2009, മാർച്ച് 9, തിങ്കളാഴ്‌ച

"ഇന്ത്യന്‍ മുസ്ലിം"

ഇന്ത്യന്‍ മുസ്‌ലിങ്ങളെക്കുറിച്ച്‌ പാകിസ്‌താന്‍ വ്യാകുലപ്പെടേണ്ടെന്ന്‌ ജമാ അത്ത്‌ നേതാവ്‌

ന്യൂഡല്‍ഹി: ''താങ്കളുടെ ഉപദേശം ഞങ്ങള്‍ക്കാവശ്യമില്ല. ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ അവരുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിവുള്ളവരാണ്‌''- പാകിസ്‌താന്റെ മുന്‍ പ്രസിഡന്റ്‌ പര്‍വെസ്‌ മുഷറഫിന്റെ മുഖത്തടിച്ചുകൊണ്ടുള്ള ഈ സന്ദേശം നല്‌കിയത്‌ ജമാ അത്തെ ഉലമാ ഇ-ഹിന്ദ്‌ നേതാവും പാര്‍ലമെന്റ്‌ അംഗവുമായ മഹമൂദ്‌ മദനിയാണ്‌. 'ഇന്ത്യാ ടുഡെ' സംഘടിപ്പിച്ച ചടങ്ങിലാണ്‌ മദനി മുഷറഫിനോട്‌ രൂക്ഷമായി പ്രതികരിച്ചത്‌.

ചടങ്ങില്‍ മുഷറഫ്‌ നടത്തിയ പരാമര്‍ശമാണ്‌ അദ്ദേഹത്തെ ചൊടിപ്പിച്ചത്‌. മുസ്‌ലിങ്ങളെ ഇന്ത്യയില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും അതാണ്‌ തീവ്രവാദിപ്രവര്‍ത്തനങ്ങള്‍ക്കു കാരണമെന്നുമുള്ള മുഷറഫിന്റെ പ്രസ്‌താവനയാണ്‌ മദനിയെ ധാര്‍മികരോഷം കൊള്ളിച്ചത്‌.

മുഷറഫോ അദ്ദേഹത്തിന്റെ രാജ്യമോ ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സ്ഥിതിയെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലെന്ന്‌ മദനി പറഞ്ഞു. താങ്കളുടെ പാകിസ്‌താന്‍രാഷ്ട്രീയം ഇവിടെ വേണ്ട.

പാകിസ്‌താനിലെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ മുസ്‌ലിങ്ങള്‍ ഇന്ത്യയിലുണ്ടെന്ന കാര്യം അറിയാമോ എന്ന്‌ മദനി മുഷറഫിനോട്‌ ചോദിച്ചു. അതറിയാം എന്നു മുഷറഫ്‌ പറഞ്ഞപ്പോള്‍ ''അങ്ങനെയെങ്കില്‍ ഇതേവിധത്തില്‍ സംസാരിക്കരുത്‌'' എന്ന്‌ മദനി പറഞ്ഞു. ''നിങ്ങള്‍ ഇവിടെ സംതൃപ്‌തരാണെങ്കില്‍ എനിക്കൊന്നും പറയാനില്ല''- മുഷറഫും പറഞ്ഞു.


ഇന്നത്തെ(9.3.2009) മാതൃഭൂമി പത്രത്തില്‍ വന്ന ഈ വാര്‍ത്ത വായിച്ചപ്പോള്‍ അഭിമാനം തോന്നി.മുകളില്‍ തലക്കെട്ടില്‍ ക്ലിക്ക്‌ ചെയ്താല്‍ പത്രം കാണാം.വാര്‍ത്ത ശ്രദ്ധിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കായി ഇതു പോസ്റ്റ് ചെയ്യുന്നു.

2 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

ഇന്നത്തെ(9.3.2009) മാതൃഭൂമി പത്രത്തില്‍ വന്ന ഈ വാര്‍ത്ത വായിച്ചപ്പോള്‍ അഭിമാനം തോന്നി.മുകളില്‍ തലക്കെട്ടില്‍ ക്ലിക്ക്‌ ചെയ്താല്‍ പത്രം കാണാം.വാര്‍ത്ത ശ്രദ്ധിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കായി ഇതു പോസ്റ്റ് ചെയ്യുന്നു.

Anil Peter പറഞ്ഞു...

I truly believe that is mindset of majority of muslims in India, except for a very few who do it otherwise for political gains.

NB: I am not muslim.