2007, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

വികസന ഹര്ത്താലുകള്....!

സ്വന്തം കൈകാലുകള് സ്വയം കൂട്ടിക്കെട്ടിയിട്ട ശേഷം
ഓടാന് കഴിയുന്നില്ല
എന്ന് പറഞ് വിലപിക്കുന്ന വിഡ്ഡിയുടെ കഥ
പണ്ട് പറഞുകേട്ടിട്ടുണ്ട്...!

വികസന പ്രവര്ത്തനം മാത്രമല്ല..ജനജീവിതം തന്നെ മുടക്കി
വികസനത്തിന്റെ പേരില് ഹര്ത്താലുകള് നടക്കുന്നു...!

കോഴിക്കോട് വിമാനത്താവള വികസനത്തിനായി
ശനിയാഴ്ച മലബാറില്‍ നടന്ന ഹര്‍ത്താ‍ല്
പരിപൂര്‍ണ്ണവിജയമായിരുന്നു.
അതായത്‌ ഹര്‍ത്താല്‍ അനുകൂലികളുടെ
ഭാഷയില്‍ ജനജീവിതം സ്തംഭിപ്പിച്ച
സുവര്‍ണ്ണ സുന്ദരഹര്‍ത്താല്...!

റെയില് വേ വികസനത്തിനായി കേരളപ്പിറവി ദിനത്തില്
കേരളമൊട്ടാകെയും ഹര്ത്താല് നടക്കുന്നു.
ഇതും പരിപൂര്‍ണ്ണ വിജയം ആയിരിക്കും
എന്ന കാര്യത്തില്‍ സംശയം വേണ്ട..!

അതും മലയാളി ആഘോഷിക്കും.

ഹര്‍ത്താല്‍ തലേന്ന്‌ വിദേശമദ്യക്കടകളീലും
കോഴിക്കടകളിലും തകര്‍പ്പന്‍ വില്‍പ്പന ഉണ്ടാകും.
ഹര്‍ത്താല്‍ ദിനത്തില് ടി.വി.പരിപാടികളുടെ റേറ്റിങ്‌ കുത്തനെ ഉയരും.

അത്യാവശ്യ യാത്രക്ക്‌ വിധിക്കപ്പെട്ട്‌
പുറത്തിറങാന്‍ നിര്‍ബന്ധിതരാകുന്നവര് നട്ടം തിരിയും.

കര്‍മ്മശേഷി കൊണ്ട്‌മാത്രം നേടാന്‍ കഴിയുന്ന വികസനം
കര്‍മ്മം മുടക്കി നേടാന്‍ ഒരുങുന്നതിലെ വൈരുധ്യം
ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് നല്‍കുന്ന പുതിയ സംഭാവനയായിരിക്കും.

ആവശ്യത്തേക്കാള് കൂടുതല് അനാവശ്യത്തിന് ഉപയോഗിച്ച്‌
വാ പോയ കോടാലി പോലെ
ഉപയോഗരഹിതമായി മാറിയ ഈ സമരരീതി
കാലനുസൃതമായി പരിഷ്കരിക്കേണ്ട സമയം കഴിഞിരിക്കുന്നു.

പറഞിട്ട്‌ എന്തു കാര്യം..!

ഒരു നോട്ടീസ്‌ പോലും അടിക്കാതെ
പത്രങള്‍ക്ക്‌ പ്രസ്താവന മാത്രം നല്‍കി
വിജയിപ്പിക്കാവുന്ന ലോകത്തെ
ഏറ്റവും ചിലവ്‌ കുറഞ ഈ സമരരീതി
നമ്മുടെ രാഷ്ടീയക്കാര് ഒരുകാലത്തും ഉപേക്ഷിക്കും
എന്ന്` കരുതാനാകില്ലല്ലോ..!

4 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

സ്വന്തം കൈകാലുകള് സ്വയം കൂട്ടിക്കെട്ടിയിട്ട ശേഷം
ഓടാന് കഴിയുന്നില്ല
എന്ന് പറഞ് വിലപിക്കുന്ന വിഡ്ഡിയുടെ കഥ
പണ്ട് പറഞുകേട്ടിട്ടുണ്ട്...!

വികസന പ്രവര്ത്തനം മാത്രമല്ല..ജനജീവിതം തന്നെ മുടക്കി
വികസനത്തിന്റെ പേരില് ഹര്ത്താലുകള് നടക്കുന്നു...!

SAJAN | സാജന്‍ പറഞ്ഞു...

നന്നാവില്ല സന്തോഷേ, ഒരു കാര്യം ചെയ്യാം മാധ്യമ പ്രവര്‍ത്തകരെല്ലാം ഒരുമിച്ച് നിന്നാല്‍ നടത്താവുന്നതെയുള്ളൂ,
ഒരു കാരണവശാലും ഹര്‍ത്താല്‍ വാര്‍ത്തകള്‍ ഒരു മാധ്യമത്തിലും വരാതിരിക്കുക !!

rajesh പറഞ്ഞു...

അല്ലെങ്കില്‍ ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന നോട്ടീസ്‌ അടിച്ചു വിതരണം ചെയ്യുക.

santhosh balakrishnan പറഞ്ഞു...

സാജന്‍,
അത് പരിഗണിക്കാവുന്ന നര്‍ദ്ദേശമാണന്ന് തോന്നുന്നു.പക്ഷേ ഇക്കാര്യത്തില്‍ ഒരു നയപരമായ തീരുമാനം വേണം.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും മാധ്യമങളുടെ മാനേജ്‌മെന്റുകളും ഒരുമിച്ച്‌ ചേര്‍ന്ന്‌ ചര്‍ച്ചചെയ്യേന്ട വിഷയമാണ്.

പക്ഷേ മാധ്യമ രഗത്ത്‌ കഴുത്തറപ്പന്‍ മത്സരം ആണ് നടക്കുന്നത്‌.വാര്‍ത്തകള് ഉല്‍പ്പന്നങളാണ്.വളരെ വേഗം ജനങളെ സ്വാധീനിക്കുന്ന ഫ്ലാഷ്‌ ന്യൂസ്‌ വേണ്ടെന്ന്‌ വക്കാന്‍ മാധ്യമങള്‍ക്ക്‌ പെട്ടെന്ന്‌ കഴിഞെന്ന്‌ വരില്ല.പക്ഷേ
ശ്രമിച്ചാല്‍ നടക്കുക തന്നെ ചെയ്യും.

രാജേഷ്‌,
നോട്ടിസ്‌ വിതരണം ചെയ്താല്‍ സ്ഥിരീകരണത്തിനായി ജനങള് വീണ്ടും മാധ്യമങളെ ആശ്രയിക്കും.

കോടതിയുടെ ഇടപെടല്‍ ഗുണം ചെയ്യുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.