രാഷ്‌ട്രീയത്തില് ഒന്നും രണ്ടും തമ്മില് കൂട്ടിയാല് എല്ലായിപ്പോഴും മൂന്ന് ആകണമെന്നില്ല...!
ചിലപ്പോള് നാലാകാം..ആറാകാം..അതുമല്ലെങ്കില് ഒന്ന് തന്നെയാകാം.
അപൂര്‍വ്വമായി പൂജ്യത്തിലോ അതിന് താഴെയോ എത്താം.
രാഷ്ട്രീയത്തിന്റെ ഈ ഗണിതശാസ്ത്രം എല്ലാ രാഷ്ട്രീയക്കാര്‍ക്കും
നേതാക്കള്‍ക്കും അറിയാവുന്നതാണ്.
പക്ഷേ കച്ചവടമനോഭാവത്തിന്റെ കണ്ണട ധരിച്ച ചില നേതാക്കള്‍ ഇക്കാര്യം മറക്കും.
ബാങ്ക് ബാലന്‍സ് കൂട്ടുന്നത് പോലെ വോട്ടുബാങ്കുകളെ കാണും.
സാധാരണ ജനത്തിന്റെ സാമാന്യബുദ്ധിക്ക് നിരക്കാത്ത വിധം കൂട്ടുകെട്ടുകള് ഉണ്ടാക്കും.
വോട്ടെണ്ണികഴിയുംബോള് അനുഭവിക്കകയും ചെയ്യും.
കേരളത്തീല് സി.പി.എമ്മിന് സംഭവിച്ച വന് തിരിച്ചടി അപ്രതീക്ഷിതമായിരുന്നില്ല.
ഒന്നും രണ്ടും പൂജ്യത്തിനും താഴെയാകുന്ന അപൂര്‍വ്വ രാഷ്‌ട്രീയ ഗണിതം ഇവിടെ സംഭവിച്ചു.
കയ്യിലുണ്ടായിരുന്ന 19ല് 15ഉം നഷ്ടമാകുന്ന അവസ്ഥ ഏതൊരു
രാഷ്‌ട്രീയസംവിധാനത്തിനും പരമദയനീയം തന്നെയാണ്.
ഒരു കയ്യില് മദനിയും മറ്റേ കയ്യില് രാമന്‍പിള്ളയും ആയി പൊതുജനത്തിന്റെ
മുന്‍പില് വോട്ടുചോദിക്കാന് നിന്നപ്പോള് തന്നെ സി.പി.എമ്മിന്റെ തകര്‍ച്ച പ്രവചിക്കപ്പെട്ടിരുന്നു.
ജനത്തിന്റെ മനസ്സുകാണാതെ അവരെ വോട്ടുബാങ്കുകള് ആയി മാത്രം
കണ്ടുകൊണ്ട്` സി.പി.എം നടത്തിയ കണക്കുകൂട്ടല് പാടേ തകര്‍ന്നു.
പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരതര്‍ക്കങളും ലാവ്‌ലിന് അടക്കമുള്ള അഴിമതി ആരോപണങളും
ക്രിസ്ത്യന് വിഭാഗങളുമായുള്ള അകല്‍ച്ചയും മദനിയുടെ വോട്ടു ബാങ്കു വഴി
നികത്താമെന്നും മദനി ബന്ധം ഹിന്ദുമത വിശ്വാസികളില് ഉണ്ടാക്കാവുന്ന അസ്വസ്ഥത
രാമന്‍പിള്ള പരിഹരിക്കും എന്നും കരുതിയ പാര്‍ട്ടിനേതൃത്വത്തിന്
പ്രബുദ്ധജനത തക്ക തിരിച്ചടി നല്‍കി.
ബംഗാളിലാകട്ടെ വികസനത്തിന്റെ പേരില് ജനത്തെ മറന്നവരെ ജനം ശീക്ഷിക്കുകയും ചെയ്തു.
കഴിഞ ലോക്‌സഭാ തിരെഞെടുപ്പില് പൊന്നാനിയില് പി.ഡി.പി സ്ഥാനാര്‍ഥി
നേടിയ 50,000ത്തില് പരം വോട്ട് പി.ഡി.പിയുടെ വോട്ടുബാങ്കായി തെറ്റിദ്ധരിച്ചയിടത്താണ്
സി.പി.എമ്മിന് ഇപ്പോള് കിട്ടിയ വന് തിരിച്ചടിയുടെ തുടക്കം.
അന്നത്തെ സാഹചര്യം വിലയിരുത്തുന്നതില് പാര്‍ട്ടിക്ക് കനത്ത പരാജയം സംഭവിച്ചു.
അന്ന് മദനി ജയിലില് ആയിരുന്നു.
വിചാരണ തടവുകാരനായി ജയിലില് കഴിയുന്ന മദനി
നീതിനിഷേധത്തിന്റെ പേരില് ജാതിമത ഭേദമന്യേ ജനങളുടെ സഹതാപം നേടിയിരുന്ന കാലം.
ജയിലില് കഴിഞിരുന്ന മദനി പുറത്തുവന്ന മദനിയേക്കാള് ശക്തനായിരുന്നു.
മാത്രമല്ല 2004 ആന്റണിമന്ത്രിസഭക്കെതിരേയും
മുസ്ലിം ലീഗ് മന്ത്രിമാര്‍ക്കെതിരേയും ജനരോഷമുയര്‍ന്ന കാലം കൂടിയായിരുന്നു.
സ്വഭാവികമായും അന്ന് ലീഗിന് ലഭിച്ചിരുന്ന പരബരാഗത വോട്ടുകള് കുറേയേറെ
പി.ഡി.പി.യുടെ പെട്ടിയിലും വീണു.
കോണ്‍ഗ്രസ്സിനും ലീഗിനും എതിരെ അന്നുണ്ടായിരുന്ന ജനവികാരം
ഇപ്പോള് ഇല്ല എന്ന കാര്യവും അതുകൊണ്ട് തന്നെ അന്നത്തെ വോട്ട് ഇപ്പോള് കിട്ടില്ല
എന്നും കണക്കുകൂട്ടാന് സാമാന്യ ബുദ്ധി ധാരാളം മതി.
ഇതൊന്നും കൂടാതെ മദനിക്കെതിരെ ഈ വോട്ടെടുപ്പ്‌കാലത്ത്
ഉയര്‍ന്ന തീവ്രവാദി ബന്ധ ആരോപണങളും സ്ഥിതി കൂടുതല് വഷളാക്കി.
മദനിയുടെ പാര്‍ട്ടി തങളുടെ യോഗവേദിയില് ഉണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടേയും
സി.പി.ഐയുടേയും നിലപാട് മദനിയെക്കുറിച്ചുള്ള ജനമനസ്സുകളിലെ
സംശയം മനസ്സിലാക്കിതന്നെയായിരുന്നു.
പക്ഷേ കച്ചവട മനോഭാവത്തോടെ
ഇല്ലാത്ത വോട്ടുബാങ്കുകള് ലക്ഷ്യം വച്ചവര്
യാതാര്‍ഥ്യം മനസ്സിലാക്കിയില്ല.
അല്ലെങ്കില് യാതാര്‍ഥ്യത്തിന് നേരേ കണ്ണടച്ചു.
പി.ഡി.പി ബന്ധം ഹിന്ദു ക്രിസ്റ്റ്യന് വോട്ടുകളുടെ
ധ്രുവീകരണത്തിന്` ഇടയാക്കുമെന്ന പ്രചരണ കാലത്ത്
തന്നെ ഉയര്‍ന്ന നിരീക്ഷണം ശരിയായി.
അതോടൊപ്പം മുസ്ലിം വോട്ടുകളില് ഗണ്യമായ വിഭാഗവും
യു.ഡി.എഫിനു തന്നെ ലഭിക്കുകയും ചെയ്തു.
ജമ അത്തെ ഇസ്ലാമി,എന്.ഡീ.എഫ് ,പി.ഡി.പി തുടങിയ
മുസ്ലിം സംഘടനകളുടെ തിരഞെടുപ്പു നിലപാടുകളെ മുസ്ലികള്
തന്നെ തള്ളിക്കളഞു.
ലീഗ് ഒഴികെയുള്ള എല്ലാ മുസ്ലിം സംഘടനകളും
അമേരിക്കന് ചാരന് എന്ന് ആരോപിച്ച് സര്‍വ്വശക്തിയും
ഉപയോഗിച്ച് എതിര്‍ത്ത ശശി തരൂരും കെ.വി.തോമസും പാര്‍ലെമെന്റില് എത്തുകയും ചെയ്തു.
കക്ഷത്തിലുള്ളത് പോകുകയും ചെയ്തു ഉത്തരത്തില് ഇരുന്നത് എടുക്കാനും പറ്റിയില്ല
എന്ന അവസ്ഥ കേരളത്തിലേയും ബംഗാളിലേയും ഡല്‍ഹിയിലേയും
സി.പി.എം നേതൃത്വത്തിന് സംഭവിച്ചത് രാഷ്ട്രീയ സ്ഥിതിഗതികള്
വിലയിരുത്തുന്നതിലും ജന മനസ്സ് തിരിച്ചറിയുന്നതിലും ഉണ്ടായ പരാജയം മൂലമാണ്.
കോടികളുടെ അഴിമതികേസില് ഒന്‍പതാം പ്രതിയായി
സി.ബി.ഐ കണ്ടെത്തിയ ആളാണ് സി.പി.എമ്മിന്റെ
സംസ്ഥാന നേതാവ് എന്ന് പൊതു ജനത്തിന് അറിയാം.
ഭരണസ്വാധീനം ഉപയോഗിച്ച് കേസ്` ഇല്ലാതാക്കാന്
പാര്‍ട്ടി ശ്രമിക്കുകയാണെന്നും സി.പി.എം കാരനായ
മുഖ്യമന്ത്രി ഇതിനെതിരെ പൊരുതുകയാണെന്നും അവര് മനസ്സിലാക്കിയിട്ടുണ്ട്.
അഴിമതികേസുകള് കൈകാര്യം ചെയ്യുന്നതില് മുഖ്യമന്ത്രി
പാര്‍ട്ടിയുടെ കൂച്ചുവിലങിനാല് ബന്ധിതനാണ്`
എന്ന ധാരണയും ജനങള്‍ക്കുണ്ട്.
സി.ബി.ഐയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് പറയുംബോള് തന്നെ
നിയമത്തിനും കോടതികള്‍ക്കും മുന്നില് വരാതെ ഭരണസ്വാധീനം ഉപയോഗിച്ച്
വിചാരണയില് നിന്ന് തന്നെ ഒഴിവായിക്കൊണ്ട് രാഷ്ട്രീയപ്രേരിതം എന്ന ആരോപണം
എങനെ തെളിയിക്കും എന്ന ന്യായമായ ചോദ്യവും ജനം ഉയര്‍ത്തുന്നു.
പി.ഡി.പിയുമായി കൂട്ടു കൂടാതെ,ഇടതുമുന്നണിയിലെ അനൈക്യവും
ജനതാദളുമായുള്ള പ്രശ്നങളും ഒഴിവാക്കി സി.ബി.ഐ യുടെ നീക്കത്തെ കോടതിയില് നേരിടും
എന്ന് സധൈര്യം പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി ജനങളുടെ മുന്നില് നിന്നിരുന്നുവെങ്കില്
ഇപ്പോള് ഉള്ളതിന്റെ ഇരട്ടി എം.പി.മാരെയെങ്കിലും
കേരളത്തില് നിന്ന് പാര്‍ലെമെന്റിലേക്ക് അയക്കാന് സി.പി.എമ്മിന് കഴിയുമായിരുന്നു.
ബംഗാളില് സംഭവിച്ചതും മറ്റൊന്നല്ല.ജനങളെ മറന്ന് വികസനത്തിന് പിന്നാലെ പോയതാണ് പ്രശ്നമായത്`.വികസനം ജനങള്‍ക്ക് വേണ്ടിയാകണം.
കര്‍ഷകരായ ജനത്തിന്റെ കൃഷിഭൂമി ബലമായി ഏറ്റെടുക്കുകയും
എതിര്‍പ്പുകള് ഉയരുംബോള് ബലം പ്രയോഗിച്ച് ചോരചിന്തുകയും
ജനങളെ കൊന്നാണെങ്കിലും വികസനം വരുത്താന് ഏകപക്ഷീയ ശ്രമം നടത്തുകയും
ചെയ്യുംബോള് ജനങള് അകലും.
