"അഛാ..!ഈ സെക്സ് എന്ന് പറഞാല്‍ എന്താ..?"
എട്ടു വയസ്സുകാരനായ മകന്റെ ചോദ്യം കേട്ട് അഛന് ഞെട്ടി...!
വായിച്ചുകൊണ്ടിരുന്ന പത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ
ഈ കുട്ടിയോട്` എന്തു സമാധാനം പറയും
എന്ന് ചിന്തിച്ച് വീണ്ടും വീണ്ടും ഞെട്ടി.
ഈ നശിച്ച ടിവി..!
കേബിള്‍ ഇന്നു തന്നെ കട്ടു ചെയ്യണം.അഛന് തീരുമാനിച്ചു.
ഒടുവില്‍ ആകാംക്ഷയോടെ
സംശയം മാറ്റാന്‍ തയ്യാറായി നില്ക്കുന്ന മകന്റെ
നിഷ്കളങ്കമായ മുഖത്തേക്ക് പാളി നോക്കി അഛന് പറഞു.
"ആഹ്..അതു ഞാന്‍ നാളെ പറഞു തരാം."
ഭാര്യയോട് പറയണമോ..?
മകന് ചിലപ്പോള്‍ അവളോടും ചോദിച്ചാലോ..?
വേണ്ട അവളെ വിഷമിപ്പിക്കേണ്ട
ഇതു തനിക്ക് തന്നെ കൈകാര്യം ചെയ്യാവുന്നതേ ഉള്ളു.
സ്കൂളുകളില്‍ ലൈഗികവിദ്യാഭ്യാസം വേണമോ
എന്നതിനെ ക്കുറിച്ച് ചര്‍ച്ച നടക്കുന്ന കാലമാണ്.
മകനെ അടുത്തേക്ക് വിളിച്ച് രഹസ്യമായി പറഞു.
"മോന് ഇത് ആരോടും ഇനി ചോദിക്കരുത്.
അഛന് നാളെ വിശദമായി പറഞു തരാം.കേട്ടോ..!"
"ശരിയഛാ.."
മകന് പറഞു.
മകന്റെ സംശയം ആയിരുന്നു അഛന്റെ ഓഫീസിലെ
അന്നത്തെ സജീവചര്‍ച്ചാ വിഷയം.
എല്ലാവരും തകരുന്ന സദാചാരത്തെക്കുറിച്ച് ആശങ്കപ്പെട്ടു.
ടി.വി യാണ് പ്രധാന പ്രശ്നം.
കുട്ടികള്‍ ഇപ്പോള്‍ വളരെ നേരത്തെ വഴിതെറ്റുകയാണ്.
ചര്‍ച്ചകള്‍` നീണ്ടു.
മകന്റെ സംശയം എന്തായാലും തീര്‍ക്കണം
എന്ന കാര്യത്തില്‍ തീരുമാനമായി.
ശാസ്ത്രീയമായി തന്നെ കുട്ടിക്ക് കാര്യങള് വിശദീകരിച്ചു കൊടുക്കണം.
അഛന് ഒരു സുഹൃത്തിനോടൊപ്പം ലൈബ്രറിയില്‍ ചെന്ന് വിവരങള് ശേഖരിച്ചു.
ലളിതമായി കാര്യങള് വിശദീകരിക്കുന്ന ഒരു
പുസ്തകം കയ്യില്‍ കരുതുകയും ചെയ്തു.
വീണ്ടും സംശയം ഉണ്ടായാല്‍ റഫറന്‍സിനായി ഉപയോഗിക്കാമല്ലോ..!
വീട്ടിലെത്തി.
ഹോം വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന മകനെ
രഹസ്യമായി അടുത്തേക്ക് വിളിച്ചു.
ശബ്ദത്തില്‍ ഗൌരവം നിറച്ച് അച്ചന് പറഞു
"മോനെ നീ ഇന്നലെ ചോദിച്ചില്ലെ..?"
"എന്താ അഛാ..?"
"നീ ഇന്നലെ ഒരു കാര്യം ചോദിച്ചില്ലേ..?"
"ഓ..അതോ...!
അതു ഞാന്‍ എഴുതി.
എം എന്നായിരുന്നു എഴുതേണ്ടത്.
ഫ്രെണ്ട് രാഹുലിനോട് ചോദിച്ചു.
അവനാ പറഞത്."
ഇത്തവണയും അഛന് ഞെട്ടി.
പരിഭ്രമം പുറത്തുകാണിക്കാതെ ചോദിച്ചു.
"ങേ..എന്താ ..എന്താ നീ പറഞത്..?"
"അഛാ..സ്കൂള്‍ സ്കോളര്‍ഷിപ്പിനുള്ള
അപേക്ഷാഫോറത്തില്‍ പൂരിപ്പിക്കാന്‍ ഉള്ളതായിരുന്നു.
എം അല്ലെങ്കില്‍ എഫ്...! അതായിരുന്നു ചോയ്സ്.
