2007, ഏപ്രിൽ 3, ചൊവ്വാഴ്ച

പാലോളിയെ ഇങനെ ക്രൂശിക്കണോ?


മന്ത്രി പാലോളിമുഹമ്മദ്കുട്ടിക്ക് എതിരായ കോടതിഅലക്ഷ്യവും പ്രതിപക്ഷ ആക്രമണവും കാണുംബോഴ് ചോദിച്ച് പോകുകയാണ്‍.

പാലോളിയെ ഇങനെ ക്രൂശിക്കണോ?

സാധാരണ ഒരു രാഷ്ട്രീയക്കാരനെപ്പോലെ കാണേണ്ട ഒരാളല്ല പാലോളി.
അദ്ദേഹംഅഴിമതിക്കാരനാണന്ന്‌ ശത്രുക്കള്‍ പോലും പറയില്ല.സ്ഥാനമാനങള്‍ക്കായി ആര്‍ത്തീപിടിച്ച് നടക്കുന്നയാളോ അതിനു വേണ്ടി ഉപജാപങളില്‍ ഏര്‍പ്പെടുന്നയാളോ അല്ല.
ഇക്കഴിഞ നിയമസഭാതിരെഞെടുപ്പില്‍ മത്സരിക്കാനില്ല എന്നാണ്‍ അദ്ദേഹം പാര്‍ട്ടിയെ അറിയിച്ഛിരുന്നത്.അല്ലാതെ സീറ്റിനായി നെട്ടോട്ടം ഓടിയില്ല.

തികച്ചും സ്വാത്വികനായ ഒരാള്‍..പാര്‍ട്ടിയേയോ ഭരണത്തെയൊ ഉപയോഗിച്ച് പണം ഉണ്ടക്കിയിട്ടുമില്ല.
മന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ ഒട്ടും മടിയല്ലാത്ത വ്യക്തി.ഇക്കാര്യം അദ്ദേഹം പലവട്ടം പാര്‍ട്ടിയെ അറിയിച്ചിട്ടുമുണ്ട്.

പാലോളിയുടെ വിവാദപ്രസംഗം കോടതിഅലക്ഷ്യമാണന്ന്‌ ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തീയ പരാമര്‍ശത്തോട് വിയോജിപ്പ്
പ്രകടിപ്പിക്കാനല്ല ഇത് എഴുതുന്നത്.

സാമൂഹികമായ ഒരു പ്രശ്നത്തിന്റെ പേരില്‍ നടത്തിയ ഒരു പരാമര്‍ശം മൂലം ഒരു മനുഷ്യനെ ഇതുപോലെ വേട്ടയാടുന്നത് കാണുംബോഴ് പറഞുപോകുകയാണ്‍.ജനുവരി മുപ്പതാം തിയതിയാണ്‍ പാലോളി വിവാദ പ്രസംഗം നടത്തീയത്.സ്വാശ്രയവിധി പാവപ്പെട്ടവര്‍ക്ക് എതിരാണന്നാണ്‍ അദ്ദേഹം അര്‍ഥ്മാക്കിയത്.അന്നത്തെ സാഹചര്യം കൂടി കണക്കിലെടുക്കണം.ഹൈക്കോടതിക്കെതിരെ വ്യാപകവിമര്‍ശനം ഉയര്‍ന്ന സമയമായിരുന്നു.ചീഫ്ജസ്റ്റിസിനെ പ്രതീകാത്മകമായി നാടുകടത്തീ സമരം ചെയ്ത സമയം.ചീഫ്ജസ്റ്റിസ് സ്വാശ്രയകോളേജിന്റെ അതിഥിയായി താമസിച്ചു എന്ന് വരെ വിമര്‍ശനം ഉയര്‍ന്ന സമയം.

ഹൈക്കോടതിയാകട്ടെ പാലോളി നടത്തീയത് കോടതിഅലക്ഷ്യമാണന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ അന്തിമവിധി പറഞിട്ടില്ല.
കോടതിയില്‍ മാപ്പ്‌ പറഞ ഒരു മന്ത്രിയ ദിവസേനയെന്നോണം കോടതി വിമര്‍ശിക്കുന്നു.

