2008, ജൂൺ 2, തിങ്കളാഴ്‌ച

ഐ.പി.എല്ലിന്റെ പാഠങള്....!



"ടീമിലെ വലിപ്പച്ചെറുപ്പം ഇല്ലാതാക്കുകയായിരുന്നു എന്റെ പ്രധാന നടപടി.
അണ്ടര് നയന്റീന് ടീമിലെ രവീന്ദര് ജഡേജയും എന്നെപ്പോലുള്ള ഒരു അന്താരാഷ്ട്രതാരവും തമ്മില്
ഒന്നിച്ച് കളിക്കുംബോള് വലിപ്പച്ചെറുപ്പം പ്രശ്നമാകരുത് എന്ന് ഉറപ്പിച്ചു.
ജഡേജക്കും മറ്റ് ജൂനിയര് താരങള്‍ക്കും യാതൊരു അസ്വസ്ഥതയും ഉണ്ടാകാത്ത വിധം
ടീമിനെ പരിപാലിക്കുകയായിരുന്നു എന്റെ പ്രധാന ഉദ്ദേശം."

ഷെയിന് വോണ്,
ക്യാപ്റ്റന്,
രാജസ്ഥാന് റോയല്‍സ്
ഐ.പി.എല് ജേതാക്കള്-2008
(കടപ്പാട്:മാതൃഭൂമി-1.06.2008)

പണത്തിന്റെ ഹുങ്കും അധികാരത്തിന്റെ ധാര്‍ഷ്ട്യവും
മെട്രൊ നഗരങളുടെ വര്‍ണ്ണപൊലിമയും
ചിയര്‍ഗേള്‍സിന്റെ പ്രദര്‍ശനങളും ക്രിക്കറ്റ് എന്ന കളിക്ക് മുന്നില്
മുട്ടുമടക്കി നിന്ന കാഴ്ച്ച ഇന്‍ഡ്യന് പ്രീമിയര് ലീഗ് നമുക്ക് കാട്ടിത്തന്നു.
പണത്തിന്റെ ഹുങ്കു കാട്ടി കോടികള് വാരിയെറിഞ്
കന്നുകാലി ചന്തയില്‍ എന്ന പോലെ ക്രിക്കറ്റ് താരങളെ ലേലം കൊണ്ട്
എച്ചുകെട്ടിയ ടീമുകളെ സൃഷ്ടിച്ചവര്
വിജയസമവാക്യങളില് പണത്തേക്കാള് ഉപരി പ്രാധാന്യമുളള കാര്യങള്
പലതും ഉണ്ടെന്ന് അറിഞ് ഇപ്പോള് അംബരക്കുന്നുണ്ടാകണം.

പണത്തിന്റെ പരിമിതികള് പണം വാരിയെറിഞവര്‍ക്ക് ബോധ്യമായിക്കാണണം.

പണമോ പണം കൊടുത്തു വാങിക്കൂട്ടിയ താരങളുടെ കൂട്ടമോ അല്ല ടീം
ആണ് കളിക്കുന്നത് എന്ന പ്രാഥമിക പാഠം ' ബിസിനസ്സ് മാത്രം ' മുന്നില് കണ്ടവര് മറന്നു.

സദാസമയവും ചുറ്റും കൂറ്റി നില്‍ക്കുന്ന മാനേജ്`മെന്റ് വിദദ്ധര്‍ക്കോ
ഉപജാപകര്‍ക്കോ ഇത് ചൂണ്ടിക്കാണിക്കാനും കഴിഞില്ല.
പണം എറിഞ് പണം വാരുകയെന്ന തങളുടെ കച്ചവട തന്ത്രം
ഇവിടെയും വിജയിക്കും എന്ന് അവര് ഉറച്ചു വിശ്വസിച്ചു.
'ടിം സ്പിരിറ്റ് ' 'സ്പോര്‍ട്‌സ് മാന് സ്പിരിറ്റ് '
തുടങിയ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചിരുന്നവര്
കളിക്കാരുടെ ലേല സമയത്ത് മാധ്യമ അവഗണനയുടെ
പിന്നാംബുറങളില് കഴിഞിരുന്നവര് കപ്പും കൊണ്ട് പോയപ്പോള്
തങള്‍ക്ക് പറ്റിയ അമളി ഓര്‍ത്ത് ദുഖിക്കുന്നുണ്ടാകണം.

