2008, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

നാഗ നരേഷിന്റെ കഥ...!



അതിജീവനം എന്ന വാക്കിന്റെ അര്‍ഥവും വ്യാപ്തിയും എത്രത്തോളം ഉണ്ടെന്ന് മനസ്സിലാകണമെങ്കില് നാം
നാഗ നരേഷിന്റെ(Naga Naresh Karutura)
ജീവിതകഥ മനസ്സിരുത്തി വായിക്കണം.
നിരക്ഷരരായ മാതാപിതക്കള്‍ക്ക് ജനിച്ച് ഏഴാം വയസ്സില് ഒരു അപകടത്തെ തുടര്‍ന്ന് അരക്കു താഴെ
കാലുകള് മുറിച്ച്` നീക്കേണ്ടിവന്നിട്ടും വാശിയോടെ പഠിച്ച് മദ്രാസ് ഐ.ഐ.ടിയില് നിന്ന്
പഠ്നം പൂര്‍ത്തിയാക്കി ഇപ്പോള് ബാംഗ്ലൂരില് ഗൂഗിളില് ജോലി ചെയ്യുന്ന നരേഷ്
ജീവിതം തനിക്ക് തന്ന ദൌര്‍ഭാഗ്യങളെക്കുറിച്ച് ചിന്തിക്കാതെ
ദുരന്തങളെ നേട്ടങളാക്കി മാറ്റിയ അസാധാരണ മനുഷ്യനാണ്…!

പ്രേമിച്ച പെണ്ണ് വഞ്ചിച്ചതിനും പരീക്ഷയില് തോറ്റതിനും മാര്‍ക്ക് കുറഞതിനും
ടിവി കാണാന് സമ്മതിക്കാത്തതിനും ആത്മഹത്യ ചെയ്യുന്നവരുടെ നാടാണിത്.
ഏതു പ്രതികൂലസാഹചര്യത്തിലും ജീവിതം നമുക്ക് വച്ചു നീട്ടുന്ന അനന്തസാധ്യതകള്
എത്രത്തോളം ഉണ്ടെന്ന് അറിയാന് നാഗ നരേഷിന്റെ ജീവിതകഥ നമ്മെ സഹായിക്കും.

ആന്ധ്രാപ്രദേശിലെ ഒരു ചെറിയഗ്രാമമായ തീപാറുവില് 1986ലാണ്
നാഗ നരേഷ് ജനിച്ചത്
അക്ഷരാഭ്യാസം ഇല്ലാത്ത കര്ഷകരായിരുന്നു മാതാപിതാക്കള്..!
പക്ഷേ അവര്‍ക്ക് അറിവിന്റെ വിലയറിയാമായിരുന്നു…!
നരേഷിനേയും സഹോദരിയേയും പഠിപ്പിച്ചു.
.പണമില്ലാതിരുന്നിട്ടും ..!
പഠനത്തിന്റെ പ്രാധന്യത്തെക്കുറിച്ച് നിരക്ഷരരായ ഇരുവരും തങളുടെ കുട്ടികളെ ഉപദേശിച്ചു.

കുട്ടികള് നന്നായി പഠിച്ചു.
നരേഷ് പലപ്പോഴും ക്ലാസില് ഒന്നാമതായി.
സ്കൂളും വീടും കൂട്ടുകാരും കളികളുമായി നരേഷിന്റെ
കുട്ടിക്കാലം സാധാരണ പോലെ മുന്നോട്ട്‌പോയി.
ഏഴു വയസ്സു വരെ..!

ദുരന്തം

1993 ജനുവരി 11 നായിരുനു നരേഷിന്റെ ജീവിതത്തെ മാറ്റിമറിച്ച ദുരന്തം.

