2007, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

സംജൌധാഎന്തു കൊണ്ട് ഇന്ത്യക്കും പാകിസ്ഥാനും സംയുക്തമായി തീവ്രവാദികളെ നേരിട്ടുകൂടാ?

ഇന്ത്യയിലും പാകിസ്ഥാനിലും തീവ്രവാദിആക്രമണങള്‍ തുടറ്ക്കഥയാകുകയാണ്‍..തീവണ്ടികളീലും കോടതിമുറികളിലും വരെ ബോംബുകള്‍ പൊട്ടുന്നു..നൂറ് കണക്കിനു നിരപരാധികള്‍ മരിക്കുന്നു..ആയിരങള്‍ മരിച്ച് ജീവിക്കേണ്ടി വരുന്നു..രണ്ടു രാജ്യങള്‍ക്കും തീവ്രവാദി ആക്രമണങള്‍ വരുത്തുന്ന നഷ്ടം അതിഭീകരമണ്‍.എന്തു കൊണ്ട് മന്മോഹന്‍സിംഗിനും മുഷാറഫിനും ഈക്കാര്യം ഗൌരവമായി എടുത്തുകൂടാ?

ഇന്ത്യ വിരോധത്തീന്റെ ഊര്‍ജ്ജത്തിലാണ്‍ പാകിസ്ഥാന്റെ നിലനില്‍പ്പ് എന്ന് പ്രബലമായ ധാരണ ഉണ്ട്.അതു പോലെ പാക് വിരുദ്ധവികാരം ഇന്ത്യയിലും ശക്തമാണ്‍.പക്ഷെ ഇങനെ ചിന്തിക്കുന്നവര്‍ ഇരുരാജ്യങളീലും ന്യൂനപക്ഷം ആയിരിക്കും.ഇതിന്റെ ഉത്തമ ഉദാഹരണം ഇന്ത്യന്‍സിനിമകള്‍ക്കും നടീനടന്മാറ്ക്കും സംഗീതത്തിനും ഉല്‍പ്പന്നങള്‍ക്കും പാകിസ്ഥാനില്‍ ഉള്ള ‍സ്വീകാര്യത ആണ്‍.പാ‍ക് നടിമാര്‍ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നു.ഗുലാം അലി (പാക് ഗസല്‍ ഗായകന്‍)കൊച്ചിയില്‍ വരെവന്ന് പാടുന്നു.ഇരുരാജ്യങളിലേയും ജനങള്‍ തമ്മിലുള്ള സാംസ്കാരികമായ ഇഴയടുപ്പം വളരെ ശക്തമാണ്‍.

രണ്ടായിരുന്ന ജറ്മ്മനി ഒന്നായത് ഓര്‍ക്കുക..ഇരു കൊറിയകളും ഏകീകരണചര്‍ച്ച നടത്താന്‍ തുടങുന്നത് കാണുക..അത്രയൊന്നും പ്രതീക്ഷിക്കുന്നില്ല..എങ്കിലും ഒരു പൊതു ലക്ഷ്യത്തിനായി സംയുക്തനീക്കം നടത്തീകൂടേ?

.അല്ലങ്കില്‍ ഇത്തരം ഒരു ചിന്തയെങ്കിലും തുടങിക്കൂടെ?

വറ്ഗീയ ഭ്രാന്തന്മാര്‍ വെള്ളം കലക്കി മീന്‍ പിടിക്കാന്‍ അനുവദിക്കാതെ നോക്കിയാല്‍ ഇതു സാധ്യമാകും..ഇതിനുള്ള ഇച്ചാശക്തി ഇരുരാജ്യങള്‍ക്കും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രര്‍ഥിക്കാം..

1 അഭിപ്രായം:

സജിത്ത്|Sajith VK പറഞ്ഞു...

നല്ല ചിന്ത, പൂര്‍ണ്ണമായും യോജിക്കുന്നു...