മികച്ച(?) കളിക്കാരെ ലേലം ചെയ്ത് പങ്കിട്ട ചിലര് ടൂര്‍ണ്ണമെന്റ്`
പുരോഗമിക്കുന്നതിനിടെ ക്യാപ്റ്റനും മാനേജര്‍ക്കും
എതിരെ സംസാരിക്കുന്നതും നമ്മള് കണ്ടതാണല്ലോ..!

ലോകം കണ്ട മികച്ച ക്രിക്കറ്റര്‍മാരായ രാഹുല് ദ്രാവിഡും
സൌരവ് ഗാംഗുലിയും വരെ തങളെ ലേലത്തിനേടുത്ത
മുതലാളിമാരുടെ പരിഹാസത്തിന് ഇരയായി എന്നത്
ഐ.പി.എല്ലിന്റെ മറ്റൊരു വശം


ഷെയിന് വോണ് തുടരുന്നു.

"ഐ.പി.എല്ലില് താരങളുടെ ലേലമായിരുന്നു തുടക്കത്തിലെ പ്രധാന വാര്‍ത്ത.
മറ്റേതൊരു ടീമിനേക്കാള് കുറച്ചു പണമാണ് കളിക്കാര്‍ക്ക് വേണ്ടി ഞങള് മുടക്കിയത്.
എന്നിട്ടും ഞങള് മുന്നിലെത്തി.
പണം എന്നെ സംബന്ധിച്ച് ഒരു വിഷയമേ ആയിരിന്നില്ല.
ടീമിന്റെ ഒത്തിണക്കമായിരുന്നു പ്രധാനം."


ഐ.പി.എല് വിജയം രാജസ്ഥാന് റോയല്സിന് ലോട്ടറിയാണ്
എന്ന് വിലയിരുത്തുന്നവര് ഉണ്ടാകും.
ചുളുവിലക്ക് ലോട്ടറി ടിക്കറ്റ് വാങി വെറുതെ ഇരുന്ന്
പണം വാരുകയല്ല രാജസ്ഥാന് റോയല്സ് ചെയ്തത്.
അവര് കഠിനമായി പണിയെടുത്തു.
ഐ.പി.എല് തുടങുംബോള്` സാധ്യതാപട്ടികയില്
ഏറ്റവും പിന്നില് ആയിരുന്നവര് പ്രോഫഷണല് സമീപനങളിലൂടെ
നിരന്തര വിജയം ശീലമാക്കി.
ലീഗില് കളിച്ച 14 ല് 11 കളികളും വിജയിക്കുകയെന്നത്
കഠിനാധ്വാനത്തിന്റെയും ടീമിന്റെ ഒത്തിണക്കത്തിന്റെയും ഫലം തന്നെയാണ്.

ഷെയിന് വോണ് എന്ന ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില് ഒരാള്
എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു താരത്തിന് തന്റെ ഈഗോയെ
നിഷ്പ്രഭമാക്കി വലിപ്പചെറുപ്പം ഇല്ലാതെ കളിക്കളത്തിലും
പുറത്തും പെരുമാറാന് കഴിഞു.

ലഗാന് എന്ന സിനിമയില് ക്രിക്കറ്റ് എന്തെന്ന് പോലും
അറിയാതിരുന്ന ഗ്രാമീണരുടെ ടീം സായിപ്പന്മാരെ തോല്‍പ്പിച്ചത് പോലെ
ക്രിക്കറ്റിന്റെ സൌന്ദര്യം എന്തെന്ന് ഐ.പി.എല് നമുക്ക് കാട്ടിതന്നു.

കളിക്കാരെ നേടുന്നതില് താരതമ്യേന കറച്ചു പണം മുടക്കിയ
രണ്ടു ടീമുകളാണ് ഐ.പി.എല്ലില് ഫൈനലില് എത്തിയത്.
വ്യക്തിഗത നേട്ടങളിലൂടെ ശ്രദ്ധേയരായവരും നിരവധി റെക്കൊര്‍ഡുകള്
സ്വന്തമാക്കിയവരും ആയ താരങള്ക്ക് തങളുടെ ടീമുകള്‍ക്കൊപ്പം
അവസാന റൌണ്ടുകളില് കളിക്കാനാകാതെ വീട്ടിലും
സ്റ്റേഡിയത്തിലും ഇരുന്ന് കളി കാണാനായിരുന്നു യോഗം.


