ചെറുകിട വ്യാപാര മേഖലയില്‍ ഈയിടെ സ്വാധീനം ഉറപ്പിച്ച് തുടങിയ റിലയന്‍സ് വയനാട്ടിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് ഇഞ്ചി വാങി...നാടന്‍ വിപണിയില്‍ കര്‍കഷകന് ലഭിക്കുന്നതിനേക്കാള്‍ രന്ട് ഇരട്ടിവില കൂടുതല്‍ നല്‍കി...കര്‍കഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ സംഭരിക്കാന്‍ റിലയന്‍സ് ശ്രമം തുടരുകയാണ്‍...കേരള സര്‍ക്കാരിന്റെ കീഴിലുള്ള വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സിലുമായി റിലയന്‍സിന്റെ ചര്‍ച്ചകള്‍ നടക്കുന്നു...പച്ചക്കറി സംഭരിക്കാന്‍...കര്‍ഷകന് കൂടുതല്‍ വില ഇവര് വാഗ്ദാനം ചെയ്യുന്നു.
കേരളത്തില്‍ പ്രവര്‍ത്തനം തുടങാനിരിക്കുന്ന മറ്റ് കുത്തകകളും സമാനമായ രീതിയില്‍ സംഭരണത്തിന്‍ തയ്യാറെടുക്കുകയാണ്‍.
ഉല്‍പ്പാദകര്‍ക്ക് കൂടുതല്‍ വില നല്‍കി ഉപഭോക്താവിന്‍ താരതമ്യേന കുറഞ വിലക്ക് ഫ്രെഷ് സാധനങള്‍ ഇവര്‍ എത്തിച്ച് നല്‍കും എന്നാണ് പറയുന്നത്.
ഇവിടെയാണ്‍ ഇപ്പോള്‍ നമ്മുടെ പലചരക്ക് കടകളീല്‍.. പച്ചക്കറി കടകളില്‍.. മീന്‍ മാര്‍ക്കറ്റുകളില്‍ ..എങിനെയാണ്‍ സാധനങള്‍ എത്തുന്നത് എന്ന് പരിശോധിക്കേന്ടത്.
പച്ചക്കറീ എത്തുന്നത് കൂടുതലും തമിഴ്നാട്ടില്‍ നിന്ന്.
അരി,മുളക് ആന്ധ്രയില്‍ നിന്ന്...മീന്‍ മംഗലാപുരത്ത് നിന്നും.
ഉല്‍പ്പാദകരുടെ കയ്യില്‍ നിന്നും പല കൈ മറിഞ് ഉപഭോക്താവിണ്ടെ കയ്യില്‍ എത്തുംബോള്‍ വില മൂന്നും നാലും ഇരട്ടി!.
മറ്റൊരു കാര്യം ശ്രദ്ധിച്ചിട്ടുന്ടോ? കൊച്ചിയിലെ കാര്യമാണ്‍.ഇവിടെയുള്ള വര്‍ക്കീസ്സ്..സ്പെന്‍സേഴ്സ്.. തുടങിയ സൂപ്പര്‍മാര്‍ക്കെറ്റുകളില്‍ തക്കാളി കിലോ ആറ് രൂപ.സാധാരണ കടകളില്‍ പത്തുരൂപ...ഉരുളക്കിഴങ് സൂപ്പര്‍മാര്‍ക്കെറ്റുകളില്‍ പത്ത് രൂപ..കടകളില്‍ പതിനാറ് രൂപാ...അങനെ പല സാധനങള്‍ക്കും വില വ്യത്യാസം പ്രകടമാണ്‍.
നമ്മുടെ നാടന്‍ മീന്മാര്‍ക്കെറ്റുകളിലെ മീനിന്റെ വില, വാങാന്‍ എത്തുന്നവനെ നോക്കിയാണ്‍...പരിചയക്കാരന്‍ വില കുറച്ച് നല്‍കും...അതല്ലങ്കില്‍ തോന്നിയ വില...വാങാന്‍ എത്തൂന്നവന്‍ പണക്കാരന്‍ ആണെന്ന് തോന്നിയാല്‍ വില കൂട്ടും...ചിക്കന്റെ കാര്യം തമിഴ്നാട്ടുകാരുടെ നിയന്ത്രണത്തിലായതിനാല്‍ ഒരേ വിലയാണ്‍.
