2007, ജൂലൈ 2, തിങ്കളാഴ്‌ച

സി.പി.എമ്മിന്റെ ഭാവി...!

കേരളത്തില് ഇനി സി.പി.എമ്മിന്റെ ഭാവി എന്തായിരിക്കും..?

ഇടതു വലതു മുന്നണികളായി കേരള രഷ്ട്രീയം വിഘടിച്ചു നില്‍ക്കുന്നതിനാലും
ബി.ജെ.പി നിവര്‍ന്നു നില്‍ക്കാന്‍ പോലും കെല്‍പ്പില്ലതെ കിടക്കുന്നതിനാലും
വളരെ പെട്ടെന്ന്‌ ഈ പാര്‍ട്ടി തകരില്ലായിരിക്കാം..!

പക്ഷേ അനുദിനം അണികളുടെയും അനുഭാവികളുടെയും വിശ്വാസം
നഷ്ടമായിക്കൊണ്ടിരിക്കുംബോള്‍
സ്വന്തം വ്യക്തിത്വം ഓരോ നിമിഷവും പണയം വക്കേണ്ടി വരുംബോള്
നേതാക്കള് കൂടുതല്‍ കൂടുതല്‍ അപമാനിതരായികൊണ്ടിരിക്കുംബോഴ്‌
പാര്‍ട്ടിയെക്കുറിച്ച്‌ ഇനി എന്താണ് പ്രതീക്ഷിക്കാനുള്ളത്‌..?

കൊച്ചിയില്‍ സ്വാശ്രയ ദന്തല്‍ കോളേജ്‌ പ്രവേശനപരീക്ഷ (1.07.2007)നടന്ന
തേവര എസ്.എച്ച്‌ കോളേജിലെക്ക്‌ എസ്.എഫ്‌.ഐക്കാര്
നടത്തീയ പ്രകടനത്തെ പരീക്ഷ എഴുതാന്‍ എത്തിയവരുടെ
രക്ഷിതാക്കള് സഘടിച്ച്‌ നേരിട്ട സംഭവം
പാര്‍ട്ടിയും പോഷകസംഘടനകളും സമൂഹമധ്യത്തില്‍
എത്രമാത്രം അപഹാസ്യരായിക്കൊണ്ടിരിക്കുന്നു
എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്..!

പരീക്ഷ നടക്കുംബോള് പൂട്ടിയിട്ട ഷട്ടറ് തുറന്ന്‌ പാഞുകയറാന്‍
ശ്രമിച്ച എസ്.എഫ്.ഐ.ക്കാരെ രക്ഷിതാക്കള് സംഘടിതരായി ചെറുത്തു..!
എസ്.എഫ്.ഐക്കാര്‍ക്ക്‌ തിരിച്ച്‌ ഇറങേണ്ടിവന്നു..!

വിദ്യാര്‍ഥിസഘടനകളുടെയും ബഹുജനസംഘടനകളുടെയും ചരിത്രത്തില്‍
ഇത്തരം തിരിച്ച്ടികള് അത്യപൂര്‍വ്വമാണ്..!

ആര്‍ക്കു വേണ്ടിയാണ് നിങളുടെ സമരം...?
നിങളുടെ നേതാക്കളുടെ മക്കള് സ്വാശ്രയക്കോളേജുകളില്‍ പഠിക്കുന്നില്ലേ..?
എന്നൊക്കെയാണ് രക്ഷിതാക്കള് ചോദിച്ചത്‌..!

സമരത്തിന്റെ ഗുണഭോക്താക്കള് എന്ന്‌ എസ്.എഫ്.ഐക്കാര്
അവകാശപ്പെടുന്നവര്‍ തന്നെ സമരത്തെ ചോദ്യ ചെയ്താല്‍`
പിന്നെ എന്തിനാണ് ഈ സമരകോലാഹലം..?

ഈ അവസ്ഥ ഇനി നേരിടാന്‍ പോകുന്നത്‌ പാര്‍ട്ടിയാണ്..!