ഈ അകല്‍ച്ച മമതാ ബാനര്‍ജിക്ക് വോട്ടാക്കി മാറ്റാന്
കഴിഞതോടെ ബംഗാളിന്റെ ഇടതുചായ്‌വും പഴം കഥയായി.
ഡല്‍ഹിയിലാകട്ടെ യു.പി.എ സര്‍ക്കാരിന് പിന്തുണ പിന് വലിച്ച ശേഷം
പ്രകാശ് കാരാട്ട് നടത്തിയ നീക്കങള് സി.പി.എം എന്ന പാര്‍ട്ടിയുടെ
ചരിത്രത്തിലെ വലിയ നാണക്കേടുകളായി ചരിത്രം രേഖപ്പെടുത്തും.
അധികാരത്തിനായി ബി.ജെ.പിയുമായും കോണ്‍ഗ്രസ്സുമായും
തരാതരം പോലെ കൂട്ടുകൂടിയ മായാവതിയുമായും ജയലളിതയുമായും
ചന്ദ്രബാബു നായിഡുവുമായും ചേര്‍ന്ന് മൂന്നാം മുന്നണി ഉണ്ടാക്കാന് ശ്രമിക്കുക.
ക്രിസ്റ്റ്യാനികള്‍ക്കെതിരെ അക്രമം നടത്തിയതിന് കുപ്രസിദ്ധരായ
ഒറീസ്സയിലെ ബിജുജനതാ ദളിനെ അവര് ബി.ജെ.പി സഘ്യം
ഉപേക്ഷിച്ച മാത്രയില് തന്നെ സഘ്യകക്ഷിയാക്കുക.
തിരെഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാരില് പങ്കാളികളാകും
എന്ന്` വരെ സി.പി.എം സ്വന്തം ശക്തി ചോര്‍ന്നുപോകുന്നത്`
കാണാതെ സ്വപ്നം കണ്ടു.
സ്വന്തം തട്ടകങളായ കേരളത്തിലും ബംഗാളിലും പാര്‍ട്ടിയുടെ
കീഴിലെ മണ്ണൊലിച്ചു പോകുന്നത്
കാണാതെ രാജ്യത്തിന്റെ ഭരണം കൈപ്പിടിയില് ഒതുക്കാന്
നോക്കിയതിന്റെ തിരിച്ചടി കിട്ടുകയും ചെയ്തു.
ഇത്രയും തിരിച്ചടികള് നേരിട്ടെങ്കിലും സി.പി.എമ്മിന്റെ പ്രസക്തി നഷ്ടമായി
എന്ന് പാര്‍ട്ടിയുടെ ശത്രുക്കള് പോലും പറയില്ല.
ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങള് വിറ്റഴിക്കുകയും
തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തെ ആഗോളവല്‍ക്കരണകഴചപ്പാടുകളേയും ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള
കച്ചവടമനോഭാവത്തേയും എതിര്‍ക്കാന് സി.പി.എം എന്ന പാര്‍ട്ടി
കൂടുതല് ശക്തമായി തിരിച്ചു വരണം.
വിദേശമൂലധനത്തിന് രാജ്യത്തെ നിയന്ത്രിക്കാന് കഴിയാതെ
ഇരിക്കണമെങ്കില് ഈ പാര്‍ട്ടി ഒരിക്കലും തകരാന് പാടില്ല.
ഇതിനായി പാര്‍ട്ടിക്കുള്ളിലെ പുഴുക്കുത്തുകള് എവിടെയാണെന്ന്` വ്യക്തമായി മനസ്സിലാക്കണം.
കച്ചവട മനോഭാവത്തെ എതിര്‍ക്കേണ്ട പാര്‍ട്ടിനേതാക്കള്
കച്ചവടക്കാരും കമ്മീഷന് ഏജന്റുമാരും ആകാന് പാടില്ല.
അഴിമതിക്കെതിരെ പാര്‍ട്ടിയില് നടക്കുന്ന പോരാട്ടങളെ
വിഭാഗീയതയുടെ കള്ളിയില് പെടുത്തീ അപ്രസക്തമാക്കാനുള്ള നീക്കം
ഉപേക്ഷിക്കണം.
സ്വന്തം സ്വാധീനവും ഇടങളും മനസ്സിലാക്കി തെറ്റുകള് തിരുത്തി
മുന്നോട്ട് പോകാന് കഴിഞാല് ഈ പാര്‍ട്ടിക്ക് ഇനിയും ശോഭനമായ ഭാവിയുണ്ട്.
പക്ഷേ ഇതിനായി ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും.
ഇനി ഒരു തിരിച്ചു വരവ് സാധ്യമല്ലാത്ത വിധം പാര്‍ട്ടി തകര്‍ന്നു പോയി
എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മുന്‍പില് അങനെയല്ല
എന്ന് തെളിയിച്ചു കൊടുക്കേണ്ടത് പാര്‍ട്ടി തന്നെയാണ്.
കുറുക്കു വഴികള്‍ക്ക് പിന്നാലെ പോകാതെ സത്യസന്ധമായ
പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകള്‍ക്കുള്ളില് നഷ്ടമായ സ്വാധീനം തിരികെ നേടാന് ശ്രമിക്കണം.
ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല.
ആത്മാര്‍ഥമായി ശ്രമിച്ചാല് രാഷ്ട്രീയ ഗണിത സമവാക്യങള് കീഴ്‌മേല് മറിയാന്
അഞ്ചുകൊല്ലം സമയം ധാരാളം മതി.
നിരീക്ഷണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിരീക്ഷണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2009 മേയ് 18, തിങ്കളാഴ്‌ച
2009 മാർച്ച് 16, തിങ്കളാഴ്‌ച
സി.പി.എമ്മും ഇടതുമുന്നണിയും
ആലോചിച്ചു നോക്കിയാല്‍ അല്‍ഭുതം തോന്നും.
വെറും പത്തു മിനിറ്റു കൊണ്ട് പറഞു തീര്‍ക്കാവുന്ന ഒരു വിഷയം ഇത്രമാത്രം വഷളായത്` എങനെയെന്ന്.!
ആകെ 20 സീറ്റ്.
അതില്‍ സിപീഎം 14,സി.പി.ഐ 4,ജനതാദള്‍ 1,കേരളാ ജോസെഫ്1 ഇങനെയാണ് പതിവ്.
ഇക്കുറി സീറ്റുകള്‍ കൂടുതല്‍ തങള്‍ക്ക് വേണം എന്ന് സി.പി.എമ്മിനു ആഗ്രഹം.
അല്ലെങ്കില്‍ അവര്‍ തന്നെ പറയും പോലെ സ്ഥിരം തോല്‍ക്കുന്ന
പൊന്നാനിയില്‍ ഇക്കുറി വിജയിക്കാവുന്ന സാഹചര്യം ഉണ്ട്.
അതു മുതലാക്കണം.
ശരി..അതു മനസ്സിലാക്കാം
അതിനായി സി.പി.എം.സ്വീകരിച്ച മാര്‍ഗ്ഗമാണ്..രഹസ്യ അജണ്ടകളാണ്
പ്രശ്നം വഷളാക്കിയത്`.
പൊന്നാനി സീറ്റിനായി മാസങള്‍ക്ക്` മുന്‍പെ സി.പി.എം നോട്ടമിട്ടിരുന്നു.
സീറ്റ് സി.പി.ഐയുടെ പക്കല്‍ നിന്ന് പിടിച്ചു വാങണം എന്നും
സി.പി.എം നേതൃത്വം തീരുമാനിച്ചുറപ്പിച്ചിരുന്നു.
പൊന്നാനിയില്‍ മദനിയുടെ പിന്തുണ സി.പി.എം
ആറുമാസം മുന്‍പ്` തന്നെ ഉറപ്പാക്കിയിരുന്നു.
കെടി ജലീല്‍ ആണ് മദനിക്കും രണ്ടത്താണിക്കും പിണറായി വിജയനും
ഇടയില്‍ പാലം പണിതത്`.
പക്ഷേ സി.പി.ഐ യെകൂടി വിശ്വാസത്തില്‍ എടുത്ത്
അവരുടെ സമ്മതത്തോടെ വേണമായിരുന്നു
പൊന്നാനിയില്‍ രണ്ടത്താണിയെ നിര്‍ത്താന്‍.
അവിടെ പിണറായി വിജയന്‍ ദയനീയമായി പരാജയപ്പെട്ടു.
ഏതെങ്കിലും ഒരു സാധാരണ കല്യാണം നടത്തുംബൊള്‍ പോലും
എടുത്തുചാട്ടക്കാരായ കാരണവന്മാരെ നമ്മള്‍ സമര്‍ഥമായി കൈകാര്യം ചെയ്യും.
സാധാരണ മനുഷ്യര്‍ കാണിക്കുന്ന നയതന്ത്രഞ്ജത പോലും
പൊന്നാനിയുടെ കാര്യത്തില്‍ സി.പി.എം. ..സി.പി.ഐയോട്` കാണിച്ചില്ല.
കേന്ദ്ര നേതൃത്വം നിര്‍ബന്ധിക്കുംബോള്‍ അനുരഞ്ജനശ്രമം എന്ന പേരില്‍ എന്തെങ്കിലും കാണിച്ചുകൂട്ടും.
പക്ഷേ രഹസ്യമായി,തങളുടെ തീരുമാനം തന്നെ നടപ്പാക്കപ്പെടാനുള്ള
പരിപാടികള്‍ തുടരുകയും ചെയ്യും.
തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
അതിനാല്‍ പൊന്നാനി അവശേഷിപ്പിക്കുന്ന മുറിവ്`
ഇടതുമുന്നണിയുടെ രക്തം ഇനിയും ചോര്ത്തികൊണ്ടേയിരിക്കും
N.B
ഇടതുമുന്നണിയിലെ ചില ഘടകകക്ഷി നേതാക്കള്‍ രഹസ്യമായി പറയുന്ന ഒരു കാര്യം.
"പ്രശ്നം തീരണമെന്ന് സി.പി.എമ്മിന് ആഗ്രഹമില്ലത്രെ..!
എന്തായാലും കനത്ത തോല്‍വി ഉറപ്പാണ്.
ലാവ്‌ലിന്‍ അഴിമതി മൂലം തോറ്റു എന്ന് ആരും കുറ്റപ്പെടുത്തരുത്.
ഇടതുമുന്നണി അടിച്ചു പിരിഞത്` മൂലം തോല്‍ക്കണം.
മാത്രമല്ല എല്ലാം കലങിതെളിഞ് ശല്യക്കാരായ
വെളിയത്തിനേയും ജനതാദളിനേയും തൂത്തുവാരി കളഞ്`
എന്‍.സി.പി.....പി.ഡി.പി തുടങിയവരെ അകത്തുകയറ്റുകയും വേണം .
ഇതാണത്രെ ലക്ഷ്യം..!"
എന്തായാലും കാത്തിരുന്നു കാണാം.

ലേബലുകള്‍:
നിരീക്ഷണം
2008 ജൂൺ 2, തിങ്കളാഴ്‌ച
ഐ.പി.എല്ലിന്റെ പാഠങള്....!

"ടീമിലെ വലിപ്പച്ചെറുപ്പം ഇല്ലാതാക്കുകയായിരുന്നു എന്റെ പ്രധാന നടപടി.
അണ്ടര് നയന്റീന് ടീമിലെ രവീന്ദര് ജഡേജയും എന്നെപ്പോലുള്ള ഒരു അന്താരാഷ്ട്രതാരവും തമ്മില്
ഒന്നിച്ച് കളിക്കുംബോള് വലിപ്പച്ചെറുപ്പം പ്രശ്നമാകരുത് എന്ന് ഉറപ്പിച്ചു.
ജഡേജക്കും മറ്റ് ജൂനിയര് താരങള്‍ക്കും യാതൊരു അസ്വസ്ഥതയും ഉണ്ടാകാത്ത വിധം
ടീമിനെ പരിപാലിക്കുകയായിരുന്നു എന്റെ പ്രധാന ഉദ്ദേശം."
