2007, ഏപ്രിൽ 17, ചൊവ്വാഴ്ച

സൂര്യകാന്തി കാണാനില്ല..!

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സൂര്യകാന്തി എന്ന ബ്ലോഗ് ബൂലോകത്തില്‍ കാണാനില്ല..

കഴിഞ ഒരു മണിക്കൂറായി സേര്‍ച്ച് ചെയ്യുന്നു..

വിഷു അവധിയായിരുന്നതിനാല് രണ്ടു ദിവസമായി ബ്ലോഗറില്‍ കേറിയിട്ട്..
അദ്ദേഹത്തിന്റെ "അഭയാര്‍ഥിയുടെ വേദന" എന്ന പുതിയ പോസ്റ്റിനെക്കുറുച്ച് തനിമലയാളത്തില്‍ നീന്ന്‌ അറിഞ് ക്ലിക്ക് ചെയ്യുംബ്ബോള്‍... ബ്ലോഗര്‍‌‌‌:നോട്ട് ഫൌണ്ട്..എന്ന്‌ വരുന്നു..

ദേവപഥം ബ്ലോഗിലെ തിബത്തന്‍ അഭയാര്‍ത്ഥികള് എന്ന പോസ്റ്റിന് ഗന്ധര്‍വന്‍ എഴുതിയ കമന്റ് വായിച്ഛപ്പോള്‍ സംശയം..

(http://devanspeaking.blogspot.com/2007/04/blog-post.html)

വിമര്‍ശനം പരിധി കടന്നോ....?

ഗന്ധര്‍വന്‍റെ കമന്റിലെ അവസാനവാചകം ആവര്‍ത്തിക്കുന്നു

"വ്യക്തിഹത്യകളായ കമെന്റുകള്‍ അദ്ധേഹത്തെ പോലുള്ളവരുടെ സാന്നിദ്ധ്യം ഇവിടെ ഇല്ലാതാക്കും. അദ്ധേഹത്തിന്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ല.
നമുക്കുണ്ട്‌."

ബൂലോകത്ത്‌ എത്തി ചുരുങിയ നാളു കൊണ്ട്‌ നിരവധി ശ്രദ്ധേയമായ പോസ്റ്റുകള് വന്ന സൂര്യകാന്തി ഉടന്‍ തിരിച്ഛുവരും എന്ന പ്രതീക്ഷയോടെ..താല്‍ക്കാലിക സാങ്കേതികപ്രശ്നം മാത്രം ആയിരിക്കണമേ എന്ന പ്രാര്‍ഥനയോടെ..

46 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

ബൂലോകത്ത്‌ എത്തി ചുരുങിയ നാളു കൊണ്ട്‌ നിരവധി ശ്രദ്ധേയമായ പോസ്റ്റുകള് വന്ന സൂര്യകാന്തി ഉടന്‍ തിരിച്ഛുവരും എന്ന പ്രതീക്ഷയോടെ..താല്‍ക്കാലിക സാങ്കേതികപ്രശ്നം മാത്രം ആയിരിക്കണമേ എന്ന പ്രാര്‍ഥനയോടെ..

Kiranz..!! പറഞ്ഞു...

വിമര്‍ശനം നടത്തിയതിനു ബ്ലോഗ് ഡിലീറ്റി പോവുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടെങ്കില്‍ അത് മലയാളമറിയുന്ന ചുള്ളിക്കാടിന്റെ എതോ പ്രേതമായിരുന്നിരിക്കണം.

sandoz പറഞ്ഞു...

വിമര്‍ശനത്തിനു പരിധി വയ്ക്കുന്നവര്‍ വീട്ടില്‍ ഇരിക്കട്ടെ......ആരും ആര്‍ക്കും ബാധ്യതക്കാര്‍ അല്ലാ....

എനിക്ക്‌ വേണ്ടത്‌ ഞാന്‍ തേടി പിടിക്കും...നിങ്ങള്‍ക്കു വേണ്ടത്‌ നിങ്ങളും.....അവര്‍ക്ക്‌ വേണ്ടത്‌ അവരും.....

വേണു venu പറഞ്ഞു...

വിമര്‍ശനങ്ങളെ കരുത്തുറ്റ ഈ മലയാള കവി ഭയപ്പെടുമെന്നോ...എനിക്കു തോന്നുന്നില്ല.

ഒരു ബുദ്ധന്‍റെ ചിരി എനിക്കനുഭവപ്പെടുന്നു, ഇന്നലെ ഈ ബ്ലോഗു് കാണാതെ വന്നപ്പോള്‍‍ തൊട്ടു്.:)

Moorthy പറഞ്ഞു...

സെറ്റിങ്ങ്‌സ് മാറ്റുന്നതിനിടയില്‍ അബദ്ധത്തില്‍ ഡിലിറ്റ് ആയതാണോ?
qw_er_ty

കുട്ടന്‍ മേനൊന്‍ | KM പറഞ്ഞു...

ബ്ലോഗും വെട്ടിയൊ ?
ആദ്യപോസ്റ്റില്‍ മാമോദീസ മുക്കിയവരോട് എങ്ങനെയാണ് മുക്കിയതെന്ന് ചോദിച്ചപ്പോ കമന്റെല്ലാം വെട്ടി നിരത്തിയിരുന്നു. ഇപ്പോ എന്താ പറ്റിയേ ?

SAJAN | സാജന്‍ പറഞ്ഞു...

പോട്ടെ സന്തോഷേ.. റ്റേക് ഇറ്റ് ഈസി..പുള്ളിടേ സഹ മദ്യപാനികളുടെ ലിസ്റ്റ് കണ്ടപ്പഴേതോന്നിയതാ..
അല്പം പൊങ്ങച്ചമുണ്ടോന്ന്.. അതില്‍ ചിലരെങ്കിലും(ഒരാ‍ളെങ്കിലും) പരസ്യമായി മദ്യപിക്കുന്നതില്‍ താല്പര്യമില്ലാത്തവരാണെങ്കില്‍.. ഇദ്ദേഹം നടത്തിയ വ്യക്തിഹത്യയെക്കാള്‍... മോശമല്ലല്ലോ. ഇവിടുത്തെ കമന്റുകള്‍..പിന്നെ കിരണ്‍സ് എഴുതിയതു പോലെ ഒരു സശയവും നിലനില്‍ക്കുന്നുണ്ട്..:)

evuraan പറഞ്ഞു...

അതു ഒറിജിനല് തന്നെയാണോ എന്നുറപ്പില്ല, എങ്കിലും അങ്ങിനെയൊരു സാധ്യതയുള്ളതിനാല് അദ്ദേഹത്തെ പുകച്ചു ചാടിച്ച നമ്മുടെ പ്രതിബദ്ധത ശ്ലാഘനീയം തന്നെ...!

ജനകീയ മാദ്ധ്യമം തന്നെ ബ്ലോഗ് -- പ്രശസ്തരെയും പ്രബുദ്ധരെയും ബ്ലോഗില് നിന്നും അകറ്റി നിര്ത്തുന്നതും ഇനി ഒരു പക്ഷെ "എന്തും പറയാം, ആരോടും പറയാം, എങ്ങിനെയും പറയാം" എന്ന ജനകീയതാ ഫാക്റ്റര് ആയിരിക്കണം.

ആപ്പയും ഊപ്പയും വഴിയെ പോയവനും എല്ലാം വിമര്ശകരാവുമ്പോള് ബ്ലോഗെഴുത്തുകാരനു്‌ ഒന്നുകില് എല്ലാം സഹിക്കാനുള്ള ആമ്പിയറ് വേണം, അല്ലെങ്കില് ഒന്നും ഒരു പ്രശ്നമല്ല എന്ന നിലപാടു വേണം.

വെറുതെ കടന്നല്‌ക്കൂട്ടത്തില് തല കൊണ്ടിടുന്നതു്‌ എന്തിനു്‌ എന്നും ചിന്തിക്കാതിരിക്കുമോ? യുക്തി ബോധം മനുഷ്യരില് ചിലര്ക്കെങ്കിലും സഹജമല്ലേ?

ഒരു പക്ഷെ, ഒരു മുഖം‌മൂടിയണിഞ്ഞോ, മറ്റൊരു തൂലികാ നാമത്തിലോ മറ്റോ തിരികെയെത്തും, കാതലുള്ള ലേഖനങ്ങളും മറ്റും തുടര്ന്നുമെഴുതും എന്ന പ്രതീക്ഷയോടെ...

സിബു::cibu പറഞ്ഞു...

ഞാനിന്നലെ ചുള്ളിക്കാടിനെ വിളിച്ചിരുന്നു. ബ്ലോഗ് ചുള്ളന്‍ ഡിലീറ്റിയത്‌ തന്നെ :) വ്യക്തിഹത്യയൊന്നുമല്ലേയല്ല പ്രശ്നം. ബ്ലോഗിലെ ഇന്‍‌വോള്‍വ്മെന്റ് വല്ലാതെ ഡിമാന്റ് ചെയ്യൂന്നു എന്ന്‌.

മനസ്സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ എഴുതണം; എഴുതിയാല്‍ അതിനെ പറ്റിയുള്ള അഭിപ്രായങ്ങള്‍ വായിക്കണം; കൂടുതല്‍ ചിന്തിക്കണം; കൂടുതല്‍ റിസര്‍ച്ച് ചെയ്യണം; മറുപടി കൊടുക്കണം. ഇങ്ങനെ മനസ്സിനെയും സമയത്തേയും വല്ലാതെ ഒക്ക്യുപ്പൈ ചെയ്യുന്നു ബ്ലോഗ് എന്ന്‌.... ദേവന്റെ ബ്ലോഗാസക്തി ലെവലില്‍ വളരെ പെട്ടെന്ന്‌ ചുള്ളിക്കാടെത്തി. എല്ലാത്തിനും കാരണം ദേവനാണ് :)

ചുള്ളിക്കാട് തിരിച്ചുവരുമായിരിക്കും എന്ന്‌ ഞാനും ആശിക്കുന്നു..

Ambi പറഞ്ഞു...

സിബുവണ്ണന്റെ ഈ വിശദീകരണം വന്നതോടുകൂടി ഏവൂരാണണ്ണനോട് ഒന്ന് പറഞ്ഞോട്ടെ..

അങ്ങ് പറഞ്ഞ കമന്റ് സര്‍ക്കാസ്റ്റിക്കായല്ല എന്നു വിചാരിയ്ക്കുന്നു.:) കണ്ട ആപ്പയും ഊപ്പയും പതിനഞ്ച് രൂപ കയ്യിലെടുക്കാനുള്ളവനെല്ലാം കേറിയിറങ്ങി നെരങ്ങുന്ന ഒരു വലിയ ജനകീയ മാധ്യമം തന്നെ ബ്ലോഗ്..അതിനെ നെഗറ്റീവായല്ല..പോസിറ്റീവായിത്തന്നെ എടുക്കണം..

