2008, ഏപ്രിൽ 30, ബുധനാഴ്‌ച

ദിവാകരന്റെ ജല്‍പനങള്...!

“കേരളത്തീല്‍ ആളുകള്‍ക്ക്‌ കോഴിയെ വളര്‍ത്താ‍ന്‍ നേരമില്ല.
പക്ഷേ മൂന്നുനേരവും ചിക്കന്‍ ഫ്രൈ തന്നെ വേണം.
ഓം ലെറ്റ് സിംഗിള് പോര.
ഡബിള് തന്നെ വേണം.
പശുവിനെ വളര്‍ത്താന്‍ നേരമില്ല.
പക്ഷേ രാവിലെ പാലു തന്നെ കുടിക്കണം..."

( മന്ത്രി സി.ദിവാകരന്‍ കഴിഞ ദിവസം തിരുവന്തപുത്ത്‌ ഒരു ചടങില്‍ പറഞത്‌.
വാര്‍ത്ത മനോരമ,..കേരളകൌമുദി (30.4.2008)പത്രങളില്‍)

നമ്മുടെ ചില മന്ത്രിമാരുടെ ചിന്താശേഷിയേയും
നിരീക്ഷണ പാടവത്തേയും
കുറിച്ച്‌ ആലോചിക്കുംബോള്
അത്ഭുതം തോന്നും...!

ഏത് തലത്തിലുള്ള മാനസികനിലയില്‍
നിന്നാണ് ഇവര്‍ ഇങനെയെല്ലാം ചിന്തിക്കുന്നത്‌..?

സ്വന്തം കഴിവ്‌കേട്‌ മറച്ചുവക്കാനായി കീഴുദ്യോഗസ്ഥരെ
പഴിചാരി രക്ഷപ്പെടുന്ന ഉന്നതഉദോഗസ്ഥര്‍
നമുക്ക്‌ ചുറ്റും ധാരാളം ഉണ്ട്‌.

മന്ത്രിമാരും ഈ നിലയിലേക്ക്‌ താഴുന്നത്‌ ഖേദകരമാണ്.

മന്ത്രി ദിവാകരന്‍ നടത്തുന്നത്‌ ഒളിച്ചോട്ടമാണ്.
സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടം...!

വിലക്കയറ്റത്തിന്റെ പിഴകള് സ്വന്തം നേര്‍ക്ക്‌ തിരിഞുവരുന്നത്‌
കണ്ട്‌ രക്ഷപ്പെടാനായി ഉദ്യോഗസ്ഥര്‍ക്കും
മലയാളിയുടെ ഭക്ഷണശീലത്തിനും എതിരെ തിരിയുകയാണ് മന്ത്രി.

മലയാളികള് ആരെങ്കിലും മൂന്നുനേരം കോഴിയിറച്ചി
തിന്നുന്നുവെങ്കില്‍
ഡബിള്‍ ഓം ലെറ്റ് കഴിക്കുന്നുവെങ്കില്‍
രാവിലെ പാലുകുടിക്കുന്നുവെങ്കില്‍
അതെല്ലാം പണം കൊടുത്ത്‌ വാങിയശേഷമാണ്.

അല്ലാതെ മന്ത്രിമാര്‍ ചെയ്യുന്നത്‌ പോലെ
സര്‍ക്കാര്‍ ചിലവില്‍ സൌജന്യമായി സാധിക്കുന്നതല്ല.

കയ്യില്‍ പണം ഇല്ലാത്ത ബഹുഭൂരിപക്ഷം മലയാളിയും
ദിവാകരന്‍ മന്ത്രി പറയുന്നതുപോലെയല്ല ജീവിക്കുന്നത്‌.
മുണ്ടു മുറുക്കി ഉടുത്ത്‌ ചിലവ്‌ ചുരുക്കി തന്നെയാണ്.