പ്രമുഖ സൂപ്പര്‍മാര്‍ക്കേറ്റുകാര്‍ ഉല്‍പ്പാദകരുടെ കയ്യില്‍ നിന്നും നേരിട്ട് സാധനങള്‍ സംഭരിക്കുകയാണ്‍.ഇതിനാല്‍ വില കുറച് നല്‍കാന്‍ കഴിയുന്നു.ഇടനിലക്കാരുടെ കൈ മറിഞ് സാധാരണ കടകളീല്‍ എത്തുംബോഴ് വില ഇരട്ടിയില്‍ അധികം ആകുന്നു.
ഈ നിലക്ക് സൂപ്പര്‍മാര്‍ക്കെറ്റുകള്‍ അല്ലേ ഉല്‍പ്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ മെച്ചം.?
അപ്പോള്‍ ചെറുകിട മേഖലയില്‍ കുത്തകകള്‍ വരുന്നത് കൊണ്ട് നഷ്ടം സംഭവിക്കുന്നത് ചെറുകിട വ്യാപരികള്‍ക്കും ഇടനിലക്കാര്‍ക്കും മാത്രമല്ലേ?
ഇനി മറ്റൊരു ഉദാഹരണം പറയാം.ഈയിടെ കേരളത്തില്‍ അവശ്യസാധനങള്‍ക്ക് വന്‍ തോതില്‍ വില ഉയര്ന്നു...സര്‍ക്കാരിന്റെ കീഴിലുള്ള സപ്ലൈക്കോയും കണ്‍സ്യൂമര്‍ ഫെഡും സജീവമായി വിപണീയില്‍ ഇറങി...തുടര്‍ന്ന് വില താണു...സപ്ലൈക്കോയും കണ്‍സ്യൂമര്‍ ഫെഡും ചെയ്തത് പ്രമുഖ സൂപ്പര്‍മാര്‍ക്കെറ്റുകളുടെ അതേ രീതിയാണ്‍...ഉല്‍പ്പാദകരുടെ അടുത്ത് പോയി ഇടനിലക്കാരില്ലാതെ നേരിട്ട് സാധനം വാങി വിതരണം ചെയ്തു.മന്ത്രി തന്നെ നേരിട്ട് ആന്ധ്രയില്‍ പോയത് നാം
പത്രങളില്‍ വായിച്ചതാണ്‍.
റിലയന്‍സ് പോലുള്ള വംബന്മാര്‍ ആന്ധ്രയിലെ മുളക് പാടങള്‍ വിത്ത് വിതക്കും മുന്‍പേ വാങിയിടുകയാണത്രേ!.മറ്റ് കുത്തകകളും ഇതേ വഴിക്കാണ്‍...സര്‍ക്കാര്‍ ഏജന്‍സികളും ഇതേ മാര്‍ഗ്ഗം ആലോചിച്ച് വരികയാണ്!.
വംബന്‍ കമ്പനികള്‍ക്ക് എതിരായ പ്രധാനവിമര്‍ശനം ഇവര്‍ ആദ്യം വില കുറച്ച് വിറ്റ് വിപണി പിടിച്ച ശേഷം പിന്നീട് വില കൂട്ടും എന്നതാണ്‍.പക്ഷേ കുത്തകകള്‍ തമ്മില്‍ മത്സരം വരുംബോള്‍ വില കൂട്ടുന്നത് അവര്‍ക്ക് തന്നെയാകും ദോഷം ചെയ്യുക.
പറഞു വരുന്നത് വംബന്‍ സൂപ്പര്‍മാര്‍ക്കെറ്റുകള്‍ വരുന്നത് ഉല്‍പ്പാദകര്‍ക്കും(കര്‍ഷകര്‍ക്കും)ഉപഭോക്താക്കള്‍ക്കും ഗുണകരമായിരിക്കും എന്ന് തന്നെയാണ്‍.റെഡിമെയ്ഡ് വസ്ത്രങള്‍ വ്യാപകമായപ്പോള്‍ തയ്യല്‍കടകള്‍ പ്രതിസന്ധിയില്‍ ആയത് പോലെ പലചരക്ക് കടക്കാരും ഇനി പ്രതിസന്‍ധി നേരിട്ടേക്കാം.പക്ഷേ കുത്തകകളുടെ വരവ് ലോകാവസാനത്തിന്‍ തുടക്കമാണന്ന രീതിയിലുള്ള വ്യാപാരികളുടെ പ്രചാരണത്തില്‍ കഴംബില്ല എന്ന് ചുരുക്കം.
