മന്ത്രി ജി സുധാകരന് ഇന്ന് കോഴിക്കോട് ഒരു ചടങില്‍ പറഞത്...
"ശബരിമലയില്‍ അയ്യപ്പന് പൂജാദികര്‍മ്മങ്ങള്‍ ചെയ്ത് ജീവിക്കേണ്ട ആള് കടപ്പുറത്ത് പോയി വേണ്ടാധീനം കാണിച്ചിട്ട് മന്ത്രിമാരെ വിമര്‍ശിക്കുന്നത് ശരിയല്ല. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വംബോര്‍ഡുകളില്‍ നടന്ന ദുഷ്കര്‍മ്മങ്ങള്‍ കേട്ടാല്‍ അറപ്പ് തോന്നും!. സര്‍ക്കാരിന്റെ കൈവശമുള്ള നിയമമെന്ന മൂന്നാംതൃക്കണ്ണ് തുറന്നാണ് അവയെ ഇല്ലാതാക്കിയത്."
"ചില ക്ഷേത്രങ്ങളിലെയും ദേവസ്വങ്ങളിലെയും കൊള്ളരുതായ്മകള്‍ കാണുമ്പോള്‍ മഹാവിഷ്ണു ഒരിക്കല്‍കൂടി ഭൂമിയില്‍ അവതാരമെടുക്കുമെന്നാണ് തോന്നുന്നത്!. "
സ്ഥാനത്തും അസ്ഥാനത്തും പലതും ഉറക്കെ വിളിച്ച് പറയുമെങ്കിലും ഈ മന്ത്രി പറയുന്ന പല കാര്യങളും ശരിയാണന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലേ...?
.
12 അഭിപ്രായങ്ങൾ:
സ്ഥാനത്തും അസ്ഥാനത്തും പലതും ഉറക്കെ വിളിച്ച് പറയുമെങ്കിലും ഈ മന്ത്രി പറയുന്ന പല കാര്യങളും ശരിയാണന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലേ...
ഒരിക്കലും തോന്നിയിട്ടില്ല സന്തോഷേ.........
എവിടെ എന്ത് എങ്ങനെ പറയണം എന്ന് അറിയാത്ത ഒരു നേതാവായി മാത്രമെ തോന്നിയിട്ടുള്ളൂ.
അസഭ്യം പറഞ്ഞും തെറിവിളിച്ചും ആളാകാന്‍ ഏതു മന്ത്രിക്കും കഴിയും അതിന് പ്രത്യേക കഴിവൊന്നും വേണ്ട.
ദേവസ്വം ബോര്‍ഡിനെ നേരെയാക്കുന്നതിനു മുന്‍പ് സ്വന്തം പാര്‍ട്ടിയുടെ നയവ്യതിയാനങ്ങളെക്കുറിച്ച് ഒരു വാക്ക് പറയാന്‍ ധൈര്യം കാട്ടിയിരുന്നെങ്കില്‍ അങ്ങേര് ധൈര്യശാലിയാണെന്ന് സമ്മതിക്കാമായിരുന്നു.
ഭരണത്തിലിരിക്കുന്പോള്‍ എല്ലാവരെയും ഇപ്പം നന്നാക്കുമെന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും അടുത്ത തെരഞ്ഞെടുപ്പാകുന്പോള് അരമനകളും അന്പലങ്ങളും സമൂദായ നേതാക്കളുടെ അടുക്കളകളും നിരങ്ങുകയും ചെയ്യുന്നതാണ് കേരളത്തിലെ 99.9 ശതമാനം രാഷ്ട്രീയക്കാരുടെയും പതിവ്. അതുതന്നെയാണ് നാടിന്റെ ശാപവും.
കുണ്ടാമണ്ടി, തെണ്ടി തുടങ്ങിയ -പ്രബുദ്ധമായ- പ്രയോഗങ്ങള്‍ നടത്തുന്ന മന്ത്രിക്കു മുന്നിലിരുന്ന് ചിരിക്കുകയും അതൊക്കെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത് എന്റെയും സന്തോഷിന്റെയുമൊക്കെ ഉപജീവനത്തിന്റെ ഭാഗം. പക്ഷെ ഇത്തരക്കാരോട് ആരാധന തോന്നുന്നത് അപകടകരമാണ്.