മന്ത്രിമാരും ചില ഉപദേശികളും സ്ഥിരം ചൊല്ലുന്ന മറ്റൊരു പല്ലവിയാണ്.
"എല്ലാം തമിഴ്നാട്ടില്‍ നിന്നും വരണം "എന്നത്‌.

തമിഴ്നാട്ടില്‍ എന്തുകൊണ്ട്‌ കൃഷി ലാഭകരമായി നടക്കുന്നു.../
കേരളത്തില്‍ നടക്കുന്നില്ല..?

ഇക്കാര്യമാണ് മന്ത്രിമാര് ആലോചിക്കേണ്ടത്‌.

തമിഴ്നാട്ടില്‍ നിന്നും വരാതായാല്‍ മറ്റ്‌ സംസ്ഥാനങള്..!
അല്ലെങ്കില്‍ മറ്റുരാജ്യങള്
അവിടെ നിന്നും വരുത്തി പണമുള്ളവന്‍ തിന്നും..!
ഇല്ലാത്തവന്‍ പട്ടിണികിടക്കും.
ലോകമെങും കിട്ടാതായല്‍ പണമുള്ളവനും ഇല്ലാത്തവനും
ഒരുപോലെ പട്ടിണി കിടക്കും.
പണക്കാര്‍ക്കും പാവങള്‍ക്കും ഇവിടെ ജീവിക്കാന്‍ കഴിയണം.
അതിനുള്ള സാഹചര്യം ഒരുക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്‌.

സ്റ്റാര്‍ഹോട്ടലില്‍ നിന്നും മലയാളികള് എല്ലാവരും
ഭക്ഷണം കഴിക്കുന്നത്‌ കൊണ്ടാണോ ഇവിടെ വില ഉയരുന്നത്‌.?

കേരളത്തിന്റെയും തമിഴ്നാടിന്റെയും പരിതസ്ഥിതികള് വ്യത്യസ്തമാണ്.
നമുക്ക്‌ ഇവിടെ കൃഷിസ്ഥലം പരിമിതമാണ്.
അവിടെ ആവശ്യത്തിലധികം ആണ് ഭൂമി.
ഇല്ലാത്തത്‌ വെള്ളമാണ്.

തമിഴന്‍ അവന്റെ പോരായ്മകള് വളരെ മുന്‍പേ മനസ്സിലാക്കി.
എങനെയും വെള്ളമെത്തിച്ച്‌ കൃഷിചെയ്തു.
അതും വ്യവസായികാടിസ്ഥാനത്തില്.

നമ്മള്‍ ചെയ്യും പോലെ ഒരുപറംബില്‍
എല്ലാവിളകളും ഇടകലര്‍ത്തിയല്ല.

ഒറ്റവിളമാത്രം ഏക്കറുകണക്കിന്സ്ഥലത്ത്‌
കൃഷിചെയ്ത്‌ അവന്‍ ലാഭമുണ്ടാക്കുന്നു.
തെങും നെല്ലും പച്ചക്കറികളും നട്ടൂവളര്‍ത്താ‍ന്‍ മലയാളീ മറന്നപ്പോള്‍
ഇതേവിളകള് കൃഷിചെയ്ത്‌ തമിഴനും തെലുങ്കനും കന്നഡിഗനും ലാഭം എടുക്കുന്നു.

അവര് അധ്വാനിച്ച്` ഫലം കൊയ്യുന്നു.
അത്‌ അവരുടെ കഴിവ്‌ തന്നെയാണ്.

അയല് വീട്ടിലേക്ക്‌ നോക്കിയിരിക്കുന്നത്‌ കൊണ്ടാണ്‍
എല്ലാ രംഗങളിലും കേരളത്തിന്റെ വളര്‍ച്ചയെ
പിന്നോട്ടു വലിക്കുന്നത്‌ എന്ന്‌ പറയാറുണ്ട്‌.