അനുബന്ധം: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കുത്തകകള്‍ക്ക് എതിരായ പ്രചരണത്തില്‍ എത്രമാത്രം ആത്മാര്‍ഥത ഉണ്ട്ന്ന് കണ്ട് തന്നെ അറിയേണ്ടതാണ്.
വ്യാജ സിഡി റെയ്ഡുകളെ ശക്തമായി എതിര്‍ത്ത് സമരം ചെയ്ത സമിതിക്കാര്‍ അന്ന് പറഞിരുന്നത് മൌസര്‍ബെയര്‍ എന്ന കുത്തക സിഡി കംബനിക്ക് വേണ്ടിയാണ്‍ റെയ്ഡുകള്‍ എന്നതാണ്‍.
ഇന്നിപ്പോള്‍ ഇതേ കുത്തകകമ്പനിയുടെ സിഡികള്‍ തങളുടെ കടകളില്‍ വില്‍ക്കാമെന്ന് സമിതിക്കാര്‍ കമ്പനിക്കാരുമായി കരാറ് ഒപ്പിട്ടിരിക്കുന്നു!.
എങനെയുണ്ട്?
12 അഭിപ്രായങ്ങൾ:
ചെറുകിട വ്യാപാരം:കുത്തകകളെ എതിര്‍ക്കുന്നത് എന്തിന്?
ഈ ലിങ്ക് ഒന്ന് വായിച്ചുനോക്കൂ
മൂര്‍ത്തി സര്‍,
ലിങ്ക് വായിച്ചു.നന്ദി
ചെറുകിട മേഖല ഓര്‍ഗനൈസ്ഡ് ആകുമ്പോള്‍ കുറെ പേരുടെ ജീവനോപാധി നഷ്ടമാകും എന്ന വാദം കുറച്ചൊക്കെ ശരിയാണ്‍.പക്ഷേ ഈ മെഖല തുറന്ന് തരുന്ന പുതിയ തൊഴിലവസരങള്‍ നമ്മള്‍ കാണാതിരുന്ന് കൂടാ.ഉല്‍പ്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയില്‍ നിന്ന് ഇട്നിലക്കാരുടെ ഒരു കൂട്ടം കൊള്ളലാഭം ഉണ്ടാക്കുന്നത് തടയാന്‍ ഓര്‍ഗനൈസ്ഡ് ആകുന്നതിലൂടെ കഴിയും എന്ന പ്രതീക്ഷയാണ്‍.പിന്നെ സി.പി.എം എത്രനാള്‍ ഇതേ നിലപാട് തുടരും എന്നും കാലം തെളിയിക്കേണ്ടതാണ്‍.(എ.ഡി.ബി ഓര്‍ക്കുക)
മൂര്‍ത്തിയുടെ ലിങ്കും വായിച്ചു. ഏതെങ്കിലും ഒരു സെക്ടര്‍ മൂടിക്കെട്ടിവെച്ചുള്ള വളര്‍ച്ച സാധ്യമല്ല. ചെറുകിട റീറ്റെയില്‍ സെക്ടറിലെ തൊഴിലവസരങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടി വിപണി വന്‍കിട റീട്ടെയിലേഴ്സിന് തുറന്ന് കൊടുക്കരുത് എന്ന വാദം പ്രായോഗികമല്ല. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ കൃഷി തന്നെയാണ് ഇപ്പോഴും. കര്‍ഷകന് നേരിട്ട് ന്യായമായ വില അല്ലെങ്കില്‍ കൂടിയ വിലയ്ക്ക് വിള വില്‍ക്കാനും അവ ന്യായമായ വിലയ്ക്ക് ഉപഭോക്താവിന് ലഭ്യമാവുന്നതുമാണോ അതോ ചെറുകിട കച്ചവടക്കാരുടെ തൊഴിലും പ്രോഫിറ്റ് മാര്‍ജിനും സംരക്ഷിക്കുന്നതാണോ നല്ലത് എന്ന ചോദ്യത്തിന് എന്റെ ഉത്തരം ആദ്യത്തേതാണ്.