ഷെയിന് വോണ്,
ക്യാപ്റ്റന്,
രാജസ്ഥാന് റോയല്‍സ്
ഐ.പി.എല് ജേതാക്കള്-2008
(കടപ്പാട്:മാതൃഭൂമി-1.06.2008)
പണത്തിന്റെ ഹുങ്കും അധികാരത്തിന്റെ ധാര്‍ഷ്ട്യവും
മെട്രൊ നഗരങളുടെ വര്‍ണ്ണപൊലിമയും
ചിയര്‍ഗേള്‍സിന്റെ പ്രദര്‍ശനങളും ക്രിക്കറ്റ് എന്ന കളിക്ക് മുന്നില്
മുട്ടുമടക്കി നിന്ന കാഴ്ച്ച ഇന്‍ഡ്യന് പ്രീമിയര് ലീഗ് നമുക്ക് കാട്ടിത്തന്നു.
പണത്തിന്റെ ഹുങ്കു കാട്ടി കോടികള് വാരിയെറിഞ്
കന്നുകാലി ചന്തയില്‍ എന്ന പോലെ ക്രിക്കറ്റ് താരങളെ ലേലം കൊണ്ട്
എച്ചുകെട്ടിയ ടീമുകളെ സൃഷ്ടിച്ചവര്
വിജയസമവാക്യങളില് പണത്തേക്കാള് ഉപരി പ്രാധാന്യമുളള കാര്യങള്
പലതും ഉണ്ടെന്ന് അറിഞ് ഇപ്പോള് അംബരക്കുന്നുണ്ടാകണം.
പണത്തിന്റെ പരിമിതികള് പണം വാരിയെറിഞവര്‍ക്ക് ബോധ്യമായിക്കാണണം.
പണമോ പണം കൊടുത്തു വാങിക്കൂട്ടിയ താരങളുടെ കൂട്ടമോ അല്ല ടീം
ആണ് കളിക്കുന്നത് എന്ന പ്രാഥമിക പാഠം ' ബിസിനസ്സ് മാത്രം ' മുന്നില് കണ്ടവര് മറന്നു.
സദാസമയവും ചുറ്റും കൂറ്റി നില്‍ക്കുന്ന മാനേജ്`മെന്റ് വിദദ്ധര്‍ക്കോ
ഉപജാപകര്‍ക്കോ ഇത് ചൂണ്ടിക്കാണിക്കാനും കഴിഞില്ല.
പണം എറിഞ് പണം വാരുകയെന്ന തങളുടെ കച്ചവട തന്ത്രം
ഇവിടെയും വിജയിക്കും എന്ന് അവര് ഉറച്ചു വിശ്വസിച്ചു.
'ടിം സ്പിരിറ്റ് ' 'സ്പോര്‍ട്‌സ് മാന് സ്പിരിറ്റ് '
തുടങിയ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചിരുന്നവര്
കളിക്കാരുടെ ലേല സമയത്ത് മാധ്യമ അവഗണനയുടെ
പിന്നാംബുറങളില് കഴിഞിരുന്നവര് കപ്പും കൊണ്ട് പോയപ്പോള്
തങള്‍ക്ക് പറ്റിയ അമളി ഓര്‍ത്ത് ദുഖിക്കുന്നുണ്ടാകണം.
മികച്ച(?) കളിക്കാരെ ലേലം ചെയ്ത് പങ്കിട്ട ചിലര് ടൂര്‍ണ്ണമെന്റ്`
പുരോഗമിക്കുന്നതിനിടെ ക്യാപ്റ്റനും മാനേജര്‍ക്കും
എതിരെ സംസാരിക്കുന്നതും നമ്മള് കണ്ടതാണല്ലോ..!
ലോകം കണ്ട മികച്ച ക്രിക്കറ്റര്‍മാരായ രാഹുല് ദ്രാവിഡും
സൌരവ് ഗാംഗുലിയും വരെ തങളെ ലേലത്തിനേടുത്ത
മുതലാളിമാരുടെ പരിഹാസത്തിന് ഇരയായി എന്നത്
ഐ.പി.എല്ലിന്റെ മറ്റൊരു വശം
ഷെയിന് വോണ് തുടരുന്നു.
"ഐ.പി.എല്ലില് താരങളുടെ ലേലമായിരുന്നു തുടക്കത്തിലെ പ്രധാന വാര്‍ത്ത.
മറ്റേതൊരു ടീമിനേക്കാള് കുറച്ചു പണമാണ് കളിക്കാര്‍ക്ക് വേണ്ടി ഞങള് മുടക്കിയത്.
എന്നിട്ടും ഞങള് മുന്നിലെത്തി.
പണം എന്നെ സംബന്ധിച്ച് ഒരു വിഷയമേ ആയിരിന്നില്ല.
ടീമിന്റെ ഒത്തിണക്കമായിരുന്നു പ്രധാനം."
ഐ.പി.എല് വിജയം രാജസ്ഥാന് റോയല്സിന് ലോട്ടറിയാണ്
എന്ന് വിലയിരുത്തുന്നവര് ഉണ്ടാകും.
ചുളുവിലക്ക് ലോട്ടറി ടിക്കറ്റ് വാങി വെറുതെ ഇരുന്ന്
പണം വാരുകയല്ല രാജസ്ഥാന് റോയല്സ് ചെയ്തത്.
അവര് കഠിനമായി പണിയെടുത്തു.
ഐ.പി.എല് തുടങുംബോള്` സാധ്യതാപട്ടികയില്
ഏറ്റവും പിന്നില് ആയിരുന്നവര് പ്രോഫഷണല് സമീപനങളിലൂടെ
നിരന്തര വിജയം ശീലമാക്കി.
ലീഗില് കളിച്ച 14 ല് 11 കളികളും വിജയിക്കുകയെന്നത്
കഠിനാധ്വാനത്തിന്റെയും ടീമിന്റെ ഒത്തിണക്കത്തിന്റെയും ഫലം തന്നെയാണ്.
ഷെയിന് വോണ് എന്ന ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില് ഒരാള്
എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു താരത്തിന് തന്റെ ഈഗോയെ
നിഷ്പ്രഭമാക്കി വലിപ്പചെറുപ്പം ഇല്ലാതെ കളിക്കളത്തിലും
പുറത്തും പെരുമാറാന് കഴിഞു.
ലഗാന് എന്ന സിനിമയില് ക്രിക്കറ്റ് എന്തെന്ന് പോലും
അറിയാതിരുന്ന ഗ്രാമീണരുടെ ടീം സായിപ്പന്മാരെ തോല്‍പ്പിച്ചത് പോലെ
ക്രിക്കറ്റിന്റെ സൌന്ദര്യം എന്തെന്ന് ഐ.പി.എല് നമുക്ക് കാട്ടിതന്നു.
കളിക്കാരെ നേടുന്നതില് താരതമ്യേന കറച്ചു പണം മുടക്കിയ
രണ്ടു ടീമുകളാണ് ഐ.പി.എല്ലില് ഫൈനലില് എത്തിയത്.
വ്യക്തിഗത നേട്ടങളിലൂടെ ശ്രദ്ധേയരായവരും നിരവധി റെക്കൊര്‍ഡുകള്
സ്വന്തമാക്കിയവരും ആയ താരങള്ക്ക് തങളുടെ ടീമുകള്‍ക്കൊപ്പം
അവസാന റൌണ്ടുകളില് കളിക്കാനാകാതെ വീട്ടിലും
സ്റ്റേഡിയത്തിലും ഇരുന്ന് കളി കാണാനായിരുന്നു യോഗം.
ധോണിക്കും വോണിനും നേട്ടങളുടേയും റിക്കാര്‍ഡുകളുടെയും
ഭാരമില്ലാത്ത ചെറുപ്പക്കാരെ കിട്ടി.
ടീം സ്പിരിറ്റോടെ കളിക്കളം നിറഞ് തങളുടെ
ടീമിനെ കളിപ്പിക്കാന് ഇരുവര്‍ക്കും കഴിഞു.
പ്രതിസന്ധി ഘട്ടങളില് പതറാതെ ഉറച്ച തീരുമാനങളെടുത്ത് സ്വന്തം ടീമുകളെ
ബുദ്ധിപൂര്‍വ്വം മുന്നോട്ട് കൊണ്ടുപോകുന്നതില് ഇരു ക്യാപ്റ്റന്മാരും
കാണീച്ച ആര്‍ജ്ജവം ഐ.പി.എല്ലിന്റെ മറ്റൊരു മികച്ച പാഠമാണ്.
ഷെയിന് വോണിന്റെ വാക്കുകളിലേക്ക് വീണ്ടും..!
"ഉത്തരവാദിത്വങള് ഏറ്റെടുക്കാനും ജയിക്കാന് സഹായിക്കുന്ന രീതിയിലുള്ള
ഉപായങള് സ്വയം നടപ്പാക്കാനും ശേഷിയുള്ളവരായി ടീമിനെ മാറ്റാന് ഞാന് ശ്രമിച്ചു.
ഓരോരുത്തരേയും നിരീക്ഷിച്ച് അവരോട് പ്രത്യേകം പ്രത്യേകം സംസാരിച്ച്
മാച്ച് വിന്നര്‍മാരുടെ സംഘത്തെ വളര്‍ത്തിയെടുക്കുകയാണ് ഞാന് ചെയ്തത്.
കൌണ്ടിയില് ഹാംഷെയറില് നടപ്പാക്കിയ രീതിയുമായി ഇതിന് സാമ്യമുണ്ട്.
ആദ്യത്തേയോ അഞൂറാമത്തേയോ കളിയാകട്ടെ ജയിക്കാനുള്ള ഉത്തരവാദിത്വം
എല്ലാവരും ഏറ്റെടുക്കുകയാണ് ഞങളുടെ രീതി."
ലോകത്തിലെ ഏറ്റവം വലിയ ധനികരില് ഒരാളായ മുകേഷ് അംബാനിക്കും
മദ്യവ്യവസായ രാജാവ് വിജയ് മല്ല്യക്കും
മാധ്യമരംഗത്തെ പ്രമുഖരായ ഡെക്കാനും
സൂപ്പര്‍സ്റ്റാര് ഷാരൂഖ്ഖാനും പിഴച്ചതെവിടെ
എന്ന ചോദ്യത്തിന് ഉത്തരം വോണിന്റെ വാക്കുകളില് ഉണ്ട്.
കോടികള് മുടക്കി കളിക്കാരെ സ്വന്തമാക്കിയാല് എല്ലാമായി എന്ന് കരുതാതെ
ഒരു ടീമിനെ എപ്രകാരം പരുവപ്പെടുത്തി എടുക്കാം
എന്ന് കാണിച്ചു തന്നവര് കപ്പും കൊണ്ട് പോയി.
ഇരുപത്തി അഞ്ചു വര്‍ഷം മുന്‍പ് ലോര്‍ഡ്‌സില് കപില് ദേവിന്റെ
നേതൃത്വത്തിലുള്ള ചെറുപ്പക്കാര് ലോകകപ്പ് ക്രിക്കറ്റ് കിരീടവും
ഇക്കഴിഞ വര്‍ഷം ധോണിയുടെ കുട്ടികള് പ്രഥമ ട്വെന്റി ട്വെന്റി കിരീടവും
ഇന്ത്യയിലേക്ക് കൊണ്ടുവന്നതും
മേല്‍വിവരിച്ചതിന് സമാനമായ സാഹചര്യങളില്‍ ആയിരുന്നു
എന്നതും നമുക്കിവിടെ ഓര്‍ക്കാം.
(കപിലും കൂട്ടരും ഇപ്പോള് വിമത ലീഗില് ആയതിനാല്
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികം
ബി.സി.സി.ഐ.ആഘോഷിക്കുന്നില്ലത്രേ..!)
പണക്കൊഴുപ്പിലും ചിയര് ഗേള്‍സിലും മെട്രോ നഗരങളിലും വിവാദങളിലും
മുങിപ്പോകാതെ
ഐ.പി.എല്ല് ടൂര്‍ണ്ണമെന്റ് പലപ്പോഴും ക്രിക്കറ്റിന്റെ
സൌന്ദര്യം കൂടി കാട്ടി തന്നതിന് നമുക്ക് വോണിനും ധോണിക്കും നന്ദി പറയാം.
ലേബലുകള്‍:
നിരീക്ഷണം
2008 ഏപ്രിൽ 30, ബുധനാഴ്‌ച
ദിവാകരന്റെ ജല്‍പനങള്...!
“കേരളത്തീല്‍ ആളുകള്‍ക്ക് കോഴിയെ വളര്‍ത്താന്‍ നേരമില്ല.