പാലൊളി സാധാരണ വ്യക്തി അല്ലന്നും ഭരണഘടനാപ്രകാരം സത്യപതിജ്ഞ ചെയ്ത മന്ത്രി ആണന്നും കോടതി പരാമര്‍ശിക്കുന്നു.
ഇത് ശരിയാണ്‍.പക്ഷേ നിയമത്തീന് മുന്നില്‍ മന്ത്രിയും സാധാരണക്കാരനും തമ്മില്‍ വ്യത്യാസം പാടുണ്ടോ?

പിന്നീട് കോടതി പറയുന്നു..പാലോളീ കോടതിയോടല്ല ജനങളോടാ‍ണ്‍ മാപ്പ് ചോദിക്കേണ്ടതെന്ന്.ജനങളോട് മാപ്പ് ചോദിക്കാന്‍ ഒരു ജനപ്രതിനിധിക്ക് കോടതിയുടെ അനുവാദം വേണോ?

പ്രശനത്തീല്‍ സിപീഎമ്മിനും പാളിച്ച പറ്റി എന്നും പറയേണ്ടിവരും.തന്റെ നിലപാടില്‍ ഉറചുനിന്ന് നിയമയുദ്ധം തുടരാമെന്ന് അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചിരുന്നു.പക്ഷേ പര്‍ട്ടി സമ്മതിച്ഛില്ല.മാപ്പ് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു.

പാലൊളിപ്രശ്നം പാര്‍ട്ടിയും കോടതിയും തമ്മിലഉള്ള ഈഗോക്ലാഷിന്‍ വേദിയായി മാറുകയാണോ?സംശയിക്കണം.

പ്രതിപക്ഷമാകട്ടെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട നേതാക്കളെ കൈകാരം ചെയ്യുന്ന രീതിയിലാണ്‍ ഇടപെടുന്നത്.അഴിമതിക്കേസില്‍ നേരത്തെ രാജിവച്ച മുന്മന്ത്രിമാര്‍ ഇപ്പോള്‍ പാലോളീയുടേ രാജി ആവശ്യപ്പെടൂന്നു.മാധ്യമങള്‍ ഇരുകൂട്ടരേയും തുല്യനിലയില്‍ പരിഗണിക്കുന്നു.

മന്ത്രിസ്ഥാനം പുല്ലുപോലെ വലിച്ഛെറിയാന്‍ ധൈര്യമുള്ള നേതാവാണ് പാലോളീ..അദ്ദേഹത്തെ ഇങനെ ക്രൂശിക്കുന്നത് കാണുംബോഴുള്ള വിഷമം മൂലം എഴുതിപ്പോയതാണ്.

7 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

മന്ത്രി പാലോളിമുഹമ്മദ്കുട്ടിക്ക് എതിരായ കോടതിഅലക്ഷ്യവും പ്രതിപക്ഷ ആക്രമണവും കാണുംബോഴ് ചോദിച്ച് പോകുകയാണ്‍.

പാലോളിയെ ഇങനെ ക്രൂശിക്കണോ?

കുട്ടന്‍സ്‌ | S.i.j.i.t.h പറഞ്ഞു...

തീര്‍ച്ചയായും ക്രൂശിക്കപ്പെടേണ്ട ഒരു വ്യക്തിയല്ല പാലോളി..
കുഞ്ഞാലിക്കുട്ടിമാരും,കുര്യന്മാരും കോടതി വിധികള്‍ അനുകൂലമാക്കിമാറ്റുമ്പോള്,‍ആരും പറഞ്ഞുപോവാവുന്ന ഒരു അഭിപ്രായ പ്രകടനത്തെ ബാലിശമായ രീതിയില്‍ കൈകാര്യം ചെയ്ത കോടതികള്‍ വിമര്‍ശ്ശനങ്ങള്‍ക്കതീതരാണെന്ന് സ്വയം വിളിച്ചു പറയുകയാണോ..

മിടുക്കന്‍ പറഞ്ഞു...

പാലോളി, കോടതി, സി.പി.എം.,പ്രതിപക്ഷം, ഭരണപക്ഷം ആരും തന്നെ വേണ്ട പോലല്ല ഈ വിഷയത്തെ കാണുന്നത്..
വികാരം എല്ലാവരെയും കീഴ്പ്പെടുത്തുന്നു..
സന്തോഷ് ബാലകൃഷണനെ വരെ...

santhosh balakrishnan പറഞ്ഞു...