കാരണം ചെറുകിട കര്‍ഷകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് കൊണ്ട് സാമ്പത്തികരംഗത്തും സാമൂഹിക രംഗത്തും ഉണ്ടാവുന്ന നെഗറ്റീവ് ഇമ്പാക്ടിനെ കൃഷിയ്ക്കും ഉപഭോക്താവിനുമുണ്ടാവുന്ന പോസിറ്റീവ് ഇമ്പാക്റ്റ് മറികടക്കും എന്നും ആ ഉണര്‍ച്ച മറ്റ് സെക്ടറുകളിലെക്ക് വ്യാപിക്കും എന്നും ഞാന്‍ അനുമാനിക്കുന്നു.
മൂര്‍ത്തി പറഞ്ഞ ഇടത് പാര്‍ട്ടികളുടെ ആ പേപ്പറില്‍ തന്നെ പറയുന്നുണ്ട് കൃഷിരംഗത്ത് നിന്ന് പരോക്ഷതൊഴിലില്ലായ്മ നേരിടുന്നവരാണ് നിര്‍ബന്ധിതമായി ചെറുകിട റീട്ടെയിലിങ് ആരംഭിയ്ക്കുന്നവരില്‍ നല്ലൊരു ശതമാാവും എന്ന്.ആ ട്രെന്റിന് തടയിടാനും ഒരു തിരിച്ച് പോക്കിനും ഇത് കൊണ്ട് ഒരു പക്ഷെ കഴിഞ്ഞെയ്ക്കും.
ഇന്ത്യന്‍ ഉപഭ്ഭോക്താവിന്റെ പ്രത്യേക സ്വഭാവങ്ങളും സ്പെന്റിങ് രീതികളും വെച്ച് നോക്കുമ്പോള്‍ ലോകത്തിന്റെ വേറെ ഭാഗങ്ങളിലെ ഉദാഹരണങ്ങള്‍ മിക്കപ്പോഴും ഇന്ത്യന്‍ വിപണിയില്‍ ബാധകമാവാറില്ല. സംരക്ഷിച്ച് നിര്‍ത്തുന്നതിനേക്കാളും അഗ്നിപരീക്ഷയിലൂടെ ശുദ്ധീകരിക്കുന്നതാവും നല്ലത് എന്നെനിക്ക് തോന്നുന്നു.
കുത്തകവത്ക്കരണത്തിലൂടെ കര്‍ഷകര്‍ക്ക് നല്ല വില കിട്ടും എന്ന് ഉറപ്പുണ്ടൊ? കോര്‍പ്പറേറ്റ് ഫാര്‍മിങ്ങിന്റെ അനുഭവം മറിച്ചാണെന്നാണ് സായിനാഥിന്റേയും മറ്റും ലേഖനങ്ങള്‍ നല്‍കുന്ന സൂചന. ഒരു ലിങ്ക് ഇവിടെ
FDI ഏതു പ്രസ്ഥാനത്തിലൂടെയും ഇന്ത്യയിലോ അല്ലെങ്കില്‍ മറ്റു വികസിത രാജ്യങ്ങളിലോ അവരുടെ വരവ് സാദ്ധ്യമാക്കുന്നതിനു ആദ്യം കുറെ മധുരമായ സിദ്ധാന്തങ്ങള്‍ പറയും.
പക്ഷെ വിദേശ കുത്തകകള്‍ ഇന്ത്യയിലെ കര്‍ഷകനെയോ, ജനങ്ങളെയോ നന്നാക്കുന്നതിനല്ല ഒന്നും ചെയ്യുന്നത്. അവര്‍ക്കൊന്നു മാത്രമേ ഉള്ളു ലക്ഷ്യം ലാഭം.
ഇതു വെറുതെ മൂടിക്കെട്ടി അതിനു പുരോഗമന സാദ്ധ്യതകളും വികസനവും ഒക്കെ കളറു ചേര്‍ത്ത് ഒരോ ഭരണങ്ങളും കൊണ്ടുവരും അല്ലെങ്കില്‍ കൊണ്ടുവരാതിരിയ്ക്കും.
മൂര്‍ത്തി ഉദ്ദരിച്ച ലേഖനത്തിലെ എല്ലാ പോയിന്റുകളും ശരി തന്നെയാണ്.
കേരളത്തിന്റെ വികസനം കുത്തകകള്‍ വരുന്നതോടെ തീരും എന്നു വിശ്വസിയ്ക്കുന്നതിലെ അപാകതകള്‍ പകല്‍ പോലെ സത്യമാണ്.