ധോണിക്കും വോണിനും നേട്ടങളുടേയും റിക്കാര്‍ഡുകളുടെയും
ഭാരമില്ലാത്ത ചെറുപ്പക്കാരെ കിട്ടി.
ടീം സ്പിരിറ്റോടെ കളിക്കളം നിറഞ് തങളുടെ
ടീമിനെ കളിപ്പിക്കാന് ഇരുവര്‍ക്കും കഴിഞു.
പ്രതിസന്ധി ഘട്ടങളില് പതറാതെ ഉറച്ച തീരുമാനങളെടുത്ത് സ്വന്തം ടീമുകളെ
ബുദ്ധിപൂര്‍വ്വം മുന്നോട്ട് കൊണ്ടുപോകുന്നതില് ഇരു ക്യാപ്റ്റന്മാരും
കാണീച്ച ആര്‍ജ്ജവം ഐ.പി.എല്ലിന്റെ മറ്റൊരു മികച്ച പാഠമാണ്.

ഷെയിന് വോണിന്റെ വാക്കുകളിലേക്ക് വീണ്ടും..!

"ഉത്തരവാദിത്വങള് ഏറ്റെടുക്കാനും ജയിക്കാന് സഹായിക്കുന്ന രീതിയിലുള്ള
ഉപായങള് സ്വയം നടപ്പാക്കാനും ശേഷിയുള്ളവരായി ടീമിനെ മാറ്റാന് ഞാന് ശ്രമിച്ചു.
ഓരോരുത്തരേയും നിരീക്ഷിച്ച് അവരോട് പ്രത്യേകം പ്രത്യേകം സംസാരിച്ച്
മാച്ച് വിന്നര്‍മാരുടെ സംഘത്തെ വളര്‍ത്തിയെടുക്കുകയാണ് ഞാന് ചെയ്തത്.
കൌണ്ടിയില് ഹാംഷെയറില് നടപ്പാക്കിയ രീതിയുമായി ഇതിന് സാമ്യമുണ്ട്.
ആദ്യത്തേയോ അഞൂറാമത്തേയോ കളിയാകട്ടെ ജയിക്കാനുള്ള ഉത്തരവാദിത്വം
എല്ലാവരും ഏറ്റെടുക്കുകയാണ് ഞങളുടെ രീതി."


ലോകത്തിലെ ഏറ്റവം വലിയ ധനികരില് ഒരാളായ മുകേഷ് അംബാനിക്കും
മദ്യവ്യവസായ രാജാവ് വിജയ് മല്ല്യക്കും
മാധ്യമരംഗത്തെ പ്രമുഖരായ ഡെക്കാനും
സൂപ്പര്‍സ്റ്റാര് ഷാരൂഖ്ഖാനും പിഴച്ചതെവിടെ
എന്ന ചോദ്യത്തിന് ഉത്തരം വോണിന്റെ വാക്കുകളില് ഉണ്ട്.

കോടികള് മുടക്കി കളിക്കാരെ സ്വന്തമാക്കിയാല് എല്ലാമായി എന്ന് കരുതാതെ
ഒരു ടീമിനെ എപ്രകാരം പരുവപ്പെടുത്തി എടുക്കാം
എന്ന് കാണിച്ചു തന്നവര് കപ്പും കൊണ്ട് പോയി.

ഇരുപത്തി അഞ്ചു വര്‍ഷം മുന്‍പ് ലോര്‍ഡ്‌സില് കപില് ദേവിന്റെ
നേതൃത്വത്തിലുള്ള ചെറുപ്പക്കാര് ലോകകപ്പ് ക്രിക്കറ്റ് കിരീടവും
ഇക്കഴിഞ വര്‍ഷം ധോണിയുടെ കുട്ടികള് പ്രഥമ ട്വെന്റി ട്വെന്റി കിരീടവും
ഇന്ത്യയിലേക്ക് കൊണ്ടുവന്നതും
മേല്‍വിവരിച്ചതിന് സമാനമായ സാഹചര്യങളില്‍ ആയിരുന്നു
എന്നതും നമുക്കിവിടെ ഓര്‍ക്കാം.