പക്ഷേ മൂന്നുനേരവും ചിക്കന്‍ ഫ്രൈ തന്നെ വേണം.
ഓം ലെറ്റ് സിംഗിള് പോര.
ഡബിള് തന്നെ വേണം.
പശുവിനെ വളര്‍ത്താന്‍ നേരമില്ല.
പക്ഷേ രാവിലെ പാലു തന്നെ കുടിക്കണം..."
( മന്ത്രി സി.ദിവാകരന്‍ കഴിഞ ദിവസം തിരുവന്തപുത്ത് ഒരു ചടങില്‍ പറഞത്.
വാര്‍ത്ത മനോരമ,..കേരളകൌമുദി (30.4.2008)പത്രങളില്‍)
നമ്മുടെ ചില മന്ത്രിമാരുടെ ചിന്താശേഷിയേയും
നിരീക്ഷണ പാടവത്തേയും
കുറിച്ച് ആലോചിക്കുംബോള്
അത്ഭുതം തോന്നും...!
ഏത് തലത്തിലുള്ള മാനസികനിലയില്‍
നിന്നാണ് ഇവര്‍ ഇങനെയെല്ലാം ചിന്തിക്കുന്നത്..?
സ്വന്തം കഴിവ്‌കേട് മറച്ചുവക്കാനായി കീഴുദ്യോഗസ്ഥരെ
പഴിചാരി രക്ഷപ്പെടുന്ന ഉന്നതഉദോഗസ്ഥര്‍
നമുക്ക് ചുറ്റും ധാരാളം ഉണ്ട്.
മന്ത്രിമാരും ഈ നിലയിലേക്ക് താഴുന്നത് ഖേദകരമാണ്.
മന്ത്രി ദിവാകരന്‍ നടത്തുന്നത് ഒളിച്ചോട്ടമാണ്.
സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടം...!
വിലക്കയറ്റത്തിന്റെ പിഴകള് സ്വന്തം നേര്‍ക്ക് തിരിഞുവരുന്നത്
കണ്ട് രക്ഷപ്പെടാനായി ഉദ്യോഗസ്ഥര്‍ക്കും
മലയാളിയുടെ ഭക്ഷണശീലത്തിനും എതിരെ തിരിയുകയാണ് മന്ത്രി.
മലയാളികള് ആരെങ്കിലും മൂന്നുനേരം കോഴിയിറച്ചി
തിന്നുന്നുവെങ്കില്‍
ഡബിള്‍ ഓം ലെറ്റ് കഴിക്കുന്നുവെങ്കില്‍
രാവിലെ പാലുകുടിക്കുന്നുവെങ്കില്‍
അതെല്ലാം പണം കൊടുത്ത് വാങിയശേഷമാണ്.
അല്ലാതെ മന്ത്രിമാര്‍ ചെയ്യുന്നത് പോലെ
സര്‍ക്കാര്‍ ചിലവില്‍ സൌജന്യമായി സാധിക്കുന്നതല്ല.
കയ്യില്‍ പണം ഇല്ലാത്ത ബഹുഭൂരിപക്ഷം മലയാളിയും
ദിവാകരന്‍ മന്ത്രി പറയുന്നതുപോലെയല്ല ജീവിക്കുന്നത്.
മുണ്ടു മുറുക്കി ഉടുത്ത് ചിലവ് ചുരുക്കി തന്നെയാണ്.
മന്ത്രിമാരും ചില ഉപദേശികളും സ്ഥിരം ചൊല്ലുന്ന മറ്റൊരു പല്ലവിയാണ്.
"എല്ലാം തമിഴ്നാട്ടില്‍ നിന്നും വരണം "എന്നത്.
തമിഴ്നാട്ടില്‍ എന്തുകൊണ്ട് കൃഷി ലാഭകരമായി നടക്കുന്നു.../
കേരളത്തില്‍ നടക്കുന്നില്ല..?
ഇക്കാര്യമാണ് മന്ത്രിമാര് ആലോചിക്കേണ്ടത്.
തമിഴ്നാട്ടില്‍ നിന്നും വരാതായാല്‍ മറ്റ് സംസ്ഥാനങള്..!
അല്ലെങ്കില്‍ മറ്റുരാജ്യങള്
അവിടെ നിന്നും വരുത്തി പണമുള്ളവന്‍ തിന്നും..!
ഇല്ലാത്തവന്‍ പട്ടിണികിടക്കും.
ലോകമെങും കിട്ടാതായല്‍ പണമുള്ളവനും ഇല്ലാത്തവനും
ഒരുപോലെ പട്ടിണി കിടക്കും.
പണക്കാര്‍ക്കും പാവങള്‍ക്കും ഇവിടെ ജീവിക്കാന്‍ കഴിയണം.
അതിനുള്ള സാഹചര്യം ഒരുക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്.
സ്റ്റാര്‍ഹോട്ടലില്‍ നിന്നും മലയാളികള് എല്ലാവരും
ഭക്ഷണം കഴിക്കുന്നത് കൊണ്ടാണോ ഇവിടെ വില ഉയരുന്നത്.?
കേരളത്തിന്റെയും തമിഴ്നാടിന്റെയും പരിതസ്ഥിതികള് വ്യത്യസ്തമാണ്.
നമുക്ക് ഇവിടെ കൃഷിസ്ഥലം പരിമിതമാണ്.
അവിടെ ആവശ്യത്തിലധികം ആണ് ഭൂമി.
ഇല്ലാത്തത് വെള്ളമാണ്.
തമിഴന്‍ അവന്റെ പോരായ്മകള് വളരെ മുന്‍പേ മനസ്സിലാക്കി.
എങനെയും വെള്ളമെത്തിച്ച് കൃഷിചെയ്തു.
അതും വ്യവസായികാടിസ്ഥാനത്തില്.
നമ്മള്‍ ചെയ്യും പോലെ ഒരുപറംബില്‍
എല്ലാവിളകളും ഇടകലര്‍ത്തിയല്ല.
ഒറ്റവിളമാത്രം ഏക്കറുകണക്കിന്സ്ഥലത്ത്
കൃഷിചെയ്ത് അവന്‍ ലാഭമുണ്ടാക്കുന്നു.
തെങും നെല്ലും പച്ചക്കറികളും നട്ടൂവളര്‍ത്താന്‍ മലയാളീ മറന്നപ്പോള്‍
ഇതേവിളകള് കൃഷിചെയ്ത് തമിഴനും തെലുങ്കനും കന്നഡിഗനും ലാഭം എടുക്കുന്നു.
അവര് അധ്വാനിച്ച്` ഫലം കൊയ്യുന്നു.
അത് അവരുടെ കഴിവ് തന്നെയാണ്.
അയല് വീട്ടിലേക്ക് നോക്കിയിരിക്കുന്നത് കൊണ്ടാണ്‍
എല്ലാ രംഗങളിലും കേരളത്തിന്റെ വളര്‍ച്ചയെ
പിന്നോട്ടു വലിക്കുന്നത് എന്ന് പറയാറുണ്ട്.
അയല്‍ക്കാരന്‍ വീട് പുതുക്കിയാല്
പെയിന്റ് ചെയ്താല്‍
കാറുവാങിയാല്‍ എല്ലാം നാം അസ്വസ്ഥരാകുന്നു.
അയല്‍ക്കാരനെ തോല്‍പ്പിക്കുന്നതാണ് നമ്മുടെ സ്വപ്നം.
പിന്നെ നമ്മുടെ ഊര്‍ജ്ജം മുഴുവന്‍ നാം
ഈയൊരു നേട്ടം മുന്നില്‍ കണ്ടാണ് ചിലവഴിക്കുന്നത്.
കൊക്കോകൃഷി വളരെ ലാഭകരമായി ചെയ്തിരുന്ന ഒരു കാലം മലയാളിക്ക്` സുപരിചിതാമായിരുന്നു.
കൊക്കോക്ക് വില ഉയര്‍ന്നപ്പോള് നാം അതിന്റെ പിന്നാലെ പോയി.
കശുമാവ് തോട്ടങള് വെട്ടിമാറ്റി കൊക്കൊ നട്ടു.
വിപണിയില്‍ ചരക്കുകൂടിയപ്പോള് കൊക്കൊവില ഉയര്‍ന്നത്‌പോലെ കുത്തനെ താണു.
അപ്പോള് കൊക്കൊ മാറ്റി ജാതിക്ക നട്ടു.
പിന്നെ വാനിലയുടെ കാലമായി.
വാനില വില വാനോളം ഉയര്‍ന്നപ്പോള് മറ്റു കൃഷികള് ഉപേക്ഷിച്ചും
ഉള്ളവ നശിപ്പിച്ചും മലയാളി വാനിലക്ക് പിന്നാലെ പോയി.
ഇപ്പോള് വാനിലയുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.
അയല്‍ക്കാരന്‍ പണം ഉണ്ടാക്കുംബോള്‍` നമുക്കും
അതേ വഴിയിലൂടെ പണ്‍നം ഉണ്ടാക്കാണം.
.അയല്‍ക്കാരന്‍ ചെയ്യുന്ന കൃഷി തന്നെ നമ്മള്‍ എല്ലാവരും ചെയ്തു.
ഏതെങ്കിലും ഒരു വിളക്ക് അല്‍പ്പകാലം വില ഉയര്‍ന്നാല്‍
അതിനെ പ്രോത്സാഹിപ്പിക്കുകയാണ് അന്നന്ന് ഭരണത്തിലിരുന്നവര് ചെയ്തത്.
വാനില വില ഉയര്‍ന്നപ്പോഴ് ആഗോള വിപണിയിലെ ലഭ്യതക്കനുസരിച്ച്
വിലകുറയും എന്ന് പറഞുതരാന്‍ ഒരു ഭരണാധികാരിയും തയ്യാറായില്ല.
മാധ്യമങളും യാതാര്‍ഥ്യം മനസ്സിലാക്കാതെ
വാനിലയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
പക്ഷേ നമ്മേക്കാള് ബുദ്ധികുറഞവന്‍ എന്ന് മലയാളി പരിഹസിക്കുന്ന തമിഴന്‍
അമിതലാഭം മോഹിച്ച്` വാനിലയുടെ പിന്നാലെ പോയില്ല.
എന്തൊക്കെ സംഭവിച്ചാലും അരിയും തേങയും പച്ചക്കറിയും
വിറ്റുപോകുമെന്ന് അവനറിയാം.
ഇനി വിറ്റില്ലെങ്കില്‍ അവ സംസ്കരിച്ച് വിപണീയില്‍ ഇറക്കാനും
പരസ്യം ചെയ്ത് പത്തിരട്ടി വിലക്ക് വില്‍ക്കാനും അവനറിയാം
കമ്മീഷന്‍ മാത്രം മുന്നില്‍ കണ്ടല്ല തമിഴന്‍ പദ്ധതികള് ആവിഷ്കരിക്കുന്നത്.
ജനതാല്‍പ്പര്യവും ഒരു ഘടകമാണ്.
മലയാളികളുടെ ഇത്തരം സ്വഭാവവൈകല്യങളാണ്
ഭരണാധികാരികള്‍ ചൂണ്ടിക്കാണിക്കേണ്ടത്.
അത് തിരുത്താണുള്ള നയസമീപനങളാണ് വേണ്ടത്.
അല്ലാതെ കോഴിയിറച്ചി മൂന്നുനേരവും തിന്നുന്നത് കൊണ്ടാണ് വിലക്കയറ്റം
ഉണ്ടാകുന്നതെന് പറഞ് സ്വയം പരിഹാസ്യനാകുകയല്ല
ഭരണാധികാരികള് ചെയ്യേണ്ടത്....!

2008 ഏപ്രിൽ 5, ശനിയാഴ്‌ച
ദുരിതാശ്വാസം.
ആര്‍ക്കാണ് ശരിക്കും ദുരിതാശ്വാസം വേണ്ടത്..?
വേനല്‍മഴയില്‍ കൃഷി നശിച്ച് കടം കയറി ആത്മഹത്യ ചെയ്യാന്‍ ഒരുങി നില്‍ക്കുന്ന കര്‍ഷകര്‍ക്കോ..?
അതോ... സമയത്ത് ചെയ്യേണ്ടത് ചെയ്യാതെ ആശ്വാസ ധനം വാങിക്കൊടുത്തു
എന്ന ക്രെഡിറ്റിന് വേണ്ടി മാത്രം ഇപ്പോള് നാടകം കളിക്കുന്ന
ഭരണ പ്രതിപക്ഷ ഭേദമെന്യേയുള്ള രാഷ്ട്രീയക്കാര്‍ക്കോ..?