കോടികളുടേയും ബോണ്ടുകളുടെയും പിന്നാലെ നാണകെട്ട്‌ പായുന്നവരെ
സുഖഭോഗങള്ക്കായി ആര്‍ത്തിപൂണ്ട്‌ നടക്കുന്നവരെ
പൊതുജനത്തിന് പുച്ച്മാണ്..!

ഇക്കാര്യ്ങള്‌ ഇനിയെങ്കിലും മനസ്സിലാക്കിയില്ലെങ്കില്‍
സ്വന്ത്വം കാല്‍ക്കീഴിലെ മണ്ണ്‌ അതിവേഗം ഒലിച്ചു പോയിക്കൊണ്ടിരിക്കുന്നു
എന്ന സത്യം അറിഞില്ലെങ്കെല്‍ കേരളത്തില്‍
ഇനി ജനങള് പാര്‍ട്ടിക്ക്‌ എതിരെ തിരിയുന്നത്‌ കാണേണ്ടിവരും..!
എസ്.എഫ്.ഐക്കാര്‍ക്ക്‌ പറ്റിയതുപോലെ..!

അതല്ല ഇനിയും പൂച്ച കണ്ണടച്ചു പാലുകുടിക്കന്നത്‌ പോലെ
തുടരാനാണ്‍`ഭാവം എങ്കില്
മുഖം മോശമായതിന് കണ്ണാടികള്‍ എല്ലാം തല്ലിപ്പൊട്ടിക്കാം
എന്നാണ് വിചാരം എങ്കില്
ഈ പാര്‍ട്ടിയില്‍ നിന്ന്‌ മലയാളികള്‍ക്ക്‌ പ്രതീക്ഷിക്കാന്‍ ഒന്നുമില്ല..!


വാല്‍ക്കഷണം: പോളിറ്റ് ബ്യൂറോവിന്റെ ഇടപെടല്‍
പാര്‍ട്ടിയുടെ ഭാവിയെ സംബന്ധിച്ച്‌ നിര്‍ണ്ണായകമാവുകയാണ്..
പി.ബിക്ക്‌ മാത്രമേ പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയൂ എന്നതാണ് ഇന്നത്തെ അവസ്ഥ.

11 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

കൊച്ചിയില്‍ സ്വാശ്രയ ദന്തല്‍ കോളേജ്‌ പ്രവേശനപരീക്ഷ (1.07.2007)നടന്ന
തേവര എസ്.എച്ച്‌ കോളേജിലെക്ക്‌ എസ്.എഫ്‌.ഐക്കാര്
നടത്തീയ പ്രകടനത്തെ പരീക്ഷ എഴുതാന്‍ എത്തിയവരുടെ
രക്ഷിതാക്കള് സഘടിച്ച്‌ നേരിട്ട സംഭവം
പാര്‍ട്ടിയും പോഷകസംഘടനകളും സമൂഹമധ്യത്തില്‍
എത്രമാത്രം അപഹാസ്യരായിക്കൊണ്ടിരിക്കുന്നു
എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്..!

santhosh balakrishnan പറഞ്ഞു...

ഈ പോസ്റ്റിന്‍ നേരത്തെ കമന്റ്‌ ഓപ്ഷന്‍ വന്നിരുന്നില്ല..!
ഞാന്‍ കമന്റ് സെറ്റിങിസ്ങില്‍ കേറി എന്തൊക്കെയ്യോ ചെയ്തിരുന്നു..!അതുകൊണ്ടായിരിക്കണം.

ഇപ്പോള്‍ ഈ ലേഖനം
കോപ്പി ചെയ്ത്‌ വീണ്ടും പോസ്റ്റ്‌ ചെയ്തപ്പോള് ശരിയായി..!

ക്ഷമിക്കുക..!

കുട്ടു | Kuttu പറഞ്ഞു...

പാര്‍ട്ടിക്ക്, കോടികള്‍ മുതല്‍ മുടക്കുള്ള ചാനല്‍, പത്രം, ഹൈപ്പര്‍ മാര്‍ക്കറ്റ്,ആശുപത്രി, ഇപ്പോ റിസോര്‍ട്ടും..