സുധാകരന്റെ ലക്ഷ്യം ദുഷ്ടമായിരിക്കാം. ഭാഷയ്ക്ക് ശുദ്ധിയുമില്ലായിരിക്കാം. പക്ഷേ പറയുന്ന കാര്യങ്ങള്‍ കൊളളുന്നത് കേരളത്തിന്റെ ചങ്കില് തന്നെയാണ്. സുധാകരന്റെ വാക്കും കത്തുകളും ആരെയാണ് പ്രകോപിപ്പിക്കുന്നത് എന്ന് കണ്ണു തുറന്നു നോക്കിയാല്‍ മതി. ആരെങ്കിലും വേണമല്ലോ ഇതൊക്കെ പറയാന്‍.
പ്ലീസ്, പതാലി, പാര്‍ട്ടിയുടെ നയവ്യതിയാനങ്ങള് പാര്‍ട്ടിക്കകത്താണ് ചര്‍ച്ച ചെയ്യേണ്ടത്. പുറത്തു പറഞ്ഞാല്‍ നമ്മള് പത്രക്കാര്‍ക്ക് കോളാകും. അല്ലാതെന്ത്?
കൊച്ചിയില്‍ നിന്നും സന്തോഷ് ബാലകൃഷ്ണന് : സൂര്യ ന്യൂസ്...
താങ്കളാണൊ അദ്ദേഹം..?
താഴെ സൂര്യ ടിവി ടെ ലിങ്കും, സൂര്യാ ന്യൂസിലെ പേരും, ഒക്കെ ആയത് കൊണ്ട് തൊന്നിയതാ..
:)
മിടുക്കന്..
അവന് താന്‍ ഇവന്..
പതാലിജി..
മന്ത്രി സുധാകരനെ കണ്ണുമടച്ഛ് പിന്തുണക്കണം എന്നല്ല ഉദ്ദേശിച്ഛത്..അദ്ദേഹം പറയുന്ന പല കാര്യ്ങളിലും വസ്തവം ഉണ്ട്..അത് കാണാതെ പോകരുത്..
ചില ദേവസ്വംബോര്‍ഡുകളില്‍ നടക്കുന്ന തീവെട്ടികൊള്ളയെ കുറിച്ഛ്` ദേവസ്വം മന്ത്രിക്ക്` പ്രതികരിക്കാന്‍ അവകാശം ഉണ്ട്..ഭക്തരുടെ കാണിക്ക തട്ടുന്നവരെ വിമര്‍ശിക്കാനും അത് തടയാനും മന്ത്രിക്ക് ഉത്തരവാദിത്വം ഉണ്ട്.
പിന്നെ പദപ്രയോഗങളുടെ കാര്യം..നിയന്ത്രണം നഷ്ടമാകുന്ന നാക്ക് അദ്ദേഹത്തിന്റെ ലക്ഷ്യത്തിന് വിലങ്തടിയാകതിരിക്കട്ടെ..!
'കുണ്ടാമണ്ടി, തെണ്ടി തുടങ്ങിയ -പ്രബുദ്ധമായ- പ്രയോഗങ്ങള്‍ നടത്തുന്ന മന്ത്രിക്കു മുന്നിലിരുന്ന് ചിരിക്കുകയും അതൊക്കെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത് എന്റെയും സന്തോഷിന്റെയുമൊക്കെ ഉപജീവനത്തിന്റെ ഭാഗം. പക്ഷെ ഇത്തരക്കാരോട് ആരാധന തോന്നുന്നത് അപകടകരമാണ്. '
പതാലി ഈ ‘അപകടം‘ ആകുന്നതെങ്ങനെ എന്ന് മനസിലായില്ല.. ഒന്ന് വിശദമാക്കാമൊ..?