നരേഷ് തന്നെ പറയുന്നത് ഇങനെ

"അന്ന് ഒരു സംക്രാന്തി ദിവസമായിരുന്നു.
അച്ഛനും അമ്മയും ചേച്ചിയും ചേര്‍ന്ന് ദ്ദൂരെയുള്ള മറ്റോരു ഗ്രാമത്തിലെ
ബന്ധുവീട്ടില് പോയി തിരികെ വരികയാണ്.
ഒരു ലോറിയിലാണ് യാത്ര.
ഡോറിനു തൊട്ടടുത്ത സീറ്റിലാണ്` ഞാന് ഇരിക്കുന്നത്.
തീര്‍ച്ചയായും അത് എന്റെ ശ്രദ്ധയില്ലായ്മ കൊണ്ട് സംഭവിച്ചതാണ്.
ലോറിയുടെ വാതിലിന്റെ കൊളുത്ത് ഊരിപ്പോയി..!
ഞാന് ഓടിക്കൊണ്ടിരുന്ന ലോറിയില് നിന്ന് താഴെ റോഡിലേക്ക്‌ തെറിച്ചു വീണു.
ലോറിയില് ഉണ്ടായിരുന്ന പൈപ്പുകള് എന്റെ കാലിലേക്കാണ് വീണത്...!
അപകടം നടന്നതിന് തൊട്ടുമുന്‍പില് ഒരു വലിയ ആശുപത്രി ഉണ്ടായിരുന്നു
പക്ഷേ റോഡപകടം ആയതിനാല് അവിടെ എന്നെ പ്രവേശിപ്പിച്ചില്ല.
പിന്നീട് സര്‍ക്കാര് ആശുപത്രിയില് കൊണ്ടുപോയി.അവിടെ ഡോക്റ്റര്‍മാര് കാലില് ബാന്‍ഡേജ് വച്ചു കെട്ടി.
ഒരാഴ്ച അവിടെ കഴിഞു.
കാലില് വേദന കൂടിവരികയായിരുന്നു.
അവിടെയുള്ള ഡോക്റ്റര്‍മാര് ജില്ലാ‍ആശുപത്രിയിലേക്ക് റഫര് ചെയ്തു.
പക്ഷേ അപ്പോഴേക്കും കാര്യങള് കൈവിട്ട് പോയി.
കാലിലെ പഴുപ്പ് അര ഭാഗം വരെ കയറിക്കഴിഞിരുന്നു.
കാല് മുറിച്ച്` നീക്കിയില്ലെങ്കില് ജീവന് പോകും എന്ന അവസ്ഥ.
ഒടുവില് അതു തന്നെ ചെയ്തു..!"



ഓടിക്കളിച്ച് കൊതിമാറാത്ത ഏഴുവയസ്സുകാരന്റെ കാലുകള് അരയ്ക്ക് താഴെ ഡോക്റ്റര്‍മാര് മുറിച്ചു നീക്കി.
മറ്റ് ആരെങ്കിലും ആയിരുന്നു വെങ്കില് തകര്‍ന്ന് പോകുമായിരുന്ന നിമിഷം.
പക്ഷേ നരേഷ് തകര്‍ന്നില്ല.

ഇരുകാലുകളും ഇല്ലാത്ത കുട്ടിയെ കാണാന് നാടിന്റെ വിവിധ ഭാഗങളില് നിന്നും
ആളുകള് നരേഷിന്റെ വീട്ടില് എത്തിക്കൊണ്ടിരുന്നു.
നരേഷ് എല്ലാവരോടും ചിരിച്ചു.
ആരോടും തന്റെ അവസ്ഥയെ പറ്റി പരാതി പറഞില്ല.
കാലുകള് ഉണ്ടായിരുന്നപ്പോള് എങനേയോ അങിനെ തന്നെ സുഹുത്തുക്കളോടും നാട്ടുകാരോടും പെരുമാറി.
കാലുകള് ഇല്ലാത്തതിന്റെ വിഷമം മറികടക്കാന് നരേഷിനെ സുഹൃത്തുക്കളും കുടുംബാംഗങളും ആവുന്നത്ര സഹായിച്ചു.

പുതിയ പ്രതീക്ഷകള്

കുടുംബത്തിന്റെയും കൂട്ടുകാരുടേയും പിന്തുണ നരേഷിനെ ജീവിതത്തെ സധൈര്യം നോക്കികാണാന് സഹായിച്ചു.
നരേഷിന്റെ പഠനത്തിനായി അകലെയുള്ള തണുക്ക് എന്ന പട്ടണത്തിലേക്ക് കുടുംബം താമസം മാറ്റി.
അവിടെ മിഷനറി സ്ക്കൂളില് നരേഷിനേയും സഹോദരിയേയും ചേര്‍ത്തു.
രണ്ട് വയസ്സിന് മൂപ്പുള്ള ചേച്ചിയെ നരേഷിന്റെ ക്ലാസ്സില് തന്നെ ചേര്ത്തു.
നരേഷിനെ സഹായിക്കാനായി.
പരാതികള് ഒന്നും ഇല്ലാതെ ചേച്ചി നരേഷിനു ക്ലാസ്സില് താങും തണലുംആയി നിന്നു.
പിന്നെ പതുക്കെ പതുക്കെ സ്കൂളിലെ പുതിയ കൂട്ടുകാര് നരേഷിനെ സഹായിക്കാന് മത്സരിച്ചു.
അവര് നരേഷിനെ എടുത്തുകൊണ്ട് നടന്നു. സ്കൂളിലും പട്ടണത്തിലും.