പാര്‍ട്ടിയെ സ്ഥാപനവല്‍ക്കരിച്ചുകൊണ്ടിരിക്കുകയല്ലേ? CPI(M) Pvt. Ltd. എന്ന അവസ്ഥയിലായി പാര്‍ട്ടി ഇപ്പോള്‍.

സോഷ്യലിസത്തിലൂന്നിയ നിയോ-കാപ്പിറ്റലിസ്റ്റിക് ചിന്താഗതിയാണത്രെ... ഹ..ഹ..

കാപ്പിറ്റലിസത്തിലെന്ത് സോഷ്യലിസം?

ഈ കാര്യം വിളിച്ച് പറഞ്ഞവരെ എല്ലാം പുറത്താ‍ക്കി.

“എന്തായാലും കൊള്ളാം..കൊള്ളാം...“

“ഞാന്‍ ഇങ്ങനെ മുതലാളിമാര്‍ തരുന്ന എല്ലിന്‍ കഷണം തിന്ന് അങ്ങിനെ ജീവിച്ചോളാം...“

“അയ്യോ...“

“മുതലാളി വിളിക്കുന്നു... ഞാന്‍ പോട്ടെ.. അപ്പോ പിന്നെ കാണാം..”

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

പ്രിയപ്പെട്ട സന്തോഷ് ....
തികച്ചും ഒരു ബിസിനസ്സ് സ്ഥാപനമായി മാറിയ സി.പി.ഐ.(എം)കേരള ഘടകത്തില്‍ നിന്ന് ഇനിയെന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുണ്ടോ ? ഇത് പെട്ടെന്നുണ്ടായ ഒരു വ്യതിയാനമല്ല. വര്‍ഷങ്ങളിലൂടെയുണ്ടായ അപചയവും,പരിണാമവുമാണു. എന്നാല്‍ ഈ പാര്‍ട്ടി അടുത്തെങ്ങും തകരാനും പോകുന്നില്ല. കേരളീയ സമൂഹത്തിന്റെ ദൌര്‍ബ്ബല്യങ്ങളും ജനാധിപത്യത്തിന്റെ പരിമിതികളും ഈ പാര്‍ട്ടിക്ക് ഇനിയുമേറെക്കാലം ഊര്‍ജ്ജം നല്‍കും !

ഉറുമ്പ്‌ /ANT പറഞ്ഞു...

പ്രിയ സുഹ്രുത്തെ,തങ്കളുടെ കുറിപ്പിന്റെ പ്രസക്തിയെക്കുറിച്ചൊ, ഉദ്ദേശശുദ്ദിയെക്കുറിച്ചൊ സംശയമില്ല............എന്നാല്‍ താങ്കള്‍ വസ്തുത്കളില്‍ നിന്നും മാറി സന്‍ജ്ജരിക്കുന്നു എന്നാണു തോന്നുന്നത്। പരീക്ഷ തടസ്സപ്പെടുത്താന്‍ ശ്രമിച്ച എസ്।എഫ്।ഐ. കാരെ രക്ഷിതാക്കള്‍ തടഞു...........ആരുടെ രക്ഷിതാക്കള്‍ ? സ്വശ്രയദന്ദെല്‍ പരീക്ഷ എഴുതാന്‍ വന്ന കുട്ടികളുടെ രക്ഷിതാക്കള്‍....ഇവരില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം രക്ഷിതാക്കളും മകനൊ മകളൊ ഈ പരീക്ഷാ പ്രഹസനം കഴിഞു നാലൊ അഞ്ചോ ലക്ഷം കെട്ടിട ഫണ്ടു കൊടുക്കാന്‍ തയ്യാറുള്ളവരായിരുന്നില്ലെ എന്നു ചോദിച്ചാല്‍ സുഹ്രുതു‍ എന്തുത്തരം പറയുമൊ ആവൊ......ഇവിടെ പകച്ചു നില്‍ക്കുന്നതു പ്രസ്താനം അല്ല. മേല്‍പ്പറഞ രക്ഷിതാക്കള്‍ തന്നെയണു..........എന്തും സഹിച്ചു മകളെയൊ മകനെയൊ വെള്ള കോട്ടിടുവിക്കാന്‍ തുനിഞിറങുന്ന രക്ഷിതാക്കള്‍. ഇനി സി.പി.എം എന്ന പാര്‍ട്ടിയുടെ കാര്യം.......ചര്‍ച ചെയ്യപ്പെടുവാന്‍ പോലും അര്‍ഹമല്ലാത തരതില്‍ അതു നശിചുകൊണ്ടിരിക്കുക്കയാണു. സുര്‍ജിത് സിങിന്റെ കാലം തൊട്ടെ അതു ജനങള്‍ക്കു പ്രയൊജനം ചെയ്യാത്ത ഒരു കൂട്ടം പിണിയാളുകളുടെ കൈകളിലായിക്കഴിഞു. ഇനി അതു നന്നാക്കാന്‍ കുറെക്കലം പിടിക്കും.......തല്‍കാലം അതു മറക്കുക......താങ്കളുടെ മകനെ കൈകൂലി വാങുന്ന കൊളെജില്‍ ചേര്‍ക്കില്ല എന്നു തീരുമാനിക്കുക..................ആവുമൊ താങ്കള്‍‍ക്ക്..............?

