2007, ഏപ്രിൽ 10, ചൊവ്വാഴ്ച

സമഗ്രവീക്ഷണത്തിന്...

"സമ്പന്നര്‍ മാത്രം അല്ല ജനം എന്ന്‌ മനസ്സിലാക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട്‌ എനിക്ക്‌ കഴിഞു..
ആ അറീവ്‌ ന്യായാധിപനായപ്പോഴും ഉപകരിച്ചു.."

(മുന്‍ സുപ്രീംകോടതി ജ:കെ.ടി തോമസ്‌
അഭിമുഖം:ദേശാഭിമാനി ദിനപത്രം..10.04.2007)

ഒരു സമൂഹത്തെ മൊത്തം ബാധിക്കുന്ന തീരുമാനങള്‍ എടുക്കേണ്ടിവരുന്ന ഉന്നത്സ്ഥാനങളില്‍ ഇരിക്കുന്നവര്‍ സമൂഹത്തിന്റെ അടിതട്ടില്‍ കഴിയുന്നവരുമായി ജീവിതത്തില്‍ എപ്പോഴെങ്കിലും ബന്ധം പുലര്‍ത്തുന്നത് നല്ലതാണന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്.നമ്മുടെ രാജ്യത്തെ ഭൂരിഭാഗം പേരും എങനെ ജീവിക്കുന്നു എന്ന്‌ ഉത്തരവാദപ്പെട്ട സ്ഥാനങളീല്‍ ഇരിക്കുന്ന ഭാഗ്യവാന്മാരായ ഈ മനുഷ്യര്‍ അറിയണം.
സമഗ്രമായ ഒരു വീക്ഷണത്തോടെ തീരുമാനങളീല്‍ എത്താന്‍ ഇത്തരം ഒരു പാശ്ചാത്തലം ഉള്ളവര്‍ക്ക്‌ ഫലപ്രദമായി സാധിക്കും.

ഡോക്റ്റര്‍മാരെ നോക്കൂ..തന്റെ മുന്നിലിരിക്കുന്ന രോഗി അവന്‍ പണക്കാരന്‍ ആകട്ടെ പാവപ്പെട്ടവന്‍ ആകട്ടെ ഒരേ രീതിയില്‍ പെരുമാറാന്‍ ഡോക്റ്റര്‍മാര്‍ക്ക്‌ കഴിയുന്നുണ്ട്.(അപവാദങള്‍ ഇല്ല എന്നല്ല)
എത്രമാത്രം സ്ട്രെസ്സ് സഹിക്കേന്ടി വന്നാലും ചിരിച്ഛ മുഖഭാവത്തോടെയാണ് ഡോക്റ്റര്‍മാര്‍ രോഗികളെ കാണാന്‍ എത്തുക..(സ്വാശ്രയ ഉല്‍പ്പന്നങളുടെ കാര്യം അറിയില്ല)

ഈ കഴിവ്‌ പഠനസയത്ത്‌ ലഭിക്കുന്നതാണന്ന്‌ സുഹൃത്തുക്കളായ ഡോക്റ്റര്‍മാര്‍ തന്നെ പറഞിട്ടുണ്ട്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എത്തുന്ന രോഗികളുടെ ദയനീയമായ അവസ്ഥ തങളെ പലപ്പോഴും ഞെട്ടിച്ഛിട്ടുണ്ട്..പലപ്പോഴും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ടന്ന്‌ ഡോക്റ്റര്‍മാര്‍ പറയുന്നു..!

സമര്‍ഥരും ആദരണീയരുമായ ഗുരുനഥന്മാരുടെ പിന്തുണയും..ഇതോടൊപ്പം ഗ്രാമീണ സേവനവും ഡോക്റ്റര്‍മാരിലെ മനുഷ്യരെ ഉണര്‍ത്താന്‍ സഹായകമാണ്.

രാജ്യത്തെ ജനങളെ മുഴുവന്‍ ബാധിക്കുന്ന തീരുമാനങള്‍ എടുക്കുന്ന ന്യായാധിപന്മാരില്‍ ചിലര്‍ക്ക് എതിരെ ഉയരുന്ന വിമര്‍ശനങള്‍ കാണുംബോള്‍ തൊന്നുകയാണ്.

ഒരു സമഗ്രവീക്ഷണം ഇവര്‍ക്ക്‌ നഷ്ടമാകുകയാണോ..?

തങളുടെ കുടുംബാഗങളെ..തനിക്ക്‌ ചുറ്റുമുള്ള സമ്പന്നരായ സഹപ്രവര്‍ത്തകരെ..സുഹൃത്തുക്കളെ..
മറ്റ് മേഖലകളീല്‍ പണിയെടുത്ത് ഉന്നതശമ്പളം വാങുന്ന ബന്ധുക്കളെ..മാത്രമാണോ ഇവര്‍ കാണുന്നത്..?

ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് ഇവര്‍ മത്സരിക്കുന്നത്‌... തങളുമായി താരതമ്യം ചെയ്യുന്നത് ചുറ്റുമുള്ള സമ്പന്നരുമായാണോ..?

ചുറ്റുമുള്ളവരേക്കാളും മഹത്തായ കര്‍തവ്യമാണ് തങള്‍ക്ക്‌ ചെയ്യാന്‍ ഉള്ളതെന്ന്‌ ചിലര്‍ എങ്കിലും മറക്കുന്നില്ലേ...?

രാജ്യത്തെ ചില ഉന്നത ഉദ്യോഗസ്ഥരുടെ കാര്യവും സമാനമാണ്..

ജ:കെടി തോമസ്‌ ചൂണ്ടിക്കാട്ടിയത്` പോലെ രാജ്യത്തിന്റെ യതാര്‍ഥ അവസ്ഥ അറിഞു പെരുമാറണമെങ്കില്‍ താഴെതട്ടില്‍ ഉള്ളവരുമായി ഇടപഴകാന്‍ അവസരം ലഭിക്കണം.

ഡോക്റ്റര്‍മര്‍ക്ക്` ഉള്ളതുപോലെ നിയമരംഗത്തെ ഉന്നതര്‍ക്കും മറ്റ് മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും
അവരുടെ പഠന പരിശീലനകാലങളില്‍ എങ്കിലും ഇതിനുള്ള അവസരം നിര്‍ബന്ധിതമായി ഏര്‍പ്പേടുത്താന്‍ കഴിയുമോ എന്ന്‌ പരിശോധിക്കണം..
ആര്‍ക്ക്‌ വേണ്ടിയാണ് തങള്‍ ജോലി ചെയ്യുന്നതെന്ന്‌ അവര്‍ മനസ്സിലാക്കണം.

ഇത്കൊണ്ട്‌ എല്ലാം ആയി എന്നല്ല കുറച്ചെങ്കിലും ആയാല്‍ അത്രയും നല്ലത്‌..!

1 അഭിപ്രായം:

santhosh balakrishnan പറഞ്ഞു...

രാജ്യത്തെ ജനങളെ മുഴുവന്‍ ബാധിക്കുന്ന തീരുമാനങള്‍ എടുക്കുന്ന ന്യായാധിപന്മാരില്‍ ചിലര്‍ക്ക് എതിരെ ഉയരുന്ന വിമര്‍ശനങള്‍ കാണുംബോള്‍ തൊന്നുകയാണ്.

ഒരു സമഗ്രവീക്ഷണം ഇവര്‍ക്ക്‌ നഷ്ടമാകുകയാണോ..?