നരേഷ് പറയുന്നു.

"ഞാന് ദൈവത്തില് വിശ്വസിക്കുന്നു.
വിധിയിലും.
ദൈവം എനിക്കായി എല്ലാം കരുതി വച്ചിട്ടുണ്ട്`.
അന്ന് അപകടം ഉണ്ടായിരുന്നില്ലെങ്കെല് ഒരു പക്ഷേ
ഞാന് തീപാറു എന്ന ഗ്രാമത്തില് തന്നെ കഴിയുമായിരുന്നു.
പത്താംക്ലാസ്സിന് അപ്പുറം എനിക്ക് പഠിക്കാന് കഴിയുമായിരുന്നില്ല.
ഞാന് ഒരു കൃഷിക്കാരനായി ജീവിതം തുടങുമായിരുന്നു.
പക്ഷേ ദൈവം എനിക്കായി കരുതി വച്ചത് മറ്റൊന്നായിരുന്നു."

പുതിയ സ്ക്കൂളില് നരേഷിന്റെ ജീവിതം സാധാരണ പോലെ നീങി.
മറ്റു കുട്ടികളുമായി നരേഷ് അകന്നില്ല.
അവരില് ഒരാളായി തന്നെ തന്നെയും കരുതി.
അവരോട് മത്സരിച്ചു.
പലപ്പോഴും സ്കൂളില് ഒന്നാം റാങ്കുകാരനായി.

സ്കൂളിലെ കണക്ക് ടീച്ചര് പ്രമോദും മുതിര്‍ന്ന ക്ലാസ്സിലെ
വിദ്യാര്‍ഥി ചൌധരിയും തനിക്ക് പ്രചോദനം
ആയതായി നരേഷ് പറയുന്നു.
ഐ.ഐ.ടിയില് ചേരാനായി ചൌധരി
ഗൌതം ജൂനിയര് കോളേജില് പ്രവേശനം നേടിയതായി അറിഞു.
അന്നു മുതല് തന്റെ സ്വപ്നവും ഐ.ഐ.ടി ആയതായി നരേഷ് പറയുന്നു.

മിഷനറി സ്ക്കൂളീല് ഒന്നാം റാങ്കുകാരനായി പത്താംക്ലാസ്സ് പാസ്സായി.

പിന്നീട് ലക്ഷ്യം ഗൌതം ജൂനിയര് കോളേജില് ചേരുകയായിരുന്നു.
പക്ഷേ ഉയര്‍ന്ന ഫീസ് പ്രശ്നമായി.
അവിടെയും ദൈവം നരേഷിന് കൂട്ടു വന്നു.
ഗൌതം കോളേജുകാര് നരേഷിനെ സൌജന്യമായി പഠിപ്പിച്ചു.
മാതാപിതാക്കള് നരേഷിന് എല്ലാ പിന്തുണയുമായി നിന്നു.
ഗൌതം കോളേജിനെ ക്കുറിച്ചോ ഐ.ഐ.ടിയെക്കുറിച്ചൊ കേട്ടിട്ടുപോലും ഇല്ലാത്ത മാതാപിതാക്കള്`നരേഷ്`നല്ല മാര്‍ക്ക് വാങിയപ്പോള് വാനോളം പുകഴ്ത്തി.
മാര്‍ക്ക് കുറഞപ്പോള് ആശ്വസിപ്പിച്ചു.
ഒരിക്കലും നരേഷിനെ അവര് വിഷമിപ്പിച്ചില്ല.
ഐ.ഐടി
പ്രവേശന പരീക്ഷയെഴുതി നരേഷ് മദ്രാസ് ഐ.ഐ.ടിയില് പ്രവേശനം നേടി.
നാലു വര്‍ഷം പഠനം കഴിഞു ബാംഗ്ലൂര് ഗൂഗിളില് ജോലിയും ലഭിച്ചു.

ഞാന് ഭാഗ്യവാനാണ്

നരേഷിന്റെ വാക്കുകള് കേള്ക്കുക.