മന്ത്രിമാരുടെ പണി, എല്ലാവര്ക്കും അറിയാവുന്ന,നാട്ടിലെ അനീതികളും കൊള്ളരുതായ്മകളും വിളിച്ചുപറഞ്ഞു നടക്കലല്ല. വെറുതെ പറഞ്ഞുനടക്കാനാണെങ്കില്‍ മന്ത്രിയായിരിക്കേണ്ടതുണ്ടോ? അധികാരസ്ഥാനങ്ങളിലുള്ളവര്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അതിനാണ് സുധാകരനെപ്പോലുള്ളവരെ മന്ത്രിമാരാക്കിയത്. അതല്ല, 'എന്നേക്കൊണ്ട് ഒന്നും കഴിയില്ല, വീമ്പുപറയാനല്ലാതെ' എന്നു തെളിയിക്കാനാണോ ഈ വാചകകസര്‍ത്തുകള്‍?
ഇതുപോലെ മുഖ്യമന്ത്രിയും പറയുകയുണ്ടായി സര്‍ക്കാര്‍ സര്‍വീസില്‍ 70% പേരും വെറുതെയിരിക്കുകയാണെന്ന്.ഇതെല്ലാം ജനങ്ങള്‍ക്ക് അറിവുള്ളതാണ്. അതു നന്നാക്കാനാണ് അധികാരസ്ഥാനം ഉപയോഗിക്കേണ്ടത്.
സര്‍ക്കാര്‍ വകുപ്പുകളിലുള്ള അഴിമതിയേയും കെടുകാര്യസ്ഥതയേയും പറ്റി തങ്ങള്‍ ബോധവാന്മാരാണെന്ന് അധികാരസ്ഥാനങ്ങളിലുള്ളവര്‍ പരസ്യമായിപ്പറയുന്നതു തന്നെ ഒരു താക്കീതിന്റെ ഫലം ചെയ്യില്ലേ സുരലോഗം മാഷേ? സൂക്ഷിക്കണം എന്ന ബോധം ഉദ്യോഗസ്ഥരിലുണ്ടാക്കാനെങ്കിലും അത് ഗുണം ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്.
സുധാകരന് മന്ത്രി ഉപയോഗിക്കുന്ന ഭാഷയെപ്പറ്റി എനിക്കും അഭിപ്രായമില്ല.
ഉദ്യോഗതലത്തിലുള്ള അഴിമതിയെപ്പറ്റി അതാതുകാലത്തെ മന്ത്രിമാരെല്ലാം ബോധവാന്മാരാണ് എന്ന് പൂര്ണ്ണബോധ്യത്തോടുകൂടിത്തന്നെയല്ലേ ഇത്രയും കാലം ഇവരെല്ലാം അഴിമതികള്‍ നടത്തിക്കൊണ്ടിരുന്നത്. മന്ത്രി സുധാകരനായിട്ട് കണ്ടുപിടിച്ചതല്ലല്ലോ ഇത്തരം അഴിമതി വിവരങ്ങള്‍. ഉദ്യോഗസ്ഥരൊക്കെ തോന്ന്യവാസങ്ങള്‍ കാണിക്കുന്നത് സൂക്ഷിച്ചു തന്നെയാണെന്ന് തോന്നുന്നു. പിന്നെ ഇടയ്ക്കിടയ്ക്ക് എവിടെയെങ്കിലും പിഴയ്ക്കുമ്പോള്‍ പിടിക്കപ്പെടുന്നു. മൂന്നാറില്‍ കൈയ്യേറ്റം കാണാന്‍ പോയ മുഖ്യമന്ത്രിയെ നാട്ടുകാരുടെയും പത്രക്കാരുടെയും നടുവില്‍ വെച്ച് പോലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാനുള്ള ധൈര്യമുള്ളവരാണ് നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്. എന്‍.പി.ആറിന്റെ ലേഖനവും പുഴയിലെ ലേഖനവും കൂടി വായിച്ചാല്‍ ഒന്നുകൂടി മനസ്സിലാകും ഇവരൊക്കെ എത്ര ശക്തരാണെന്ന്.