(കപിലും കൂട്ടരും ഇപ്പോള് വിമത ലീഗില് ആയതിനാല്
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികം
ബി.സി.സി.ഐ.ആഘോഷിക്കുന്നില്ലത്രേ..!)

പണക്കൊഴുപ്പിലും ചിയര് ഗേള്‍സിലും മെട്രോ നഗരങളിലും വിവാദങളിലും
മുങിപ്പോകാതെ
ഐ.പി.എല്ല് ടൂര്‍ണ്ണമെന്റ് പലപ്പോഴും ക്രിക്കറ്റിന്റെ
സൌന്ദര്യം കൂടി കാട്ടി തന്നതിന് നമുക്ക് വോണിനും ധോണിക്കും നന്ദി പറയാം.

8 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

പണത്തിന്റെ ഹുങ്കും അധികാരത്തിന്റെ ധാര്‍ഷ്ട്യവും
മെട്രൊ നഗരങളുടെ വര്‍ണ്ണപൊലിമയും
ചിയര്‍ഗേള്‍സിന്റെ പ്രദര്‍ശനങളും ക്രിക്കറ്റ് എന്ന കളിക്ക് മുന്നില്
മുട്ടുമടക്കി നിന്ന കാഴ്ച്ച ഇന്‍ഡ്യന് പ്രീമിയര് ലീഗ് നമുക്ക് കാട്ടിത്തന്നു.
പണത്തിന്റെ ഹുങ്കു കാട്ടി കോടികള് വാരിയെറിഞ്
കന്നുകാലി ചന്തയില്‍ എന്ന പോലെ ക്രിക്കറ്റ് താരങളെ ലേലം കൊണ്ട്
എച്ചുകെട്ടിയ ടീമുകളെ സൃഷ്ടിച്ചവര്
വിജയസമവാക്യങളില് പണത്തേക്കാള് ഉപരി പ്രാധാന്യമുളള കാര്യങള്
പലതും ഉണ്ടെന്ന് അറിഞ് ഇപ്പോള് അംബരക്കുന്നുണ്ടാകണം.

കറുമ്പന്‍ പറഞ്ഞു...

താങ്കള്‍ പറഞ്ഞിരിക്കുന്ന തൊണ്ണൂറു ശതമാനം കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു ... എങ്കിലും വായിച്ചു വന്നപ്പോള്‍ ചിലതോക്കെ കല്ലു കടിച്ചു ... കളിയില്‍ അത്ര കണ്ടു ഇന്‍വോള്‍വ്ഡ് അല്ലാത്ത ഒരാള്‍ പല സ്ഥലങ്ങളില്‍ നിന്നു സമാഹരിച്ചെടുത്ത അഭിപ്രായങ്ങള്‍ പോലെ തോന്നി ...

ലീഗ് റൌണ്ടില്‍ 14 ഇല്‍ 11 ഉം ജയിക്കുകയും പിന്നീടുള്ള രണ്ടു നോക്കൌട്ട് മാച്ചുകള്‍ ജയിക്കുകയും ചെയ്തു രാജസ്ഥാന്‍ റോയല്‍സ് ... 12 ഇല്‍ 11 ഉം ജയിച്ചാണു ഷെയന്‍ വോണിന്റെ ടീം വന്നതെന്നു ഈ ലേഖനത്തില്‍ എവിടെയോ കണ്ടു ... അതൊരു ടൈപ്പിങ് മിസ്റ്റേക്ക് ആണെന്നു കരുതുന്നു...

എന്നാല്‍ മറ്റോരിടത്തു കുറച്ചു സീരിയസ്സ് ആയ ഒരു തെറ്റു കണ്ടു ... താരതമ്യേന ഏറ്റവും കുറച്ചു കാശു മുടക്കി ടീം ഉണ്ടാക്കിയ 2 ടീമുകളാനു ഫൈനലില്‍ എത്തിയതെന്നു ... 1.6 മില്ല്യണ്‍ ആനു ചെന്നൈ ടീം ധോനിക്കു വേണ്ടി മുടക്കിയതു ... ഹൈഡനും മുരലീതരനും മുടക്കിയ കാശു വേറെ ....

