2008, ഫെബ്രുവരി 16, ശനിയാഴ്‌ച

സിപിഎമ്മും മദ്യവും...!

സിപിഎമ്മിന്റെ കോട്ടയം പൊതുസമ്മേളനം ചരിത്രസംഭവമായി...!

മറ്റ്‌ പാര്‍ട്ടികളുടെ സമ്മേളനങളെ പോലെ
മദ്യം നിര്‍ണ്ണായകപങ്ക് വഹിച്ചതിന്റെ പേരില്‍..!

മദ്യപാനികള് എന്ന്‌ വിളിച്ച്‌ പാര്‍ട്ടിസെക്രട്ടറി
പരസ്യമായി പ്രതികരിച്ചതിന്റെ പേരില്‍...!

വാളണ്ടിയര്‍മാര് അണികളെ കൂട്ടത്തോടെ
ഓടിച്ചിട്ട്‌ തല്ലിയതിന്റെ പേരില്‍...!

"പഴയപൊലെ കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച്
താടീം മുടീം നീട്ടി കമ്മുണിസ്റ്റ്കാര് ഇങനെ നടന്നോളണം.
ഇതാണ് ചിലരുടെ ഒക്കെ ആഗ്രഹം.ഇതുപോലെ പ്രവര്‍ത്തിച്ചാല്
ഇന്ന്‌ ഈ പാര്‍ട്ടിയില്‍ ആളുണ്ടാകില്ല.."

അതുകൊണ്ടായിരിക്കും പുതിയകാലത്തിന്
യോജിച്ച വിധം മദ്യം ഒഴുകിയത്‌.

പൊതുസമ്മേളനം നടന്ന നാഗംബടം മൈതനത്തിന്
സമീപത്തെ ബിവറേജസ്‌ഷോപ്പിലാണ് സമ്മേളന ദിവസം
ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്‌.
കോട്ടയത്ത്‌ അന്ന്‌ മാത്രം
പതിനാല് ലക്ഷം രൂപയുടെ മദ്യം അധികം വിറ്റു...!

ചെത്തുതൊഴിലാളികളെ സംഘടിപ്പിച്ച്‌ വളര്‍ത്തിയ പാര്‍ട്ടിയാണ്‍.
കേരളത്തിലെ ചെത്തുതൊഴിലാളികള് ഇപ്പോഴും പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ്.

പക്ഷേ.. പാര്‍ട്ടിക്ലാസ്സുകളില്‍ പണ്ടൊക്കെ മദ്യത്തിനെതിരെ ..
മദ്യപിക്കുന്നതിനെതിരെ ..
നല്ല മനുഷ്യനായി ജീവിക്കുന്നന്നതിനായി..
മാനവികതയുടെ പ്രാധാന്യത്തെക്കുറിച്ച്‌
ക്ലാസ്സുകള് എടുക്കാറുണ്ടായിരുന്നു.

മദ്യപിക്കുന്നവരെ മദ്യം വില്‍ക്കുന്നവരെ നമുക്ക്‌
മദ്യപാന ശീലത്തില് നിന്ന്‌ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കാം..!
ശ്രമിക്കണം..എന്ന്‌ ക്ലാസ്സുകളീല്‍ ആഹ്വാനം ചെയ്യാറുണ്ടായിരുന്നു.

പക്ഷേ ഇപ്പോള്‍ അബ്കാരികളും മദ്യഷാപ്പുടമകളും പാര്‍ട്ടിബന്ധുക്കള് ആയി.
പലരും പാര്‍ട്ടികമ്മിറ്റികളില്‍ വരെ കയറിപ്പറ്റി.
പാര്‍ട്ടി മീറ്റിങുകളില്‍ അബ്കാരികള്‍ക്ക്‌ വരാമെങ്കില്‍
പൊതുസമ്മേളനത്തീല്‍ മദ്യപാനികള്‍ക്ക്‌ വന്നുകൂടേ..?

പുതിയകാലത്തിന് യോജിച്ച വിധം അവര്‍ക്കും ആഘോഷിച്ച്‌ കൂടേ..?

രണ്ട്‌ പെഗ്ഗടിച്ച്‌ ജാഥയില്‍ പങ്കെടുക്കുന്നതിന്റെ സുഖം
മറ്റ്‌ പാര്‍ട്ടിപ്രവര്‍ത്തകരുടേത്‌ പോലെ സഖാക്കളും അറിഞിരിക്കട്ടെ.

7 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

പക്ഷേ ഇപ്പോള്‍ അബ്കാരികളും മദ്യഷാപ്പുടമകളും പാര്‍ട്ടിബന്ധുക്കള് ആയി.
പലരും പാര്‍ട്ടികമ്മിറ്റികളില്‍ വരെ കയറിപ്പറ്റി.
പാര്‍ട്ടി മീറ്റിങുകളില്‍ അബ്കാരികള്‍ക്ക്‌ വരാമെങ്കില്‍
പൊതുസമ്മേളനത്തീല്‍ മദ്യപാനികള്‍ക്ക്‌ വന്നുകൂടേ..?

