2007, ഒക്‌ടോബർ 7, ഞായറാഴ്‌ച

ദയവായി നിര്‍ത്തൂ ഈ വിവാദം....!

യുദ്ധക്കളത്തില് വീരചരമം അടയുന്ന
ഭടന്റെ ശവശരീരം കൊത്തിത്തിന്നുന്ന കഴുകന്മാര്ക്ക് ഇതിലും
മാന്യതയുണ്ട്.
കാരണം അവര് അത് ചെയ്യുന്നത് വിശപ്പ് അടക്കുക എന്ന
ജൈവപരമായ ആവശ്യത്തിന് വേണ്ടി മാത്രമാണ്.
ഇന്നത്തെ മലയാളിസമൂഹത്തില്
കാണുന്ന പോലെ അവര്ക്ക് നിഗൂഡമായ ലക്ഷ്യങള്‍ ഇല്ല..!

വിജയന് മാഷെ സി.പി.എമ്മിലെ ഒരു വിഭാഗം ഇപ്പോഴും ഭയക്കുന്നു.
അതാണ് കാര്യം...!

ജീവിച്ചിരുന്ന കാലത്തേക്കാള് മരിച്ചു പോയ വിജയന്മാഷ് കൂടുതല്
അപകടകാരിയാണെന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ ഈ വിവാദത്തിന്
പിന്നില്.
മാഷിന്റെ ചോദ്യങള്ക്കും മാഷിനും പാഠം മാസികക്കും എതിരെയുള്ള
അപകീര്ത്തിക്കേസ് തള്ളിയ കോടതിവിധിയിലെ പരാമര്ശങള്ക്കും മറുപടി
പറയാന് പറ്റില്ല എന്ന് അറിയാം.
എങ്കില് പിന്നെ മറ്റ് എന്തു
ചെയ്യും..?

ശവശരീരം കൊത്തിതിന്നുക തന്നെ..!

മാഷിന്റെ മരണവും കേരളീയസമൂഹത്തില് അതുണ്ടാക്കിയ ഷോക്കും തങള്ക്ക് എതിരെ
തിരിയുമോ എന്ന് ആശങ്കയില് നിന്നാണ് യഥാര്ഥപ്രശ്നങളെ വഴിതിരിച്ചു
വിടാന് ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം വിവാദങള്
പിറവിയെടുക്കുന്നത്.

വിജയന് മാഷ് അവസാനകാലത്ത് പറഞതും എഴുതിയതും
സ്വന്തം ഇഷ്ടപ്രകാരമല്ല സുഹൃത്തുക്കള്ക്ക് വേണ്ടി അവരുടെ പ്രേരണ മൂലം
ചെയ്തതാണന്ന് വരുത്തുക ..!

അതുവഴി അദ്ദേഹം ഉയര്ത്തിവിട്ട ചോദ്യങളെ
അദ്ദേഹത്തിന്റെ ഉയര്‍ന്ന ചിന്തകളെ പ്രതിരോധിക്കുക..!

ആരു വന്നു
വിളിച്ച്ചാലും അവര്ക്കു വേണ്ടി വക്കാലത്ത് എടുക്കുന്നവനാണ് മാഷ്
എന്ന് കൂടി പ്രചരിപ്പിക്കുക..!

മാഷിന്റെ താല്പ്പര്യമില്ലാതെ പത്രസമ്മേളനം നടത്തിച്ച്‌
രോഗിയായ
അദ്ദേഹത്തെ കൊലക്കുകൊടുത്തു എന്ന് വിവാദം ഉണ്ടാക്കുന്നവരുടെ ഉദ്ദേശം
ഇതാണ്..!

അഴീക്കോടും മുകുന്ദനും അശോകന്‍ ചെരുവിലും പ്രതികരിച്ചത്
കേട്ടും കണ്ടും അതിശയപ്പെടേണ്ടതില്ല.
ഭരിക്കുന്ന പാര്ട്ടി വിചാരിച്ചാല് ഇനിയും ആളെ കിട്ടും..!