വായിയ്ക്കുന്നവന്‍ ഉടനേ സ്വന്തമോ അല്ലാതേയോ പേരിലിരുന്ന് കമന്റിടും അഭിപ്രായം പറയും..അപ്പോള്‍ തന്നെ അറിയാം അതിന്റെ എഫക്റ്റ്..അങ്ങ് പറഞ്ഞ പോലെ “ആപ്പയും ഊപ്പയും വഴിയെ പോയവനും എല്ലാം വിമര്ശകരാവും..” വിമര്‍ശനത്തില്‍ ബ്ലോഗടച്ചുവച്ചാല്‍ സ്വന്തം ബ്ലോഗുണ്ടാക്കി അതില്‍ കമന്റിടും..ഇതെല്ലാം ഒരു പൊതു ഡേടാ ബെയ്സിലേയ്ക്ക് (പൊതു പ്രയോഗം ശരിയല്ലെന്നുണ്ടെങ്കില്‍ മുങ്കൂറ് മാപ്പ്)എയ്തുവിടുമ്പോള്‍ എത്ര ഒളിഞ്ഞാലും ഒഴിഞ്ഞാലും “അമ്പുകൊള്ളാത്തവരില്ല” എന്ന സ്ഥിതിയിലാവും..

ഇനി ചുള്ളികാടിന്റെ കാര്യം സിബു അണ്ണാന്‍ പറഞ്ഞ സ്ഥിതിയ്ക്ക് വിശദീകരണം വേണ്ടാ.പക്ഷേ അദ്ദേഹത്തിന്റെ ഒരു ബ്ലോഗിലും ആരും കയറിയിരുന്ന് അങ്ങ് പറഞ്ഞ പോലെ ഒരു വാന്‍ഡലിസം(പുകച്ച് പുറത്ത് ചാടിയ്ക്കല്‍) എന്നു പറയുന്ന പോലെ ഒന്നും കാണിച്ചിട്ടില്ല..എന്തെങ്കിലും പറയും മുന്‍പുള്ള ഏറ്റവും ചെറിയ മുന്നൊരുക്കങ്ങളൊക്കെ നടന്നില്ലെങ്കില്‍ ഉത്തരം മുട്ടുന്ന സ്ഥിതിവിശേഷങ്ങളേ അവിടെ കണ്ടിട്ടുള്ളൂ..

ഞാനീ മാധ്യമം ഉപയോഗിയ്ക്കാന്‍ തുടങ്ങിയതിനു ശേഷമാണ് ജനാധിപത്യമര്യാദകളെന്നൊക്കെ കേട്ട് തുടങ്ങിയത്..മോണോലോഗാണെങ്കില്‍ കുളിപ്പുരയില്‍ കയറിയിരുന്ന് പറയാം..എന്തിന് കാര്‍പ്പല്‍ ടണല്‍ അസുഖമുണ്ടാക്കണം?

മഹാന്മാര്‍ സൌകര്യമുണ്ടെങ്കില്‍ ബ്ലോഗിയാല്‍ മതി.മഹാന്മാരല്ലാത്തവര്‍ ഞങ്ങള്‍ പാവങ്ങള്‍ ഗൂഗിളു തരുന്ന സൌകര്യങ്ങളുള്ളിടത്തോളം..ഇനി അവന്‍ താങ്ങാവുന്ന ഫീസു വച്ചാല്‍ അതും കൊടുത്ത് ബ്ലോഗിക്കോളാം.

ഇനി പ്രബുദ്ധരൊന്നും ബ്ലോഗാന്‍ വന്നില്ലേല്‍ മലയാള ഭാഷയങ്ങ് മരിച്ച് പോകുന്നെങ്കില്‍ അതുമാവട്ടേ.

എന്തായാലും കുഞ്ഞന്നയേടത്തിയ്ക്കും ശാന്തമ്മ ടീച്ച്ര്ക്കും ഭാര്‍ഗ്ഗവയണ്ണനുമൊക്കെ വരമൊഴിയറിയില്ലെന്നു വച്ച് പലചരക്കുകടയില്‍ പോകാതിരിയ്ക്കാനാവുമോ? അവര്‍ ഭാഷാപോഷിണി വായിച്ചല്ല ഇന്നുവരെ പലചരക്കുകടയില്‍ പോയിരുന്നതെങ്കില്‍ നാളെ സൂര്യകാന്തിയുടേയും ആവശ്യമില്ല.

ഇന്ന് ഏത് അച്ചടി മാധ്യമത്തിനേക്കാളും നന്നായി, പ്രബുദ്ധരായവര്‍ തന്നെ ഇന്ന് ബ്ലോഗെഴുതുന്നുണ്ട്..പ്രശസ്തി അണിയിച്ച പുറമ്മൂടിയില്ലന്നേയുള്ളൂ

നമ്മളൊക്കെ ഉത്തരങ്ങള്‍ താങ്ങിനിര്‍ത്തുന്നില്ലേ എന്നൊരു സംശയം..

ഇവിടൊന്നും ആരും അനിവാര്യരല്ല മാഷേ..

വിചാരം പറഞ്ഞു...

വരുന്നവര്‍ക്കെല്ലാം സ്വാഗതം
പോകുന്നവരെക്കെല്ലാം ഗുഡ് ബൈ
----------------------

parajithan പറഞ്ഞു...

സിബു പറഞ്ഞ പോലെയാവും കാര്യങ്ങള്‍ എന്ന് ചെറിയൊരു സംശയം തോന്നിയിരുന്നു. ശരിയാണ്‌, ബ്ലോഗെഴുത്ത്‌ നമ്മള്‍ വിചാരിക്കുന്നതിലേറെ ഡിമാന്റിംഗ്‌ ആണ്‌. അതിനോട്‌ ശരിക്കും നീതി പുലര്‍ത്തണമെങ്കില്‍ നമ്മള്‍ ഉദ്ദേശിക്കുന്നതിലും കൂടുതല്‍ അദ്ധ്വാനം വേണ്ടിവരും. പക്ഷേ ഈ സംശയങ്ങളും വിലയിരുത്തലുകളും മറുപടികളുമൊക്കെയാണല്ലോ ബ്ലോഗിങ്ങിനെ വ്യത്യസ്ഥവും ഗുണപ്രദവുമൊക്കെയാക്കുന്നത്‌. താന്‍ കരുതിയതിലേറെ മാനങ്ങള്‍ ഇതിനുണ്ടെന്നു മനസ്സിലാക്കി താല്‌ക്കാലികമായെങ്കിലും പിന്‍വാങ്ങിയത്‌ ചുള്ളിക്കാടിന്റെ ആര്‍ജ്ജവത്തെക്കൂടി കാണിക്കുന്നുവെന്ന് കരുതാനാണ്‌ എനിക്കിഷ്ടം. എങ്കിലും നമുക്കൊക്കെ അതൊരു നഷ്ടം തന്നെ.

പിന്നെ, ചുള്ളിക്കാടിനെ സമ്മര്‍ദ്ദത്തിലാക്കാനൊന്നും ആരും മനഃപൂര്‍വ്വം ശ്രമിച്ചതായി തോന്നുന്നില്ല. 'കോറ' എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ നല്ല ലേഖനത്തില്‍ വിട്ടുപോയ ചില കാര്യങ്ങള്‍ കൃത്യതയോടെ ചൂണ്ടിക്കാട്ടുക മാത്രമാണല്ലോ ദേവന്‍ ചെയ്തത്‌. ആ ചര്‍ച്ച വായനക്കാര്‍ക്ക്‌ എന്തുമാത്രം പ്രയോജനപ്രദമായ ഒന്നായി മാറി (അഥവാ ദേവന്‍ തന്റെ സവിശേഷമായ നിരീക്ഷണബുദ്ധിയും എഴുത്തും കൊണ്ട്‌ മാറ്റി) എന്നത്‌ നമുക്കെല്ലാമറിയാമല്ലോ. ഇവിടെ ആരും തോല്‌ക്കുകയോ തോല്‌പ്പിക്കുകയോ ചെയ്തില്ല. മറിച്ച്‌, വായനക്കാരന്‍ ജയിക്കുകയും ചെയ്തു. അതായിരുന്നല്ലോ ചുള്ളിക്കാടിന്റെയും ദേവന്റെയും ലക്ഷ്യം.

അച്ചടി മാധ്യമങ്ങളിലും പ്രസംഗവേദികളിലും മറ്റും ചുള്ളിക്കാടിന്‌ നേരെ നടന്നിട്ടുള്ള അവഹേളനശ്രമങ്ങള്‍ വച്ചു നോക്കിയാല്‍, ബ്ലോഗില്‍ അദ്ദേഹത്തിന്‌ ലഭിച്ചത്‌ താരതമ്യേന ഊഷ്മളമായ സ്വീകരണമായിരുന്നുവെന്നാണ്‌ എന്റെ പക്ഷം.

കുട്ടന്‍സ്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഗന്ധര്‍വ്വന്‍ പറഞ്ഞു...

അംബിക്ക്‌,
അംബി പറയുന്നത്‌ അംബിയെക്കുറിച്ച്‌ മാത്രമാണെങ്കില്‍ ഞാന്‍ അക്ഷരം പ്രതി ശരി വക്കുന്നു.
കാരണം വിവേചനപൂര്‍വം കാര്യങ്ങള്‍ കാണാനും സ്വാഭിപ്രായം പറയാനുമുള്ള അംബിയുടെ
കഴിവ്ലും അതിന്റെ പക്വതയിലും എനിക്ക്‌ സംശയമില്ല.

പക്ഷെ ബ്ലോഗര്‍ക്ക്‌ വേണ്ടി ‌ ജെനറിക്‌ ആക്കുമ്പോള്‍ അത്‌ തെറ്റാകുന്നു. ഏവൂരാന്‍ പറഞ്ഞതാണ്‌ ശരി.
ആര്‍ക്കും ബ്ലോഗാം. ഒരാള്‍ക്കും തടയില്ല. പക്ഷെ സാമൂഹ്യ നിയമങ്ങള്‍ അനുസരിച്ചും ക്രിയാത്മകമായും
ഗുണപരമായും എഴുതുന്ന ബ്ലോഗുകള്‍ ഡു ഗൂഡ്‌. വായിക്കുന്നവന്‌ അവന്റെ ചില്ലറ സമയ നഷ്ടത്തില്‍ ഒരു
പാട്‌ പഠിക്കാനാകുന്നു. ദേവന്റെ ഫിലോസഫികലും, ആയുരാരോഗ്യ പ്രതിപാദനപരവുമായ ബ്ലോഗുകള്‍ ഇതിന്‌
ദൃഷ്ടാന്തമാണ്‌. ഒരുപാട്‌ ബുക്കുകള്‍ വായിക്കുന്ന അറിവ്‌ കാച്ചിക്കുറൂക്കി ഒന്നോ രണ്ടോ പേരഗ്രാഫില്‍ നമുക്ക്‌
ലഭിക്കുന്നു. ഈ തിബറ്റന്‍ പ്രശ്നം തന്നെ നോക്കുക. സോ സിമ്പിള്‍ ഏന്‍ഡ്‌ ലോജിക്കല്‍.