പുതിയകാലത്തിന് യോജിച്ച വിധം അവര്‍ക്കും ആഘോഷിച്ച്‌ കൂടേ..?

രണ്ട്‌ പെഗ്ഗടിച്ച്‌ ജാഥയില്‍ പങ്കെടുക്കുന്നതിന്റെ സുഖം
മറ്റ്‌ പാര്‍ട്ടിപ്രവര്‍ത്തകരുടേത്‌ പോലെ സഖാക്കളും അറിഞിരിക്കട്ടെ.

റീവ് പറഞ്ഞു...

മദ്യം ഒരു പാര്‍ട്ടിയുടെ മാത്രം പ്രശ്നമല്ല.. അതൊരു സമൂഹ്യ പ്രശ്നമയി അല്ലേ കാ‍ണേണ്ടതു. ഇന്നു മദ്യം സര്‍വ്വ വ്യാപി അല്ലേ? സന്തൊഷവും സന്താപവും മദ്യധിഷ്ടിതമായ സമൂഹമല്ലെ ഇന്നത്തേതു.

Unknown പറഞ്ഞു...

മലയാളികള്‍ രാഷ്ട്രീയം കലക്കാത്ത ഒരേ ഒരു സംഗതി മദ്യപാനമായിരുന്നു. അതിനേയും വെറുതെ വിടരുത്. :-)

ത്രിശങ്കു / Thrisanku പറഞ്ഞു...

ഞാന്‍ കരുതി അണികള്‍‌ സഖാവ് വീഎസ്സിനു ജയ് വിളിച്ചതാണ് സഖാവ് പിണറായിയെ ചൊടിപ്പിച്ചതെന്ന്. :)

santhosh balakrishnan പറഞ്ഞു...

റീവിന് നന്ദി.
മദ്യം സര്‍വ്വവ്യാപിയാണ്.
പക്ഷേ കേഡര്‍പാര്‍ട്ടിയെന്ന്‌ അഭിമാനിക്കുന്ന
സിപീഎം
മദ്യപാനത്തിനെതിരെ സ്റ്റഡിക്ലാസ്സുകള് നടത്തിയിരുന്ന സിപീഎം..
അച്ചടക്കത്തോടെ പൊതുസമ്മേളനം
നടത്തീ ഇത്രകാലം മറ്റുപാര്‍ട്ടികളെ അസൂയപ്പെടുത്തിയിരുന്ന സി.പി.എം..!
അവരുടെ സമ്മേളനത്തീനും മദ്യം..!
അതിലാണ് ഒരു അംബരപ്പ്‌ തോന്നിയത്‌.
ദില്‍ബാസുരനുംത്രിശങ്കുവിനും നന്ദി

ഫസല്‍ ബിനാലി.. പറഞ്ഞു...

സ്റ്റേജില്‍ അച്ചുതാനന്ദന്‍റെ ആട്ടം കണ്ടപ്പോള്‍ അണികള്‍ തെറ്റിദ്ധരിച്ചിരിക്കാം. നേതാക്കന്‍മാര്‍ക്ക് എച്ച് എം ടിയും ലാവലിനും ബോണ്ടും ഫാരിസും ഒക്കെ ആകാമെങ്കില്‍ അണികള്‍ക്കൊരു മദ്യക്കുപ്പിയാകാനുള്ള അവകാശമില്ലേ?
കുപ്പിക്കെന്താ കൊമ്പുണ്ടോ?

മായാവി.. പറഞ്ഞു...

പലനാള്‍ കള്ളന്‍ ഒരുനാള്‍പിടിയില്‍. പാര്‍ട്ടിയിലെ അണികളെ പിടിച്ച് നിര്‍ത്തിയിരുന്നത് മദ്യത്തിലൂടെയായിരുന്നു എന്നത് ഒരുസത്യംമാത്രം,(എന്ത് പാര്‍ട്ടിക്ളാസിനെപ്പറ്റിപ്രസംഗിച്ചാലും നാടിലെ കൊച്ചു പിള്ളാരെ പാര്ട്ടിയേലാകര്ഷിക്കാന്‍ എല്ലാ വൃത്തികേടുകള്ക്കും സമ്മതം നല്കിയിരുന്നു, അതിന്തെ ബാക്കിപത്രങ്ങളാണ്‍ കണ്ണൂരിലെ കൊലപാതകങ്ങള്)കുതന്ത്രങ്ങളിലൂടെ അണികളെപിടിച്ച് നിര്ത്തിയാല്‍ എന്നായാലും അതിനൊരറൂതിയുണ്ടാവുമെന്നുറപ്പാണ്, ഇനിയും പ്രശ്നങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ. പഠിപ്പിച്ചകുതന്ത്രങ്ങള്‍ കുപ്പീന്ന് പുറത്ത്വന്ന ഭൂതത്തെപ്പോലെ നാട്ടിനെ മാത്രമല്ല ഇപ്പൊ ആ പാറ്ട്ടീടെ നേതക്കള്ക്ക് തന്നെ കണ്ട്രോള്‍ ചെയ്യാനാവാത്തവിധം ആയിരിക്കുന്നു. കണ്ട്പഠിക്കുന്നവര്പഠിക്കട്ടെ.