സുരലോഗം പറഞ്ഞതുപോലെ ഇപ്പോള്‍ തന്നെ നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യങ്ങള്‍ ഒന്നുകൂടി വിളിച്ച് പറയാന്‍ വേണ്ടി മാത്രമല്ലല്ലോ ശ്രീ സുധാകരനെപ്പോലുള്ളവരെ മന്ത്രിയാക്കിയത്-അഭിപ്രായ സ്വാതന്ത്ര്യപ്രകാരം അദ്ദേഹത്തിന് അങ്ങിനെയൊക്കെ വിളിച്ച് പറയാന്‍ മാത്രമായിട്ടാണെങ്കിലും എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടെന്നുള്ളത് അംഗീകരിച്ചുകൊണ്ടുതന്നെ. താത്വികമായിട്ട് മാത്രമാണെങ്കിലും നമ്മളെപ്പോലുള്ള സാധാരണക്കാര്‍ക്ക് ചെയ്യാവുന്നതിലും (വിളിച്ച് പറയുക) അപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരായിരിക്കണമല്ലോ മന്ത്രിമാര്‍ (നടപടിയെടുക്കല്‍).
അദ്ദേഹം ഇത്രയും കാലം വിളിച്ച് പറഞ്ഞതില്‍ ഇതുവരെ നമുക്കാര്‍ക്കും അറിവില്ലാത്തതായ പുത്തന്‍ പറച്ചില് എത്രയെണ്ണമുണ്ടായിരുന്നു? ദേവസ്വം ബോര്‍ഡിലെ അഴിമതിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയും ഐ.എ.എസ്സുകാരുടെ പ്രശ്നങ്ങളും ക്ഷേത്രപ്രവേശനവും എന്റെ ഓര്‍മ്മ വെച്ച കാലം മുതല്ക്കേ ഞാന്‍ കേള്‍ക്കുന്നതാണ്. ചോദ്യം ഇപ്പോള്‍ ഇതിനെപ്പറ്റിയൊക്കെ ബോധോധയം പോലെ ഉണ്ടായ മന്ത്രി എന്തൊക്കെ ചെയ്തു ഇതൊക്കെ ഇല്ലാതാക്കാന്‍. ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ പഴയ ബോര്‍ഡ് പിരിച്ച് വിട്ട് പുതിയതുണ്ടാക്കി-ഇനി കാത്തിരുന്നു കാണണം. ഞാനിവിടെയൊക്കെത്തന്നെയുണ്ട് കേട്ടോ എന്ന് മന്ത്രി പറയുമ്പോഴേ പേടിക്കുന്ന ഉദ്യോഗസ്ഥരായിരുന്നാല് മതിയായിരുന്നു, നാട്ടിലെ എല്ലാ ഉദ്യോഗസ്ഥരും.
അദ്ദേഹത്തില്‍ ഞാന്‍ കാണുന്ന വേറൊരു പ്രശ്നം ഒരേ സമയം എല്ലാ കാര്യങ്ങളും കൂടി ഒരുമിച്ച് വിളിച്ച് പറയുമെന്നുള്ളതാണ്-അത് അസ്ഥാനത്തും കൂടിയാകുമ്പോള്‍ മൊത്തം കണ്ഫ്യൂഷന്. ഒന്ന് നിര്‍ത്തി നിര്‍ത്തി പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി ഭാവം വരുമായിരുന്നു.
പിന്നെ പുഴയിലെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ചില ശ്രദ്ധതിരിക്കല്‍ അജണ്ടകളുടെ ഭാഗമായി തന്നെ ഏല്പിച്ചിരിക്കുന്ന ജോലി ചെയ്യുന്നു എന്ന രീതിയിലാണെങ്കില്‍ അത് അദ്ദേഹം സാമാന്യം നന്നായി തന്നെ ചെയ്യുന്നുണ്ട്. അതിന്റെ ഫലം എത്രത്തോളമുണ്ടെന്നുള്ളതില് സംശയമുണ്ടെങ്കിലും
മന്ത്രി സുധാകരന് വിടുവായത്തം പറയുകയാണോ..അതോ പ്രവര്ത്തീക്കുകയാണോ..എന്നതാണല്ലോ ഇവിടെ ഉയരുന്ന സംശയം.
അദ്ദേഹം ഉയര്‍ത്തുന്ന പ്രശ്നങള്‍ വളരെ വലുതാണ്..സങ്കീര്‍ണ്ണമായ മാനങളുള്ള പ്രശ്നങള്‍..വളരെക്കാലമായി തെറ്റാണന്ന് ബോധ്യമുണ്ടായിട്ടും സമൂഹം നിസംഗ്ഗതയോടെ സഹിച്ഛിരുന്ന പ്രശ്നങള്‍..