പക്ഷെ ചുള്ളിക്കാട്‌ സീരിയലില്‍ അഭിനയിക്കുന്നു,തുടങ്ങി അദ്ധേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചൊക്കെ
പറയാന്‍ വേണ്ടി നാം ബ്ലോഗുപയാഗിച്ചാല്‍ ഏവുരാന്‍ പറഞ്ഞ ആപ്പകൂപ്പത്തരമാകുന്നു.
പ്രതിഭാധനനായ അദ്ധേഹത്തില്‍ നിന്ന്‌ നമുക്കെന്തെങ്കിലുമൊക്കെ ഇന്‍ഡിജെനസ്‌ ടു ബ്ലോഗ്‌ ആയി ലഭിക്കുമായിരുന്നു.
തന്നേയുമല്ല, മേതില്‍ , ചുള്ളിക്കാട്‌ സഖറിയ തുടങ്ങി എഴുത്തുകാരുടെ സാന്നിദ്ധ്യം ബ്ലോഗെന്ന മാധ്യമത്തിന്റെ
പടയോട്ടത്തിലെ നാഴികക്കല്ലുകളാകുമായിരുന്നു.
ഈ അശ്വമേധത്തിന്റെ ആദ്യ വിജയമാണ്‌ നാം കൊടകര പുരാണത്തിലൂടെ
നേടിയത്‌. ഇനിയും നമ്മള്‍ യോജിച്ച കേമ്പയ്നിലാണ്‌.
കുറുമാന്‍,ലാപ്പുഡ, അനില്‍കുമാര്‍, ദേവന്‍, പെരിങ്ങോടന്‍, ഏവൂരാന്‍ തുടങ്ങിയവരുടെ
ബ്ലോഗുകളൂം നമ്മളുടെ യാഗാശ്വങ്ങളാണ്‌.

നിന്ദാവചനങ്ങള്‍ പറയാന്‍ കെല്‍പ്പുള്ള നമ്മുടെ നാവിനെ നാം നിയന്ത്രിക്കുന്നു സാധാരണ ജീവിതത്തില്‍. അത്തരം ഒരു എറ്റിക്വേറ്റ്‌
ബ്ലോഗിനും വേണ്ടെ?.

എന്റെ രണ്ട്‌ കമെന്റുകള്‍ ചുള്ളിക്കാടിട്ടില്ല. എനിക്കതില്‍ അസ്വഭാവികമായ ഒരു പരിഭവവും തോന്നിയിട്ടില്ല.
യശസ്സിന്റെ ഉത്തുംഗതയില്‍ എത്തിയ ഒരാളാണദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ മദ്യപിച്ചു എന്നു പറയുന്നവരേക്കാള്‍
മണ്ടയില്‍ മസാലയുള്ളവനാണദ്ദേഹം. സ്വയം ഒരു വ്യക്തിഹത്യ നടത്തുകയായിരുന്നുവൊ അദ്ദേഹം?.
മദ്യത്തിന്റെ ദ്യൂഷ്യതകളെക്കുറിച്ച്‌ പറയുകയാണദ്ദേഹം. അദ്ദേഹത്തിന്റെ സൗഹൃദം ഈ മദ്യപിച്ചിരുന്നവര്‍
ഇഷ്ടപ്പെട്ടിരുന്നു എന്നറിയുക. അതൊരു പൊങ്ങച്ചമല്ല.
ടി പദ്മനാഭന്റെ വന്‍സ്ഥലി എന്ന കഥ വായിക്കുക. അതിലെ നായകന്‍ ഈ ചുള്ളിക്കാട്‌ തന്നെ.
ടി യെപ്പോലുള്ള ഒരാള്‍ ബഹുമാനിക്കത്തക്ക ആര്‍ജവത്വം 20 വയസ്സിനുള്ളില്‍ നേടണമെങ്കില്‍ ഇയാളീല്‍ എന്തെങ്കിലുമൊക്കെ
ഉണ്ടെന്ന്‌ കരുതു.

ഇയാളെന്നല്ല, മലയാളത്തെ സ്നേഹിക്കുന്നതുകൊണ്ട്‌ ഒരു കോറലെങ്കിലും എഴുതാന്‍ കഴിവുള്ളവരുടെ നഷ്ടം നമ്മുടെ
അടക്കമില്ലായ്മകൊണ്ടുണ്ടാകരുതെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു.

അത്രമാത്രം

മിടുക്കന്‍ പറഞ്ഞു...

ഗന്ധര്‍വ്വന്‍ ചേട്ടൊ..,
കൊള്ളാല്ലൊ.. ടി പത്മനാഭന്‍ ബഹുമാനിച്ചെന്ന് വെച്ച് ബഹുമാനിക്കാന്‍ എന്നെ കിട്ടത്തില്ല...അതിന് വേറെ ആളെ നോക്കണം...

ഒരു കാര്യം മനസിലാക്കുക.. ആര്‍ക്കും ആരുടെയും സ്നേഹം ബഹുമാനം ഇതൊന്നും പിടിച്ച് മേടിക്കാന്‍ പറ്റില്ല.. അത് പെരുമാറ്റത്തില്‍ കൂടെ സ്വയം കല്‍പ്പിച്ച് കൊടുക്കുന്നതാണ്...

ഗന്ധര്‍വ്വന്‍ ചേട്ടന് ആരെ വേണേലും ബഹുമാനിക്കണേ ബഹുമാനിച്ചൊ.. നാട്ടാരൊക്കെ അതു പോലെ നിക്കണമെന്ന് പറയരുതെ...പ്ലീസ്... !

സിബു പറഞ്ഞത് കേട്ടില്ലേ..
ആശാന്‍ ബ്ലൊഗ് ചെയ്യാന്‍ വന്നത്, ഇവിടെ ചെല ആപ്പ കൂപ്പകളാണെന്നും എന്തു എഴുതിയാലും ഒന്നും മിണ്ടാതെ വായിച്ചോളും എന്നും കരുതിക്കോണ്ടായിരിക്കും..
അതല്ല.. പണിയാകും... ഇവിടെ ഒള്ള ചെലര്‍ പുള്ളിക്കാരനെക്കാള്‍ വെവരം ഒള്ളവരാണെന്ന് മനസിലാക്കിയപ്പൊള്‍, പതിവ് നംബര് ഏശില്ലെന്ന് കണ്ടപ്പോള്‍.. സ്വയം അപ്ഡേറ്റഡാവാതെ നിക്കാന്‍ പറ്റില്ലെന്ന് സ്വയം മനസിലായപ്പോള്‍ സ്ഥലം കാലിയാക്കിയതാണ്..

അത് കൊണ്ട് പൊകുന്നവര് പൊട്ട്, വരുന്നവര് വരട്ട്..

ദില്‍ബാസുരന്‍ പറഞ്ഞു...

ചുള്ളിക്കാടിനെ ആര് എന്ത് ചെയ്തു എന്നാ പറയുന്നത്? ഇതിലും വലിയ വിമര്‍ശനവും ചീത്ത വിളിയും ഇവിടെ ഉണ്ടായിട്ടില്ലേ? ചുള്ളിക്കാടാണല്ലോ എന്ന് കരുതി പഞ്ചപുഛമടക്കി നില്‍ക്കണോ ബ്ലോഗര്‍മാര്‍. ബൂലോഗത്ത് വന്നാല്‍ ചുള്ളിക്കാട് മറ്റൊരു ബ്ലോഗര്‍ മാത്രം.

പോസ്റ്റിനെ പറ്റി വിമര്‍ശിക്കും (വീട്ടുകാരെ പറ്റിയൊക്കെ പറയുന്നത് ചെറ്റത്തരമാണ്), നിലപാടുകളേയും ചിന്താരീതിയേയും ചോദ്യം ചെയ്തെന്നുമിരിക്കും. ഒരു പുസ്തകത്താളില്‍ ഇരുന്ന് സംസാരിച്ച് മറുപടിയായി വരുന്ന കത്തുകളില്‍ അലോസരൊപ്പെടുത്തുന്നവ കണ്ടില്ലെന്ന് നടിക്കാനുള്ള സുഖവും സൌകര്യവും ചിലപ്പോള്‍ ബ്ലോഗില്‍ കിട്ടിയില്ലെന്ന് വരും. അത് പറ്റാത്തവര്‍ക്ക് ബ്ലോഗിങ് ഇല്ലാത്തത് തന്നെയാണ് നല്ലത്.

ചുള്ളിക്കാട് ബ്ലോഗിങ്ങിന്റെ ലോകത്തെയ്ക് തിരിച്ച് വരും എന്ന് പ്രത്യാശിക്കുന്നു.

കുട്ടന്‍ മേനൊന്‍ | KM പറഞ്ഞു...

സിബുവിന്റെ അഭിപ്രായത്തോട് യോജിക്കുമ്പോള്‍ തന്നെ സൂര്യകാന്തി പുറന്തിരിഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ചുള്ളിക്കാടിനെ ബ്ലോഗിലേക്കാനയിച്ചവര്‍ ആരായാലും ബ്ലോഗിന്റെ ഗുണങ്ങള്‍ മാത്രമേ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നുള്ളൂവെന്ന് തോന്നുന്നു. തന്റെ അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ കീറിമുറിച്ച് വിശകലനം ചെയ്യുമെന്ന് അദ്ദേഹത്തിനറിയുമായിരുന്നില്ലെങ്കില്‍ ബ്ലോഗ് നിര്‍ത്താതെ കമന്റ് ഓപ്ഷന്‍ വേണ്ടെന്നു വെക്കാനുള്ള സൌമനസ്യമോ മനസ്സാന്നിദ്ധ്യമോ കാണിക്കേണ്ടതായിരുന്നു. വിമര്‍ശനങ്ങളേയും അഭിപ്രായങ്ങളേയും നേരിടാനാവാതെ സ്വന്തം കൃതിയെ ഇല്ലായ്മചെയ്യുന്നതിനെ എന്താണ് വിളിക്കുക ?
ഏതായാലും ചുള്ളിക്കാട് തിരക്കുകള്‍ മാറ്റിവെച്ച് ബ്ലോഗുലോകത്തേക്ക് തിരിച്ചുവരുമെന്ന് ആശിക്കാം.

സിബു::cibu പറഞ്ഞു...

