2007, ജൂൺ 17, ഞായറാഴ്‌ച

സി.പി.ഐ വെള്ളം കുടിക്കുന്നു..!

"രാഷ്ടിയ പാര്‍ട്ടി ഓഫീസുകള്‍ക്ക്‌ പ്രത്യേക പരിഗണന പാടില്ലായെന്നതാണ്‌
സി പി ഐ യുടെ നിലപാടെന്ന് സി പി ഐ
സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ .
കൈയേറ്റഭൂമിയില്‍ പാര്‍ട്ടി ഓഫിസ്സുകളുണ്ടങ്കില്‍
അവ പൊളിച്ചുമാറ്റാനും സര്‍ക്കാറിന്ന് വിട്ടുകൊടുക്കാനും
സി പി ഐ തയ്യാറണെന്നും വെളിയം ഭാര്‍ഗ്ഗവന്‍ "

"മൂന്നാറിലെ കയ്യേറ്റഭൂമിയിലുള്ള പാര്‍ട്ടി ഓഫീസുകളും
ആരാധനാലയങ്ങളും ഒഴിപ്പിക്കേണ്ടെന്ന തീരുമാനത്തോട്
സി പി ഐയ്ക്ക് യോജിപ്പില്ലെന്ന്
പാര്‍ട്ടി അസിസ്റ്റന്‍റ് സെക്രട്ടറി കെ ഇ ഇസ്മയില്‍."

കേരളം കണ്ട എറ്റവും പ്രമുഖരയായ പല നേതാക്കളേയും
സംഭാവന ചെയ്ത സി.പി.ഐക്ക്‌ ഇപ്പോള് എന്തു പറ്റി..?

ആദര്‍ശത്തിന്റെ ആള്രൂപം..
അഴിമതിയുടെ കറപുറളാത്ത അധികാരരാഷ്ട്രീയത്തോട്‌
മമതയില്ലാത്ത വെളിയം ഭാരഗ്ഗവനെപ്പോലുള്ള നേതാവിന്
ഇങനെയൊക്കെ പെരുമാറാന്‍ കഴിയുമോ..?

കഴിയും..കഴിയണം..!ഇത്‌ നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ്..!

സി.പി.ഐ..ഇപ്പോള് വെള്ളം കുടിക്കുകയാണ്‌..! നേരത്തെ തിന്നുപോയ ഉപ്പിന്..!

മൂന്നാറില്‍ എറ്റവും സ്വാധീനമുള്ള പാര്‍ട്ടി..
തേയില തൊഴിലാളികളായ തമിഴര്‍ക്കിടയില്‍ നിര്‍ണ്ണായകസ്വാധീനം..!
നിരവധി സ്വത്തുക്കള്..സര്‍വ്വോപരി മൂന്നാറിലെ കണ്ണന്‍ ദേവന്‍(ടാറ്റ)
കംപനിയുടെ കൃപാകടാക്ഷവും..!

കയ്യേറ്റക്കാരില്‍ നിന്നും കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്നും
പലവിധ സൌജന്യങളും നേടിയ പാര്‍ട്ടി
ഇപ്പോള് അനുഭവിക്കുന്ന സമ്മര്‍ദ്ദം കനത്തതാണ്..!

മൂന്നാരിലെ അന്നദാതാക്കളായ പ്രമാണിമാരെ വെറുപ്പിക്കാനും വയ്യ..!

കണ്ണന്‍ ദേവനും ടാറ്റാക്കും പ്രശ്നമുണ്ടാകരുത്‌..!

ഇടിച്ചുപൊളിക്കല്‍ നിര്‍ത്തണം..!

എന്നാല് ഇടിച്ചുപൊളിക്കലില്‍ നിന്ന്‌ ലഭിക്കുന്ന ജനസമ്മിതി..അതും വേണം..!


കേരളചരിത്രത്തില് ഒരു പാര്‍ട്ടിയും ഇത്തരം ഒരു ഘട്ടത്തിലൂടെ കടന്നുപോയിക്കാണില്ല,,!

കയ്യേറ്റക്കരെ സഹായിക്കുന്നു എന്ന ഇമേജ്‌ പാര്‍ട്ടിക്ക്‌ ഭാവിയില്‍ വന്‍ തിരിച്ചടി ഉണ്ടാക്കും..!
ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് വെളിയവും ഇസ്മയിലും കളം മാറ്റിച്ചവിട്ടിയിരിക്കുന്നത്‌..!