സംസ്ഥാനത്ത് പര്യടനം നടത്തിയ കേന്ദ്രസംഘത്തിന് മുന്നില്‍
മാധ്യമങളുടെ ശ്രദ്ധയില്‍ പെടാന് കതിര്‍ക്കറ്റയും
ഏന്തി ഫോട്ടോക്ക് പോസ് ചെയ്യുകയാണ് രാഷ്ട്രീയക്കാര്‍...!
കേന്ദ്രസംഘത്തെ തീരുമാനിച്ചത്..അവരെ കേരളത്തിലേക്ക് അയച്ചത്
തങളുടെ ശ്രമഫലമാണന്ന് വരുത്താന്‍ ഇക്കഴിഞ
ആഴ്ചകളില്‍ ഡല്‍ഹിയില്‍ എന്തെല്ലാം നാടകങള് നടന്നു...!
ആദ്യം പ്രതിപക്ഷം പോയി പ്രധാനമന്ത്രിയേയും സോണിയാഗാന്ധിയേയും കാണുന്നു.
പിന്നെ പത്രക്കാരെ വിളിച്ച് തങളുടെ ചെയ്തികളെക്കുറിച്ച് വിശദീകരിക്കുന്നു.
പിന്നെ കെ മുരളീധരന്‍ ശരത്പവാറിനെ കാണുന്നു.
പിന്നീട് മന്ത്രിമാര്...!
ഒരേ കാര്യത്തിന് ഇവര് ഒന്നിച്ച് പോയിരുന്നുവെങ്കില്..
പാവം കര്‍ഷകര്‍ക്ക് കൂടുതല് പ്രയോജനപ്പെട്ടേനെ..
കുറച്ചുകൂടി നേരത്ത കേന്ദ്രസംഘത്തെ ഇവിടെ എത്തിക്കാമായിരുന്നു..!
മഴ മാറി വരള്‍ച്ച തുടങും മുന്‍പ് എങ്കിലും...!
കുറചുകൂടി നേരത്തെ ...കടം കേറി മുടിഞവര്‍ക്ക്
ആശ്വാസധനം നല്‍കാന്‍ കഴിയുമായിരുന്നു...!
അങനെയെങ്കില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്ത വാര്‍ത്ത
ഒരുപക്ഷേ ഇന്ന് നമ്മള്‍ ടിവി ഫ്ലാഷുകളില്ലൂടെ അറിയേണ്ടിവരില്ലായിരുന്നു...!
ആര്‍ക്ക് എന്ത് ചേതം..?
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം...!
അല്ലേ....?

2008 ഫെബ്രുവരി 16, ശനിയാഴ്‌ച
സിപിഎമ്മും മദ്യവും...!
സിപിഎമ്മിന്റെ കോട്ടയം പൊതുസമ്മേളനം ചരിത്രസംഭവമായി...!
മറ്റ് പാര്‍ട്ടികളുടെ സമ്മേളനങളെ പോലെ
മദ്യം നിര്‍ണ്ണായകപങ്ക് വഹിച്ചതിന്റെ പേരില്‍..!
മദ്യപാനികള് എന്ന് വിളിച്ച് പാര്‍ട്ടിസെക്രട്ടറി
പരസ്യമായി പ്രതികരിച്ചതിന്റെ പേരില്‍...!
വാളണ്ടിയര്‍മാര് അണികളെ കൂട്ടത്തോടെ
ഓടിച്ചിട്ട് തല്ലിയതിന്റെ പേരില്‍...!
"പഴയപൊലെ കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച്
താടീം മുടീം നീട്ടി കമ്മുണിസ്റ്റ്കാര് ഇങനെ നടന്നോളണം.
ഇതാണ് ചിലരുടെ ഒക്കെ ആഗ്രഹം.ഇതുപോലെ പ്രവര്‍ത്തിച്ചാല്
ഇന്ന് ഈ പാര്‍ട്ടിയില്‍ ആളുണ്ടാകില്ല.."
അതുകൊണ്ടായിരിക്കും പുതിയകാലത്തിന്
യോജിച്ച വിധം മദ്യം ഒഴുകിയത്.
പൊതുസമ്മേളനം നടന്ന നാഗംബടം മൈതനത്തിന്
സമീപത്തെ ബിവറേജസ്‌ഷോപ്പിലാണ് സമ്മേളന ദിവസം
ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്.
കോട്ടയത്ത് അന്ന് മാത്രം
പതിനാല് ലക്ഷം രൂപയുടെ മദ്യം അധികം വിറ്റു...!
ചെത്തുതൊഴിലാളികളെ സംഘടിപ്പിച്ച് വളര്‍ത്തിയ പാര്‍ട്ടിയാണ്‍.
കേരളത്തിലെ ചെത്തുതൊഴിലാളികള് ഇപ്പോഴും പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ്.
പക്ഷേ.. പാര്‍ട്ടിക്ലാസ്സുകളില്‍ പണ്ടൊക്കെ മദ്യത്തിനെതിരെ ..
മദ്യപിക്കുന്നതിനെതിരെ ..
നല്ല മനുഷ്യനായി ജീവിക്കുന്നന്നതിനായി..
മാനവികതയുടെ പ്രാധാന്യത്തെക്കുറിച്ച്
ക്ലാസ്സുകള് എടുക്കാറുണ്ടായിരുന്നു.
മദ്യപിക്കുന്നവരെ മദ്യം വില്‍ക്കുന്നവരെ നമുക്ക്
മദ്യപാന ശീലത്തില് നിന്ന് പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കാം..!
ശ്രമിക്കണം..എന്ന് ക്ലാസ്സുകളീല്‍ ആഹ്വാനം ചെയ്യാറുണ്ടായിരുന്നു.
പക്ഷേ ഇപ്പോള്‍ അബ്കാരികളും മദ്യഷാപ്പുടമകളും പാര്‍ട്ടിബന്ധുക്കള് ആയി.
പലരും പാര്‍ട്ടികമ്മിറ്റികളില്‍ വരെ കയറിപ്പറ്റി.
പാര്‍ട്ടി മീറ്റിങുകളില്‍ അബ്കാരികള്‍ക്ക് വരാമെങ്കില്‍
പൊതുസമ്മേളനത്തീല്‍ മദ്യപാനികള്‍ക്ക് വന്നുകൂടേ..?
പുതിയകാലത്തിന് യോജിച്ച വിധം അവര്‍ക്കും ആഘോഷിച്ച് കൂടേ..?
രണ്ട് പെഗ്ഗടിച്ച് ജാഥയില്‍ പങ്കെടുക്കുന്നതിന്റെ സുഖം
മറ്റ് പാര്‍ട്ടിപ്രവര്‍ത്തകരുടേത് പോലെ സഖാക്കളും അറിഞിരിക്കട്ടെ.

2007 ഒക്‌ടോബർ 29, തിങ്കളാഴ്‌ച
വികസന ഹര്ത്താലുകള്....!
സ്വന്തം കൈകാലുകള് സ്വയം കൂട്ടിക്കെട്ടിയിട്ട ശേഷം
ഓടാന് കഴിയുന്നില്ല
എന്ന് പറഞ് വിലപിക്കുന്ന വിഡ്ഡിയുടെ കഥ
പണ്ട് പറഞുകേട്ടിട്ടുണ്ട്...!
വികസന പ്രവര്ത്തനം മാത്രമല്ല..ജനജീവിതം തന്നെ മുടക്കി
വികസനത്തിന്റെ പേരില് ഹര്ത്താലുകള് നടക്കുന്നു...!
കോഴിക്കോട് വിമാനത്താവള വികസനത്തിനായി
ശനിയാഴ്ച മലബാറില്‍ നടന്ന ഹര്‍ത്താല്
പരിപൂര്‍ണ്ണവിജയമായിരുന്നു.
അതായത് ഹര്‍ത്താല്‍ അനുകൂലികളുടെ
ഭാഷയില്‍ ജനജീവിതം സ്തംഭിപ്പിച്ച
സുവര്‍ണ്ണ സുന്ദരഹര്‍ത്താല്...!
റെയില് വേ വികസനത്തിനായി കേരളപ്പിറവി ദിനത്തില്
കേരളമൊട്ടാകെയും ഹര്ത്താല് നടക്കുന്നു.
ഇതും പരിപൂര്‍ണ്ണ വിജയം ആയിരിക്കും
എന്ന കാര്യത്തില്‍ സംശയം വേണ്ട..!
അതും മലയാളി ആഘോഷിക്കും.
ഹര്‍ത്താല്‍ തലേന്ന് വിദേശമദ്യക്കടകളീലും
കോഴിക്കടകളിലും തകര്‍പ്പന്‍ വില്‍പ്പന ഉണ്ടാകും.
ഹര്‍ത്താല്‍ ദിനത്തില് ടി.വി.പരിപാടികളുടെ റേറ്റിങ് കുത്തനെ ഉയരും.
അത്യാവശ്യ യാത്രക്ക് വിധിക്കപ്പെട്ട്
പുറത്തിറങാന്‍ നിര്‍ബന്ധിതരാകുന്നവര് നട്ടം തിരിയും.
കര്‍മ്മശേഷി കൊണ്ട്‌മാത്രം നേടാന്‍ കഴിയുന്ന വികസനം
കര്‍മ്മം മുടക്കി നേടാന്‍ ഒരുങുന്നതിലെ വൈരുധ്യം
ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് നല്‍കുന്ന പുതിയ സംഭാവനയായിരിക്കും.
ആവശ്യത്തേക്കാള് കൂടുതല് അനാവശ്യത്തിന് ഉപയോഗിച്ച്
വാ പോയ കോടാലി പോലെ
ഉപയോഗരഹിതമായി മാറിയ ഈ സമരരീതി
കാലനുസൃതമായി പരിഷ്കരിക്കേണ്ട സമയം കഴിഞിരിക്കുന്നു.
പറഞിട്ട് എന്തു കാര്യം..!
ഒരു നോട്ടീസ് പോലും അടിക്കാതെ
പത്രങള്‍ക്ക് പ്രസ്താവന മാത്രം നല്‍കി
വിജയിപ്പിക്കാവുന്ന ലോകത്തെ
ഏറ്റവും ചിലവ് കുറഞ ഈ സമരരീതി
നമ്മുടെ രാഷ്ടീയക്കാര് ഒരുകാലത്തും ഉപേക്ഷിക്കും
എന്ന്` കരുതാനാകില്ലല്ലോ..!

2007 ഒക്‌ടോബർ 7, ഞായറാഴ്‌ച
ദയവായി നിര്‍ത്തൂ ഈ വിവാദം....!
യുദ്ധക്കളത്തില് വീരചരമം അടയുന്ന
ഭടന്റെ ശവശരീരം കൊത്തിത്തിന്നുന്ന കഴുകന്മാര്ക്ക് ഇതിലും
മാന്യതയുണ്ട്.
കാരണം അവര് അത് ചെയ്യുന്നത് വിശപ്പ് അടക്കുക എന്ന
ജൈവപരമായ ആവശ്യത്തിന് വേണ്ടി മാത്രമാണ്.
ഇന്നത്തെ മലയാളിസമൂഹത്തില്
കാണുന്ന പോലെ അവര്ക്ക് നിഗൂഡമായ ലക്ഷ്യങള്‍ ഇല്ല..!
വിജയന് മാഷെ സി.പി.എമ്മിലെ ഒരു വിഭാഗം ഇപ്പോഴും ഭയക്കുന്നു.
അതാണ് കാര്യം...!
ജീവിച്ചിരുന്ന കാലത്തേക്കാള് മരിച്ചു പോയ വിജയന്മാഷ് കൂടുതല്
അപകടകാരിയാണെന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ ഈ വിവാദത്തിന്
പിന്നില്.
മാഷിന്റെ ചോദ്യങള്ക്കും മാഷിനും പാഠം മാസികക്കും എതിരെയുള്ള
അപകീര്ത്തിക്കേസ് തള്ളിയ കോടതിവിധിയിലെ പരാമര്ശങള്ക്കും മറുപടി
പറയാന് പറ്റില്ല എന്ന് അറിയാം.
എങ്കില് പിന്നെ മറ്റ് എന്തു
ചെയ്യും..?
ശവശരീരം കൊത്തിതിന്നുക തന്നെ..!