"സിബു പറഞ്ഞത് കേട്ടില്ലേ..
ആശാന്‍ ബ്ലൊഗ് ചെയ്യാന്‍ വന്നത്, ഇവിടെ ചെല ആപ്പ കൂപ്പകളാണെന്നും എന്തു എഴുതിയാലും ഒന്നും മിണ്ടാതെ വായിച്ചോളും എന്നും കരുതിക്കോണ്ടായിരിക്കും..
അതല്ല.. പണിയാകും... ഇവിടെ ഒള്ള ചെലര്‍ പുള്ളിക്കാരനെക്കാള്‍ വെവരം ഒള്ളവരാണെന്ന് മനസിലാക്കിയപ്പൊള്‍, പതിവ് നംബര് ഏശില്ലെന്ന് കണ്ടപ്പോള്‍.. സ്വയം അപ്ഡേറ്റഡാവാതെ നിക്കാന്‍ പറ്റില്ലെന്ന് സ്വയം മനസിലായപ്പോള്‍ സ്ഥലം കാലിയാക്കിയതാണ്.."

ഇങ്ങനെ ഒരു ഇന്റര്‍പ്രറ്റേഷന്‍ എന്റെ വാക്കുകള്‍ക്കുണ്ടാവും എന്ന്‌ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല.

തീര്‍ച്ചയായും ബ്ലോഗ് എന്താണെന്ന്‌ മുഴുവനായും മനസ്സിലാവാതെതന്നെയാണ് ചുള്ളിക്കാടു് ഇവിടേയ്ക്ക് വന്നത്‌. അങ്ങനെതന്നെയാണ് ഞാനും മിടുക്കനും ഇവിടേയ്ക്കെത്തിയിട്ടുള്ളത്‌.

ചുള്ളിക്കാടിനോട് ഈ കാര്യത്തെ പറ്റി അഞ്ചു മിനുട്ട് മാത്രം സംസാരിച്ചിട്ടുള്ള അനുഭവത്തില്‍ നിന്ന്‌ ഇത്രയും പറയാം: ഇവിടത്തെ അനുവാചകരെ ഇടിച്ചുതാഴ്ത്തുന്ന ഒരു വാക്കോ എക്സ്പ്രഷനോ അദ്ദേഹത്തിന്റെ അടുത്തുനിന്നുണ്ടായില്ല. ചുള്ളിക്കാടെന്ന മഹാനായ കവിയോടാണ് സംസാരിക്കുന്നത്‌ എന്ന ഫീലിംഗ് ഒരല്‍പ്പം പോലും തോന്നിക്കാത്ത രീതിയില്‍ വളരെ സാധാരണ മനുഷ്യനായാണ് അദ്ദേഹം സംസാരിച്ചത്‌. ഇവിടെയുള്ളവരോട് അദ്ദേഹത്തിന് ബഹുമാനം മാത്രമേ ഉള്ളൂ എന്ന്‌ എടുത്തു പറയാതെ തന്നെ എനിക്ക്‌ തോന്നി.

എനിക്കിത്രയേ അഭ്യര്‍ത്ഥിക്കാനുള്ളൂ... ചുള്ളിക്കാടിനെ ഇഷ്ടമില്ലെങ്കില്‍ വിട്ടുകള. നിങ്ങള്‍ക്കിഷ്ടമുള്ള എത്രയോ ബ്ലോഗുകള്‍ വായിക്കാന്‍ കിടക്കുന്നു. അവിടേയ്ക്ക്‌ ചെല്ലൂ; ആ പോസ്റ്റുകള്‍ക്ക്‌ നിങ്ങളെ ആവശ്യമുണ്ട്‌.

മിടുക്കന്‍ പറഞ്ഞു...

സിബുവിന്റെ കമന്റ്റു മാത്രമല്ല, ചുള്ളിക്കാടിന്റെ പ്രവൃത്തികളും ( കമന്റ് ഡിലീറ്റലും, പിന്നെ റെസ്റ്റ്രീക്റ്റഡ് ഓപ്ഷനും , ഒടുവില്‍ എഴുതിയതൊക്കെ ഡിലീറ്റിയതും..)
അങ്ങനെ ചിന്തിപ്പിക്കാനെ പ്രേരിപ്പിക്കുന്നുള്ളു
ഇപ്പൊഴും അങ്ങനെ തന്നെ ചിന്തിക്കുന്നു.

ചുള്ളിക്കാട് ബുക്കെഴുത്യാലും, ബ്ലൊഗ് ചെയ്താലും, സിനിമേലൊ സീരിയലിലോ അഭിനയിച്ചാലും, ഒക്കെ
നല്ലതാണെ, അഭിനന്ദിക്കും, അല്ലേല്‍ അല്ലെന്ന് പറയും.

അല്ല, അങ്ങനല്ലേ വേണ്ടേ..?

:)

കണ്ണൂസ്‌ പറഞ്ഞു...

ചുള്ളിക്കാടല്ല, മന്‍മോഹന്‍ സിംഗ്‌ തന്നെ ബ്ലോഗെഴുതിയാലും നമുക്ക്‌ വിമര്‍ശിക്കാം, അഭിപ്രായം പറയാം, വഴക്ക്‌ കൂടാം. അത്‌ നമ്മുടെ സ്വാതന്ത്ര്യം. അത്‌ കേള്‍ക്കണോ വേണ്ടയോ എന്നത്‌ ബ്ലോഗെഴുതുന്നയാളുടെ സ്വാതന്ത്ര്യവും.

പക്ഷേ, ഒരു പുതിയ ബ്ലോഗര്‍ വരുമ്പോള്‍ അയാള്‍ പ്രശസ്തനാണ്‌ എന്ന ഒരൊറ്റ കാരണം കൊണ്ട്‌, നമുക്ക്‌ അയാളുടെ ബ്ലോഗിനെ ഒരു മുന്‍വിധിയോട്‌ കൂടി സമീപിക്കാതിരിക്കാം. എഴുതുന്നതിനോട്‌ അഭിപ്രായം പറയുക എന്നതു പോലെ പ്രധാനമല്ലേ ഇവിടെ എഴുതാത്ത കാര്യങ്ങളെക്കുറിച്ച്‌ അഭിപ്രായം പറയാതിരിക്കുക എന്നതും?

എന്തായാലും, വ്യക്തിഹത്യ കൊണ്ടൊന്നുമല്ല അദ്ദേഹം ബ്ലോഗ്‌ കിഴിച്ചു കളഞ്ഞത്‌ എന്ന് സിബു സാക്ഷ്യപ്പെടുത്തിയല്ലോ. സമയം കിട്ടുമ്പോള്‍ അദ്ദേഹം തിരിച്ചു വരുമായിരിക്കും.ഇത്‌ ഇനി ഒരു വിവാദമാക്കണോ?

Manu പറഞ്ഞു...

വിമര്‍ശനം കൊണ്ട് ചുള്ളിക്കാട് മടങ്ങിപ്പോയെന്നു വിചാരിക്കാനാവില്ല. തികച്ചും വ്യക്തിപരവും ചിലപ്പോഴൊക്കെ തരം താഴ്ന്നതുമായ വിമര്‍ശനം വന്ന ആദ്യനാളുകളില്‍ അദ്ദേഹം നിലവിട്ട് പ്രതികരിക്കുകയോ നിറുത്തിപ്പോവുകയോ ചെയ്തില്ലല്ലോ. സൂര്യകാന്തി വന്നതില്‍ ശേഷം കണ്ട ഏറ്റവും ക്രിയാത്മക പ്രതികരണമായിരുന്നു ദേവേട്ടന്റേത്. അതില്‍ ഭയന്ന് പിന്മാറുന്ന ഒരാളായിരുന്നു ഞാന്‍ അറിയുന്ന കവി ചുള്ളിക്കാടെങ്കില്‍, ഇത്ര നാള്‍ അദ്ദേഹം ജീവനോടെ ഇരുന്നതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു.

കവിയാണെങ്കിലും ബ്ലോഗറാണെങ്കിലും വിമര്‍ശനത്തിനു സ്വയം സമര്‍പ്പിക്കുന്നവനാണ് എഴുത്തുകാരന്‍. വിമര്‍ശനത്തിനതീനാണെന്ന് അയാള്‍ ഒരിക്കലും വിചാരിക്കുമെന്ന് തോന്നുന്നില്ല. മുകളില്‍ സിബുചേട്ടന്‍ ഒക്കെ സൂചിപ്പിച്ചതുപോലെ ബാധ്യതകളും പരിമിതികളും മനസ്സിലാക്കി അദ്ദേഹം മടങ്ങിവരട്ടെ എന്ന് ആശിക്കുന്നു.

parajithan പറഞ്ഞു...

മിടുക്കാ,
ടി. പത്മനാഭന്‍ മാത്രമല്ല, വേറെ ചിലരും ബാലചന്ദ്രന്റെ പ്രതിഭയെ ആദരിച്ചിരുന്നു. ജി. അരവിന്ദന്‍ പുള്ളിയെ പ്രധാനകഥാപാത്രമാക്കി ഒരു സിനിമ ചെയ്തുവെന്നു മാത്രമല്ല, അതില്‍ രണ്ട്‌ കവിതകള്‍ വലിയ പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. തലയ്ക്ക്‌ നൊസ്സായിരുന്നിരിക്കും അവര്‍ക്കൊക്കെ, അല്ലേ?

ബാലചന്ദ്രനെന്നല്ല ബെര്‍റ്റോള്‍ഡ്‌ ബ്രെഹ്റ്റ്‌ ആണേലും കേരളത്തില്‍ ജനിച്ചാല്‍ മിടുമിടുക്കന്മാരായ നമ്മള്‍ 'കപടവേഷധാരീ' എന്നൊക്കെ വിളിച്ച്‌ ചവിട്ടിക്കൂട്ടി ഒരു വഴിക്കാക്കും. എന്നിട്ട്‌ ഗംഭീരമായി നടത്തും, 'മീഡിയോക്രിറ്റി'യുടെ ആഘോഷം!

പതാലി പറഞ്ഞു...

മാന്യമഹാ ജനങ്ങളേ..........
ചുള്ളിക്കാട് പരിപാടി നിര്‍ത്തിയത് നന്നായി എന്നാണ് തോന്നിയത്. സൂര്യകാന്തിയുടെ തിരോധാനവും ചുള്ളിക്കാടിന്‍റെ അസഹിഷ്ണുതയും സംബന്ധിച്ച് കഴിഞ്ഞ ദിവസം ഞാനിട്ട പോസ്റ്റ് ഇവിടെ.

http://justinpathalil.blogspot.com/2007/04/blog-post.html

കമന്‍റുകളോടുള്ള അസഹിഷ്ണുത കണ്ടപ്പോള്‍ സൂര്യകാന്തിക്കുപിന്നില്‍ ചുള്ളിക്കാടു തന്നെയോ എന്ന സംശയം മറ്റു പലരെയുംപോലെ എനിക്കുമുണ്ടായി.
സിബുവിന്‍റെ കമന്‍റ് കണ്ടപ്പോഴാണ്കാര്യം ഉറപ്പായത്.