പക്ഷേ അതല്ലല്ലോ കാര്യം..!

രണ്ടുദിവസമായി പാര്ട്ടിചാനല് നടത്തിവരുന്ന പ്രചാരവേല കണ്ടാല് ദുഖം
തോന്നും.
മാധ്യമപ്രവര്‍ത്തനം എന്ന ഈ പണിയെ ഇത്രമാത്രം അധപതിപ്പിക്കാന്
കഴിയുന്നുണ്ടല്ലോ
എന്നോര്ത്ത്.

"സമീപത്തുള്ള ആശുപത്രി ഒഴിവാക്കി എന്തിന് നാല്പ്പത് മിനിറ്റ്
യാത്രാദൂരമുള്ള അമല ആശുപത്രില് കൊണ്ടുപോയി ..?"
ഇതാണ്
വാര്ത്താവായനക്കാരന്റെ ചോദ്യം.

"അദ്ദേഹത്തെ സ്ഥിരം ചികത്സിക്കുന്ന
ആശുപത്രിയായതിനാലാണ്..അവിടുത്തെ ഡോക്റ്റര്ക്ക് മാഷിന്റെ
ആരോഗ്യത്തെപറ്റി വ്യക്ത്മായ വിവരം ഉള്ളതിനാലാണ്..ഇക്കാര്യം ചോദ്യം
ഉന്നയിക്കുന്നവര്ക്കും അറിയാം."
ദേശാഭിമാനി ലേഖകന് കൂടിയാണ് വിജയന് മാഷെ
ആശുപത്രിയിലേക്ക് താങിയെടുത്ത് കൊണ്ടുപോയത് എന്ന് പത്രവാര്ത്ത
വന്നിട്ടുണ്ട്.

ഒടുവില് വിധേയത്വവും ആവേശവും മൂത്ത് വായനക്കാരന്
ഇത്രയും കൂടി പറഞു.

"പാര്‍ട്ടി വീരുദ്ധ പ്രവര്ത്തനങളാണ് അദ്ദേഹത്തെ മരണത്തില് എത്തിച്ചത് എന്ന്."

ഒരുമനുഷ്യന് എന്ന നിലയിലുള്ള പരിഗണനയെങ്കിലും മാഷിന് നല്കണം എന്നാണ്
വിവാദക്കാരോട് അപേക്ഷിക്കാനുള്ളത്.

ആകസ്മികമായ മരണം മലയാളികള്ക്ക്
ഇടയില് ഉണ്ടാക്കിയ ആഘാതത്തേക്കാള് എത്രയോ വലുതാണ് അദ്ദേഹത്തിന്റെ
കുടുംബം അനുഭവിച്ചിരിക്കുക...ഇപ്പോള് ഉയരുന്ന ഈ വിവാദങള്`
അദ്ദേഹത്തിന്റെ കുടുംബത്തെ എത്രമാത്രം
ദുഖിപ്പിക്കുന്നുണ്ടാകണം..!

അതുകൊണ്ട് വിവാദക്കാരേ ദയവായി നിര്ത്തൂ നിങളുടെ ഈ
ക്രൂരവിനോദം.

2 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

ആകസ്മികമായ മരണം മലയാളികള്ക്ക്
ഇടയില് ഉണ്ടാക്കിയ ആഘാതത്തേക്കാള് എത്രയോ വലുതാണ് അദ്ദേഹത്തിന്റെ
കുടുംബം അനുഭവിച്ചിരിക്കുക...ഇപ്പോള് ഉയരുന്ന ഈ വിവാദങള്`
അദ്ദേഹത്തിന്റെ കുടുംബത്തെ എത്രമാത്രം
ദുഖിപ്പിക്കുന്നുണ്ടാകണം..!

അതുകൊണ്ട് വിവാദക്കാരേ ദയവായി നിര്ത്തൂ നിങളുടെ ഈ
ക്രൂരവിനോദം.

Unknown പറഞ്ഞു...

ശരിയായ പ്രതികരണം സന്തോഷ് ....
ഇത് കൂടി ചേര്‍ത്ത് വായിക്കുക