രാജസ്ഥാന്‍ രോയല്‍സിനെ പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒക്കെ തന്നെ ശെരിയാണു ... ഷെയ്‌ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയും മാന്‍ മാനേജ്മെന്റ് കഴിവുകളും കമ്പയര്‍ ചെയ്യാന്‍ പറ്റാത്തത്ര നിലവാരത്തിലാണു ....

ശ്രീ പറഞ്ഞു...

കറുമ്പന്‍ പറഞ്ഞതു പോലെ 14ല്‍ 11 മത്സരങ്ങളും ജയിച്ചാണ് രാജസ്ഥാന്‍ സെമിയിലെത്തിയത്. എങ്കിലും ടൂര്‍ണമെന്റിലെ ഏറ്റവും മോശം ടീമെന്ന പേരുമായി ആരംഭിച്ച് അവസാനം കപ്പുമായി ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ച രാജസ്ഥാന്‍ റോയല്‍‌സ് തന്നെ ഈ ടൂര്‍ണ്ണമെന്റിലെ നമ്പര്‍ വണ്‍ ടീം. അവര്‍ക്കു കിട്ടിയ കപ്പ് ലോട്ടറി ആണെന്ന് അവരുടെ കളികള്‍ കണ്ട ആരും പറയുമെന്നും തോന്നുന്നില്ല. താരപ്പൊലിമയുമായി വന്ന ഹൈദരാബാദും പണം വാരിയെറിഞ്ഞ കൊല്‍ക്കത്തയുമെല്ലാം അവസാന സ്ഥാനങ്ങളിലായപ്പോള്‍ ഏറ്റവും കുറവു പണം മുടക്കി അധികം പ്രശസ്തരല്ലാത്ത താരങ്ങളുമായെത്തിയ രാജസ്ഥാന്‍ മികച്ച പ്രകടനം തന്നെ ആണ് മൊത്തത്തില്‍ കാഴ്ച വച്ചത്.

എന്തായാലും ലേഖനം നന്നായി. :)

കനല്‍ പറഞ്ഞു...

ഓരോ വാചകങ്ങളും ശരിവയ്ക്കുന്നു

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

എന്തായാലും,മൊത്തത്തില്‍ ലേഖനം നന്നായി

കുഞ്ഞന്‍ പറഞ്ഞു...

ലേഖനം നന്നായിട്ടുണ്ട്..!

കറുമ്പാ...“1.6 മില്ല്യണ്‍ ആനു ചെന്നൈ ടീം ധോനിക്കു വേണ്ടി മുടക്കിയതു“ ഇത് ശരിയാണൊ..?

santhosh balakrishnan പറഞ്ഞു...

കറുംബന്..!

തെറ്റ്‌ ചൂണ്ടിക്കാട്ടിയതിന് വളരെ നന്ദി.
ടൈപ്പിഗ്‌ മിസ്റ്റേക്ക്` ആയിരുന്നില്ല.
തെറ്റുപറ്റിയത്‌ തന്നെയാണ്‍`.തിരുത്തിയുട്ടുണ്ട്‌
ലേഖനം വായിച്ച്‌ പ്രതികരണം അറിയിച്ച ശ്രീ..,കനല്..വെള്ളിനക്ഷത്രം...കുഞന് എന്നിവരെയും ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു.

Suvi Nadakuzhackal പറഞ്ഞു...

രാഹുല്‍ ദ്രാവിഡ് 20-20 യില്‍ കളിക്കണേ കൊള്ളുന്ന ഒരു കളിക്കാരന്‍ അല്ല. പുള്ളിയെ ടെസ്റ്റ് മാത്രമെ കൊള്ളൂ. ഐക്കണ്‍ ആയി BCCI കെട്ടി എല്പ്പിച്ചില്ലായിരുന്നെങ്കില് പുള്ളിയെ ആരും ഒരി‌ ടീമിലും എടുക്കുക കൂടി ഇല്ലായിരുന്നു.