"പാലോളി, കോടതി, സി.പി.എം.,പ്രതിപക്ഷം, ഭരണപക്ഷം ആരും തന്നെ വേണ്ട പോലല്ല ഈ വിഷയത്തെ കാണുന്നത്"..

മിടുക്കന് വേണ്ട പോലെ ഈ വിഷയം എല്ലാവരും കാണണമെന്ന്‌ നിര്‍ബന്ധിക്കാനാകുമോ?
ഇത്തരം പ്രശ്നം എങനെ നിസംഗരായി നോക്കിനില്‍ക്കാന്‍ കഴിയും?

മിടുക്കന്‍ പറഞ്ഞു...

ചേട്ടാ, എനിക്ക് വേണ്ട പോലെ കാണ്വൊന്നും വേണ്ട..
ബട്ട്, നമ്മടെ, പാലൊളിക്ക് എങ്ങനെ മനസിലായി കോടതി, നൊട്ട് കെട്ടിന്റെ കനം നൊക്കിയാണ് വിധി പറയുന്നത്..?
എന്തിന്റെ യെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണോ..?
ഉത്തരവാദിത്തപ്പെട്ട ഒരു മനുഷ്യന്‍ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് ഇങ്ങനെ ഒരാക്ഷേപം ഉന്നയിച്ചപ്പൊ, ഒള്ളതാണൊ എന്തൊ എന്ന് അന്വേഷിക്കേണ്ട ബാധ്യത കോടതിക്ക് ഉണ്ട്..

പറഞ്ഞതില്‍ എന്തേലും സത്യമുണ്ടേല്‍ തെളിവു കൊണ്ട്വരാന്‍ കൊടതി ആവശ്യപ്പെട്ടത് ന്യായം തന്നെ...
(കോടതി അത് ചെയ്തില്ലേലാണ് കൊഴപ്പം..)‌

എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പാലൊളി കൊടതി പോയി മാപ്പ് അപേക്ഷിക്കുമൊ..?

അപ്പൊ പാലൊളി പറഞ്ഞത് കള്ളം ആണ്.
(ഈ പറഞ്ഞ ക്ലീന്‍ ഇമേജുള്ള ആള്‍ അത് ചെയ്തത് വളരെ മോശമായി പ്പൊയി..)

കള്ളം പറഞ്ഞു എന്ന് സമ്മതിച്ച സ്ഥിതിക്ക്, കോടതി
പാലൊളി മാപ്പ് ഇവിടെ പറയെണ്ട, പൊതുജനത്തിനൊട് പറയു, എന്നാലെന്തെങ്കിലും കൊറവ് ശിക്ഷേല്‍ വരുത്താം.. എന്ന് പറയുന്നത് അന്യായമാണ്..(അത് വികാര പരമാണ് )

പൊത് മാപ്പ് പറയുന്നത് മനസില്‍ തട്ടിയാണൊ എന്ന് കോടതി എങ്ങനെ അളക്കും..? ( കൊടതീല്‍ മാപ്പ് പറഞ്ഞത് ആത്മാര്‍ത്ഥമായല്ല എന്നാണ് കൊടതി മനസിലാക്കിയത്..)

പാലോളി ചെയതത് വലിയ ഒരു തെറ്റാണ്. അതിലിപ്പൊ പാലൊളിക്കും പാര്‍ട്ടിക്കും കോടതിക്കും ഇല്ല ഡവുട്ട്,

പാലൊളിയെ ആരും വഴിയേ പൊയപ്പൊ പിടിച്ച് ക്രൂശിച്ചതൊന്നും അല്ലല്ലൊ..?

തെറ്റിനെ തെറ്റായിത്തന്നെ കാണുക, ആരത് ചെയ്തു എന്നത് കൊണ്ടെ തെറ്റ് തെറ്റല്ലാതെ ആകുന്നില്ല..

myexperimentsandme പറഞ്ഞു...