ബ്ലോഗിലെ ഇന്‍വോള്‍മെന്‍റ് ആവശ്യമെന്ന് പുള്ളി പറയുന്ന ഈ ഡിമാന്‍റ് ക്ഷമയും ക്രിയാത്മക വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനുള്ള സൗമനസ്യവുമാണ്.
കമന്‍റുകള്‍ക്ക് അരിപ്പ വെച്ചിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് മറുപടി നല്‍കാന്‍ അധികം കഷ്ടപ്പാടുണ്ടായിരുന്നു എന്ന് കരുതാന്‍ തരമില്ല.

പതാലി പറഞ്ഞു...

മദ്യപാനവും പുകവലിയും പിന്നെ ചുള്ളിക്കാടും

Rajeeve Chelanat പറഞ്ഞു...

മറുപടി എഴുതാതിരിക്കാന്‍ വയ്യ. അതുകൊണ്ട്‌ ഇത്‌.

ഇതിലെ കമന്റുകള്‍ക്കും/കമന്റുകളിലും പ്രധാന പ്രതിയായി നില്‍ക്കുന്ന ഒരാള്‍ എന്ന നിലക്കാണ്‌ ഇതെഴുതുന്നതും.

ബാലചന്ദ്രനെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ ഇതിനു മുന്‍പ്‌ എഴുതിയതു നൂറ്റൊന്നാവര്‍ത്തിക്കുന്നു. നല്ല കവി(പണ്ട്‌); നല്ല ശബ്ദം (ഇന്നും); ബുദ്ധിമാന്‍ (എന്നും).

വീക്ഷണം പത്രമാപ്പീസില്‍ കയറി ജോണ്‍ എബ്രഹാം ചിലതു പറഞ്ഞിട്ടുണ്ടു ചുള്ളിക്കാടിനോട്‌, പണ്ട്‌. അതില്‍കൂടുതലായി എനിക്കൊന്നും പറയാനില്ല.

ഗന്ധര്‍വ്വന്‍: 'അദ്ദേഹത്തിന്റെ കൂടെ മദ്യപിച്ചവരേക്കാള്‍ മണ്ടയില്‍ മസാലയുള്ളവനാണ്‌ അദ്ദേഹം' - കസറി ഗന്ധര്‍വ്വാ..അഞ്ജനമെന്നത്‌ ഞാനറിയും..അല്ലേ?" ആ ലിസ്റ്റ്‌ വായിച്ചിരുന്നുവോ?..പോട്ടെ..മസാല എന്നല്ലെ അങ്ങ്‌ പറഞ്ഞത്‌? കവിത്വം, സഹൃദയത്വം എന്നൊന്നുമല്ലല്ലൊ. ഭാഗ്യം.

ഏവൂരാന്‍: "ആപ്പയും, ഊപ്പയും, വഴിയേ പോവുന്നവനും"...അതും കസറി. മറുപടി പറയുന്നില്ല.

വളരെ ഗൗരവസ്വഭാവം ആവശ്യപ്പെടുന്ന ഒരു ഇടമാണ്‌ ബ്ലോഗ്‌ (പലപ്പൊഴും അങ്ങിനെയല്ല, എന്നത്‌ വേറെ കാര്യം). അവിടെ, ഒരാള്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നത്‌, മറ്റുള്ളവര്‍ വായിക്കാനും, അഭിപ്രായങ്ങള്‍ പങ്കുവെക്കാനുമാണ്‌. പ്രസിദ്ധരായവര്‍ വന്നാല്‍ കുഴലൂതണമെന്നും, "വെറും" ബ്ലോഗ്ഗര്‍മാര്‍ വന്നാല്‍ മാത്രം കമന്റണമെന്നുമൊക്കെ പറയുന്നതും, പ്രതീക്ഷിക്കുന്നതും, ഏത്‌ യുക്തിബോധത്തിന്റെ പിന്‍ബലത്തിലാണെന്നു മനസ്സിലാവുന്നില്ല.

ഇനി, ആര്‍ ആരെയാണ്‌ വ്യക്തിഹത്യ നടത്തിയത്‌? ബാലചന്ദ്രന്റെ "ഭാഷാ പഠനത്തെക്കുറിച്ച്‌,എന്റെ അഭിപ്രായം, അവിടെ പറയാന്‍ സൗകര്യം കിട്ടാത്തതുകൊണ്ട്‌, എന്റെ പോസ്റ്റായി, ഞാന്‍ പ്രസിദ്ധീകരിച്ചു. അതിന്റെ അവസാന ഖണ്ഡികയില്‍, ബാലചന്ദ്രന്റെ, ഇതുവരെയുള്ള, പ്രയാണത്തെക്കുറിച്ചുള്ള എന്റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. എന്റെ നിരാശകളും, ഉത്ക്ക്ക്കണ്ഠകളും ഞാനല്ലെങ്കില്‍ പിന്നെ ആരാണ്‌ പ്രകടിപ്പിക്കേണ്ടത്‌, സഖാക്കളെ?

പിന്നെ, ആരുടെയിങ്കിലും വീട്ടുകാരെ ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ടോ? ചുള്ളിക്കാടിനുള്ളത്‌ ചുള്ളിക്കാടിനു കൊടുത്തു. അതല്ലേ ഞാന്‍ ചെയ്തുള്ളു?

അതിനിയും ചെയ്യും. എനിക്കു ശരിയല്ലെന്നു തോന്നിയ/തോന്നുന്ന കാര്യങ്ങള്‍ പറയുമ്പോള്‍, മുന്‍/പിന്‍ മൊഴി-വഴികള്‍ നോക്കാറില്ല. അടുപ്പത്തിനനുസരിച്ച്‌, ചിലപ്പോള്‍ മയത്തിലും, അല്ലാതെയും ആയിപ്പോയെന്നുവരാം. എന്നാലും, അഭിപ്രായം (ചോദിച്ചാലോ,പറഞ്ഞേ തീരൂ എന്നു വന്നാലോ)പറയാതെയിരിക്കുക, അല്ലെങ്കില്‍, മറച്ചുപിടിക്കുക.. അതു മാത്രം വയ്യ. ബാലചന്ദ്രന്‍ തന്നെ പറഞ്ഞപോലെ,

പകുതി ഹൃത്തിനാല്‍ എടുക്കുമ്പോള്‍, നിങ്ങള്‍
പകുതി ഹൃത്തിനാല്‍ വെറുത്തുകൊള്ളുക

ഇനിയും ചര്‍ച്ചയാവാം. ഫോണിലും, നേരിട്ടും. അതിര്‍ത്തിത്തര്‍ക്കമൊന്നും ഞാന്‍ അല്ലെങ്കിലും ഉദ്ദേശിച്ചില്ലല്ലോ പരാജിതാ?

parajithan പറഞ്ഞു...

രാജീവ്‌, എന്തു പറ്റി?

താങ്കളുടെ പോസ്റ്റോ അതിലുള്ള പോലുള്ള പരാമര്‍ശങ്ങളോ കാരണമൊന്നുമല്ല ചുള്ളിക്കാട്‌ പോയതെന്ന് സിബു വ്യക്തമായി പറഞ്ഞല്ലോ. ഞാന്‍, മിടുക്കന്റെ 'ആവേശകരമായ' ഡയലോഗ്‌ കണ്ട്‌ അദ്ദേഹത്തോട്‌ ഒരു കാര്യം പറഞ്ഞെന്നേ ഉള്ളൂ.

പിന്നെ, ഒരു കാര്യം എത്ര തവണ പറഞ്ഞാലും താങ്കള്‍ക്ക്‌ മനസ്സിലാകില്ല എന്നു മനസ്സിലായി. അവനവന്റെ ബ്ലോഗില്‍ കമന്റുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ യാതൊരു തെറ്റുമില്ല. അത്‌ ഫാസിസ്റ്റ്‌ ഏര്‍പ്പാടൊന്നുമല്ല. ശിവശങ്കരന്‍ എന്നു പേരുള്ള ഒരു വ്യക്തിക്ക്‌ 'തുടി' എന്നൊരു ബ്ലോഗുണ്ട്‌. ഞാന്‍ കേട്ടിടത്തോളം നാടന്‍ സംഗീതത്തിലും മറ്റും തികഞ്ഞ അവഗാഹമുള്ള ആളാണ്‌ ശിവശങ്കരന്‍ മാഷ്‌. തന്നെയുമല്ല, ഞാനടക്കമുള്ള ബ്ലോഗര്‍മാര്‍ മതിപ്പോടെ കാണുന്ന ഒരു പ്രമുഖബ്ലോഗറാണ്‌ അദ്ദേഹത്തെ ബ്ലോഗിങ്ങിലേക്ക്‌ ക്ഷണിച്ചതും അതിനായുള്ള സാങ്കേതികസഹായങ്ങള്‍ ചെയ്തു കൊടുത്തതും. ആ ബ്ലോഗില്‍ കമന്റുകള്‍ നിയന്ത്രിക്കുന്നുണ്ടെന്നറിഞ്ഞ്‌ ചെറിയൊരു പരിഭവം തോന്നിയിരുന്നു. പക്ഷേ അതില്‍ യാതൊരു തെറ്റുമില്ലെന്ന് ആലോചിച്ചപ്പോള്‍ മനസ്സിലായി. കാരണം അനാവശ്യമെന്ന് അവനവന്‌ തോന്നുന്ന കമന്റുകള്‍ പ്രസിദ്ധീകരിക്കാതിരിക്കാനുള്ള അവകാശം തീര്‍ച്ചയായും ഒരാള്‍ക്കുണ്ട്‌. മിക്കവാറും ബ്ലോഗര്‍മാര്‍ അനോണിക്കമന്റുകള്‍ വിലക്കിയിട്ടുണ്ടല്ലോ. അതും തെറ്റാണോ?

ബാലചന്ദ്രന്‍ എഴുതിയതിനെ വിമര്‍ശിച്ച്‌ താങ്കള്‍ പോസ്റ്റിട്ടിരുന്നെങ്കില്‍ ആര്‍ക്കും പരാതിയുണ്ടാകുമായിരുന്നില്ല മാഷെ. മറിച്ച്‌, വീക്ഷണം, സീരിയല്‍, ബുദ്ധന്‍ എന്നൊക്കെ അസ്ഥാനത്ത്‌ തിരുകിക്കയറ്റിയതു കൊണ്ടാണ്‌ പലരും എതിര്‍ത്തത്‌. അത്‌ നന്നായി മനസ്സിലായിട്ടും പിന്നെയും അതില്‍ തന്നെ ഉറച്ചു നിന്നു വാദിക്കുന്നത്‌ കണ്ടതില്‍ സന്തോഷം. അങ്ങനെ തന്നെ വേണം!

