2007, ഫെബ്രുവരി 10, ശനിയാഴ്‌ച

...നംബൂതിരിയും മാങാക്കച്ചവടക്കാരനും....

പൊളിഞു പാളീസായ ഒരു ഇല്ലത്തെ നംബൂതിരി ചന്തയിലേക്ക് ഇറങിയതാണ്.കയ്യില്‍ പണമുണ്ടായിട്ടല്ല.വെറുതെ ഒന്നു കറങണം...സാധനങള്‍ എല്ലാം നടന്നു കാണണം..അത്ര തന്നെ..ആള്‍ക്കൂട്ടത്തിലൂടെ ബഹളത്തിലൂടെ നടന്ന് നംബൂതിരി ഒരു മാങാക്കച്ചവടക്കാരന്റെ അടുത്തെത്തി.കുന്നു കൂട്ടിയിട്ടിരിക്കുന്ന പച്ചമാങകള്‍ കൊതിയോടെ നോക്കി.മാങാചമ്മന്തി കൂട്ടി ചൂട് കഞി കുടിക്കുന്നതിന്റെ സ്വാദ് നംബൂതിരിയുടെ നാവിലൂറി.

നംബൂതിരിയുടെ നോട്ടം കണ്ട് മാങാക്കാരന്‍ ചോദിച്ചു."എന്താ തിരുമേനി?മാങ വേണോ?
ഒരു കിലോക്ക് പത്തുരൂപ തന്നാല്‍ മതി".നംബൂതിരി ഒന്നും മിണ്ടിയില്ല..കയ്യില്‍ ആകെയുള്ള അന്‍പതു പൈസ തിരുപ്പിടിച്ചു നിന്നതെയുള്ളു
അന്‍പതു പൈസക്കു എത്ര മാങ തരും എന്നു ചോദിച്ചാലൊ.
വേണ്ട.
നാണം കെടണ്ട. .

"രണ്ടൂ കിലൊ വാങിക്കോ തിരുമേനി.രണ്ടു രൂപ കുറച്ച് തരാം.പതിനെട്ടു രൂപ തന്നാ മതി". മാങാക്കാരന്‍ പറഞു.എന്നിട്ടും നംബൂതിരി മിണ്ടുന്നില്ല.മാങാചമ്മന്തിയുടെ രുചി ഓര്‍ത്ത് പച്ചമാങയുടെ മണം ആസ്വദിച്ച് നില്‍ക്കുകയാണ്.
മാങാക്കാരന്‍ വീണ്ടും ."തിരുമേനി മൂന്നു കിലൊ എടുത്തോളൂ..ആറു രൂപ കറച്ച് തരാം."
നംബൂതിരി മിണ്ടുന്നില്ല."നാലു കിലോ എടുത്തോളൂ.പത്തുരൂപ കുറച്ചു തരാം."
എന്നിട്ടും നംബൂതിരി ആലോചനയിലാണ്.

എന്താ തിരുമേനി ആലോചിക്കുന്നതു?മാങാക്കാരന്‍ ചോദിച്ചു.

ഒടുവില്‍ നംബൂതിരി പറഞു "അല്ലാ! മാങ വെറുതെ കിട്ടാന്‍ എത്ര കിലോ വാങണംന്ന്
നോം
നിരൂപിക്ക്യാര്‍ന്നു."

(സി രാധാകൃഷ്ണന്‍ കൊച്ചിയില്‍ ഒരു ചടങില്‍ സംസാരിച്ചതില്‍ നിന്നും കിട്ടിയത്)

1 അഭിപ്രായം:

asdfasdf asfdasdf പറഞ്ഞു...

അതു കലക്കി. സി.രാധാകൃഷ്ണന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ചു നോക്കിയാല്‍ നമ്പൂതിരി മാറി നില്‍ക്കേണ്ടിവരും.