അയല്‍ക്കാരന്‍ വീട്‌ പുതുക്കിയാല്
പെയിന്റ് ചെയ്താല്‍
കാറുവാങിയാല്‍ എല്ലാം നാം അസ്വസ്ഥരാകുന്നു.

അയല്‍ക്കാരനെ തോല്‍പ്പിക്കുന്നതാണ് നമ്മുടെ സ്വപ്നം.

പിന്നെ നമ്മുടെ ഊര്‍ജ്ജം മുഴുവന്‍ നാം
ഈയൊരു നേട്ടം മുന്നില്‍ കണ്ടാണ് ചിലവഴിക്കുന്നത്‌.

കൊക്കോകൃഷി വളരെ ലാഭകരമായി ചെയ്തിരുന്ന ഒരു കാലം മലയാളിക്ക്` സുപരിചിതാമായിരുന്നു.
കൊക്കോക്ക്‌ വില ഉയര്‍ന്നപ്പോള് നാം അതിന്റെ പിന്നാലെ പോയി.
കശുമാവ്‌ തോട്ടങള് വെട്ടിമാറ്റി കൊക്കൊ നട്ടു.
വിപണിയില്‍ ചരക്കുകൂടിയപ്പോള് കൊക്കൊവില ഉയര്‍ന്നത്‌പോലെ കുത്തനെ താണു.
അപ്പോള് കൊക്കൊ മാറ്റി ജാതിക്ക നട്ടു.
പിന്നെ വാനിലയുടെ കാലമായി.
വാനില വില വാനോളം ഉയര്‍ന്നപ്പോള് മറ്റു കൃഷികള് ഉപേക്ഷിച്ചും
ഉള്ളവ നശിപ്പിച്ചും മലയാളി വാനിലക്ക്‌ പിന്നാലെ പോയി.

ഇപ്പോള് വാനിലയുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.

അയല്‍ക്കാരന്‍ പണം ഉണ്ടാക്കുംബോള്‍` നമുക്കും
അതേ വഴിയിലൂടെ പണ്‍നം ഉണ്ടാക്കാണം.
.അയല്‍ക്കാരന്‍ ചെയ്യുന്ന കൃഷി തന്നെ നമ്മള്‍ എല്ലാവരും ചെയ്തു.

ഏതെങ്കിലും ഒരു വിളക്ക്‌ അല്‍പ്പകാലം വില ഉയര്‍ന്നാല്‍
അതിനെ പ്രോത്സാഹിപ്പിക്കുകയാണ് അന്നന്ന്‌ ഭരണത്തിലിരുന്നവര് ചെയ്തത്‌.

വാനില വില ഉയര്‍ന്നപ്പോഴ്‌ ആഗോള വിപണിയിലെ ലഭ്യതക്കനുസരിച്ച്‌
വിലകുറയും എന്ന്‌ പറഞുതരാന്‍ ഒരു ഭരണാധികാരിയും തയ്യാറായില്ല.

മാധ്യമങളും യാതാര്‍ഥ്യം മനസ്സിലാക്കാതെ
വാനിലയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

പക്ഷേ നമ്മേക്കാള് ബുദ്ധികുറഞവന്‍ എന്ന്‌ മലയാളി പരിഹസിക്കുന്ന തമിഴന്‍
അമിതലാഭം മോഹിച്ച്` വാനിലയുടെ പിന്നാലെ പോയില്ല.
എന്തൊക്കെ സംഭവിച്ചാലും അരിയും തേങയും പച്ചക്കറിയും
വിറ്റുപോകുമെന്ന്‌ അവനറിയാം.

ഇനി വിറ്റില്ലെങ്കില്‍ അവ സംസ്കരിച്ച്‌ വിപണീയില്‍ ഇറക്കാനും
പരസ്യം ചെയ്ത്‌ പത്തിരട്ടി വിലക്ക്‌ വില്‍ക്കാനും അവനറിയാം

കമ്മീഷന്‍ മാത്രം മുന്നില്‍ കണ്ടല്ല തമിഴന്‍ പദ്ധതികള് ആവിഷ്കരിക്കുന്നത്‌.
ജനതാല്‍പ്പര്യവും ഒരു ഘടകമാണ്.