പിന്നെ, "ചുള്ളിക്കാടിനുള്ളത്‌ ചുള്ളിക്കാടിനു കൊടുത്തു"വെന്ന് എഴുതിക്കണ്ടു. ഹഹ! എന്തു കൊടുത്തുവെന്നാ? നല്ല 'സെന്‍സ്‌ ഓഫ്‌ ഹ്യൂമറു'ണ്ടല്ലോ രാജീവെ.

ജോണ്‍ എബ്രഹാമിന്റെ കാര്യം പറഞ്ഞത്‌ ഇഷ്ടപ്പെട്ടു. അവര്‍ സുഹൃത്തുക്കളല്ലായിരുന്നോ രാജീവെ? "അര്‍ശോരോഗത്താല്‍ പീഡിതനായ ജോണിന്‌ താന്‍ ശൗചം ചെയ്തു കൊടുത്തിട്ടു"ണ്ടെന്ന് ചുള്ളിക്കാട്‌ എഴുതിയത്‌ വായിച്ചിട്ടുണ്ട്‌. അവര്‍ തമ്മില്‍ എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ നമുക്ക്‌ ഹാലിളകേണ്ട കാര്യമുണ്ടോ?

ഒരു തിരുത്ത്‌:
'പതിനെട്ടു കവിതകളു'ടെ മുന്നുരയില്‍

"പകുതി ഹൃത്തിനാല്‍ പൊറുക്കുമ്പോള്‍.."
എന്നാണ്‌. 'എടുക്കുമ്പോള്‍' എന്നല്ല.

ദേവന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ദേവന്‍ പറഞ്ഞു...

വിമര്‍ശനം കൊണ്ടല്ല ചുള്ളിക്കാട്‌ പോയതെന്ന് സിബു പറയും മുന്നേ തന്നെ എനിക്കുറപ്പുണ്ടായിരുന്നു. പോസ്റ്റിന്റെ അഞ്ചാറിരട്ടി നീളത്തില്‍ കമന്റ്‌ ഇട്ട്‌ ചര്‍ച്ച നടത്തിയതിന്റെ അടുത്ത ദിവസവും ഞാന്‍ ചുള്ളിക്കാടിന്റെ ബ്ലോഗില്‍ കമന്റ്‌ എഴുതിയിരുന്നു, അദ്ദേഹമത്‌ പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്മൊഴിയില്‍ നോക്കിയാല്‍ ടൈം ഡിഫറന്‍ഷ്യല്‍ അറിയാം.

പിന്നെ ബ്ലോഗാസക്തി എന്ന പോസ്റ്റിനെ മീതേ ആയിരുന്നു ഞാന്‍ മേല്‍പ്പറഞ്ഞ കമന്റിട്ടത്‌, ഇനി അത്‌ വായിച്ച കൂട്ടത്തില്‍ താഴത്തേതും വായിച്ച് ബ്ലോഗ്ഗിംഗ്‌ സമയം കളയുമെന്ന് തോന്നിയതാണോ എന്തോ!

വിഷയമെന്താണോ അതിലേ ആസക്തിയുണ്ടാവൂ എന്നല്ലേ, അപ്പോള്‍ ഇതൊരു പ്രധാന വിഷയമായി തോന്നിയ സ്ഥിതിക്ക്‌ ചുള്ളിക്കാട്‌ തിരിച്ചു വരും. [ആസക്തി തോന്നിയ സ്ഥിതിക്ക്‌ അരൂപിയായ ജ്വാലയും ആവേശിച്ചിട്ടുണ്ടാവുമെന്ന് സ്വാമിനി ഡാലിനിയുടെ ഭാഷ്യം (ജ്വാല വിശ്വം മാഷിന്റേതാണെന്ന് പ്രത്യേകം ക്രെഡിറ്റ്‌ ഇടേണ്ടല്ലോ)]

വിശ്വം പറഞ്ഞു...

ഒടുവിലൊരു കനലിന്റെ ചിന്മിഴിത്താരിലെച്ചെന്തീപ്പൊരിച്ചാര്‍ത്തുപൊട്ടുപോലും കെട്ടു,

നെറുകയില്‍ ചൂടിയൊരു കന്നിമന്ദാരപ്പൊലിപ്പുപോലും വാടിയുരുകിപ്പടര്‍ന്നലിഞ്ഞിട്ടും,

വ്യഥകളില്‍, ഗദ്ഗദക്കടലിന്നലലകളില്‍, നഷ്ട-നിശ്വാസയാഗാഗ്നികുണ്ഡങ്ങളില്‍

തപിച്ചലയുന്നവന്‍ പണ്ടൊരിക്കലീവഴികളും താണ്ടിനടന്നോന്‍

വൃഥാ തീക്ഷ്ണമാം ജ്വാലയും നെഞ്ചിലൂടൊരു പാ‍ടുമേറ്റിപ്പടര്‍ന്നോന്‍

മൃതന്‍, വിടന്‍, വിഡ്ഢിയീ വിശ്വസോപാനച്ചുവടുകള്‍ക്കിക്കരെയിരിപ്പൂ

ഹതാശനായ്, നിഷ്പന്ദനായ്, നിര്‍മ്മമം നി‍സ്തരം നിര്‍ജ്ജീവനിഷ്ടേവിതന്‍!
ഞാന്‍...

പുലികേശി രണ്ട് പറഞ്ഞു...

“ബ്ലോഗാസക്തിയുടെ അഗ്നിപീഠമാണ് നിന്റെ അരക്കെട്ട്.
അതിന്മേല്‍ അനോണിരൂപിയായ ഒരു കമന്റ് നൃത്തം ചവിട്ടുന്നു.”
- ഒരു കാമുകന്റെ ഇന്റര്‍‌നെറ്റ് ഡയറി

deepdowne പറഞ്ഞു...

ചുള്ളിക്കാട്‌ ബുലോകത്തില്‍ ഒരു സാധാരണ ബ്ലോഗര്‍ മാത്രം എന്ന് പലരും പറഞ്ഞുകണ്ടു. ഒരു സാധാരണ ബ്ലോഗര്‍ ബ്ലോഗ്‌ നിര്‍ത്തിപ്പോകുന്നതില്‍ എന്തിനെല്ലാവരും ഇത്ര അലോസരപ്പെടുന്നു?

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ പറഞ്ഞു...

ചുള്ളിക്കാട്‌ തന്റെ സമകാലീനരെയും പൂര്‍വഗാമികളെയും വ്യക്തിഹത്യ നടത്താന്‍ (പുരസ്കാരങ്ങള്‍ വാങ്ങിച്ചതിന്‌, ഉദ്യോഗം ചെയ്തതിന്‌, അമേരിക്കയ്ക്കു പോയതിന്‌, അമേരിക്കയ്ക്കുപോയ മക്കളുണ്ടായതിന്‌, സവര്‍ണ്ണഹിന്ദുവര്‍ഗീയവാദിയായതിന്‌, സജാതീയവിവാഹം കഴിച്ചതിന്‌, പീറക്കവിയായതിന്‌, പിന്നെന്തിനൊക്കെയോ...) ഉപയോഗിച്ച ഭാഷയുടെ പത്തിലൊന്നു വീര്യം വരുന്ന ഒന്നും ബൂലോകത്തില്‍ ആരും എഴുതിക്കണ്ടില്ല. അദ്ദേഹം അതുചെയ്യുമ്പോള്‍ അത്‌ സത്യസന്ധതയുടെ പ്രതിഫലനവും ബൂലോകത്തില്‍ ചിലര്‍ അദ്ദേഹത്തിനോടതു ചെയ്യുമ്പോള്‍ അത്‌ ബൂലോകത്തിന്റെ മുന്നേറ്റത്തിനു തുരങ്കം വെയ്ക്കലുമായി കാണുന്നതിനോടു യോജിക്കാന്‍ കഴിയുന്നില്ല. അദ്ദേഹം അങ്ങനെ പറഞ്ഞതു കൊണ്ട്‌ നമ്മള്‍ അദ്ദേഹത്തോടതു ചെയ്യണമെന്നില്ല. അദ്ദേഹം കാണിക്കുന്നത്‌ അദ്ദേഹത്തിന്റെ മാന്യത, നമ്മള്‍ പറയാതിരിക്കുന്നതു നമ്മുടേതും. പദ്‌മനാഭനോ അരവിന്ദനോ അദ്ദേഹത്തെ ആദരിച്ചിരുന്നു എന്നതുകൊണ്ട്‌ എല്ലാവരും അങ്ങനെ ചെയ്യണമെന്നുമില്ല.

ചുള്ളിക്കാട്‌ എഴുതുന്നതിനോടു വിയോജിപ്പുള്ളവര്‍ മറ്റു ബ്ലോഗുകളിലേക്കു പോകാനുള്ള സിബുവിന്റെ ആഹ്വാനം എല്ലാ ബ്ലോഗുകള്‍ക്കും ബാധകമാക്കിയാലോ?

സിബു::cibu പറഞ്ഞു...

രാജേഷേ, ചുള്ളിക്കാടിന്റേതില്‍ മാത്രമല്ല എല്ലാ ബ്ലോഗിലും ആ ലൈന്‍ തന്നെയാണ് വേണ്ടത്‌ എന്നതെന്റെ പക്ഷം. എന്റെ ന്യായങ്ങള്‍ പണ്ടെഴുതിയതിവിടെ

ഗന്ധര്‍വ്വന്‍ പറഞ്ഞു...

ഈ സൂര്യകാന്തി ബാല ചന്ദ്രന്റെ തിരോധാനത്തൊടെ
കാണാതായി എന്ന്‌ കരുതുക.

ചന്ദ്രകാന്തി ആയിരുന്നു...

രാജീവെ ഒരിക്കലും ഒരു വ്യക്തിയെ അധിഷ്ടിതമായി ഒന്നും ഞാന്‍ പറയില്ല.
രാജിവ്‌ നന്നായി എഴുതുന്നു എന്നാണെന്റെ അഭിപ്രായം. പക്ഷെ മുന്വിധികളുണ്ട്‌.
മുന്വൈരാഗ്യങ്ങളും. കാരണം പലതായിരിക്കാം.
വിവേചിച്ചെന്തിന്‌ സമയം കളയണം
നാം.
എന്റെ അഭിപ്രായം മാത്രം.ബാല ചന്ദ്രന്റെ എഴുത്തെനിക്കിഷ്ടമാണ്‌. അത്‌ നിലനില്‍ക്കണമെന്നെനിക്കതിയായ ആഗ്രഹമുണ്ടായിരുന്നു.
നടന്നില്ല.

പോയതിന്റെ കാരണങ്ങള്‍ സിബു പറയുന്നതാണെന്ന്‌ നമുക്ക്‌ ധരിക്കാം.