നമ്മളൊക്കെ ആണുങളല്ലെ
ഞാന്‍ എം എന്ന് എഴുതി .ടിച്ചര്‍ക്ക് കൊടുത്തു...!"
ഇളിഭ്യനായ അഛന് റഫറന്‍സിനായി കൊണ്ടുവന്ന
പുസ്തകവും കുറിപ്പുകളും മകന്റെ കണ്ണില്‍ പ്പെടാതെ
എങനെ തിരികെ ലൈബ്രറിയില്‍ എത്തിക്കും എന്ന ചിന്തയിലായിരുന്നു.
(കൊച്ചിയില്‍ നടന്ന സംബൂര്‍ണ്ണ ഗീതായഞജ പ്രഭാഷണത്തില്‍
സ്വാമി സന്ദീപ്ചൈതന്യ പറഞ കഥയുടെ സ്വതന്ത്യാവിഷ്കാരം.
ഈ കഥ നേരത്തെ കേട്ടിട്ടുള്ളവര്‍ ക്ഷമിക്കുക)
23 അഭിപ്രായങ്ങൾ:
"അഛാ..!ഈ സെക്സ് എന്ന് പറഞാല്‍ എന്താ..?"
എട്ടു വയസ്സുകാരനായ മകന്റെ ചോദ്യം കേട്ട് അഛന് ഞെട്ടി...!
വായിച്ചുകൊണ്ടിരുന്ന പത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ
ഈ കുട്ടിയോട്` എന്തു സമാധാനം പറയും
എന്ന് ചിന്തിച്ച് വീണ്ടും വീണ്ടും ഞെട്ടി.
:)
മലപോലെ വന്നത്
ആപ്ലിക്കേഷനിലൊക്കെ ‘Gender' എന്നാകാമായിരുന്നു. അല്ലെങ്കില്‍ ‘ഡയിലി ഒണ്‍സ്‘, ‘ത്രൈസ് എ വീക്ക്‘ എന്നൊക്കെ പൂരിപ്പിക്കേണ്ടി വരും. :)
സന്തോഷേ , ചിരിപ്പിച്ചു കേട്ടോ
ഞാന്‍ പെട്ടെന്ന് കരുതിയത് സന്തോഷിന്റെ മകന് തീരെ ചെറുതാണല്ലൊ എന്നാണ് എങ്കിലും വായിച്ചു കഴിയുന്നത് വരെ ടെന്‍ഷനായിരുന്നു:)
കൊള്ളാം.. :)
മറ്റൊന്ന്.
ജോലിക്കുള്ള ആപ്ലികേഷന് ഫോമില്‍ ചോദ്യം: സെക്സ്
കോട്ടയത്തുള്ള ഒരു ചേടത്തി പൂരിപ്പിച്ചു : വണ്‍സ് എ വീക്ക്.
(ഭര്‍ത്താവിനു കണ്ണൂരു ജോലി. പാവം )
"ഇതെന്താ ഹേ ,ഈ ആപ്ലിക്കേഷനില്‍ ‘സെക്സ്’ നെ കുറിച്ച് ചോദിച്ചിരിക്കുന്നത്..?”
“താനവിടെ ‘മെയില്‍’ എന്ന് പൂരിപ്പിച്ചാ മതി..”
“ഹേയ്..ഞാനാ ടൈപ്പൊന്ന്നുമല്ലാട്ടാ..!!”
സന്തോഷെ നന്നായിരിക്കുന്നു ഈ കഥ. സ്വാമി പറഞ്ഞു തന്ന കഥ വളരെ മനോഹരമായി അവതരിപ്പിച്ചത് കൊള്ളാം
Sex :- Not Interested
(ഇങ്ങനെ ആരാ ആ ഫോമില്‍ എഴുതിവെച്ചത്)
മല പോലെ വന്നത് എലി പോലെ പോയി, അല്ലേ?
ബാജി ഭായ്, അതു കലക്കി.
:)
സീരിയസ്സായി മനസ്സിലാക്കനുള്ള വിഷയമാണെന്നു കരുതി വായിച്ചു തുടങ്ങി. കുറച്ചു വായിച്ചപ്പോഴേക്കും ചിരിയടക്കാനായില്ല. കമന്റുകള്‍ വായിച്ചപ്പോള്‍ പഴയ ചില വിറ്റുകളും ഓര്‍മ്മവന്നു.
സ്വാമിയുടെ കഥയാണെങ്കിലും സന്തോഷിന് രെ കഥയിലും കാര്യമുണ്ട്.
സെക്സ് എന്നസ്ഥലത്ത് ജെന്‍ ഡര് എന്ന് ചേര്‍ക്കേണ്ടതാണ്.
ഒരു കഥയാണെങ്കിലും ജീവിതത്തില്‍ ഈ ഒരു ചോദ്യം പലപ്പോഴും ഉണ്ടാകാവുന്നതു തന്നെ.
