2007, മാർച്ച് 4, ഞായറാഴ്‌ച

യാ.....ഹൂ....പ്രതിഷേധം (protest)

യാഹൂവിനെതിരായ പ്രതിഷേധത്തെ അനുകൂലിച്ചൂം എതിര്‍ത്തും മലയാളം ബ്ലോഗര്‍മാര്‍
എഴുതിയ പൊസ്റ്റുകളും കന്റുകളും വായിച്ഛ് ആശയക്കുഴപ്പത്തിലായതിനാല്‍ വളരെ ആലോചിച്ച
ശേഷമാണ്‍ പ്രതിഷേധത്തീല്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.

പ്രതിഷേധത്തിന്‍ എതിരായ വിമര്‍ശനങളീല്‍ പ്രധാനം എന്ന് തോന്നിയത് പലവിധ പൈറേറ്റഡ് സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്ന നമുക്ക് പ്രധിഷേധിക്കാന്‍ ധാര്‍മ്മികമായി അവകാശം ഉണ്ടോ എന്നതാണ്‍.ഈ വാദം ശരിയാണല്ലോ എന്ന് ആദ്യം തോന്നി.പിന്നീട് ചിന്തിച്ചപ്പോള്‍ തീരുമാനം മാറ്റേണ്ടി വന്നു.

നമുക്ക് പ്രധിഷേധിക്കാന്‍ തീര്‍ച്ഛയായും അവകാശം ഉണ്ട്.കാരണം ഒറിജിനല്‍ സോഫ്റ്റ്വെയര്‍ വാങാന്‍ പണം തികയാത്ത ബ്ലോഗര്‍മാരേയും ബഹുരാഷ്ട്ര ഭീമനായ യാഹുവിനേയും ഒരേ ത്രാസില്‍ തൂക്കാന്‍ പാടില്ല എന്നതാണ്‍.
യാഹുവിന്‍ പണം മുടക്കി പകര്‍പ്പവകാശം വാങാനോ മിടുക്കരായ പ്രൊഫഷണലുകളെ നിയമിക്കാനോ എളുപ്പം കഴിയും.
അപ്പോള്‍ യാഹുവിന്ടെ ലാഘവബുദ്ധി ആണ്‍ ഇവിടെ പ്രശ്നം.

ശക്തമായ പ്രധിഷേധം ഉയരാതിരുന്നാല്‍ ഭാവിയില്‍ പലരും ഇത് ആവര്‍ത്തിക്കും.അതിനാല്‍ പകര്‍പ്പവകാശം ലംഘിച്ച യാഹുവിന്‍ടെ നടപടിയില്‍ ബ്ലൂലോഗത്തെ സമാനമസ്കര്‍ക്കൊപ്പം ഈയുള്ളവനും ശക്തമായി പ്രധിഷേധിക്കുന്നു!

"മലയാള ബൂലോഗ ഐക്യം സിന്ദാബാദ്"

2 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

"മലയാള ബൂലോഗ ഐക്യം സിന്ദാബാദ്"

സു | Su പറഞ്ഞു...

Thanks :)