"എനിക്ക് ഏറ്റവും കൂടുതല് സഹായം കിട്ടിയത്
ഞാന് ജീവിതത്തില് ആദ്യമായി പരിചയപ്പെട്ടവരില് നിന്നാണ്.
അതും ഞാന് ആവശ്യപ്പെടാതെ തന്നെ..!
ഐ.ഐ.ടിയില് രണ്ടാം വര്‍ഷം പഠിക്കുംബോള് ഒരു കോണ്ഫറന്സില്
പങ്കെടുക്കാനായി ട്രെയിനില് യാത്ര ചെയ്യുകയായിരുന്നു.
സുഹൃത്തുക്കള്‍ക്ക് ഒപ്പം ആണ് യാത്ര.
ട്രെയിനില് വച്ച് ഞങള് സുന്ദര് എന്ന ഒരാളെ പരിചയപ്പെട്ടു.
എന്റെ ഹോസ്റ്റല് ഫീസ് അടക്കാമെന്ന് അദ്ദേഹം വാക്കുനല്‍കി.
അടക്കുകയും ചെയ്തു.
അങനെ പലകാര്യത്തിലും ഭാഗ്യം എനിക്ക് കൂട്ട് വന്നു.
ഐ.ഐടിയില് എനിക്ക് വേണ്ടി ഒരു ലിഫ്റ്റ് പണിതു തന്നു.
അധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്ന് 55000 രൂപ തന്നു. ഒരു പവേര്‍ഡ് വീല്‍ചെയര് വാങാന്.."

നരേഷ് തുടരുന്നു..!

"ലോകം നല്ലവരാല് നിറഞതാണ്
ലോകത്ത്` നല്ല മനുഷ്യര് തന്നെയാണ് ഭൂരിപക്ഷവും.
നമുക്ക് ആത്മാര്ഥതയും പ്രയത്നവും കൈമുതലായി ഉണ്ടെങ്കില് മറ്റൊന്നിനും നമ്മെ ലക്ഷ്യത്തില് നിന്ന് അകറ്റാനാകില്ല.
എന്റെ ജീവിതം തെളിയിക്കന്നതും അതാണ്."

NB:
കടപ്പാട്:
1)റിഡിഫില്‍ വന്ന നാഗ നരേഷിനെക്കുറിച്ചുള്ള ലേഖനം(http://specials.rediff.com/news/2008/jul/28sl1.htm)
എഴുതിയത്‌ ശോഭാ വാരിയര്‍,ഫോട്ടോസ്‌:ശ്രീരാം ശെല്‍വരാജ്‌.
2)ഫോട്ടോകള്‍ക്ക്‌ കടപ്പാട്‌ റീഡീഫ്.
3)നരേഷിനെക്കുറിച്ചുള്ള ലേഖനം അടങിയ ഇ മെയില് അയച്ചുതന്ന മാധ്യമ സുഹൃത്ത് ജസ്റ്റിന് പതാലീലിന്.

8 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

അതിജീവനം എന്ന വാക്കിന്റെ അര്‍ഥവും വ്യാപ്തിയും എത്രത്തോളം ഉണ്ടെന്ന് മനസ്സിലാകണമെങ്കില് നാം
നാഗ നരേഷിന്റെ(Naga Naresh Karutura)
ജീവിതകഥ മനസ്സിരുത്തി വായിക്കണം.
നിരക്ഷരരായ മാതാപിതക്കള്‍ക്ക് ജനിച്ച് ഏഴാം വയസ്സില് ഒരു അപകടത്തെ തുടര്‍ന്ന് അരക്കു താഴെ
കാലുകള് മുറിച്ച്` നീക്കേണ്ടിവന്നിട്ടും വാശിയോടെ പഠിച്ച് മദ്രാസ് ഐ.ഐ.ടിയില് നിന്ന്
പഠ്നം പൂര്‍ത്തിയാക്കി ഇപ്പോള് ബാംഗ്ലൂരില് ഗൂഗിളില് ജോലി ചെയ്യുന്ന നരേഷ്
ജീവിതം തനിക്ക് തന്ന ദൌര്‍ഭാഗ്യങളെക്കുറിച്ച് ചിന്തിക്കാതെ
ദുരന്തങളെ നേട്ടങളാക്കി മാറ്റിയ അസാധാരണ മനുഷ്യനാണ്…!

ArjunKrishna പറഞ്ഞു...

ഇതാണ് യഥാര്‍ത്ഥ ആണ്‍ കുട്ടി. വായിച്ചപ്പോള്‍ സഹതാപമല്ല, ബഹുമാനമാണ് തോന്നുന്നത് . നാഗ നരേഷിന്റെ ചങ്കൂറ്റത്തിനും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അതിജീവനത്തിനും മുന്നില്‍ എന്റെ കൂപ്പുകൈ . ഇതു പ്രസിദ്ധീകരിച്ച സന്തോഷ് ബാലകൃഷ്ണന് ഹ്രദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

മൂര്‍ത്തി പറഞ്ഞു...

നന്ദി സന്തോഷ്...

പതാലി പറഞ്ഞു...

