2009, മാർച്ച് 16, തിങ്കളാഴ്‌ച

സി.പി.എമ്മും ഇടതുമുന്നണിയും

ആലോചിച്ചു നോക്കിയാല്‍ അല്‍ഭുതം തോന്നും.
വെറും പത്തു മിനിറ്റു കൊണ്ട്‌ പറഞു തീര്‍ക്കാ‍വുന്ന ഒരു വിഷയം ഇത്രമാത്രം വഷളായത്` എങനെയെന്ന്.!

ആകെ 20 സീറ്റ്‌.
അതില്‍ സിപീഎം 14,സി.പി.ഐ 4,ജനതാദള്‍ 1,കേരളാ ജോസെഫ്1 ഇങനെയാണ് പതിവ്‌.
ഇക്കുറി സീറ്റുകള്‍ കൂടുതല്‍ തങള്‍ക്ക്‌ വേണം എന്ന്‌ സി.പി.എമ്മിനു ആഗ്രഹം.
അല്ലെങ്കില്‍ അവര്‍ തന്നെ പറയും പോലെ സ്ഥിരം തോല്‍ക്കുന്ന
പൊന്നാനിയില്‍ ഇക്കുറി വിജയിക്കാവുന്ന സാഹചര്യം ഉണ്ട്‌.
അതു മുതലാക്കണം.

ശരി..അതു മനസ്സിലാക്കാം

അതിനായി സി.പി.എം.സ്വീകരിച്ച മാര്‍ഗ്ഗമാണ്..രഹസ്യ അജണ്ടകളാണ്
പ്രശ്നം വഷളാക്കിയത്`.

പൊന്നാനി സീറ്റിനായി മാസങള്‍ക്ക്` മുന്‍പെ സി.പി.എം നോട്ടമിട്ടിരുന്നു.
സീറ്റ്‌ സി.പി.ഐയുടെ പക്കല്‍ നിന്ന്‌ പിടിച്ചു വാങണം എന്നും
സി.പി.എം നേതൃത്വം തീരുമാനിച്ചുറപ്പിച്ചിരുന്നു.
പൊന്നാനിയില്‍ മദനിയുടെ പിന്തുണ സി.പി.എം
ആറുമാസം മുന്‍പ്` തന്നെ ഉറപ്പാക്കിയിരുന്നു.
കെടി ജലീല്‍ ആണ് മദനിക്കും രണ്ടത്താണിക്കും പിണറായി വിജയനും
ഇടയില്‍ പാലം പണിതത്`.

പക്ഷേ സി.പി.ഐ യെകൂടി വിശ്വാസത്തില്‍ എടുത്ത്‌
അവരുടെ സമ്മതത്തോടെ വേണമായിരുന്നു
പൊന്നാനിയില്‍ രണ്ടത്താ‍ണിയെ നിര്‍ത്താന്‍.

അവിടെ പിണറായി വിജയന്‍ ദയനീയമായി പരാജയപ്പെട്ടു.

ഏതെങ്കിലും ഒരു സാധാരണ കല്യാണം നടത്തുംബൊള്‍ പോലും
എടുത്തുചാട്ടക്കാരായ കാരണവന്മാരെ നമ്മള്‍ സമര്‍ഥമായി കൈകാര്യം ചെയ്യും.

സാധാരണ മനുഷ്യര്‍ കാണിക്കുന്ന നയതന്ത്രഞ്ജത പോലും
പൊന്നാനിയുടെ കാര്യത്തില്‍ സി.പി.എം. ..സി.പി.ഐയോട്` കാണിച്ചില്ല.
കേന്ദ്ര നേതൃത്വം നിര്‍ബന്ധിക്കുംബോള്‍ അനുരഞ്ജനശ്രമം എന്ന പേരില്‍ എന്തെങ്കിലും കാണിച്ചുകൂട്ടും.
പക്ഷേ രഹസ്യമായി,തങളുടെ തീരുമാനം തന്നെ നടപ്പാക്കപ്പെടാനുള്ള
പരിപാടികള്‍ തുടരുകയും ചെയ്യും.
തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

അതിനാല്‍ പൊന്നാനി അവശേഷിപ്പിക്കുന്ന മുറിവ്`
ഇടതുമുന്നണിയുടെ രക്തം ഇനിയും ചോര്ത്തികൊണ്ടേയിരിക്കും

N.B

ഇടതുമുന്നണിയിലെ ചില ഘടകകക്ഷി നേതാക്കള്‍ രഹസ്യമായി പറയുന്ന ഒരു കാര്യം.

