2007, മേയ് 11, വെള്ളിയാഴ്ച
കുട്ടായിക്ക് ഒരു വയസ്സ്...
ഒരു മനുഷ്യന് അവന്റെ ജീവിതകാലത്ത് ഏറ്റവും കൂടുതല്‍ ആക്റ്റീവ് ആയിരിക്കുന്നത് എപ്പോഴാണ്..?
ശൈശവത്തില്‍..ബാല്യത്തില്‍..കൌമാരത്തില്‍..യൌവനത്തില്‍..വാര്‍ദ്ധക്യത്തില്‍..
ശൈശവത്തീല് ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്..
ഉണര്‍ന്നിരിക്കുന്ന സമയം മുഴുവന്‍ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുക..വെറുതെ കിടന്നാല്‍ പോലും കൈകാലുകള്‍ ഇളക്കികൊണ്ടിരിക്കുക..
ഇഴയാന്‍ പ്രായമാകുംബൊള് നിരന്തരം ഇഴയുക..മുട്ടുകുത്തുക..മുട്ടുകുത്തിനടക്കുക..വീഴുക..എഴുന്നേറ്റുനില്ക്കുക..നടക്കുക..വീഴുക..ഓടുക..വീണ്ടും
വീഴുക..എഴുന്നേറ്റ് നടക്കുക..അങനെയങനെ...
പ്രസിദ്ധമായ ഒരു പഴമൊഴിയുണ്ട്..
"കുഞുങളെ നമ്മള് ഒന്നും പഠിപ്പിക്കേണ്ട..അവരാണ് മനുഷ്യന്റെ ഗുരു..!"
ഒരു കുഞിനെ.. അതിന്റെ കളികള്‍ നോക്കിയിരുന്നാല്‍ ...മനുഷ്യന് എങനെ ജീവിക്കണം എന്നതിന്റെ മാതൃക ലഭിക്കും.
വീഴ്ചകളില്‍ അവര്‍ കരയും..പക്ഷേ തളരില്ല..
വീഴ്ചകളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് വീണ്ടും നടക്കും..ഓടും..
സാധനങള് എത്തിപ്പിടിക്കാന്‍ നോക്കും..ആത്മവിശ്വാസത്തോടെ ചിരിക്കും..
മുതിര്‍ന്നവര്‍ ദേഷ്യപ്പെട്ടാല്‍ കരയും..അടുത്ത നിമിഷം ചിരിക്കും..!
കുഞുങളുടെ ഈ നിഷ്കളങ്കത മുതിര്‍ന്നവര്‍ക്ക് ഒരു പാഠശാലയാകട്ടെ..
ജോണ്‍ ബ്രാഡ്ഷായുടെ പ്രശസ്തമായ ഒരു വാക്യം ഓര്‍ക്കുന്നു
"കുഞുങള്‍ സെന്‍ ഗുരുക്കന്മാരെപ്പോലെയാണ്..ഓരോ നിമിഷവും അവരുടെ ലോകം ഏറ്റവും പുത്തനാണ്.."
നിഷ്കളങ്കമായ ശൈശവ ബാല്യകലങളില് ആയിരിക്കും ഒരു മനുഷ്യന് ഏറ്റവും കൂടുതല്‍ സംതൃപ്തി അനുഭവിക്കുന്നത്..
നിഷ്കളങ്കത്യുടെ ആ കാലഘട്ടം എത്ര ആസ്വാദ്യകരമാണ്..!
ഒരു നദിയിലേക്ക് നോക്കൂ..നദിയിലെ ഏതെങ്കിലും ഒരു പോയിന്റ്റിലേക്ക്..നദി അനുനിമിഷം മാറുകയാണ്.നമ്മള് ഇപ്പോള്‍ കാണുന്ന നദിയല്ല അടുത്തനിമിഷം കാണുന്നത്..ആ വെള്ളം ഒഴുകിപ്പോയി..പുതിയ വെള്ളം..അങനെ അങനെ അനുസ്യൂതം..
കുട്ടികളുടെ ലോകം അങനെയാണ്..അവരുടെ ലോകം ഓരോ നിമിഷവും പുതുപുത്തനാണ്..
എന്റെ മകന് കുട്ടായി എന്ന് വിളിക്കുന്ന ഹരികൃഷ്ണന്റെ കളികള്‍ നോക്കിയിരിക്കുംബോള് പലപ്പോഴായി തോന്നിയ കാര്യങളാണ് മുകളില്‍ കുറിച്ചിട്ടത്..
കുട്ടായിയുടെ ഒന്നാം പിറന്നാള്‍ കഴിഞദിവസം(മെയ് 9 )ആഘോഷിച്ഛു..!
ഈ ലോകത്ത് ഇത്തരം സൌഭാഗ്യങള് ഒന്നുമില്ലാതെ ലക്ഷക്കണക്കിന് കുഞുങള്‍ വളരുന്നുണ്ട്..ആഘോഷങളും വിദ്യാഭ്യാസവും അവ്ര്ക്ക് അന്യമാകരുത്..അവരെ നമുക്ക് മറക്കാതിരിക്കാം..!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
8 അഭിപ്രായങ്ങൾ:
കുട്ടായിയുടെ ഒന്നാം പിറന്നാള്‍ കഴിഞദിവസം ആഘോഷിച്ഛു..!
birthday wishes to kuttayi..
ലേറ്റായി പോയല്ലോ.. ഞങ്ങള്‍ക്കൊക്കെ കേക്കും മുട്ടായിം എന്തേ?
നല്ല സുന്ദരന്‍ വാവ:)അവന് എല്ലാവിധ അനുഗ്രഹങ്ങളും നന്മകളും ദൈവം നല്‍കട്ടേ!!!
(എന്റെ മോനും മേയ് 7 നാണ് ജനിച്ചത്)
കുട്ടായിക്ക് പിറന്നാള്‍ ആശംസകള്‍
തറവാടി,വല്യമ്മായി,പച്ചാന,ആജു
കുട്ടായിക്ക് ഒന്നാം പിറന്നാള്‍ ആശംസകള്‍.........
കുട്ടായിക്ക് ഒന്നാം പിറന്നാളാശംസകള്‍...
കുട്ടായിക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകള് :)
സന്തോഷ്... നല്ല ചിന്തകള്‍
കുട്ടായിക്ക് ജന്മദിനാശംസകള് നേര്‍ന്ന സാജന്,തറവാടി,വല്യമ്മായി,പച്ചാന,ആജു,
സാന്റോസ്,വിഷ്ണുപ്രസാദ്,
അഗ്രജന്,അനോണി..എന്നിവ്ര്ക്കും ഈ പോസ്റ്റ് വായിക്കാന്‍ സമയം കണ്ടെത്തിയ എല്ലാ ബ്ലോഗര്‍മാര്‍ക്കും ആത്മാര്‍ഥമായ നന്ദി പറയുന്നു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