മാഷിന്റെ മരണവും കേരളീയസമൂഹത്തില് അതുണ്ടാക്കിയ ഷോക്കും തങള്ക്ക് എതിരെ
തിരിയുമോ എന്ന് ആശങ്കയില് നിന്നാണ് യഥാര്ഥപ്രശ്നങളെ വഴിതിരിച്ചു
വിടാന് ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം വിവാദങള്
പിറവിയെടുക്കുന്നത്.
വിജയന് മാഷ് അവസാനകാലത്ത് പറഞതും എഴുതിയതും
സ്വന്തം ഇഷ്ടപ്രകാരമല്ല സുഹൃത്തുക്കള്ക്ക് വേണ്ടി അവരുടെ പ്രേരണ മൂലം
ചെയ്തതാണന്ന് വരുത്തുക ..!
അതുവഴി അദ്ദേഹം ഉയര്ത്തിവിട്ട ചോദ്യങളെ
അദ്ദേഹത്തിന്റെ ഉയര്‍ന്ന ചിന്തകളെ പ്രതിരോധിക്കുക..!
ആരു വന്നു
വിളിച്ച്ചാലും അവര്ക്കു വേണ്ടി വക്കാലത്ത് എടുക്കുന്നവനാണ് മാഷ്
എന്ന് കൂടി പ്രചരിപ്പിക്കുക..!
മാഷിന്റെ താല്പ്പര്യമില്ലാതെ പത്രസമ്മേളനം നടത്തിച്ച്
രോഗിയായ
അദ്ദേഹത്തെ കൊലക്കുകൊടുത്തു എന്ന് വിവാദം ഉണ്ടാക്കുന്നവരുടെ ഉദ്ദേശം
ഇതാണ്..!
അഴീക്കോടും മുകുന്ദനും അശോകന്‍ ചെരുവിലും പ്രതികരിച്ചത്
കേട്ടും കണ്ടും അതിശയപ്പെടേണ്ടതില്ല.
ഭരിക്കുന്ന പാര്ട്ടി വിചാരിച്ചാല് ഇനിയും ആളെ കിട്ടും..!
പക്ഷേ അതല്ലല്ലോ കാര്യം..!
രണ്ടുദിവസമായി പാര്ട്ടിചാനല് നടത്തിവരുന്ന പ്രചാരവേല കണ്ടാല് ദുഖം
തോന്നും.
മാധ്യമപ്രവര്‍ത്തനം എന്ന ഈ പണിയെ ഇത്രമാത്രം അധപതിപ്പിക്കാന്
കഴിയുന്നുണ്ടല്ലോ
എന്നോര്ത്ത്.
"സമീപത്തുള്ള ആശുപത്രി ഒഴിവാക്കി എന്തിന് നാല്പ്പത് മിനിറ്റ്
യാത്രാദൂരമുള്ള അമല ആശുപത്രില് കൊണ്ടുപോയി ..?"
ഇതാണ്
വാര്ത്താവായനക്കാരന്റെ ചോദ്യം.
"അദ്ദേഹത്തെ സ്ഥിരം ചികത്സിക്കുന്ന
ആശുപത്രിയായതിനാലാണ്..അവിടുത്തെ ഡോക്റ്റര്ക്ക് മാഷിന്റെ
ആരോഗ്യത്തെപറ്റി വ്യക്ത്മായ വിവരം ഉള്ളതിനാലാണ്..ഇക്കാര്യം ചോദ്യം
ഉന്നയിക്കുന്നവര്ക്കും അറിയാം."
ദേശാഭിമാനി ലേഖകന് കൂടിയാണ് വിജയന് മാഷെ
ആശുപത്രിയിലേക്ക് താങിയെടുത്ത് കൊണ്ടുപോയത് എന്ന് പത്രവാര്ത്ത
വന്നിട്ടുണ്ട്.
ഒടുവില് വിധേയത്വവും ആവേശവും മൂത്ത് വായനക്കാരന്
ഇത്രയും കൂടി പറഞു.
"പാര്‍ട്ടി വീരുദ്ധ പ്രവര്ത്തനങളാണ് അദ്ദേഹത്തെ മരണത്തില് എത്തിച്ചത് എന്ന്."
ഒരുമനുഷ്യന് എന്ന നിലയിലുള്ള പരിഗണനയെങ്കിലും മാഷിന് നല്കണം എന്നാണ്
വിവാദക്കാരോട് അപേക്ഷിക്കാനുള്ളത്.
ആകസ്മികമായ മരണം മലയാളികള്ക്ക്
ഇടയില് ഉണ്ടാക്കിയ ആഘാതത്തേക്കാള് എത്രയോ വലുതാണ് അദ്ദേഹത്തിന്റെ
കുടുംബം അനുഭവിച്ചിരിക്കുക...ഇപ്പോള് ഉയരുന്ന ഈ വിവാദങള്`
അദ്ദേഹത്തിന്റെ കുടുംബത്തെ എത്രമാത്രം
ദുഖിപ്പിക്കുന്നുണ്ടാകണം..!
അതുകൊണ്ട് വിവാദക്കാരേ ദയവായി നിര്ത്തൂ നിങളുടെ ഈ
ക്രൂരവിനോദം.

2007 ജൂലൈ 2, തിങ്കളാഴ്‌ച
സി.പി.എമ്മിന്റെ ഭാവി...!
കേരളത്തില് ഇനി സി.പി.എമ്മിന്റെ ഭാവി എന്തായിരിക്കും..?
ഇടതു വലതു മുന്നണികളായി കേരള രഷ്ട്രീയം വിഘടിച്ചു നില്‍ക്കുന്നതിനാലും
ബി.ജെ.പി നിവര്‍ന്നു നില്‍ക്കാന്‍ പോലും കെല്‍പ്പില്ലതെ കിടക്കുന്നതിനാലും
വളരെ പെട്ടെന്ന് ഈ പാര്‍ട്ടി തകരില്ലായിരിക്കാം..!
പക്ഷേ അനുദിനം അണികളുടെയും അനുഭാവികളുടെയും വിശ്വാസം
നഷ്ടമായിക്കൊണ്ടിരിക്കുംബോള്‍
സ്വന്തം വ്യക്തിത്വം ഓരോ നിമിഷവും പണയം വക്കേണ്ടി വരുംബോള്
നേതാക്കള് കൂടുതല്‍ കൂടുതല്‍ അപമാനിതരായികൊണ്ടിരിക്കുംബോഴ്
പാര്‍ട്ടിയെക്കുറിച്ച് ഇനി എന്താണ് പ്രതീക്ഷിക്കാനുള്ളത്..?
കൊച്ചിയില്‍ സ്വാശ്രയ ദന്തല്‍ കോളേജ് പ്രവേശനപരീക്ഷ (1.07.2007)നടന്ന
തേവര എസ്.എച്ച് കോളേജിലെക്ക് എസ്.എഫ്.ഐക്കാര്
നടത്തീയ പ്രകടനത്തെ പരീക്ഷ എഴുതാന്‍ എത്തിയവരുടെ
രക്ഷിതാക്കള് സഘടിച്ച് നേരിട്ട സംഭവം
പാര്‍ട്ടിയും പോഷകസംഘടനകളും സമൂഹമധ്യത്തില്‍
എത്രമാത്രം അപഹാസ്യരായിക്കൊണ്ടിരിക്കുന്നു
എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്..!
പരീക്ഷ നടക്കുംബോള് പൂട്ടിയിട്ട ഷട്ടറ് തുറന്ന് പാഞുകയറാന്‍
ശ്രമിച്ച എസ്.എഫ്.ഐ.ക്കാരെ രക്ഷിതാക്കള് സംഘടിതരായി ചെറുത്തു..!
എസ്.എഫ്.ഐക്കാര്‍ക്ക് തിരിച്ച് ഇറങേണ്ടിവന്നു..!
വിദ്യാര്‍ഥിസഘടനകളുടെയും ബഹുജനസംഘടനകളുടെയും ചരിത്രത്തില്‍
ഇത്തരം തിരിച്ച്ടികള് അത്യപൂര്‍വ്വമാണ്..!
ആര്‍ക്കു വേണ്ടിയാണ് നിങളുടെ സമരം...?
നിങളുടെ നേതാക്കളുടെ മക്കള് സ്വാശ്രയക്കോളേജുകളില്‍ പഠിക്കുന്നില്ലേ..?
എന്നൊക്കെയാണ് രക്ഷിതാക്കള് ചോദിച്ചത്..!
സമരത്തിന്റെ ഗുണഭോക്താക്കള് എന്ന് എസ്.എഫ്.ഐക്കാര്
അവകാശപ്പെടുന്നവര്‍ തന്നെ സമരത്തെ ചോദ്യ ചെയ്താല്‍`
പിന്നെ എന്തിനാണ് ഈ സമരകോലാഹലം..?
ഈ അവസ്ഥ ഇനി നേരിടാന്‍ പോകുന്നത് പാര്‍ട്ടിയാണ്..!
കോടികളുടേയും ബോണ്ടുകളുടെയും പിന്നാലെ നാണകെട്ട് പായുന്നവരെ
സുഖഭോഗങള്ക്കായി ആര്‍ത്തിപൂണ്ട് നടക്കുന്നവരെ
പൊതുജനത്തിന് പുച്ച്മാണ്..!
ഇക്കാര്യ്ങള് ഇനിയെങ്കിലും മനസ്സിലാക്കിയില്ലെങ്കില്‍
സ്വന്ത്വം കാല്‍ക്കീഴിലെ മണ്ണ് അതിവേഗം ഒലിച്ചു പോയിക്കൊണ്ടിരിക്കുന്നു
എന്ന സത്യം അറിഞില്ലെങ്കെല്‍ കേരളത്തില്‍
ഇനി ജനങള് പാര്‍ട്ടിക്ക് എതിരെ തിരിയുന്നത് കാണേണ്ടിവരും..!
എസ്.എഫ്.ഐക്കാര്‍ക്ക് പറ്റിയതുപോലെ..!
അതല്ല ഇനിയും പൂച്ച കണ്ണടച്ചു പാലുകുടിക്കന്നത് പോലെ
തുടരാനാണ്‍`ഭാവം എങ്കില്
മുഖം മോശമായതിന് കണ്ണാടികള്‍ എല്ലാം തല്ലിപ്പൊട്ടിക്കാം
എന്നാണ് വിചാരം എങ്കില്
ഈ പാര്‍ട്ടിയില്‍ നിന്ന് മലയാളികള്‍ക്ക് പ്രതീക്ഷിക്കാന്‍ ഒന്നുമില്ല..!
വാല്‍ക്കഷണം: പോളിറ്റ് ബ്യൂറോവിന്റെ ഇടപെടല്‍
പാര്‍ട്ടിയുടെ ഭാവിയെ സംബന്ധിച്ച് നിര്‍ണ്ണായകമാവുകയാണ്..
പി.ബിക്ക് മാത്രമേ പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയൂ എന്നതാണ് ഇന്നത്തെ അവസ്ഥ.

2007 ജൂൺ 17, ഞായറാഴ്‌ച
സി.പി.ഐ വെള്ളം കുടിക്കുന്നു..!
"രാഷ്ടിയ പാര്‍ട്ടി ഓഫീസുകള്‍ക്ക് പ്രത്യേക പരിഗണന പാടില്ലായെന്നതാണ്
സി പി ഐ യുടെ നിലപാടെന്ന് സി പി ഐ
സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ .
കൈയേറ്റഭൂമിയില്‍ പാര്‍ട്ടി ഓഫിസ്സുകളുണ്ടങ്കില്‍
അവ പൊളിച്ചുമാറ്റാനും സര്‍ക്കാറിന്ന് വിട്ടുകൊടുക്കാനും
സി പി ഐ തയ്യാറണെന്നും വെളിയം ഭാര്‍ഗ്ഗവന്‍ "
"മൂന്നാറിലെ കയ്യേറ്റഭൂമിയിലുള്ള പാര്‍ട്ടി ഓഫീസുകളും
ആരാധനാലയങ്ങളും ഒഴിപ്പിക്കേണ്ടെന്ന തീരുമാനത്തോട്
സി പി ഐയ്ക്ക് യോജിപ്പില്ലെന്ന്
പാര്‍ട്ടി അസിസ്റ്റന്‍റ് സെക്രട്ടറി കെ ഇ ഇസ്മയില്‍."