പക്ഷെ കൊഴിഞ്ഞുപോയിട്ടുള്ള എന്റെ മുടികളാണെ സത്യം, പാതിയടര്‍ന്ന
ഒരണപ്പല്ലാണെ, വെള്ളെഴുത്ത്‌ ബാധിച്ച കണ്ണുകളാണെ എന്റെ ലോജിക്കില്‍
അത്‌ സ്വീക്കാര്യമായതല്ല.

നമുക്കയാളെ നിര്‍ത്താനായില്ല. വീ ഫെയില്‍ഡ്‌ ടു സ്റ്റോപ്‌ ഹിം.

അയാളെന്തിനിവിടെ വേണം?. അങ്ങിനെ ഒരു ചോദ്യത്തിനുത്തരം എനിക്കില്ല.
എനിക്കാഗ്രഹമുണ്ടായിരുന്നു. അത്രമാത്രം. എനിക്കാഗ്രഹമുള്ള പലരുടേയും
എഴുത്തുണ്ടിവിടെ. രാജിവ്‌ ബ്ലൊഗിംഗ്‌ നിര്‍ത്തിയാലും എനിക്കീ ഫീലിംഗ്‌ ഉണ്ടെന്ന്‌ കരുതുക.

പിന്നെ രാജേഷ്‌ പറയുന്നതിനെക്കുറിച്ച്‌. നമുക്കാവശ്യമുള്ള രീതിയില്‍
മാത്രമെ നാം കാണുകയും കേള്‍ക്കുകയുമുള്ളു. കാരണം കണ്ണും കാതും ഉപകരണങ്ങള്‍ മാത്രം.

തലയാണത്‌ വിവേചിക്കുന്നത്‌.

പലപ്രമുഖരും തങ്ങള്‍ ഘോര ഘോരം ഏതെങ്കിലും കാര്യത്തില്‍ ഗീര്‍വാണങ്ങള്‍ കീച്ചിയിട്ട്‌ അതിന്‌
കടക വിരുദ്ദമായി പെരുമാറുകയും ചെയ്തപ്പോള്‍ ഇവ തമ്മില്‍ള്ള അന്തരം
കാണീക്കാനാണ്‌ ചുള്ളിക്കാടിന്റെ പ്രസ്താവനകളുണ്ടായിട്ടുള്ളത്‌.

അല്ലാതെ അമേരികാവിരോധമൊ, അവാര്‍ഡ്‌ വിരോധമൊ ഇയാള്‍ക്കില്ല.

വിശ്വം സാറെഴുതിയ കമെന്റിലെ ഉത്തരാര്‍ദ്ധത്തില്‍ ഇയാളുടെ
മനസ്സിനെ നമുക്ക്‌ കാണാം.
അതാണിയാള്‍.

santhosh balakrishnan പറഞ്ഞു...

നമ്മള്‍ കഴിഞുപോയ കാലത്ത്‌ തികചും ശരി എന്ന്‌ വിശ്വസിച്ച് ചെയ്ത ചില കാര്യങള്‍ തെറ്റായിരുന്നു എന്ന്‌ പിന്നീട്‌ പലപ്പോഴും തോന്നിയിട്ടില്ലേ...?
എനിക്ക് തോന്നിയിട്ടുണ്ട്..
അത്‌ കാലം നമ്മളെ പഠിപ്പിക്കുന്നതാണ് എന്ന് ഞാന്‍
കരുതുന്നു..
സൂര്യ്കാന്തിയുടെ കാരുത്തിലും കാലം നമ്മെ പഠിപ്പിക്കട്ടെ...!
നല്ലതിനായി കാത്തിരിക്കാം....!

തറവാടി പറഞ്ഞു...

ബൂലോകം ഭരിക്കണമെങ്കില്‍ ചുരുങ്ങിയകഴിവുകളായ ,

സമയക്കൂടുതല്‍,
നുണപറയാനുള്ള കഴിവ്‌ ,
മറ്റുള്ളവരെ എങ്ങിനെ അടിച്ചിരുത്താം എന്ന്‌ പെട്ടെന്ന്‌ തലച്ചോറില്‍ മുളക്കാനുള്ള "തലച്ചോറ്‌",
എഴുതാനുള്ള കഴിവ്‌ ,
നല്ലൊരു കോണ്ടാക്റ്റ്‌ ലിസ്റ്റ്‌,
മറ്റുള്ള പോസ്റ്റുകള്‍ വായിക്കാനും കമന്‍റ്റാനും ഉള്ള മനസ്സ്‌,
തെറിവിളിക്കാനുള്ള കഴിവ്‌,
തന്‍റ്റെപോസ്റ്റില്‍ വന്ന കമണ്റ്റുകള്‍ക്ക്‌ മറുപറിപറയാനുള്ള താത്പര്യം ,
കഴിവ്‌ പുറം ചോറിയാനുള്ള കഴിവ്‌ ,
ദ്വ-വ്യക്തിത്വപ്രകാശന കഴിവ്‌
( ഇനിയും കുറെയുണ്ട്‌.. )

മേല്‍പറഞ്ഞവയില്‍ അത്യാവശ്യം നൈപുണ്യം വേണം
ഇനി ഇതൊന്നുമില്ലെങ്കില്‍

നല്ല തണ്റ്റേടം വേണം

അല്ലാത്ത പക്ഷം ബൂലോകം വിട്ടേ തീരൂ ,
അതാണിവിടെയും സംഭവിച്ചിരിക്കുന്നത്‌.
ആദ്യത്തെ പോസ്റ്റില്‍ ഒരു നന്ദി പറയാന്‍ മനസ്സുകാണിക്കത്ത ആ സാഹിത്ത്യകാരനിതൊക്കെ വരുമെന്ന്‌ അന്നേ കരിതിയിരുന്നു.
മേല്‍പറഞ്ഞത്‌ ശ്രീമാന്‍ ബാലചന്ദ്രന്‍റ്റെ കാര്യം.

ഇനി മറ്റുള്ളവരുടെ അഭിപ്രായത്തിനൊരു കുറിപ്പ്‌:

ബൂലോകത്ത്‌ ഏതു വല്യോന്‍ വന്നാലും ,
ഇവിടത്തെ രീതിമാറില്ല , മാറാന്‍ പോകുന്നുമില്ല ,
മാറാന്‍ പാടില്ല.
ഞങ്ങള്‍ കുറച്ച്‌ പേരുടെയാണ്‌ ബ്ളോഗെന്ന ധ്വനിയിലുള്ള ചിലരുടെ വാക്കുകള്‍
കാണുമ്പോള്‍ സത്യത്തില്‍ കഷ്ടം തോന്നുന്നു. ബൂലോകം ആരുടെയും കുത്തകയല്ല ,
അത്‌ ഇവിടെ ഒരു വരിയെങ്കില്‍ ഒരു വരി പോസ്റ്റുന്നവരുടെതാണ്‌ .
ആര്‍ക്കും ഒരുതരികൂടുതലും അവകാശമില്ല , കുറവും ഇല്ല , അതെന്തിന്‍റ്റെ പേരിലായാലും.
( ഇതൊക്കെപ്പറയാന്‍ ഞാന്‍ ഒരു ബ്ളോഗര്‍)
(കുറച്ചുകാലമായി ഇത്തരം അവകാശമൊന്നുമില്ലാതെ , നന്നായി വരികയായിരുന്നു അപ്പോഴാ.. )
മലയാള സാഹിത്യത്തിന്‍റ്റെ കാവല്‍ക്കാരാണെന്നു സ്വയം തോന്നുന്ന ആളുകള്‍ക്ക്‌ ,
അവിടെനിന്നും ( ബൂലോകത്തിനു പുറത്തുനിന്നും) ആരെങ്കിലും വരുമ്പോള്‍ അവര്‍ക്കും കാവല്‍നില്‍ക്കാന്‍തോന്നുന്നത്‌ സ്വാഭാവികം ,
എന്നാല്‍ ബ്ളോഗില്‍ എതുമഹാന്‍ വന്നാലും മറ്റൊരു ബ്ളോഗര്‍ ആയേ എനിക്കുകണാന്‍ പറ്റൂ ,
ചുരുങ്ങിയത്‌ ബുലോകത്തെങ്കിലും .

വരമൊഴി/തനിമലയാളം വര്‍മ പറഞ്ഞു...

കേട്ടുപടിക്കിന്‍ മക്കളെ തറവാടിയുടെ ഉത്ഗ്രതനം

Rajeeve Chelanat പറഞ്ഞു...

നമ്മള്‍ ബ്ലോഗ്ഗര്‍മാര്‍ക്ക്‌ ഇനി ഈ വിഷയം ഇവിടെ നിര്‍ത്താം.വെറുതെയെന്തിനു നമ്മളും, സാഹിത്യനായകരെപ്പോലെ ഇങ്ങനെ...

ആരോടും പരിഭവമില്ലാതെ,
രാജീവ്‌ ചേലനാട്ട്‌

ഏറനാടന്‍ പറഞ്ഞു...

ശ്രീ ചുള്ളിക്കാടിനെ നേരില്‍ പരിചയപ്പെടാന്‍ ശ്രമിച്ചപ്പോഴും വളരെ ഗൗരവക്കാരനായി പുഞ്ചിരിപോലുമില്ലാത്ത പരുക്കന്‍ മോന്ത ഒന്നൂടെ വീര്‍പ്പിച്ച വ്യക്തിയായിട്ടാണ്‌ കാണപ്പെട്ടത്‌.

പുള്ളിക്കാരന്‍ ഇതേവരേ കമന്റിട്ടവരോട്‌ നീതി പുലര്‍ത്തിയിരുന്നില്ല. അതായത്‌ രണ്ട്‌ അക്ഷരങ്ങളുടെ കുറവ്‌ അയാളില്‍ ഉണ്ടായിരുന്നു. ("നന്ദി" എന്ന 2 ലിപികള്‍).

എന്നിരുന്നാലും ആ മഹത്‌-വചനങ്ങളുമായി ആ മഹാന്‍ ബൂലോഗത്ത്‌ തിരിച്ചെത്തുന്ന സുദിനം പ്രതീക്ഷിക്കാം എന്നല്ലാതെ അന്വേഷിച്ചുകണ്ടെത്തുവാന്‍ ശ്രമിക്കുന്നതും നല്ലതെങ്കില്‍ അങ്ങനെ..

parajithan പറഞ്ഞു...