മിടുക്കനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

പാലൊളി മാന്യന്‍, നല്ലവന്‍, അഴിമതിക്കാരനല്ലാത്തവന്‍, സ്വന്തമായി വീടില്ലാത്തവന്‍ എന്നുള്ള വാസ്തവങ്ങളൊന്നും അദ്ദേഹം ചെയ്യാനോ പറയാനോ പാടില്ലാത്ത ഒരു കാര്യമാണെങ്കില്‍ ചെയ്യാന്‍ പാടില്ല. അല്ലെങ്കില്‍ പറഞ്ഞതിന് തെളിവ് വേണം, അതില്‍ പൂര്‍ണ്ണമായും ഉറച്ച് നില്‍ക്കണം. തെളിവുണ്ടെങ്കില്‍ തന്നെ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വേദിയില്‍ പറയേണ്ട രീതിയില്‍ പറയണം-അല്ലാതെ കൈയ്യടി വാങ്ങിക്കാന്‍ മൈതാനത്തല്ല പറയേണ്ടത്-അങ്ങിനെ പറയുന്നത് നിയമവിരുദ്ധമാണെങ്കില്‍. അതല്ല, നിയമവിധേയമായാണ് പറഞ്ഞതെങ്കില്‍ ഒരു കോടതി എന്തെങ്കിലും തെറ്റ് കാണിച്ചാല്‍ അത് പറയാനും ചൂണ്ടിക്കാണിക്കാനും മേല്‍‌ക്കോടതികളുണ്ടല്ലോ.

പിന്നെ പാലൊളി ജനങ്ങളോട് മാപ്പ് പറയണം എന്ന് കോടതി ആവശ്യപ്പെട്ടതും എന്തിനെന്ന് മനസ്സിലാകുന്നില്ല-പ്രത്യേകിച്ചും കോടതി സ്വമേധയാ കേസെടുത്ത (ശരിയാണോ?) ഒരു കാര്യത്തില്‍.

പിന്നെ ഇതുകൊണ്ടൊക്കെ ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കപ്പെടും എന്നൊക്കെ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല എന്ന് തോന്നുന്നു. ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കാന്‍ കൂടാന്‍ ഇനി കോടതിക്കും കൂടി സ്ഥലമില്ല എന്നത് തന്നെ കാര്യം. അമ്പതു ശതമാനം ആള്‍ക്കാരുടെ വോട്ട് കൊണ്ട് കയറിയ അഞ്ഞൂറ്റമ്പത് പേര്‍ അവരുടേതായ രീതിയിലൊക്കെ ഈ പണി ചെയ്യുന്നുണ്ട്. ഓഫീസ് ഓഫ് പ്രോഫിറ്റ് ഭരണാഘടനാവിരുദ്ധമാണെന്നറിഞ്ഞുകൊണ്ടുതന്നെ ഭരണഘടനയുടെ കാവല്‍ക്കാരനായ സ്പീക്കര്‍ ഉള്‍പ്പടെയുള്ളവര്‍ അത് ആസ്വദിച്ച്, അത് വെച്ച് എതിരാളിയെ കുടുക്കി, അവസാനം അത് സ്വന്തം നേതാവിനുതന്നെ പാരയാവുമെന്ന് കണ്ടപ്പോള്‍ അത് മുന്‍‌കാല പ്രാബല്യത്തോടെ നിയമവിധേയമാക്കുന്ന നാട്ടില്‍ കോടതിയുടെ ആക്ടിവിസം കൊണ്ട് ജനാധിപത്യം ഒക്കെ അട്ടിമറിക്കപ്പെടും എന്ന് കരുതുന്നതില്‍ വലിയ കാര്യമില്ല. ബീഹാറില്‍ നിതീഷ് കുമാര്‍ ഭരിക്കണമെന്നതായിരുന്നു ജനങ്ങളുടെ താത്‌പര്യമെങ്കിലും ആ താത്പര്യത്തെ അട്ടിമറിക്കാന്‍ കേന്ദ്രം കളിച്ച കളികളൊക്കെ കണ്ടതല്ലേ. അത് പിന്നെ നിതീഷ് കുമാറിന്റെ പാര്‍ട്ടി ആയതുകാരണം കമ്മ്യൂണിസ്റ്റ് കാര്‍ക്ക് അത് വലിയ ജനാധിപത്യ അട്ടിമറിയൊന്നുമായി തോന്നിയില്ല എന്ന് മാത്രം. ഇതേ നിലപാട് തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഓരോ പാര്‍ട്ടിക്കും.

Siju | സിജു പറഞ്ഞു...

വക്കാരീ, മിടുക്കാ,..
ജയകൃഷ്ണന്‍ മാഷ് വധക്കേസിലെ വിധിയുണ്ടല്ലോ.. ഒരു പക്ഷേ അതായിരിക്കും പാലോളി ഉദ്ദേശിച്ചത്.