കേരളം കണ്ട എറ്റവും പ്രമുഖരയായ പല നേതാക്കളേയും
സംഭാവന ചെയ്ത സി.പി.ഐക്ക് ഇപ്പോള് എന്തു പറ്റി..?
ആദര്‍ശത്തിന്റെ ആള്രൂപം..
അഴിമതിയുടെ കറപുറളാത്ത അധികാരരാഷ്ട്രീയത്തോട്
മമതയില്ലാത്ത വെളിയം ഭാരഗ്ഗവനെപ്പോലുള്ള നേതാവിന്
ഇങനെയൊക്കെ പെരുമാറാന്‍ കഴിയുമോ..?
കഴിയും..കഴിയണം..!ഇത് നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ്..!
സി.പി.ഐ..ഇപ്പോള് വെള്ളം കുടിക്കുകയാണ്..! നേരത്തെ തിന്നുപോയ ഉപ്പിന്..!
മൂന്നാറില്‍ എറ്റവും സ്വാധീനമുള്ള പാര്‍ട്ടി..
തേയില തൊഴിലാളികളായ തമിഴര്‍ക്കിടയില്‍ നിര്‍ണ്ണായകസ്വാധീനം..!
നിരവധി സ്വത്തുക്കള്..സര്‍വ്വോപരി മൂന്നാറിലെ കണ്ണന്‍ ദേവന്‍(ടാറ്റ)
കംപനിയുടെ കൃപാകടാക്ഷവും..!
കയ്യേറ്റക്കാരില്‍ നിന്നും കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്നും
പലവിധ സൌജന്യങളും നേടിയ പാര്‍ട്ടി
ഇപ്പോള് അനുഭവിക്കുന്ന സമ്മര്‍ദ്ദം കനത്തതാണ്..!
മൂന്നാരിലെ അന്നദാതാക്കളായ പ്രമാണിമാരെ വെറുപ്പിക്കാനും വയ്യ..!
കണ്ണന്‍ ദേവനും ടാറ്റാക്കും പ്രശ്നമുണ്ടാകരുത്..!
ഇടിച്ചുപൊളിക്കല്‍ നിര്‍ത്തണം..!
എന്നാല് ഇടിച്ചുപൊളിക്കലില്‍ നിന്ന് ലഭിക്കുന്ന ജനസമ്മിതി..അതും വേണം..!
കേരളചരിത്രത്തില് ഒരു പാര്‍ട്ടിയും ഇത്തരം ഒരു ഘട്ടത്തിലൂടെ കടന്നുപോയിക്കാണില്ല,,!
കയ്യേറ്റക്കരെ സഹായിക്കുന്നു എന്ന ഇമേജ് പാര്‍ട്ടിക്ക് ഭാവിയില്‍ വന്‍ തിരിച്ചടി ഉണ്ടാക്കും..!
ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് വെളിയവും ഇസ്മയിലും കളം മാറ്റിച്ചവിട്ടിയിരിക്കുന്നത്..!
നേരത്തെ ചൂണ്ടിക്കാണീച്ച ലക്ഷ്യങള് ഒന്നാകെ നേടാനുള്ള നാടകം മൂന്നാറില്‍ തുടങിക്കഴിഞു..!
സിപിഐ നേതാക്കള്‍ക്ക് ഒപ്പം അവരുടെ മന്ത്രിമാരും ഇതിന്റെ തിരക്കഥ
രചിച്ച് ഭംഗിയായി അഭിനയിക്കുന്നതാണ്
ഇപ്പോള് കാണുന്നത്..!
എക്സൈസുകാര്‍ക്ക് റൈയ്ഡ് നടത്താന്‍ വേണ്ടി കള്ളവാറ്റുകാര്‍
സംഘടിപ്പിക്കുന്ന സ്പിരിറ്റ് വേട്ടകളില്ലേ..!
അതിന്റെ പുതിയ പതിപ്പ് നമുക്കിനി മൂന്നാറില്‍ കാണാം..!

2007 ഏപ്രിൽ 28, ശനിയാഴ്‌ച
മന്ത്രി ജി സുധാകരന്‍ വീണ്ടും...
മന്ത്രി ജി സുധാകരന്‍ ഇന്ന് കോഴിക്കോട് ഒരു ചടങില്‍ പറഞത്...
"ശബരിമലയില്‍ അയ്യപ്പന് പൂജാദികര്‍മ്മങ്ങള്‍ ചെയ്ത് ജീവിക്കേണ്ട ആള്‍ കടപ്പുറത്ത് പോയി വേണ്ടാധീനം കാണിച്ചിട്ട് മന്ത്രിമാരെ വിമര്‍ശിക്കുന്നത് ശരിയല്ല. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വംബോര്‍ഡുകളില്‍ നടന്ന ദുഷ്കര്‍മ്മങ്ങള്‍ കേട്ടാല്‍ അറപ്പ് തോന്നും!. സര്‍ക്കാരിന്‍റെ കൈവശമുള്ള നിയമമെന്ന മൂന്നാംതൃക്കണ്ണ് തുറന്നാണ് അവയെ ഇല്ലാതാക്കിയത്."
"ചില ക്ഷേത്രങ്ങളിലെയും ദേവസ്വങ്ങളിലെയും കൊള്ളരുതായ്മകള്‍ കാണുമ്പോള്‍ മഹാവിഷ്ണു ഒരിക്കല്‍കൂടി ഭൂമിയില്‍ അവതാരമെടുക്കുമെന്നാണ് തോന്നുന്നത്!. "
സ്ഥാനത്തും അസ്ഥാനത്തും പലതും ഉറക്കെ വിളിച്ച് പറയുമെങ്കിലും ഈ മന്ത്രി പറയുന്ന പല കാര്യങളും ശരിയാണന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലേ...?
.

2007 ഏപ്രിൽ 10, ചൊവ്വാഴ്ച
സമഗ്രവീക്ഷണത്തിന്...
"സമ്പന്നര്‍ മാത്രം അല്ല ജനം എന്ന് മനസ്സിലാക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് എനിക്ക് കഴിഞു..
ആ അറീവ് ന്യായാധിപനായപ്പോഴും ഉപകരിച്ചു.."
(മുന്‍ സുപ്രീംകോടതി ജ:കെ.ടി തോമസ്
അഭിമുഖം:ദേശാഭിമാനി ദിനപത്രം..10.04.2007)
ഒരു സമൂഹത്തെ മൊത്തം ബാധിക്കുന്ന തീരുമാനങള്‍ എടുക്കേണ്ടിവരുന്ന ഉന്നത്സ്ഥാനങളില്‍ ഇരിക്കുന്നവര്‍ സമൂഹത്തിന്റെ അടിതട്ടില്‍ കഴിയുന്നവരുമായി ജീവിതത്തില്‍ എപ്പോഴെങ്കിലും ബന്ധം പുലര്‍ത്തുന്നത് നല്ലതാണന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.നമ്മുടെ രാജ്യത്തെ ഭൂരിഭാഗം പേരും എങനെ ജീവിക്കുന്നു എന്ന് ഉത്തരവാദപ്പെട്ട സ്ഥാനങളീല്‍ ഇരിക്കുന്ന ഭാഗ്യവാന്മാരായ ഈ മനുഷ്യര്‍ അറിയണം.
സമഗ്രമായ ഒരു വീക്ഷണത്തോടെ തീരുമാനങളീല്‍ എത്താന്‍ ഇത്തരം ഒരു പാശ്ചാത്തലം ഉള്ളവര്‍ക്ക് ഫലപ്രദമായി സാധിക്കും.
ഡോക്റ്റര്‍മാരെ നോക്കൂ..തന്റെ മുന്നിലിരിക്കുന്ന രോഗി അവന്‍ പണക്കാരന്‍ ആകട്ടെ പാവപ്പെട്ടവന്‍ ആകട്ടെ ഒരേ രീതിയില്‍ പെരുമാറാന്‍ ഡോക്റ്റര്‍മാര്‍ക്ക് കഴിയുന്നുണ്ട്.(അപവാദങള്‍ ഇല്ല എന്നല്ല)
എത്രമാത്രം സ്ട്രെസ്സ് സഹിക്കേന്ടി വന്നാലും ചിരിച്ഛ മുഖഭാവത്തോടെയാണ് ഡോക്റ്റര്‍മാര്‍ രോഗികളെ കാണാന്‍ എത്തുക..(സ്വാശ്രയ ഉല്‍പ്പന്നങളുടെ കാര്യം അറിയില്ല)
ഈ കഴിവ് പഠനസയത്ത് ലഭിക്കുന്നതാണന്ന് സുഹൃത്തുക്കളായ ഡോക്റ്റര്‍മാര്‍ തന്നെ പറഞിട്ടുണ്ട്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എത്തുന്ന രോഗികളുടെ ദയനീയമായ അവസ്ഥ തങളെ പലപ്പോഴും ഞെട്ടിച്ഛിട്ടുണ്ട്..പലപ്പോഴും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ടന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു..!
സമര്‍ഥരും ആദരണീയരുമായ ഗുരുനഥന്മാരുടെ പിന്തുണയും..ഇതോടൊപ്പം ഗ്രാമീണ സേവനവും ഡോക്റ്റര്‍മാരിലെ മനുഷ്യരെ ഉണര്‍ത്താന്‍ സഹായകമാണ്.
രാജ്യത്തെ ജനങളെ മുഴുവന്‍ ബാധിക്കുന്ന തീരുമാനങള്‍ എടുക്കുന്ന ന്യായാധിപന്മാരില്‍ ചിലര്‍ക്ക് എതിരെ ഉയരുന്ന വിമര്‍ശനങള്‍ കാണുംബോള്‍ തൊന്നുകയാണ്.
ഒരു സമഗ്രവീക്ഷണം ഇവര്‍ക്ക് നഷ്ടമാകുകയാണോ..?
തങളുടെ കുടുംബാഗങളെ..തനിക്ക് ചുറ്റുമുള്ള സമ്പന്നരായ സഹപ്രവര്‍ത്തകരെ..സുഹൃത്തുക്കളെ..
മറ്റ് മേഖലകളീല്‍ പണിയെടുത്ത് ഉന്നതശമ്പളം വാങുന്ന ബന്ധുക്കളെ..മാത്രമാണോ ഇവര്‍ കാണുന്നത്..?
ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് ഇവര്‍ മത്സരിക്കുന്നത്... തങളുമായി താരതമ്യം ചെയ്യുന്നത് ചുറ്റുമുള്ള സമ്പന്നരുമായാണോ..?
ചുറ്റുമുള്ളവരേക്കാളും മഹത്തായ കര്‍തവ്യമാണ് തങള്‍ക്ക് ചെയ്യാന്‍ ഉള്ളതെന്ന് ചിലര്‍ എങ്കിലും മറക്കുന്നില്ലേ...?
രാജ്യത്തെ ചില ഉന്നത ഉദ്യോഗസ്ഥരുടെ കാര്യവും സമാനമാണ്..
ജ:കെടി തോമസ് ചൂണ്ടിക്കാട്ടിയത്` പോലെ രാജ്യത്തിന്റെ യതാര്‍ഥ അവസ്ഥ അറിഞു പെരുമാറണമെങ്കില്‍ താഴെതട്ടില്‍ ഉള്ളവരുമായി ഇടപഴകാന്‍ അവസരം ലഭിക്കണം.
ഡോക്റ്റര്‍മര്‍ക്ക്` ഉള്ളതുപോലെ നിയമരംഗത്തെ ഉന്നതര്‍ക്കും മറ്റ് മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും
അവരുടെ പഠന പരിശീലനകാലങളില്‍ എങ്കിലും ഇതിനുള്ള അവസരം നിര്‍ബന്ധിതമായി ഏര്‍പ്പേടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കണം..
ആര്‍ക്ക് വേണ്ടിയാണ് തങള്‍ ജോലി ചെയ്യുന്നതെന്ന് അവര്‍ മനസ്സിലാക്കണം.
ഇത്കൊണ്ട് എല്ലാം ആയി എന്നല്ല കുറച്ചെങ്കിലും ആയാല്‍ അത്രയും നല്ലത്..!

2007 ഏപ്രിൽ 3, ചൊവ്വാഴ്ച
പാലോളിയെ ഇങനെ ക്രൂശിക്കണോ?