ദേവസ്വം ബോര്‍ഡ് അഴിമതിയാണങ്കിലും യേശുദാസിന്റെ ഗുരുവായൂര്‍ പ്രവേശനമാണങ്കിലും തന്ത്രിമാരില്‍ ചിലര്‍ വഴിതെറ്റുന്ന വിഷയമാണങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനങളില്‍ ഇരിക്കുന്നവര്‍ പറയുംബോള് അതിന് ഫലമുണ്ടാകും.തെറ്റ് ചൂണ്ടിക്കാട്ടാന്‍ ആളുണ്ടന്ന് വന്നാല്‍ തെറ്റ് ചെയ്യുന്നവന് ഒന്ന് പേടിക്കും.
മലബാറിലെ ക്ഷേത്രങള്ക്കായി മലബാര്‍ദേവസ്വം ബോര്‍ഡ്..തിരുവിതാകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ പിരിച്ഛുവിട്ടത്..വിലക്കയറ്റം തടയാന്‍ നടപ്പാക്കി വിജയിച്ഛ കണ്സൂമര്ഫെഡിന്റെ പദ്ധതി..ഇതെല്ലാം സുധാകരന്റെ വകുപ്പുക്ലള് നടപ്പാക്കിയ കാര്യങളാണ്..തിരുവിതാകൂര്‍ ദേവസ്വം അഴിമതിയെക്കുറിച്ഛ് ഹൈക്കോടതിനിര്ദ്ദേശപ്രകാരം ഒരു ജുഡീഷ്യല്കമ്മിറ്റി അന്വേഷിക്കുന്നു..
ഒരുപ്രശ്നം ഉന്നയിക്കുംബ്ബോള് ആ പ്രശ്നം എന്താണ് എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്..അത്`പരിഹരിക്കാന്‍ സാധ്യമാകുമോ എന്നാണ് ചിന്ന്തിക്കേണ്ടത്..
ഇയാള്‍ എന്തിനാണ് ഇപ്പോള്‍ ഇത് പറഞത്..ഇയാള്‍ക്ക് ഇതുകൊണ്ട്` എന്ത് നേട്ടം ഇതെല്ലാം പിന്നീട് വരുന്ന കാര്യങളാണ്..
വക്കാരി,
ഒരു മറുപടി എഴുതി പോസ്റ്റ് ചെയ്യാന്‍ വന്നപ്പോഴാണ് സന്തോഷ് എഴുതിയിരിക്കുന്നത് കണ്ടത്. ഞാന്‍ എഴുതിയതും ഏതാണ്ട് അതൊക്കെത്തന്നെ ആയതു കൊണ്ട്, അത് പോസ്റ്റ് ചെയ്യുന്നില്ല. :-)
നിസ്സംഗത -- അതായിരുന്നു ഇതുവരെയുള്ള പ്രശ്നം. മന്ത്രി അറിഞ്ഞാലും ഒന്നും ചെയ്യില്ല എന്ന ധാര്‍ഷ്ട്യത്തിനു കിട്ടുന്ന അടിയാണ് പരസ്യമായി കേള്‍ക്കുന്ന തെറി. മന്ത്രി പരസ്യമായി വിളിച്ചു പറയുന്നു എന്നത് താഴെയുള്ളവര്‍ക്കും പ്രതികരിക്കാന്‍ ധൈര്യം കൊടുക്കും. ഭരത്ഭൂഷണെതിരെ ജി. സുധാകരന്റെ പരാമര്‍ശങ്ങള്‍ ആദ്യം ഞാനും ഞെട്ടിയതാണ്. പക്ഷേ, പിന്നീട് കോണ്‍ഗ്രസ്സ് മന്ത്രിയായിരുന്ന കെ. സുധാകരനും അത് ശരി വെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് രാഷ്ട്രീയമോ ഈഗോയോ കൊണ്ടല്ല എന്ന് വ്യക്തമായി. മന്ത്രി കാണിക്കുന്നത് സത്യസന്ധമായ വിമര്‍ശനങ്ങളാണെങ്കില്‍, സാധാരണ ജനത്തിന് അത് ഗുണമേ ചെയ്യൂ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