മകന് റെ ചോദ്യത്തിനു മുമ്പില്‍ അച്ഛന് റെ ഒരു പെടാപ്പാട്.. ഇങ്ങനെ പരിഭ്രമിക്കാനൊന്നും ഇല്ലെന്നേ... സ്വകാര്യമായല്ലാതെ തന്നെ ശാസ്ത്രീയമായും കുട്ടിക്ക് പറഞ്ഞു കൊറ്റുക്കാം ‘സെക്സ്’ നെ കുറിച്ച്.
മനു വിന് റെ കഥയും ഇഷ്ടമായി
മനോഹരഹാസ്യം
അഭിനന്ദനങ്ങള്‍
ഹഹ ..
പോസ്റ്റിനെക്കാള്‍ വലിയ കമന്റുകള്‍..!
അസ്സലായിട്ടുണ്ട്.
സര്‍ദാര്‍ അപ്ലിക്കേഷനില്‍ സെക്സ് എന്നുള്ളിടത്ത് താല്പര്യമില്ല എന്നെഴുതി വെച്ച കഥയും കേട്ടീട്ടുണ്ട്.
Lunch will be ready in 10 secs എന്ന് അമ്മ പറഞ്ഞപ്പോള്‍ മകന് അച്ഛനോട് ഇതേ ചോദ്യം ചോദിച്ചത് എവിടെയോ വായിച്ചിട്ടുണ്ട്.
സന്തോഷിന്റെ അവതരണം നന്നായി.
ഹ ഹ ഹ... കലക്കി...
കുഞ്ഞേട്ടന് പറഞ്ഞപോലെ പോസ്റ്റിനേക്കാള്‍ കിടിലന്‍ കമന്റുകള്‍
:)
ഹ ഹ ...പോസ്റ്റും പോസ്റ്റിനേക്കാള്‍ മികച്ച കമെന്റ്സും
ഇതെനിക്കിഷ്ടായി. അവസാനം ഞെട്ടിച്ചു. :) ഈ അച്ഛനെങ്ങനെ കുട്ടിയോട് വിശദീകരീക്കും എന്നു പ്രതിക്ഷ്യോടെ കാത്തിരുന്നത് വെറുതെയായല്ലോ.. ;)
അതു കലക്കീ സന്തോഷ്. കേട്ടിട്ടുണ്ടായിരുന്നില്ല. :)
മനുവിന്റെയും ബാജിയുടേയും കമന്റും ചിരിപ്പിച്ചു. ഓരോ പാടുകള്‍. :)
എന്നോടു ചോദിച്ചാല്‍ എന്തുത്തരം നല്‍കും എന്നൊക്കെ ആലോചിച്ച് വായിച്ചു വരികയായിരുന്നു.
നശിപ്പിച്ചു:)
സ്വാമി സന്ദീപ് ചൈതന്യയുടെ സംബൂര്ണ്ണഗീതായജ്ഞത്തില്
കര്‍മ്മകാണ്ഡം എന്ന ഭാഗത്തെക്കുറിച്ച് വിശദീകരിച്ചപ്പോള്‍
മനുഷ്യര്‍ അനാവശ്യമായി എത്രമാത്രം ടെന്‍ഷന്‍ അനുഭവിക്കുന്നു എന്നകാര്യം ഉദാഹരിച്ചുകൊണ്ട് അദ്ദേഹം പറഞ കഥ വിപുലീകരിച്ച് എഴുതിയതാണ്.
നമ്മള്` നേരെ കാണുന്നതിനപ്പുറം ഈ കഥക്ക് ഉള്‍ക്കാഴ്ച ഉണ്ട് എന്ന് തോന്നി.
കഥ വായിച്ച് കിടിലന്‍ കമന്റുകള്‍ നല്കിയ സുല്‍,ത്രിശങ്കു,സാജന്,
മനു,അലിഫ്,മീനാക്ഷി,
ബാജി,ശ്രീ,താരാപഥം,
ഇരിങല്,ദ്രൌപതി,കുഞന്,
മുരളീമേനോന്‍,വാല്മീകി,
സഹയാത്രികന്,ജിഹേഷ്,
ശ്രീലാല്‍,നിഷ്കളങ്കന്..എല്ലാവര്ക്കും നന്ദി.
പിന്നെ "സന്തോഷ്പിള്ള"യുടെ കമന്റ് നാം ഓരോരുത്തര്‍ക്കും ഒരു മുന്നറിയിപ്പും നല്കുന്നു.
കരുതിയിരിക്കൂ..!ഇത്തരം ഒരു ചോദ്യം നേരിടാന്‍..!
കുട്ടിക്ക് മനസ്സിലാക്കാന്‍ പറ്റുന്ന പ്രായമായാല്‍ "ഇരിങല്" പറഞ പോലെ ശാസ്ത്രീയമായി തന്നെ പറഞുകൊടുക്കാം എന്ന് തോന്നുന്നു.
ഡിസം.26 വരെ സ്വാമി ദുബായ് ഇന്ത്യന്‍ കോന്സുലെറ്റില് പ്രഭാഷണം നടത്തുന്നുണ്ട്. താത്പര്യമുള്ളവര്‍ക്ക് വരാം, സ്വാഗതം!
From the joke from our school times it used to be "Occasionally".
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