മലയാളികളുടെ ഇത്തരം സ്വഭാവവൈകല്യങളാണ്
ഭരണാധികാരികള്‍ ചൂണ്ടിക്കാണിക്കേണ്ടത്‌.
അത്‌ തിരുത്താണുള്ള നയസമീപനങളാണ് വേണ്ടത്‌.

അല്ലാതെ കോഴിയിറച്ചി മൂന്നുനേരവും തിന്നുന്നത്‌ കൊണ്ടാണ് വിലക്കയറ്റം
ഉണ്ടാകുന്നതെന് പറഞ്‌ സ്വയം പരിഹാസ്യനാകുകയല്ല
ഭരണാധികാരികള് ചെയ്യേണ്ടത്‌....!

3 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

“കേരളത്തീല്‍ ആളുകള്‍ക്ക്‌ കോഴിയെ വളര്‍ത്താ‍ന്‍ നേരമില്ല.
പക്ഷേ മൂന്നുനേരവും ചിക്കന്‍ ഫ്രൈ തന്നെ വേണം.
ഓം ലെറ്റ് സിംഗിള് പോര.
ഡബിള് തന്നെ വേണം.
പശുവിനെ വളര്‍ത്താന്‍ നേരമില്ല.
പക്ഷേ രാവിലെ പാലു തന്നെ കുടിക്കണം..."

Radheyan പറഞ്ഞു...

കോഴി ഇറച്ചി തിന്നുന്നതിനെ കുറിച്ചല്ലല്ലോ മന്ത്രി പറയുന്നത്.അത് സ്വയം വളര്‍ത്താത്തതിനെ കുറിച്ചല്ലേ.

താങ്കളുടെ നിരീക്ഷണങ്ങള്‍ ഉപരിപ്ലവമെന്ന് തോന്നുന്നു.ഗള്‍ഫ് പണം സൃഷ്ടിച്ച പണത്തിന്റെ ഒഴുക്ക് അടക്കം ഒരുപാട് കാര്യങ്ങള്‍ മലയാളിയെ കൃഷി,കന്നുകാലി വളര്‍ത്തല്‍ എന്നിവയില്‍ നിന്നും പിന്‍‌തിരിപ്പിച്ചു.കുടുംബങ്ങളുടെ അണുവല്‍ക്കരണം,ഗ്രാമങ്ങളുടെ നഗരവല്‍ക്കരണം തുടങ്ങി ഒരുപാട് ഘടകങ്ങള്‍ ഇതില്‍ ഉണ്ട്.മലയാളിയെയും തമിഴനെയും കമ്പയര്‍ ചെയ്യുന്നത് തന്നെ ശരിയല്ല.കാരണം കേരളം എന്നത് ഒരു എക്സ്റ്റെന്‍സീവ് അര്‍ബന്‍ വില്ലേജ് ആയി മാറിയിരിക്കുന്നു.സ്വാഭാവികമായി അത് എല്ലാ‍ മേഖലകളിലും പ്രതിഫലിക്കുന്നു.

ഭൂപരിഷ്ക്കരണം സൃഷ്ടിച്ച ഭൂമിയുടെ ഫ്രാഗമെന്റേഷന്‍ കൃഷിയെ നഷ്ടത്തിലാക്കിയതിനു വലിയ ഒരു കാരണമാണ്,അത് നേരിടാന്‍ നമ്മള്‍ അന്നേ തയ്യാറെടുക്കണമായിരുന്നു.അതുണ്ടായില്ല.

