2008, ഏപ്രിൽ 5, ശനിയാഴ്‌ച

ദുരിതാശ്വാസം.

ആര്‍ക്കാണ് ശരിക്കും ദുരിതാശ്വാസം വേണ്ടത്‌..?
വേനല്‍മഴയില്‍ കൃഷി നശിച്ച്‌ കടം കയറി ആത്മഹത്യ ചെയ്യാന്‍ ഒരുങി നില്‍ക്കുന്ന കര്‍ഷകര്‍ക്കോ..?
അതോ... സമയത്ത്‌ ചെയ്യേണ്ടത്‌ ചെയ്യാതെ ആശ്വാസ ധനം വാങിക്കൊടുത്തു
എന്ന ക്രെഡിറ്റിന് വേണ്ടി മാത്രം ഇപ്പോള് നാടകം കളിക്കുന്ന
ഭരണ പ്രതിപക്ഷ ഭേദമെന്യേയുള്ള രാഷ്ട്രീയക്കാര്‍ക്കോ..?

സംസ്ഥാനത്ത്‌ പര്യടനം നടത്തിയ കേന്ദ്രസംഘത്തിന് മുന്നില്‍
മാധ്യമങളുടെ ശ്രദ്ധയില്‍ പെടാന് കതിര്‍ക്കറ്റയും
ഏന്തി ഫോട്ടോക്ക്‌ പോസ്‌ ചെയ്യുകയാണ് രാഷ്ട്രീയക്കാര്‍...!

കേന്ദ്രസംഘത്തെ തീരുമാനിച്ചത്‌..അവരെ കേരളത്തിലേക്ക്‌ അയച്ചത്‌
തങളുടെ ശ്രമഫലമാണന്ന്‌ വരുത്താന്‍ ഇക്കഴിഞ
ആഴ്ചകളില്‍ ഡല്‍ഹിയില്‍ എന്തെല്ലാം നാടകങള് നടന്നു...!

ആദ്യം പ്രതിപക്ഷം പോയി പ്രധാനമന്ത്രിയേയും സോണിയാഗാന്ധിയേയും കാണുന്നു.
പിന്നെ പത്രക്കാരെ വിളിച്ച്‌ തങളുടെ ചെയ്തികളെക്കുറിച്ച് വിശദീകരിക്കുന്നു.

പിന്നെ കെ മുരളീധരന്‍ ശരത്പവാറിനെ കാണുന്നു.

പിന്നീട്‌ മന്ത്രിമാര്...!

ഒരേ കാര്യത്തിന് ഇവര് ഒന്നിച്ച്‌ പോയിരുന്നുവെങ്കില്..
പാവം കര്‍ഷകര്‍ക്ക്‌ കൂടുതല് പ്രയോജനപ്പെട്ടേനെ..
കുറച്ചുകൂടി നേരത്ത കേന്ദ്രസംഘത്തെ ഇവിടെ എത്തിക്കാമായിരുന്നു..!
മഴ മാറി വരള്‍ച്ച തുടങും മുന്‍പ്‌ എങ്കിലും...!

കുറചുകൂടി നേരത്തെ ...കടം കേറി മുടിഞവര്‍ക്ക്‌
ആശ്വാസധനം നല്‍കാന്‍ കഴിയുമായിരുന്നു...!

അങനെയെങ്കില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്ത വാര്‍ത്ത
ഒരുപക്ഷേ ഇന്ന്‌ നമ്മള്‍ ടിവി ഫ്ലാഷുകളില്ലൂടെ അറിയേണ്ടിവരില്ലായിരുന്നു...!

ആര്‍ക്ക്‌ എന്ത്‌ ചേതം..?
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം...!
അല്ലേ....?

3 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

ആര്‍ക്കാണ് ശരിക്കും ദുരിതാശ്വാസം വേണ്ടത്‌..?
വേനല്‍മഴയില്‍ കൃഷി നശിച്ച്‌ കടം കയറി ആത്മഹത്യ ചെയ്യാന്‍ ഒരുങി നില്‍ക്കുന്ന കര്‍ഷകര്‍ക്കോ..?
അതോ... സമയത്ത്‌ ചെയ്യേണ്ടത്‌ ചെയ്യാതെ ആശ്വാസ ധനം വാങിക്കൊടുത്തു
എന്ന ക്രെഡിറ്റിന് വേണ്ടി മാത്രം ഇപ്പോള് നാടകം കളിക്കുന്ന
ഭരണ പ്രതിപക്ഷ ഭേദമെന്യേയുള്ള രാഷ്ട്രീയക്കാര്‍ക്കോ..?

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം..
ശരിയാണ് ആ‍രാ അതമഹത്യ ചെയതാലെന്ത് മന്ത്രിമാരുടെയും എം ല്‍.എ മാരുടെയും കാര്യങ്ങള്‍ കുശാലായി തന്നെ നടക്കുന്നുണ്ടല്ലോ

Oru memeber പറഞ്ഞു...

change our mind before waiting for change