നേരത്തെ ചൂണ്ടിക്കാണീച്ച ലക്ഷ്യങള് ഒന്നാകെ നേടാനുള്ള നാടകം മൂന്നാറില്‍ തുടങിക്കഴിഞു..!

സിപിഐ നേതാക്കള്‍ക്ക്‌ ഒപ്പം അവരുടെ മന്ത്രിമാരും ഇതിന്റെ തിരക്കഥ
രചിച്ച്‌ ഭംഗിയായി അഭിനയിക്കുന്നതാണ്
ഇപ്പോള് കാണുന്നത്‌..!

എക്സൈസുകാര്‍ക്ക്‌ റൈയ്ഡ്‌ നടത്താന്‍ വേണ്ടി കള്ളവാറ്റുകാര്‍
സംഘടിപ്പിക്കുന്ന സ്പിരിറ്റ്‌ വേട്ടകളില്ലേ..!
അതിന്റെ പുതിയ പതിപ്പ്‌ നമുക്കിനി മൂന്നാറില്‍ കാണാം..!

6 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

സിപിഐ നേതാക്കള്‍ക്ക്‌ ഒപ്പം അവരുടെ മന്ത്രിമാരും ഇതിന്റെ തിരക്കഥ രചിച്ച്‌ ഭംഗിയായി അഭിനയിക്കുന്നതാണ്
ഇപ്പോള് കാണുന്നത്‌..!

എക്സൈസുകാര്‍ക്ക്‌ റൈയ്ഡ്‌ നടത്താന്‍ വേണ്ടി കള്ളവാറ്റുകാര്‍ സംഘടിപ്പിക്കുന്ന സ്പിരിറ്റ്‌ വേട്ടകളില്ലേ..!
അതിന്റെ പുതിയ പതിപ്പ്‌ നമുക്കിനി മൂന്നാറില്‍ കാണാം..!

കിരണ്‍ തോമസ് തോമ്പില്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കിരണ്‍ തോമസ് തോമ്പില്‍ പറഞ്ഞു...

സന്തോഷ്‌ ചേട്ടാ ഈ വിഷയത്തില്‍ ഒരു വിശദീകരണം ഇവിടെയുണ്ട്‌ വായിക്കുമല്ലോ. പത്രപ്രവര്‍ത്തകരില്‍ നിന്ന് ഇതിന്റെ സത്യാവസ്ഥ പ്രതീക്ഷിക്കുകയും ചെയ്യുന്നു">ഇവിടെയുണ്ട്‌ വായിക്കുമല്ലോ. പത്രപ്രവര്‍ത്തകരില്‍ നിന്ന് ഇതിന്റെ സത്യാവസ്ഥ പ്രതീക്ഷിക്കുകയും ചെയ്യുന്നു

Kaithamullu പറഞ്ഞു...

എക്സൈസുകാര്‍ക്ക്‌ റൈയ്ഡ്‌ നടത്താന്‍ വേണ്ടി കള്ളവാറ്റുകാര്‍ സംഘടിപ്പിക്കുന്ന സ്പിരിറ്റ്‌ വേട്ടകളില്ലേ..!
അതിന്റെ പുതിയ പതിപ്പ്‌ നമുക്കിനി മൂന്നാറില്‍ കാണാം..!

-അച്ചുമ്മാനും സുരേഷ്കുമാറും വായ് തുറക്കുമോ?
ജനം കാത്തിരിക്കുന്നൂ!

santhosh balakrishnan പറഞ്ഞു...

കിരണ്‍ജി..

താങ്കള് നല്‍കിയ ലിങ്കില്‍ പറഞിരിക്കുന്ന കാര്യ്ങള് ഞാനും നേരത്തെ കേട്ടിട്ടുള്ളതാണ്..അതിന്റെ സത്യാവസ്ഥയക്കുറിച്ച്‌ എനിക്ക്‌ ഇപ്പോള്‍ പൂര്‍ണ്ണ ബോധ്യം ഇല്ല..!പിന്നീട്‌ പ്രതികരിക്കാം..!