santhosh balakrishnan പറഞ്ഞു...

ഉറുംബിന്

“ഇവരില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം രക്ഷിതാക്കളും മകനൊ മകളൊ ഈ പരീക്ഷാ പ്രഹസനം കഴിഞു നാലൊ അഞ്ചോ ലക്ഷം കെട്ടിട ഫണ്ടു കൊടുക്കാന്‍ തയ്യാറുള്ളവരായിരുന്നില്ലെ എന്നു ചോദിച്ചാല്‍ സുഹ്രുതു‍ എന്തുത്തരം പറയുമൊ ആവൊ“

പരീക്ഷ എഴുതാന്‍ എത്തിയ ആയിരത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ക്കും ബി.ഡി.എസിന് പ്രവേശനം നല്‍കാന്‍ കേരളത്തില്‍ അത്രമാത്രം
സീറ്റില്ലല്ലോ ഉറുംബേ..?
അതിനര്‍ഥം പ്രവേശനം ഉറപ്പാക്കിയ ശേഷം അല്ല എല്ലാവരും പരീക്ഷക്ക്‌ എത്തിയത്‌ എന്നല്ലേ..?
ചിന്തിക്കുക
പിന്നെ വക്കാരിജി താങ്കളുടെ ബ്ലോഗില്‍ കമന്റിയതും http://urumbukadikal.blogspot.com/2007/07/blog-post.html കൂട്ടി വായിക്കുക..!

santhosh balakrishnan പറഞ്ഞു...

കുട്ടുവിന്..

യാതാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള രസികന്‍ കമന്റ്‌..!
നന്ദി.
സുകുമാരന്‍ സര്‍..


“എന്നാല്‍ ഈ പാര്‍ട്ടി അടുത്തെങ്ങും തകരാനും പോകുന്നില്ല. കേരളീയ സമൂഹത്തിന്റെ ദൌര്‍ബ്ബല്യങ്ങളും ജനാധിപത്യത്തിന്റെ പരിമിതികളും ഈ പാര്‍ട്ടിക്ക് ഇനിയുമേറെക്കാലം ഊര്‍ജ്ജം നല്‍കും..!“

എല്ലാവരേയും എല്ലാക്കലവും പറ്റിക്കാന്‍ പറ്റുമൊ..?അറിയില്ല..!കാലം തെളിയിക്കട്ടെ..!

keralafarmer പറഞ്ഞു...

ഇത്‌ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പോരായ്മയായി കാണാം. മനുഷ്യന്റെ സ്വാര്‍ത്ഥത ഇതെല്ലാം ചെയ്യിക്കുന്നു. കാശില്ലാതെ പാര്‍ട്ടി വളരില്ല എന്ന രീതിയിലേയ്ക്ക്‌ മാറിയപ്പോള്‍ ദുഹ്ഖിക്കുന്നത്‌ പഴയ നല്ല കമ്യൂണിസ്റ്റുകാരുടെ ആത്മാക്കളായിരിക്കും. അടുത്ത ഇലക്ഷനില്‍ ഇവരെ തോല്‍പ്പിച്ച്‌ മറ്റവരെ കേറ്റിയാല്‍ ഇതിനേക്കാള്‍ ഗതികേട്‌. നക്സലുകളും തീവ്രവാദികളും വളരാതിരിക്കുവാന്‍ പ്രാര്‍ത്തിക്കാം.