സന്തോഷ്....
അടുത്ത കാലത്ത് വായിച്ചിട്ട് മനസും കണ്ണും ഒന്നുപോലെ നിറഞ്ഞ ഒരു ഈ മെയില്‍ ഇതായിരുന്നു. ദല്‍ഹിയില്‍നിന്നുള്ള ഒരു സ്നേഹിതനാണ് ഇത് എനിക്ക് അയച്ചുതന്നത്.
ഞാന്‍ ഫോര്‍വേഡ് ചെയ്തതില്‍ വലിയൊരു ശതമാനം ആളുകളും നിറഞ്ഞ മനസോടെ നന്ദി അറിയിക്കുകയും ചെയ്തു.
Arjunkrishna പറഞ്ഞപോലെ ഇതാണ് യഥാര്‍ത്ഥ ആണ്‍കുട്ടി.
ഈ-മെയിലില്‍ വരുന്ന നെടുങ്കന്‍ ടെക്സ്റ്റ് മെജേസുകള്‍ പലരും വായിക്കാന്‍ മിനക്കെടാറില്ല. അതുകൊണ്ടുതന്നെ ഇത് മലയാളത്തിലാക്കി പോസ്റ്റിയതില്‍ ഒരുപാട് സന്തോഷം.

Inji Pennu പറഞ്ഞു...

ഇത് റീഡിഫില്‍ വന്ന ഒരു
ആര്‍ട്ടിക്കിളല്ലേ
?
പടങ്ങളെല്ലാം അതുപോലെയിരിക്കുന്നു. വെറുതെ ഒന്നു സൂചിപ്പിച്ചുവെന്ന് മാത്രം.

santhosh balakrishnan പറഞ്ഞു...

inji penninu നന്ദീ.
റീഡിഫിലാണ് ആദ്യം ഇത്‌ വന്നതെന്ന്‌ ഇപ്പോഴാണ് അറിയുന്നത്‌.
കടപ്പാട്‌ പട്ടികയില്‍ സൂചിപ്പിച്ച പ്രകാരം ജസ്റ്റിന്‍ എന്ന മാധ്യമ സുഹൃത്തി് അയച്ചു തന്ന ഇ മെയിലാണ് ഈ ലേഖനത്തിന് ആധാരമാക്കിയത്‌.
ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തപ്പോള് funenclave എന്ന സൈറ്റില്‍ ഇത്‌ കണ്ടു.അതു കടപ്പാട്‌ പട്ടികയില്‍ ചേര്‍ത്തിരുന്നു.ഫോട്ടോകള്‍ക്കും കടപ്പാട്‌ നല്‍കിയിരുന്നു.
നരേഷിന്റെ ജീവിതകഥ മലയാളം ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍ പെടണം എന്ന ഉദ്ദേശമാണ് ഉണ്ടായിരുന്നത്‌.
റീഡിഫിന് കടപ്പാട്`പട്ടികയില്‍ ഒന്നാം സ്ഥാനം നല്‍കിയിട്ടുണ്ട്‌.
inji penninu ഒരിക്കല്‍ കൂടി നന്ദി.
ഇത്‌ വായിച്ച്‌ പ്രതികരണം അറിയിച്ച അര്‍ജുന്‍ കൃഷ്ണ,മൂര്‍ത്തി,ജസ്റ്റിന്‍ എന്നിവര്‍ക്കും നന്ദി അറിയിക്കുന്നു.

അഹങ്കാരി... പറഞ്ഞു...

ഞാന്‍ ഇത് നേരെത്തേ എവിടെയോ കണ്ടിരുന്നു - വളരെ അധികം ഇന്‍സ്പയറിംഗ് ആണ് ഈ ജീവിതം

താങ്കളുടെ പേര് മറ്റെവിടെയോ കേട്ടിരുന്നു, അതിനാലാണ് ഈ ബ്ലോഗ് സന്ദരിച്ചത്.ഏതെങ്കിലും മാധ്യമങ്ങളില്‍ “(ബ്ലോഗല്ലാതെ) എഴുതുന്നുണ്ടോ?

സമയമുണ്ടെങ്കില്‍ എന്റെ ബ്ലോഗ് ഒന്ന് സന്ദര്‍ശിക്കൂ - ഇത് ഒരു പരസ്യമല്ല, എന്റെ ചിന്തകള്‍ താങ്കള്‍ക്ക് രസിച്ചേക്കും എന്ന് തോന്നിയതിനാല്‍ മാത്രം

qw_er_ty

Sureshkumar Punjhayil പറഞ്ഞു...

Prarthikkunnu...!!!