രാജേഷ്‌ വര്‍മ്മയ്ക്ക്‌,
ചുള്ളിക്കാട്‌ വ്യക്തിഹത്യ നടത്തിയിട്ടുണ്ടോ ഇല്ലയോ എന്നത്‌ അവിടെ (അല്ലെങ്കില്‍ എവിടെയെങ്കിലും) നില്‌ക്കട്ടെ. മലയാളി വിദ്യാര്‍ത്ഥികള്‍ ഏഴാം ക്ലാസ്സില്‍ എഴുത്തച്ഛനെക്കുറിച്ച്‌ പഠിക്കേണ്ടതുണ്ടെന്നോ മറ്റോ താങ്കള്‍ ഒരു കുറിപ്പെഴുതിയാല്‍, അതെക്കുറിച്ച്‌ "അമേരിക്കന്‍ സായിപ്പിന്‌ വിടുപണി ചെയ്യുന്നവന്റെ മലയാളസ്നേഹം കണ്ടില്ലേ!" എന്ന ലൈനില്‍ ആരെങ്കിലും കമന്റിയാല്‍ "അനാവശ്യം പറയാതെ ആ പോസ്റ്റിനെക്കുറിച്ച്‌ വല്ലതും പറയാനുണ്ടെങ്കില്‍ അത്‌ പറയെടേ!" എന്ന് ഞാനോ മറ്റാരെങ്കിലുമോ പറഞ്ഞെന്നിരിക്കും. തന്നെയുമല്ല, അപ്പോള്‍ രാജേഷ്‌ വര്‍മ്മ ഇ.എം.എസ്സിന്റെ ആരാധകരെ വേദനിപ്പിച്ചുണ്ടെന്നോ ഏറെ മലയാളികള്‍ ആദരിക്കുന്ന ഒരു കവിയെക്കുറിച്ച്‌ "അയാളെ പേറിയാല്‍ പേറിയവന്‍ നാറും." എന്ന് അസ്ഥാനത്ത്‌ കമന്റിയിട്ടുണ്ടെന്നോ എന്നൊന്നും ആലോചിക്കില്ല. അത്രയൊക്കെയേ ഇവിടെയും ഉള്ളൂ. ഇത്‌ പല വട്ടം ഇതിലും വ്യക്തമായി രാജീവിന്റെ പോസ്റ്റിനിട്ട കമന്റുകളില്‍ എഴുതിയതുമാണ്‌. താങ്കള്‍ ശ്രദ്ധിച്ചു വായിക്കാഞ്ഞതാവും.

പിന്നെ, പത്മനാഭനും അരവിന്ദനും ചെയ്തത്‌ എല്ലാവരും ചെയ്യണമെന്ന് ആരും പറഞ്ഞില്ല. അവര്‍ക്ക്‌ 'വിവര'മില്ലാഞ്ഞതായിരിക്കുമോ എന്ന് ഒരു സംശയം പ്രകടിപ്പിച്ചതാ.

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ പറഞ്ഞു...

സിബുവിന്‌,

വിമര്‍ശനത്തിന്റെ പെരുമാറ്റച്ചട്ടം സ്വീകാര്യമാണ്‌. ഇത്‌ ചുള്ളിക്കാടിനുകൂടി ബാധകമാക്കിയിരുന്നെങ്കില്‍. പി.യെയും വയലാറിനെയും ആറ്റൂരിനെയും സച്ചിദാനന്ദനെയും സക്കറിയയെയും കെ.ജി.ശങ്കരപ്പിള്ളയെയും മുകുന്ദനെയും ഇഷ്ടമല്ലെങ്കില്‍ അദ്ദേഹത്തിന്‌ അവരെ തെറിപറഞ്ഞുനടക്കുന്നതിനു പകരം താങ്കളുടെ ഉപദേശമനുസരിച്ച്‌ അദ്ദേഹത്തിനിഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കാമായിരുന്നല്ലോ. കവിതയെഴുതാമായിരുന്നല്ലോ.

ഗന്ധര്‍വന്‌,

'കപടവേഷങ്ങളഴിച്ചു കാണിക്കല്‍' ചുള്ളിക്കാടില്‍ നിന്നു വരുമ്പോള്‍ അതു സ്വീകാര്യവും അദ്ദേഹത്തിന്റെ വേഷങ്ങളാകുമ്പോള്‍ വ്യക്തിഹത്യയുമാകുന്നത്‌ ഇപ്പോഴും മനസ്സിലാകുന്നില്ല.

പരാജിതാ,

അനീതി ശത്രുവിനെതിരെയായാലും എതിര്‍ക്കാനുള്ള സന്മനസ്സില്‍ മതിപ്പുണ്ട്‌. പക്ഷേ, വാളുകൊണ്ടു പുലരുന്നവന്‍ വാളുകൊണ്ടൊടുങ്ങുകയും കൊടുത്തവനു കൊല്ലത്തുവെച്ചു കിട്ടുകയും ചെയ്യുന്നതു കാണുമ്പോള്‍ ഏറെപ്പേര്‍ക്കൊന്നും നൊന്തെന്നുവരില്ല. വിഗ്രഹങ്ങള്‍ തകര്‍ക്കുന്ന ശീലമുള്ളവര്‍ ഇനി കുറച്ചുനാള്‍ വിഗ്രഹമായി ജീവിച്ചേക്കാം എന്നു വിചാരിച്ചാല്‍ ഇരിക്കപ്പൊറുതി കിട്ടിയെന്നു വരില്ല. 'ചുള്ളിക്കാട്‌ വ്യക്തിഹത്യ നടത്തിയിട്ടുണ്ടോ എന്നത്‌ അവിടെ നില്‍ക്കട്ടെ' എന്ന താങ്കളുടെ നയമല്ല ഈ ചര്‍ച്ചയില്‍ പലരിലും കണ്ടത്‌. ആണെങ്കില്‍ എതിര്‍പ്പുമില്ല. സംശയമുണ്ടെങ്കില്‍ ഗന്ധര്‍വന്‍ മുകളിലെഴുതിയതു വായിച്ചു നോക്കൂ.
കഴിവുറ്റ പലരും ഇദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ടെങ്കില്‍ അത്‌ അദ്ദേഹത്തിലെ പ്രതിഭാശാലിയായ കവിയെയായിരിക്കണം, പാകതയില്ലാത്ത സാംസ്കാരികനായകനെയായിരിക്കില്ല എന്ന് ഒരു വെറും ഊഹം.

പൊതുനിരീക്ഷണം:

ചുള്ളിക്കാട്‌ ബ്ലോഗുതുടങ്ങുന്നതിനു മുമ്പ്‌ എഴുതപ്പെട്ട ഈ ലേഖനത്തിലും കമന്റുകളിലും പറഞ്ഞിരുന്നത്‌ ഇന്നായിരുന്നെങ്കില്‍ വലിയ കോലാഹലത്തിനു കാരണമായേനേ, അല്ലേ? കടമ്മനിട്ടയൊരു ബ്ലോഗറായിരുന്നെങ്കില്‍ ഈ കവിത വ്യക്തിഹത്യയായി മുദ്രകുത്തപ്പെട്ടേനെ. നമ്മള്‍ ബൂലോകര്‍ നമ്മുടെ കൂട്ടത്തില്‍ പെടാത്തവരെ മാത്രം പരദൂഷണം പറഞ്ഞു രസിക്കുന്നവരാണോ?

മിടുക്കന്‍ പറഞ്ഞു...

വിട്ടു പിടിക്കാന്‍ ഒരു പ്ലാനുമില്ലല്ലേ..?...
...........
ബുദ്ധിജീവി, സാംസ്കാരിക നായകന്‍, പിന്നെ ബ്ലൊഗര്‍ എന്നു കൂടി ചീത്തപ്പേരുള്ള ശ്രീ അന്തപ്പന്‍ ബ്ലൊഗ് പൂട്ടി ഹിമാലയത്തിന് പൊയി.
ശ്രീ അന്തപ്പന്‍, 10 ആമത്തെ വയസ്സില്‍ കൊച്ചപ്പനും 17 ആമത്തെ വയസ്സില്‍ വല്യപ്പന്റെയും ബഹുമാനം പിടിച്ച് പ്റ്റിയിരുന്നു...

ഒരു കാര്യം ഒറപ്പാ, അന്തപ്പനെ ബഹുമാനിക്കാത്തവര്‍ക്ക് കാലില്‍ പുഴു അരിച്ച് ചൊറി വരാനുള്ള സാധ്യത കാണുന്നുണ്ട്..
ഹിമാലയ സാനുക്കളില്‍ അതിനായുള്ള കഠിനമായ തപസ്സിലാണ് അദ്ദേഹം.
...
ഇതു കൊണ്ടൊന്നും ഒരുത്തനും പിന്മാറില്ലെന്ന് അറിയാം... നടക്കട്ടെ...
ഉഷാറാവട്ടെ...
അവസാനം ആരെ ഒക്കെ ബഹുമാനിക്കണം എന്ന് ഒരു ലിസ്റ്റ് പബ്ലിഷ് ചെയ്താല്‍ എളുപ്പമായിരുന്നു...

santhosh balakrishnan പറഞ്ഞു...

സൂര്യകാന്തി തിരിച്ചു വരണം എന്ന ആഗ്രഹത്തോടെ ചെയ്ത ഈ പോസ്റ്റിന് വന്ന പ്രതികരണങള്‍ക്ക്‌ ആത്മാര്‍ഥമായ നന്ദി..!
അനുകൂലിചും പ്രതികൂലിചും വൈകാരികമായും പ്രതികരിച്ഛവര്‍ ഉണ്ട്..ബ്ലോഗ് നമുക്ക്‌ നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ തെളിവായി എല്ലാം ഇവിടെ കിടക്കട്ടെ..
രണ്ട് അനോണി കമന്റുകള് ഡിലീറ്റ് ചെയ്യേണ്ടി വന്നു..കമന്റുകള്‍ പരിധി വിട്ടു എന്ന്‌ എനിക്ക്‌ തോന്നിയത് കൊണ്ടാണ് അത്‌..അനോണികള്‍ ക്ഷമിക്കുക..
കമന്റിട്ട എല്ലാവര്‍ക്കും
(അനോണികള് അടക്കം)ഒരിക്കല്‍ കൂടി നന്ദി..

മിടുക്കന്‍ പറഞ്ഞു...

സന്തൊഷേ, അങ്ങനെ അങ്ങ് പറഞ്ഞ് നിര്‍ത്തിക്കളയല്ലേ...
ഞങ്ങള്‍ പിരിഞ്ഞ് പോകാന്‍ ഉദ്ദേശിച്ചിട്ടില്ല...
:))

santhosh balakrishnan പറഞ്ഞു...

സ്വാഗതം..എല്ലാവര്‍ക്കും എല്ലായിപ്പൊഴും...

അജ്ഞാതന്‍ പറഞ്ഞു...

ബൂലോഗത്തെ മഹാപ്രതിഭകളെയും മഹാപണ്ഡിതന്മാരെയും മഹാ എന്‍.ആര്‍.ഐ.വിപ്ലവകാരികളെയും കണ്ടു ചുള്ളിക്കാട് പേടിച്ചു തൂറി ഒളിച്ചോടിയതാണെന്ന് ആര്‍ക്കാണറിയാത്തത്?