പക്ഷെ കേരളത്തിന്റെ ഇന്നത്തെ ritail വ്യാപാരം ഒട്ടും ആശ്വാസകരമല്ല.
സന്തോഷ് ബാലകൃഷ്ണന്‍ പറഞ്ഞതുപോലെ ഇന്നു കേരളത്തിലെ ചെറുകിട വ്യാപാരക്കാര്‍കണ്‍സുമേഴ്സിനോടു ഈടക്കുന്ന വില വാള്‍മാര്‍ട്ട് ഈടക്കുന്നതിനേക്കാള്‍ കൂടുതലാണ് ചിലപ്പോള്‍.
അതുപോലെ ഒരേകൂരക്കീഴില്‍ വൃത്തിയുള്ള സാധനങ്ങള്‍ വാങ്ങിയ്കാന്‍ കിട്ടുക എന്നുള്ളത് middle class or upper middle class ന്റെ മാത്രം ആവശ്യമാണോ.എല്ലാവര്‍ക്കും നല്ലതു വേണം എന്നുള്ള പ്രത്യാശ ഒരു നാടിന്റെ വികസന ബ്ലൂ പ്രിന്റില്‍ ഉണ്ടാവണം.
കുത്തകകള്‍ക്കു ബ്രാന്‍ഡിങ്ങ് ദോഷം മാത്രമല്ല, വിലകുറഞ്ഞ genetically modified ഭക്ഷണങ്ങള്‍ വികസിത രാജ്യങ്ങളില്‍ കൊണ്ടു തട്ടുകയാണ് അവരുടെ അടുത്ത ഉന്നം.
മാംസം ചേര്‍ത്ത അരി തയ്യാറായിരിയ്ക്കുന്നു,protein അഭാവം മൂലം വളര്‍ച്ചയും ബുദ്ധിയുമില്ലാത്ത വികസിത രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി.അടുത്ത കാലത്തു വായിച്ചതാണ്.
പക്ഷെ ഇതൊക്കെ പറഞ്ഞതുകൊണ്ടു മാത്രമായില്ല. ജനങ്ങളുടെയും രാജ്യത്തിന്റയും ആവശ്യമനുസരിച്ച് രാജ്യം വികസിപ്പിയ്ക്കാന്‍ ഭരണകൂടവും അതിലേക്കു ക്രിയാത്മകമായി invest ചെയ്യാന്‍ private investors തയ്യാരാകുകയും ചെയ്യുകയാണ് ഒരു പരിഹാരം. അല്ലെങ്കില്‍...
കമന്റുകള്‍ ഇട്ട മൂര്‍ത്തി സര്‍,ദില്‍ബാസുരന്‍,മാവേലി കെരളം എന്നിവ്ര്ക്കും ഇത് വായിച്ഛ എല്ലാ ബ്ലോഗര്‍മാര്‍ക്കും ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു.ഈ പ്രശ്നത്തെ ജീവസ്സുറ്റ ചര്‍ച്ചയാക്കിയ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, എന്നിങനെയുള്ള വിഷയങളില്‍, നമ്മുടെ നാട്ടില്‍ കാണുന്ന ഇരട്ടതാപ്പ് നയത്തിന് ഉദാഹരണമാണ് വ്യപാരിവ്യവസായികളുടെ ഈ എതിര്‍പ്പ്. സ്വന്തം വര്‍ഗ്ഗതാത്പര്യം മുന്‍ നിര്‍ത്തി വ്യവസായിക തൊഴിലാളികളോ, സര്‍ക്കാര്‍ ജീവനക്കാരോ, അല്ലെങ്കില്‍, കര്‍ഷകതൊഴിലാളികളൊ, ഉദാരവല്‍ക്കരണ നയങളെ എതിര്‍ക്കുകയോ, സമരം ചെയ്യുകയോ ചെയ്താല്‍, ഉടനെ തന്നെ അവരെ, വികസന വിരോധികളാക്കി മുദ്ര കുത്തും, നാടിന്റെ വികസനത്തിനായി, ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ-നടപടികള്‍ അത്യാവശ്യമാണ് എന്നും അതുകൊണ്ടു തന്നെ മേല്‍പ്പറഞ്ഞവരൊക്കെ, എതിര്‍പ്പൊഴിവാക്കി, നാടിന്റെ നന്മയെ കരുതി ത്യാഗം ചെയ്യണം എന്നതുമായിരിക്കും ന്യായവാദങള്‍. എന്നാല്‍ അതേ ഉദാരവല്‍ക്കരണനയങള്‍ സമ്പന്ന വര്‍ഗ്ഗങക്ക്, അവരുടെ വര്‍ഗ്ഗതാത്പര്യങള്‍ക്ക് എതിരായാലോ, അവര്‍ക്ക് സമരം ചെയ്യാനും, ഹര്‍ത്താല്‍ നടത്താനും, അവകാശമുണ്ട് എന്നാണ് വാദം. മുതലാളിത്തത്തില്‍ വലിയ മീനുകള്‍ ചെറിയ മീനുകളെ വിഴുങും എന്നതാണ് നീതി. ഞങള്‍ ഉദാരവല്‍ക്കരണ നയങളെയും, അത് മുന്നോട്ട് വയ്ക്കുന്ന പരിപൂര്‍ണ്ണ മുതലാളിത്തത്തെയും