2008, ഏപ്രിൽ 17, വ്യാഴാഴ്‌ച

"ചിന്താവിഷയത്തെ "ക്കുറിച്ച്‌ തന്നെ...!

കേരളത്തില്‍ വിവാഹബന്ധങളേക്കാള് അതിവേഗം തകര്‍ച്ചയിലേക്ക്‌
നീങുകയാണ് മലയാള സിനിമാവ്യവസായം.

വിവാഹബന്ധങളിലെ തകര്‍ച്ചയെക്കുറിച്ച്‌ പറയുന്ന
"ഇന്നത്തെ ചിന്താവിഷയം"
കുടുംബബന്ധങള്‍ക്കോ മലയാളസിനിമക്കോ
നല്‍കുന്നത്‌ ആശ്വാസമല്ല.... അസ്വസ്ഥതകളാണ്....!

വിവാഹതകര്‍ച്ചകളെ ഇല്ലാതാക്കാന്‍ ഇന്നത്തെ ചിന്താവിഷയം
നല്‍കുന്ന ചികിത്സയുടെ പോരായ്മ
"അത്‌ തൊലിപ്പുറത്തെ ചികിത്സ മാത്രമാണ്" എന്നതാണ്...!
"രോഗത്തിനല്ല രോഗലക്ഷണത്തിനാണ് ഇവിടെ ചികിത്സ നല്‍കുന്നത്‌"...!

സിനിമയുടെ പോസ്റ്ററില്‍ ഒരു പരസ്യവാചകം ശ്രദ്ധിച്ചുകാണും.

"വിവാഹമോചനത്തിന് ഒരുങിനില്‍ക്കുന്ന മൂന്ന്‌ സ്ത്രീകള്.
അവര്‍ക്കിടയിലേക്ക്‌ മോഹന്‍ലാലും മീരാജാസ്മിനും..!"
ഇതിന്റെ കൂടെ
"മൂന്ന്‌ സ്ത്രീകളും ഭര്‍ത്താക്കന്മാരും
അതോടൊപ്പം മോഹന്‍ലാലും മീരയും ഒന്നിക്കുന്നു."

ഇത്രകൂടി ചേര്‍ത്താല്‍` ഇതിന്റെ കഥയായി.

ഈ മൂന്നു വാചകങള് വിപുലീകരിച്ച്‌ ഒരു തിരക്കഥയാക്കുന്നതില്‍
സത്യന്‍ അന്തിക്കാട്‌ ദയനീയമായി പരാജയപ്പെട്ടു..!
(മികച്ച തിരക്കഥക്ക്‌ സംസ്ഥാന അവാര്‍ഡ്` വാങിയ ആളാണ്
സത്യന്‍ അന്തിക്കാട്‌ എന്നതും ഓര്‍ക്കണം.)

രോഗലക്ഷണത്തിന് പകരം രോഗത്തിന്‍` ചികിത്സ നല്‍കിയിരുന്നു
എങ്കില്‍ സിനിമക്ക്‌ പ്രേക്ഷകരിലേക്ക്‌ എത്താന്‍ കഴിയുമായിരുന്നു.

ഭര്‍ത്താവിന്റെ മറ്റുസ്ത്രീകളോടുള്ള കൊഞ്ചിക്കുഴയല്‍ മൂലം ഒരാളും
ഭര്‍ത്താവിന്റെ അമിതമായ ശ്രദ്ധ മൂലം രണ്ടാമത്തെയാളും
ഭര്‍ത്താവ്‌ ജോലിക്ക്‌ വിടാത്തതിനാല്‍ മൂന്നമത്തെയാളും
വിവാഹമോചനത്തിന് ഒരുങുകയാണ്...!

സിനിമതീരുംബോള്‍ എല്ലാവരും ഒന്നിക്കുബോഴും
ഭര്‍ത്താക്കന്മാരുടെ സ്വഭാവ വൈകല്യങള്‍ക്ക്‌ യാതൊരു മാറ്റവും വരുന്നില്ല.

സിനിമ തീരുംബോഴും പ്രേക്ഷകര് ചോദിച്ച്‌ പോകും.

"എന്തിനാണ് ഇവര് ഒന്നിച്ചത്‌..!
മറ്റൊരു പ്രശ്നം ഉണ്ടാകുംബോള് വീണ്ടും പിരിയാനോ എന്ന്‌."

മീര അവതരിപ്പുന്ന കഥാപാത്രത്തിന്റെ ഭൂതകാലം സിനിമയില്‍ അവതരിപ്പിക്കുന്നത്‌
കണ്ടു കണ്ടു മടുത്ത അതേ പശ്ചാത്തലത്തിലാണ്.

വിവാഹബന്ധങളിലെ തകര്‍ച്ച മലയാളി സമൂഹം
ഇന്ന്‌ നേരിടുന്ന പ്രധാന പ്രശ്നങളില്‍ ഒന്ന്` തന്നെയാണ്.
ഈ പ്രശ്നത്തിന്റെ ആഴങളിലേക്ക്‌ ഇറങിചെല്ലാന്‍ കഴിഞിരുന്നു എങ്കില്‍
ചിന്താവിഷയം മലയാളികുടുംബങള്‍ക്കും
അതോടൊപ്പം മലയാള സിനിമാലോകത്തിനും
വലിയൊരു ആശ്വാസം ആകുമായിരുന്നു.

5 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

കേരളത്തില്‍ വിവാഹബന്ധങളേക്കാള് അതിവേഗം തകര്‍ച്ചയിലേക്ക്‌
നീങുകയാണ് മലയാള സിനിമാവ്യവസായം.

വിവാഹബന്ധങളിലെ തകര്‍ച്ചയെക്കുറിച്ച്‌ പറയുന്ന
"ഇന്നത്തെ ചിന്താവിഷയം"
കുടുംബബന്ധങള്‍ക്കോ മലയാളസിനിമക്കോ
നല്‍കുന്നത്‌ ആശ്വാസമല്ല.... അസ്വസ്ഥതകളാണ്....!

ബൈജു സുല്‍ത്താന്‍ പറഞ്ഞു...

സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, മീരാ ജാസ്മിന്‍, ഇളയരാജ - വലിയ പ്രതീക്ഷയായിരുന്നു, എല്ലാം അസ്ഥാനത്തായോ..അപ്പൊ ഇനി സിഡി കാണാം അല്ലേ?

Unknown പറഞ്ഞു...

രണ്ടിസം കഴിഞ്ഞൂ ഇവിടെ സീഡിക്കാര്‍ കൊണ്ടു വരും അന്നേരം ബാക്കി പറയാം

G.MANU പറഞ്ഞു...

രാവണ-രാക്ഷസ നായകന്‍‌മാര്‍ അലറിവിളിച്ചും കോമരം തുള്ളുന്ന മലയാള സിനിമിയല്‍ സത്യന്‍ ചിത്രങ്ങള്‍ കുളിര്‍കാറ്റ് പോലെ ആശ്വാസം പകര്‍ന്നിരുന്നു.

പഴയ സത്യനിലേക്ക് വീണ്ടും വരും എന്ന് പ്രത്യാശിക്കാം..

santhosh balakrishnan പറഞ്ഞു...

ബൈജു,അനൂപ്‌,മനു....
നന്ദി..പ്രതികരണം അറിയച്ചതിന്‍..!
സി.ഡി യിലാണങ്കിലും തീയേറ്ററിലാണങ്കിലും പടം
കണ്ടു നോക്കൂ..!