കിരണ്‍ തോമസ് തോമ്പില്‍ പറഞ്ഞു...

സന്തോഷ്‌ ചേട്ടാ ആര്‍ക്കും ആരേയും ഒരുപാട്‌ നാള്‍ പറ്റിക്കാനാകില്ല എന്നത്‌ സത്യം പക്ഷേ ഇവിടെ കാര്യങ്ങള്‍ വ്യത്യസ്ഥമല്ലേ കാരണം നമ്മുടെ മുന്‍പില്‍ മറ്റ്‌ മാര്‍ഗങ്ങളില്ല. നമുക്കാകെ ചെയ്യാവുന്നത്‌ അടുത്ത തവണ UDF ന്‌ വോട്ട്‌ ചെയ്യാം അതോടെ പിന്നെ ഈ പരിപാടികളൊക്കെ പുതിയ രൂപത്തില്‍ അവര്‍ ചെയ്യും. അപ്പോള്‍ നമ്മള്‍ വീണ്ടും LDF ന്‌ തിരിച്ച്‌ കുത്തും. പിന്നെ ഉള്ളത്‌ BJP യാണ്‌ ഒരു പഞ്ചായത്ത്‌ പോലും മര്യാദക്ക്‌ ഭരിക്കാന്‍ കിട്ടുന്നതിന്‌ മുന്‍പ്‌ മറ്റ്‌ എല്ലാവരേക്കാലും വൃത്തികെട്ട കളികള്‍ അവര്‍ കളിച്ചുതുടങ്ങി. ചന്ദ്രേട്ടന്‍ പറഞ്ഞപോലെ നക്സലുകളും തീവ്രവാദികളും വരല്ലെ എന്ന് പ്രാര്‍ത്ഥിക്കാം.

പിന്നെ മറ്റൊരു കാര്യം ഇന്ന് കേരളത്തിലെ പൊതു സമൂഹത്തിനുള്ള എല്ല കുറവുകളും രാഷ്ട്രീയ പാര്‍ട്ടികളേയും ബാധിക്കും. നമ്മള്‍ക്ക്‌ ദാരിദ്ര്യമെങ്കില്‍ നമ്മള്‍ പറയും സോഷിലിസം വരണമെന്ന്. നമ്മള്‍ പിന്നീട്‌ പണക്കാരനായാലോ നമ്മളും മുതലാളിയാകും. മുതലാളി ആകുക എന്നതാണ്‌ ഒരു ശരാശരി കേരളീയന്റെ ഇന്നത്തെ ചിന്ത. അവിടെയെന്ത്‌ മൂല്യങ്ങള്‍. നമുക്കൊക്കെ വന്ന അപഛയം ഇന്ന് CPM നേയും ബാധിച്ചു അത്ര മാത്രം

Vakkom G Sreekumar പറഞ്ഞു...

“ബൂര്‍ഷ്വാ പത്രങ്ങള്‍ എഴുതുന്നതൊന്നും നമ്മുടെ പ്രബുദ്ധരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിക്കില്ല എന്നു നമുക്കറിയാം” എന്നു പറഞ്ഞ് പണ്ടൊക്കെ പ്രവര്‍ത്തകരെ പറ്റിച്ചിരുന്നു. ഇപ്പോഴും ചാനലില്‍തത്സമയം കണ്ടുകൊണ്ടിരിക്കുന്നവരേയും പറഞ്ഞ് പറ്റിക്കാന്‍ ശ്രമിച്ച് നേതാക്കന്മാര്‍ അപഹാസ്യരായിക്കൊണ്ടേയിരിക്കുന്നതല്ലാതെ അവര്‍ തെറ്റ് തിരുത്താന്‍ തയ്യാറാവാതിരിക്കുകയും വലിയ തെറ്റ്കളെപ്പോലും ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍: കേഴുക മമനാടെ