2007, മാർച്ച് 10, ശനിയാഴ്‌ച

കോടീശ്വരന്മാരുടെ ഇന്ത്യ....ചില ചോദ്യങള്‍.

"ജപ്പാനെ മറികടന്ന് ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യമായി
ഇന്ത്യ മാറിയെന്ന് ഫോര്‍ബ്സ് മാസിക.
36 ശതകോടീശ്വരന്മാരാണ്‍ ഇന്ന് ഇന്ത്യയില്‍ ഉള്ളത്.
ജപ്പാനില്‍ ഇത് 24 പേര്‍ മാത്രമാണ്‍ എന്നും ഫൊര്‍ബ്സ് മാസിക പറയുന്നു."

ലോകത്തെ വികസിത രാജ്യങളുമായി താരതമ്യം ചെയ്ത് പലരും ഇന്ത്യക്ക് ഇത് അഭിമാനമാണന്ന് വിശേഷിപ്പിക്കും.
ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്ടെ തെളിവായി ഈ കണക്കുകളെ ഉയര്‍ത്തിക്കാണിക്കും!

പക്ഷേ ശതകോടീശ്വരന്മാരുടെ എണ്ണം കൂടുന്നത് രാജ്യത്തിന്‍ മൊത്തത്തീല്‍ ഗുണം ചെയ്യുന്നുണ്ടോ?
കോടീശ്വരന്മാര്‍ക്കും അവരുടെ കുടുംബത്തീനും ചിലപ്പോള്‍ അവരുടെ ജീവനക്കാര്‍ക്കും ഗുണം കിട്ടുന്നുണ്ടാകാം.
എന്നാല്‍ ഭൂരിപക്ഷം ജനങളും ദാരിദ്ര്യരായി കഴിയുന്ന ഒരു രാജ്യത്തിന്‍ പുതിയ കണക്കുകള്‍ അഭിമാനിക്കത്തക്കതാണോ?

ചില വ്യക്തികളില്‍ മാത്രമായി പണം കുമിഞ് കൂടുന്നത് എത്രത്തോളം ആശ്വാസകരമാണ്‍?
സമൂഹത്തിന്റെ മൊത്തത്തിലുള്ള അസന്തുലിതാവസ്ഥയും അതു മൂലമുള്ള അസഹിഷ്ണതയും
അക്രമങളും വര്‍ദ്ധിക്കുകയല്ലേ അനന്തരഫലം?


ആഗോളവല്‍ക്കരണ കാലത്തെ ജനാധിപത്യത്തെ കുറിച്ച് പ്രശസ്ത പത്രപ്രവര്‍ത്തകനായ എം.ഡി നാലപ്പാട് പറഞ ഒരു വാക്യം ഉദ്ധരിക്കട്ടെ.

"നിങളുടെ കയ്യില്‍ പത്തു ഡോളര്‍ ഉണ്ടോ? നിങള്‍ക്ക് പത്ത് വോട്ടുണ്ട്.! ആയിരം ഡോളരിനു ആയിരം വോട്ട്!.കോടികള്‍ക്ക് കോടീ വോട്ടുകള്‍!.പണം കൂടുന്നതനുസരിച്ച് നിങളുടെ സ്വീകാര്യത കൂടും.പണമില്ലാത്തവനെ ആരും ഗൌനിക്കുന്നില്ല.!"


ഈ അവസ്ഥ മാറേണ്ടേ?അടിച്ചമര്‍ത്തപ്പെട്ടു കിടക്കുന്നവര്‍ക്ക് മുഖ്യധാരയിലേക്ക് ഉയരാന്‍ അവരുടെ കുട്ടികള്‍ക്ക് എങ്കിലും നല്ല വിദ്യാഭ്യസം ലഭിക്കാന്‍ അടുത്ത തലമുറ എങ്കിലും ഇരുട്ടില്‍ നിന്ന് ഉണരാന്‍ എന്ത് ചെയ്യാന്‍ കഴിയും? ബംഗ്ലാദേശില്‍ മുഹമ്മദ് യൂനിസ് സ്ഥാപിച്ഛ ഗ്രാമീണ്‍ബാങ്ക് പോലെ എന്തെങ്കിലും ഒന്ന് ഇവിടെ നടക്കുമോ?
സര്‍ക്കാരിനൊപ്പം കോടീശ്വര്‍ന്മാരും ഇത്
ചിന്തിക്കേണ്ടതല്ലേ?

സാംബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം ഉണ്ട്.വികസിത രാജ്യങള്‍ ഇന്നത്തെ നിലയില്‍ എത്തിയത് വളരെ സമയം എടുത്തുന്ടായ സ്വഭാവിക മാറ്റത്തിന്റെ ഫലമായാണ്‍.ഇതിനാല്‍ അവിടെ അസമത്വം താരതമ്യേന കുറവാണ്‍.
എന്നാല്‍ കഴിഞ പതിനഞ്ച് വര്‍ഷം കൊണ്ടാണ്‍ ഇന്ത്യയില്‍ ചിലരുടെ കയ്യില്‍ മാത്രം പണം കുമിഞ് കൂടിയത്.
ഇതിനാല്‍ അസമത്വം ഇവിടെ ഭീകരമായ തോതില്‍ വര്‍ദ്ധിക്കുകയാണ്‍.

ഓര്‍ക്കുക

"povrty in enywhere is a threat to prosperity in every where."

2 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

ശതകോടീശ്വരന്മാരുടെ എണ്ണം കൂടുന്നത് രാജ്യത്തിന്‍ മൊത്തത്തീല്‍ ഗുണം ചെയ്യുന്നുണ്ടോ?
കോടീശ്വരന്മാര്‍ക്കും അവരുടെ കുടുംബത്തീനും ചിലപ്പോള്‍ അവരുടെ ജീവനക്കാര്‍ക്കും ഗുണം കിട്ടുന്നുണ്ടാകാം.
എന്നാല്‍ ഭൂരിപക്ഷം ജനങളും ദാരിദ്ര്യരായി കഴിയുന്ന ഒരു രാജ്യത്തിന്‍ പുതിയ കണക്കുകള്‍ അഭിമാനിക്കത്തക്കതാണോ?

അജ്ഞാതന്‍ പറഞ്ഞു...

ഇന്ത്യയിലെ ഈ 20 കോടീശ്വരന്‍മാരുടെ ആകെ സമ്പാദ്യം രാജ്യത്തിന്‍റെ ജി.ഡി.പിയുടെ നാലിലൊന്നാണെന്ന് വാര്‍ത്തകളില്‍ കാണുന്നു! ഇതില്‍ അഭിമാനിക്കേണ്ടതായി യാതൊന്നുമില്ല. എന്നാല്‍ ആശങ്കപ്പെടേണ്ടതായി ഏറെയുണ്ടുതാനും.