പക്ഷേ മൂന്നാറിലെ സി.പി.ഐ യുടെ ഓഫീസ്‌ പൊളിച്ചുനീക്കി എന്നാണല്ലോ സി.പി.ഐക്കാര്‍ ഇപ്പോള്‍ വിലപിക്കുന്നത്‌.എന്നാല്‍ ഇതു ശരിയല്ലന്ന്‌ അവീടം സന്ദര്‍ശിക്കുന്ന ആര്‍ക്കും കണ്ടു മനസ്സിലക്കാവുന്നതേ ഉള്ളൂ..!
ഓഫീസിന്റെ മുന്‍ വശം ദേശീയപാതയിലേക്ക്‌ തള്ളീ നില്‍ക്കുന്ന ഭാഗം മാത്രം പൊളിച്ചുനീക്കുകയായിരിന്നു.അത്‌ സമീപമുള്ള മറ്റുകെട്ടിടങളുടെ അതേ അളവില്‍ മാത്രവും..!
മറ്റുകെട്ടിടങ്ങളുടെ ദേശീയപാ‍തയിലേക്ക്‌ തള്ളി നില്‍ക്കുന്ന ഭാഗം പൊളിച്ചുനീക്കി സിപിഐ ഓഫിസ്‌ ഒഴിവാക്കിയിടാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കഴിയുമൊ..?

തങളുടെ ഓഫിസ് പൊളിച്ചുകളഞു എന്ന്‌ പ്രചരണം നടത്തീ വന്‍ കോലഹലം ഉണ്ടാക്കി കാര്യങള് തങളുടെ വഴിക്ക്‌ കൊണ്ടുവരികയാണ് സി.പി.ഐ ചെയ്തുകൊണ്ടിരിക്കുന്നത്‌..!

പട്ടയം സംബന്ധിച്ച്‌ സിപിഐ പറയുന്നത്‌ അംഗീകരിച്ചാലും അവര്‍ ഇപ്പോള് ചെയ്യുന്നത്‌ യഥാര്‍ഥപ്രശനത്തെ വഴിതിരിച്ചുവിടുകയാണ്..!
ദേശീയപാത കൈയേറിയതിനാണ് തങളുടേ കെട്ടിടത്തിന്റെ മുന്‍ ഭാഗം പൊളിച്ചതെന്ന്‌ ഒരു സിപിഐ നേതാവും പറയുന്നില്ല..!
ധൈരമുണ്ടെങ്കില്‍ ടാറ്റയെ പിടിക്കാനാണ് പറയുന്നത്‌..!

ചുണയുണ്ടെങ്കില്‍ മൂര്‍ഖനെ പിടിക്കാന്‍ നീര്‍ക്കോലി പറയും പോലെ..!പിടിക്കില്ല മൂര്‍ഖന്‍ ഒപ്പം തനിക്കും രക്ഷപ്പെടാം എന്നാണ് നീര്‍ക്കോലിയുടേ ആശ്വാസം..!

ടാറ്റ മൂന്നാറീല്‍ സ്ഥലം കൈയ്യേറിയത്‌ സിപിഐ അടക്കമുള്ള രാഷ്ട്രിയനേതാക്കളുടെ ഒത്താശയോടെയാണ്..!

മറ്റുള്ള എല്ലാ പ്രശനങളും അവസാനിച്ച്പോലെ ഇതും എങും എത്താതെ ഫലം കാണാതെ പോകുന്നു..!
കമന്റിട്ട കൈതമുള്ളിനും നന്ദി..!

Unknown പറഞ്ഞു...

CPIയുടെ ഓഫീസ് പൊളിച്ചതിനുശേഷം( യഥാര്‍ത്ഥത്തില്‍ മുന്‍ഭാഗത്തെ റാമ്പ് മാത്രമാണ് പൊളിച്ചത് എന്നു കേള്‍ക്കുന്നു) വെളിയം പറഞ്ഞത് ഇത് അമിതാവേശം കൊണ്ടുണ്ടായതാണ്.ഇതു ശരിയായ കാഴ്ചപ്പാടാണ്.സ്വാഭാവികമായ പ്രതികരണവുമാണ്.എന്നാല്‍ പിന്നീട് 18 ദിവസങ്ങള്‍ക്കു ശേഷമാണ് പന്ന്യന്‍ തുള്ളല്‍ അരങ്ങേറുന്നത്.ഇവിടെയാണ് സംശയങ്ങള്‍ ഉണ്ടാകുന്നത്.

അടിയന്തിരാവസ്ഥകാലത്തെ നില'പാട്' CPIയുടെ മുഖത്ത് കരുവാളിച്ചു കിടക്കുകയാണ്.ഇപ്പോള്‍ അതിന്റെ കൂടെ മൂന്നാറിലെ പാര്‍ട്ടിയുടെ അവിശുദ്ധ ഇടപെടലുകളും.