ഉല്‍പ്പാദനമില്ലാ‍തെ പണം കൊടുത്ത് ഭക്ഷണം വാങ്ങാന്‍ കഴിയാത്ത ഒരു കാലത്തേക്കാണ് സൂചിക നീളുന്നത്.അതു കൊണ്ട് ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നത് ക്രയശേഷി വര്‍ധിപ്പിക്കുന്നതിനേക്കാള്‍ പ്രധാനമെന്ന് വരുന്നു.

മന്ത്രി ഭക്ഷിക്കുന്നത് സൌജന്യമാണെന്നൊക്കെ വെറുതെ ഒരു മൈതാന പ്രസംഗം പോലെ പറയാം എന്നല്ലതെ അതൊക്കെ ഒരു കഴമ്പുള്ള വിമര്‍ശനമായി തോന്നുന്നില്ല.കാരണം അതൊക്കെ ജനാധിപത്യത്തിന്റെ ചിലവുകളായി അംഗീകരിക്കപ്പെട്ടതാണ്.ജനത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

santhosh balakrishnan പറഞ്ഞു...

രാധേയന്

കോഴിയെ വളര്‍ത്തുന്നവന്‍ മാത്രമേ അതിനെ തിന്നാന്‍ പാടുള്ളു എന്നാണോ മന്ത്രി ഉദ്ദേശിച്ചത്‌..?


“ഉല്‍പ്പദനം വര്‍ദ്ധിപ്പിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല.“
ഇവിടെ ചോദ്യം ഇതാണ്

“തമിഴ്നാട്ടില്‍ എന്തുകൊണ്ട്‌ കൃഷി ലാഭകരമായി നടക്കുന്നു..?
കേരളത്തില്‍ നടക്കുന്നില്ല..?“

നമ്മുടെ സാഹചര്യ്ങള് അനുകൂലമാക്കി മലയാളിയുടെ മനോഭാവം മാറ്റി കൃഷിയിറക്കി കൃഷിയെ വ്യവസായികാടിസ്ഥാനത്തില്‍ വിജയിപ്പിച് എടുക്കാന്‍ കഴിയണം
അതിന്‍` ഇവിടുത്തെ ഭരണനേതൃത്വവും രാഷ്ട്രീയ പാര്‍ട്ടികളും ആണ് മുന്‍കൈ എടുക്കേണ്ടത്‌.

ഗള്‍ഫ് പണം വന്നാലും അണുകുടുംബമായാലും നഗരവല്‍ക്കരണം കൂടിയാലും കൃഷി ചെയ്താല്‍ ലാഭം കിട്ടുമെന്ന്‌ ഉറപ്പാക്കിയാല്‍ മലയാളികളും കൃഷി ചെയ്യും.
കൊക്കോ ജാതി വാനില ഇതൊക്കെ ഞാന്‍ ലേഖനത്തില്‍ ചൂണ്ടിക്കാണീച്ചിട്ടുണ്ട്‌

സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട്‌
കോഴിയിറച്ചി വാങി തിന്നുന്നവനെ പൊതുവേദിയില്‍ പരിഹസിക്കുകയല്ല മന്ത്രിമാര്‍ ചെയ്യേണ്ടത്‌.
ജനങളുടെ നികുതിപ്പണം കൊണ്ട്‌ സകലചിലവും കഴിയുന്നവര് പണിയെടുത്ത്`തിന്നുന്നവനെ കളിയാക്കുന്നത്‌ എന്തിനാണ്..?
ഉത്തരവാദിത്വ ബോധം മറന്ന്‌ മറ്റുള്ളവന്റെ തലയില്‍ കയറുകയാണ് ഇത്തരം മന്ത്രിമാര് ചെയ്യുന്നത്‌ .
പിന്നെ നിരീക്ഷണം ഉപരിപ്ലവമാണേന്ന ആരോപണത്തോട്‌ യോജിക്കുന്നില്ല എന്ന്‌ കൂടി അറിയിക്കട്ടെ...!