2007, ഫെബ്രുവരി 18, ഞായറാഴ്‌ച

പാകിസ്ഥാനില്‍ ഹിന്ദുക്ഷേത്രപുനരുദ്ധാരണം


പാകിസ്ഥാനില്‍ പുരാതന ഹിന്ദു ക്ഷേത്രം പുനരുദ്ധരിക്കുന്നു.
(ഹിന്ദു പത്രം(18.02.07).

പാകിസ്ഥാനിലെ പുരാതനമായ കേതസ്(ketas) ക്ഷേത്രമണു കെടുപാടുകള്‍ തീര്‍ത്ത് പുതുക്കി പണിയുന്നത്.
ഇസ്ലാമിക റിപ്പബ്ലിക്കിലെ ക്ഷേത്ര പുനരുദ്ധാരണം ഇതിനകം മാദ്ധ്യമശ്രദ്ധ
നേടിക്കഴിഞു.പറ്വേസ് മുഷറഫ് സര്‍ക്കാരാണ്‍ ക്ഷേത്രം പുതുക്കിപണിയുന്നത്.പാകിസ്ഥാന്‍ മതേതര മുഖം നല്‍കുന്നതിന്റെ ഭാഗമാണന്ന് വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ഹിന്ദു മുസ്ലിം സൌഹ്രുദത്തിന്‍ വന്‍പ്രോത്സാഹനം നല്‍കുന്ന നീക്കം അഭിനന്ദിക്കപ്പെടേണ്ടതാണ്‍.

ആയിരത്തി നാനുറ് ആണ്ടീല്‍ പരം പഴക്കം ഉള്ള ക്ഷേത്ര സമുച്ചയമാണീത്.
മഹാഭാരതത്തില്‍ ക്ഷേത്രസമീപത്തെ കുളത്തെപ്പറ്റി പരാമറ്ശം ഉണ്ട്.ക്ഷേത്രം പുതുക്കി പണിതാല്‍ ഇന്ത്യയില്‍ നിന്നു നിരവധി തീര്‍ഥാടകര്‍ എത്തുമെന്ന് പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നു.ഇന്ത്യയിലെ വിശ്വാസികളെ പാക് ഭരണകൂടം ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്യും.

ഇന്ത്യയില്‍ മുസ്ലിങളേയും ഹിന്ദുക്കളെയും അവരവരുടെ മാളങളില്‍ മാത്രം ഒതുക്കാന്‍ വര്‍ഗീയ ശക്തികള്‍ നിതാന്തപരിശ്രമം നടത്തുംബൊള്‍ ശത്രുരാജ്യം എന്നു വിളിക്കുന്ന അയല്പക്കത്തുനിന്നുള്ള പുതിയ വാര്‍ത്ത ഇരു രാജ്യങളും തമ്മില്‍ മികച്ച ബന്ധത്തിന്‍ കൂടി കാരണമാകും എന്നു പ്രതീക്ഷിക്കാം.

(ഹിന്ദു പത്രം.18.02.2007.മാഗ്സിന്‍ പേജ്)

5 അഭിപ്രായങ്ങൾ:

അഡ്വ.സക്കീന പറഞ്ഞു...

നല്ല വാര്‍ത്ത. നല്ല ഉദ്യമം. വിജയകരമാകട്ടേ എന്ന് പ്രാര്‍ത്ഥിക്കാം.

Shiju പറഞ്ഞു...

നവാസ് ഷെരീഫ് സര്‍ക്കാരാണ്‍ ക്ഷേത്രം പുതുക്കിപണിയുന്നത്.

നവാസ് ഷെരീഫ് ആണോ ഇപ്പോള്‍ പാക്കിസ്ഥാന്‍ ഭരിക്കുന്നത്.

പതാലി പറഞ്ഞു...

അണ്ണോ...
എനിക്ക് ആദ്യം സംശയം തോന്നി
മറ്റേ പുള്ളി തന്നെയോ ഇതെന്ന്
ഇപ്പം ഒറപ്പായി.
അടിച്ച് പൊളിക്കണ്ണാ.
നമ്മള് കുറെക്കാലമായി
ഇവിടെ ചുറ്റിത്തിരിയുന്നുണ്ട്

santhosh balakrishnan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
santhosh balakrishnan പറഞ്ഞു...

തെറ്റു കണ്ടുപിടിച്ച്ച ഷിജുവിന്‍ നന്ദി..നവാസ് ഷെരീഫ് അല്ല..പറ്വേസ് മുഷാറഫ് ആണ്‍..തിരുത്തിയിട്ടുണ്ട്..