പിന്തുണയ്ക്കുന്നു, പക്ഷെ retail sector ല്‍ മാത്രം ആ നയങള്‍ നടപ്പിലാക്കാന്‍ വയ്യ എന്നത് ശരിയല്ല. പക്ഷെ മേല്പറഞ്ഞ ഇരട്ടതാപ്പു നയം ഇന്നു എല്ലായിടത്തും കാണാം. സബ്സിഡികള്‍ ഒഴിവാക്കണം, ഇറക്കുമതിചുങ്കം കുറയ്ക്കണം, വാണിജ്യരംഗത്ത് സര്‍ക്കാര്‍ ഇടപെടലുകള്‍ കുറയ്ക്കണം എന്നൊക്കെയുള്ള നയങളെ പിന്തുണച്ചെഴുതുന്ന പത്രങളും, രാഷ്ട്രീയക്കാരും, വ്യക്തികളും, റബ്ബറിന്, സബ്സിഡി വേണമെന്നൂം, വിലകുറഞ്ഞാല്‍ സര്‍ക്കാര്‍ ഇടപെടണമെന്നും, താങുവില വേണമെന്നും മറ്റും അതേ ശ്വാസത്തില്‍ വാദിക്കുന്നതും ഇതേ ഇരട്ടതാപ്പു തന്നെ. ( അതായത് റബ്ബറിന്റെ കാര്യത്തില്‍ മാത്രം ഉദാരവല്‍ക്കരണം വേണ്ട് !)
പിന്നെ, ഉപഭോക്താവിന് നല്ല ഉല്‍പ്പന്നങള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കും എന്നതിനാലും, അതോടൊപ്പം, കര്‍ഷകര്‍ക്ക്, കൂടുതല്‍ ലാഭത്തിന്, ഒരു സ്ഥിരവിപണി ലഭിക്കും എന്നതിനാലും, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വരവിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
കര്‍ഷകന് നല്ല വില ലഭിക്കുക, ഉപഭോക്താവിന് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട സാധനങ്ങള്‍ ലഭിക്കുക എന്നിവ നടപ്പാവുമെങ്കില്‍, ചില്ലറ വിപണന രംഗത്തുള്ള കുത്തകവത്‌കരണം കൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ ഇതിനും ഒരു മറുവശമുണ്ട്.
ചെറുകിട കച്ചവടക്കാരേയും ഇടനിലക്കാരേയും ഒഴിവാക്കി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉത്‌പന്ന സംഭരണം നടത്തുന്നു എന്ന് പറയുമ്പോള്‍, അവര്‍ ലക്ഷ്യമിടുന്ന ഉപഭോക്തൃസമൂഹം, ഇപ്പോഴെങ്കിലും നഗരങ്ങളില്‍ ഒതുങ്ങിയിരിക്കുന്നു എന്നത് കാണാതിരുന്നു കൂടാ. ഗ്രാമ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില കൊടുത്ത് സംഭരിക്കുന്ന ഉത്‌പന്നങ്ങള്‍ അവര്‍ വിപണനം ചെയ്യുന്നത്, വന്‍നഗരങ്ങളിലാണ്. ബോധപൂര്‍വമായോ അല്ലാതേയോ ചെറുനഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും തങ്ങളുടെ വിതരണശൃംഖല വ്യാപിപ്പിക്കാന്‍ അവര്‍ താത്‌പര്യം പ്രകടിപ്പിച്ചു കാണാറില്ല. അപ്പോള്‍ ഇവിടങ്ങളിലുള്ള മഹാഭൂരിപക്ഷം ജനങ്ങള്‍ക്ക് വീണ്ടും ചെറുകിട വിതരണക്കാരെ ആശ്രയിക്കേണ്ടി വരും. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉത്‌പന്നങ്ങള്‍ സംഭരിക്കാനുള്ള ശേഷി ഈ ചെറുകിടക്കാര്‍ക്ക് ഇല്ലാത്തതിനാല്‍, അവര്‍ ആശ്രയിക്കുന്നത് ഈ കുത്തകളെത്തന്നെയാവും. ഫലത്തില്‍, ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക്, ഈ വന്‍കിടക്കാര്‍ ഇടനിലക്കാരാവുകയും, കര്‍ഷകന് ലഭിക്കുന്ന അധികവിലയും ആനുപാതികമായ ലാഭവും സ്വന്തം പോക്കറ്റില്‍ നിന്ന് കൊടുക്കാന്‍ അവന്‍ നിര്‍ബന്ധിതനാവുകയും ചെയ്യും.
