി.

നമ്മുടെ കഥാനായകന്‍ ബാങ്ലുരില്‍ എത്തി.ചാര്‍ജ് എടുക്കാനുള്ള രേഖകള്‍ മാനേജര്‍ക്ക് നല്‍കി.ഔദ്യോകിക നടപടിക്രമങള്‍ പുര്‍ത്തിയാക്കിയ ഉടനെ നിഷ്കളങ്കമായി ചോദിച്ചു.

"സാറിന്‍ മൂലക്കുരു ഉണ്ട്!.. അല്ലേ?"

"ഇല്ലാ.."

"ഉണ്ട്..സാറ് നാണക്കേട് കാരണം സമ്മതിക്കാത്തതാണ്‍"

"ഇല്ല..സുഹ്രുത്തേ"

"സാറിണ്ടെ ഇരിപ്പ് കണ്ടാല്‍ അറിയാം..സാറ് നുണ പറയുകയാണന്ന്.നമുക്ക് ബെറ്റുവക്കാം. അഞൂറ് രൂപ"

സഹികെട്ട മാനേജര്‍ പറഞു.

"ശരി ...നിങള്‍ തൊട്ടുനോക്കി ബോധ്യപ്പെടൂ !"

ബെറ്റുവീരന്‍ തൊട്ടുനോക്കി..പരാജയം സമ്മതിച്ചു..അഞൂറ് രൂപയും മാനേജര്‍ക്ക് നല്‍കി.

വിജയശ്രീലാളിതനായ ബാങ്ലൂരിലെ മാനേജര്‍ നാട്ടിലെ മാനേജരെ വിളിച്ച് കാര്യങള്‍ വിശദീകരിച്ചു.

ഞെട്ടിപ്പോയ നാട്ടിലെ മാനേജരുടെ മറുപടി ഇതായിരുന്നു

"സാറേ..ചതിച്ചു!..
ബാങ്ലൂരില്‍ എത്തിയ ഉടനെ സാറിന്റെ ആസനത്തില്‍ തൊടും എന്നു പറഞ് അവന്‍ എന്റെ അടുത്ത് ആയിരം രൂപക്ക് ബെറ്റുവച്ചിരുന്നു..നാണക്കേട് കാരണം ഞാന്‍ വിളിച്ഛ് പറയാതിരുന്നതാണ്‍...!"

4 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

ബെറ്റുവീരന്റെ ഒരു കാര്യം...!

ആഷ | Asha പറഞ്ഞു...

അയ്യയ്യോ ഇങ്ങനേയും വീരന്മാരോ.
അവസാനം പൊട്ടിചിരിച്ചു പോയി കേട്ടോ.

സുന്ദരന്‍ പറഞ്ഞു...

സന്തോഷ്‌ ബാലകൃഷ്ണോ....അടിപൊളിപോസ്റ്റ്‌...ഇതുപോലുള്ള ബറ്റുകള്‍ വേറേം കാണുമല്ലോ...ഇല്ലേ?

ramapurath unni പറഞ്ഞു...

chirikkathirikkan pattiyilla.