"പ്രശ്നം തീരണമെന്ന്‌ സി.പി.എമ്മിന് ആഗ്രഹമില്ലത്രെ..!
എന്തായാലും കനത്ത തോല്‍വി ഉറപ്പാണ്.
ലാവ്‌ലിന്‍ അഴിമതി മൂലം തോറ്റു എന്ന്‌ ആരും കുറ്റപ്പെടുത്തരുത്‌.
ഇടതുമുന്നണി അടിച്ചു പിരിഞത്` മൂലം തോല്‍ക്കണം.
മാത്രമല്ല എല്ലാം കലങിതെളിഞ്‌ ശല്യക്കാരായ
വെളിയത്തിനേയും ജനതാദളിനേയും തൂത്തുവാരി കളഞ്`
എന്‍.സി.പി.....പി.ഡി.പി തുടങിയവരെ അകത്തുകയറ്റുകയും വേണം .
ഇതാണത്രെ ലക്ഷ്യം..!"

എന്തായാലും കാത്തിരുന്നു കാണാം.

4 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

ഇടതുമുന്നണിയിലെ ചില ഘടകകക്ഷി നേതാക്കള്‍ രഹസ്യമായി പറയുന്ന ഒരു കാര്യം.

"പ്രശ്നം തീരണമെന്ന്‌ സി.പി.എമ്മിന് ആഗ്രഹമില്ലത്രെ..!
എന്തായാലും കനത്ത തോല്‍വി ഉറപ്പാണ്.
ലാവ്‌ലിന്‍ അഴിമതി മൂലം തോറ്റു എന്ന്‌ ആരും കുറ്റപ്പെടുത്തരുത്‌.
ഇടതുമുന്നണി അടിച്ചു പിരിഞത്` മൂലം തോല്‍ക്കണം.
മാത്രമല്ല എല്ലാം കലങിതെളിഞ്‌ ശല്യക്കാരായ
വെളിയത്തിനേയും ജനതാദളിനേയും തൂത്തുവാരി കളഞ്`
എന്‍.സി.പി.....പി.ഡി.പി തുടങിയവരെ അകത്തുകയറ്റുകയും വേണം .
ഇതാണത്രെ ലക്ഷ്യം..!

Meenakshi പറഞ്ഞു...

പറഞ്ഞത്‌ സത്യം. കമ്മ്യൂണിസത്തിണ്റ്റെപേരും പറഞ്ഞ്‌ മുസ്ളിം ലീഗിനേക്കാള്‍ വര്‍ഗീയത നിറഞ്ഞ പി.ഡി.പിയുമായി ചങ്ങാത്തം കൂടാന്‍ സി.പി.എമ്മിന്‌ മാത്രമെ സാധിക്കൂ. രാഷ്ട്രീയ അപചയം പിണറായി വഴി തന്നെ നടക്കട്ടെ. അതിന്‌ നേതൃത്വം നല്‍കാന്‍ പിണറായിയേക്കാള്‍ നല്ലൊരു നേതാവ്‌ സി.പി. എമ്മിലില്ല.
എണ്റ്റെ അഭിപ്രായം
ഇവിടെ

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

‘സൂചിയെടുക്കാന്‍ തൂമ്പ’ എന്ന നാടന്‍ ചൊല്ലുപോലെയായി കാര്യങ്ങള്‍.
ഉപ്പുതിന്നുന്നു... ഇനി വെള്ളവും കുടിക്കാം.
പഴിയൊക്കെ ചില ഘടകന്മാരുടെ തലയിലും വച്ചുകെട്ടാം.

Malayalam Song Video & Lyrics പറഞ്ഞു...

politics is always like that