വിമതാ, ഉദാരവത്‌കരണം തത്വത്തില്‍ അംഗീകരിക്കുകയും വാതില്‍ തുറന്നു കൊടുക്കുകയും ചെയ്തു എന്നത്, ലോക വ്യാപാര സംഘടന അനുശാസിക്കുന്ന എല്ലാ നിയമങ്ങളും ചോദ്യങ്ങളില്ലാതെ പാലിക്കാനുള്ള സമ്മതമായി കണക്കാക്കേണ്ടതില്ല. നമ്മുടെ സാമ്പത്തിക-സാമൂഹ്യ ചുറ്റുപാടുകള്‍ക്കനുസരിച്ച് പരിരക്ഷ കൊടുക്കേണ്ട വ്യവസായങ്ങളെ നമ്മള്‍ പൊതിഞ്ഞു പിടിക്കുക തന്നെ വേണം. ഓയില്‍ പൂള്‍ സംബ്‌സിഡി നിര്‍ത്തലാക്കിയാലുള്ള catastrophic effect താങ്ങാനുള്ള ശേഷി നമുക്കുണ്ടെന്ന് തോന്നുന്നുണ്ടോ? ഉദാരവത്‌കരണത്തിന്റെ തലതൊട്ടപ്പന്‍മാരായ അമേരിക്ക വരെ എയര്‍ലൈന്‍, ഇരുമ്പുരുക്ക്, കാര്‍ഷിക മേഖലകളെ സബ്‌സിഡൈസ് ചെയ്തു തന്നെയാണ് സംരക്ഷിക്കുന്നത് എന്നോര്‍ക്കുക.
Take just one instance: wheat. Last year, the logic of the market meant we allowed private procurement by large companies. But my colleagues who
visited Punjab and Haryana reported that farmers big and small did not benefit. The large traders paid marginally more than the government's
minimum support price. In fact, in most cases, all they did was to evade the mandi (market) tax and pay it to the farmers instead.
സുനിത നാരായന്‍ (CSE) എഴുതിയ എഡിറ്റോറിയലില്‍ നിന്നും എടുത്തതാണ്. പൂര്‍ണ്ണരൂപം ഇവിടെ
qw_er_ty
നിലവിലുള്ള സിസ്റ്റം കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും
ഗുണകരമല്ലങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു സിസ്റ്റം ഇവിടെ വരണം..കുത്തകള്‍ക്ക് എല്ലാവാതിലുകളും തുറന്ന്കൊടുക്കണം എന്നല്ല..അവരെയും നിയന്ത്രിക്കണം..അവര്‍ സമൂഹത്തിന്‍ ദോഷം ചെയ്യാതെ നോക്കണം..പക്ഷേ അവര്‍ മൂലം ഉണ്ടാകുന്ന നല്ല വശങളെ പ്രയോജനപ്പെടുത്താനും നമുക്ക് കഴിയണം..കര്‍ഷകര്‍ക്ക് മെച്ഛപ്പെട്ട വിലകിട്ടാന്‍.. കര്‍ഷക ആത്മഹത്യ തടയാന്‍ സഹായിക്കും എങ്കില്‍ പുതിയ സിസ്റ്റത്തെ നമുക്ക് സ്വാഗതം ചെയ്യാം..കമന്റിട്ട എല്ലാവര്‍ക്കും നന്ദി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