മന്ത്രി പാലോളിമുഹമ്മദ്കുട്ടിക്ക് എതിരായ കോടതിഅലക്ഷ്യവും പ്രതിപക്ഷ ആക്രമണവും കാണുംബോഴ് ചോദിച്ച് പോകുകയാണ്‍.
പാലോളിയെ ഇങനെ ക്രൂശിക്കണോ?
സാധാരണ ഒരു രാഷ്ട്രീയക്കാരനെപ്പോലെ കാണേണ്ട ഒരാളല്ല പാലോളി.
അദ്ദേഹംഅഴിമതിക്കാരനാണന്ന് ശത്രുക്കള്‍ പോലും പറയില്ല.സ്ഥാനമാനങള്‍ക്കായി ആര്‍ത്തീപിടിച്ച് നടക്കുന്നയാളോ അതിനു വേണ്ടി ഉപജാപങളില്‍ ഏര്‍പ്പെടുന്നയാളോ അല്ല.
ഇക്കഴിഞ നിയമസഭാതിരെഞെടുപ്പില്‍ മത്സരിക്കാനില്ല എന്നാണ്‍ അദ്ദേഹം പാര്‍ട്ടിയെ അറിയിച്ഛിരുന്നത്.അല്ലാതെ സീറ്റിനായി നെട്ടോട്ടം ഓടിയില്ല.
തികച്ചും സ്വാത്വികനായ ഒരാള്‍..പാര്‍ട്ടിയേയോ ഭരണത്തെയൊ ഉപയോഗിച്ച് പണം ഉണ്ടക്കിയിട്ടുമില്ല.
മന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ ഒട്ടും മടിയല്ലാത്ത വ്യക്തി.ഇക്കാര്യം അദ്ദേഹം പലവട്ടം പാര്‍ട്ടിയെ അറിയിച്ചിട്ടുമുണ്ട്.
പാലോളിയുടെ വിവാദപ്രസംഗം കോടതിഅലക്ഷ്യമാണന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തീയ പരാമര്‍ശത്തോട് വിയോജിപ്പ്
പ്രകടിപ്പിക്കാനല്ല ഇത് എഴുതുന്നത്.
സാമൂഹികമായ ഒരു പ്രശ്നത്തിന്റെ പേരില്‍ നടത്തിയ ഒരു പരാമര്‍ശം മൂലം ഒരു മനുഷ്യനെ ഇതുപോലെ വേട്ടയാടുന്നത് കാണുംബോഴ് പറഞുപോകുകയാണ്‍.ജനുവരി മുപ്പതാം തിയതിയാണ്‍ പാലോളി വിവാദ പ്രസംഗം നടത്തീയത്.സ്വാശ്രയവിധി പാവപ്പെട്ടവര്‍ക്ക് എതിരാണന്നാണ്‍ അദ്ദേഹം അര്‍ഥ്മാക്കിയത്.അന്നത്തെ സാഹചര്യം കൂടി കണക്കിലെടുക്കണം.ഹൈക്കോടതിക്കെതിരെ വ്യാപകവിമര്‍ശനം ഉയര്‍ന്ന സമയമായിരുന്നു.ചീഫ്ജസ്റ്റിസിനെ പ്രതീകാത്മകമായി നാടുകടത്തീ സമരം ചെയ്ത സമയം.ചീഫ്ജസ്റ്റിസ് സ്വാശ്രയകോളേജിന്റെ അതിഥിയായി താമസിച്ചു എന്ന് വരെ വിമര്‍ശനം ഉയര്‍ന്ന സമയം.
ഹൈക്കോടതിയാകട്ടെ പാലോളി നടത്തീയത് കോടതിഅലക്ഷ്യമാണന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ അന്തിമവിധി പറഞിട്ടില്ല.
കോടതിയില്‍ മാപ്പ് പറഞ ഒരു മന്ത്രിയ ദിവസേനയെന്നോണം കോടതി വിമര്‍ശിക്കുന്നു.
പാലൊളി സാധാരണ വ്യക്തി അല്ലന്നും ഭരണഘടനാപ്രകാരം സത്യപതിജ്ഞ ചെയ്ത മന്ത്രി ആണന്നും കോടതി പരാമര്‍ശിക്കുന്നു.
ഇത് ശരിയാണ്‍.പക്ഷേ നിയമത്തീന് മുന്നില്‍ മന്ത്രിയും സാധാരണക്കാരനും തമ്മില്‍ വ്യത്യാസം പാടുണ്ടോ?
പിന്നീട് കോടതി പറയുന്നു..പാലോളീ കോടതിയോടല്ല ജനങളോടാണ്‍ മാപ്പ് ചോദിക്കേണ്ടതെന്ന്.ജനങളോട് മാപ്പ് ചോദിക്കാന്‍ ഒരു ജനപ്രതിനിധിക്ക് കോടതിയുടെ അനുവാദം വേണോ?
പ്രശനത്തീല്‍ സിപീഎമ്മിനും പാളിച്ച പറ്റി എന്നും പറയേണ്ടിവരും.തന്റെ നിലപാടില്‍ ഉറചുനിന്ന് നിയമയുദ്ധം തുടരാമെന്ന് അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചിരുന്നു.പക്ഷേ പര്‍ട്ടി സമ്മതിച്ഛില്ല.മാപ്പ് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു.
പാലൊളിപ്രശ്നം പാര്‍ട്ടിയും കോടതിയും തമ്മിലഉള്ള ഈഗോക്ലാഷിന്‍ വേദിയായി മാറുകയാണോ?സംശയിക്കണം.
പ്രതിപക്ഷമാകട്ടെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട നേതാക്കളെ കൈകാരം ചെയ്യുന്ന രീതിയിലാണ്‍ ഇടപെടുന്നത്.അഴിമതിക്കേസില്‍ നേരത്തെ രാജിവച്ച മുന്മന്ത്രിമാര്‍ ഇപ്പോള്‍ പാലോളീയുടേ രാജി ആവശ്യപ്പെടൂന്നു.മാധ്യമങള്‍ ഇരുകൂട്ടരേയും തുല്യനിലയില്‍ പരിഗണിക്കുന്നു.
മന്ത്രിസ്ഥാനം പുല്ലുപോലെ വലിച്ഛെറിയാന്‍ ധൈര്യമുള്ള നേതാവാണ് പാലോളീ..അദ്ദേഹത്തെ ഇങനെ ക്രൂശിക്കുന്നത് കാണുംബോഴുള്ള വിഷമം മൂലം എഴുതിപ്പോയതാണ്.
ലേബലുകള്‍:
നിരീക്ഷണം
2007 മാർച്ച് 29, വ്യാഴാഴ്‌ച
ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ?

മന്ത്രി എ.കെ ബാലന്റെ ഈ പരാമര്‍ശം ആര്‍ക്കെകിലും എന്തെങ്കിലും മനസ്സിലായോ?
(ഇ മെയിലിലൂടെ ഒരു സുഹ്രുത്ത് അയച്ഛു തന്നത്... .ഇക്കാര്യത്തില്‍ ബൂലോകത്തിന്റെ പ്രതികരണം അറിയാനായി പൊസ്റ്റ് ചെയ്യുന്നു..)
ലേബലുകള്‍:
നിരീക്ഷണം
2007 മാർച്ച് 27, ചൊവ്വാഴ്ച
ചൂടിന്റെ പ്രശ്നം ആയിരിക്കുമോ?
"കേരളാ നിയമസഭയില്‍ തന്തക്ക് വിളി...തമ്മില്‍തല്ല്"
(ഇന്നത്തെ ചൂട് വാര്‍ത്ത)
ഇനി നിയമസഭക്ക് പുറത്തെ വാര്‍ത്തകള്‍
"വെളിയം ഭാര്‍ഗവന്‍ വെളിവില്ലെന്ന് കെ ആര്‍ ഗൌരിയമ്മ.!"
"ഗൌരിയമ്മക്ക് വിവരമില്ലന്ന് വെളിയം ഭാര്‍ഗവന്!."
"മന്ത്രി ജി സുധാകരന്‍ കുരക്കുകയാണന്ന് എം.വി. രാഘവന്"
"കുരക്കും പട്ടി കടിക്കില്ലെന്നും രാഘവന്"
"തങളുടെ കടി ഏറ്റതുകൊണ്ടാണ്‍ രാഘവന്‍ ഇളകുന്നതെന്ന് സുധാകരന്‍."
ഇനിയും കിട്ടുംഇഷ്ടമ്പോലെ പത്രം നോക്കിയാല്‍ ഇതുപോലുള്ള സാഹിത്യം
ഒരു സംശയം പങ്കു വക്കാനാണ്..
ചൂടിന്റെ പ്രശ്നം ആയിരിക്കുമോ?
കേരളത്തിലെ താപനില 36ഡിഗ്രീ കവിഞൂ.
ചൂട് കൂടിയാല്‍ ആളുകള്‍ അക്രമാസക്തരാകുമോ?
സമൂഹത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമായ ഇത്തരം ആളുകള്‍ അസഭ്യവര്‍ഷം തുടരുന്നത് തടയാന്‍ എന്തുണ്ട് വഴി?
ഇവരെ സാധാരണ നിലയിലാക്കാന്‍ എന്തു ചികിത്സയാണ്‍ വേണ്ടത്?
രാഷ്ടീയനേതാക്കളുടെ തല തണുപ്പിക്കാന്‍ ആയുര്‍വേദത്തില്‍ എങ്കിലും ചികിത്സ കാണാതിരിക്കില്ല.
ജനങളുടെ നികുതിപ്പണം എടുത്തായാലും ഇവരെയൊക്കെ ഒന്ന് നോര്‍മലാക്കൂ....
ആയുര്‍വേദ വൈദ്യന്മാരേ...പ്ലീസ്.....

2007 മാർച്ച് 24, ശനിയാഴ്‌ച
ചെറുകിട വ്യാപാരം:കുത്തകകളെ എതിര്‍ക്കുന്നത് എന്തിന്?
ചെറുകിട വ്യാപാര മേഖലയില്‍ ഈയിടെ സ്വാധീനം ഉറപ്പിച്ച് തുടങിയ റിലയന്‍സ് വയനാട്ടിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് ഇഞ്ചി വാങി...നാടന്‍ വിപണിയില്‍ കര്‍കഷകന് ലഭിക്കുന്നതിനേക്കാള്‍ രന്ട് ഇരട്ടിവില കൂടുതല്‍ നല്‍കി...കര്‍കഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ സംഭരിക്കാന്‍ റിലയന്‍സ് ശ്രമം തുടരുകയാണ്‍...കേരള സര്‍ക്കാരിന്റെ കീഴിലുള്ള വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സിലുമായി റിലയന്‍സിന്റെ ചര്‍ച്ചകള്‍ നടക്കുന്നു...പച്ചക്കറി സംഭരിക്കാന്‍...കര്‍ഷകന് കൂടുതല്‍ വില ഇവര് വാഗ്ദാനം ചെയ്യുന്നു.
കേരളത്തില്‍ പ്രവര്‍ത്തനം തുടങാനിരിക്കുന്ന മറ്റ് കുത്തകകളും സമാനമായ രീതിയില്‍ സംഭരണത്തിന്‍ തയ്യാറെടുക്കുകയാണ്‍.
ഉല്‍പ്പാദകര്‍ക്ക് കൂടുതല്‍ വില നല്‍കി ഉപഭോക്താവിന്‍ താരതമ്യേന കുറഞ വിലക്ക് ഫ്രെഷ് സാധനങള്‍ ഇവര്‍ എത്തിച്ച് നല്‍കും എന്നാണ് പറയുന്നത്.
ഇവിടെയാണ്‍ ഇപ്പോള്‍ നമ്മുടെ പലചരക്ക് കടകളീല്‍.. പച്ചക്കറി കടകളില്‍.. മീന്‍ മാര്‍ക്കറ്റുകളില്‍ ..എങിനെയാണ്‍ സാധനങള്‍ എത്തുന്നത് എന്ന് പരിശോധിക്കേന്ടത്.
പച്ചക്കറീ എത്തുന്നത് കൂടുതലും തമിഴ്നാട്ടില്‍ നിന്ന്.
അരി,മുളക് ആന്ധ്രയില്‍ നിന്ന്...മീന്‍ മംഗലാപുരത്ത് നിന്നും.
ഉല്‍പ്പാദകരുടെ കയ്യില്‍ നിന്നും പല കൈ മറിഞ് ഉപഭോക്താവിണ്ടെ കയ്യില്‍ എത്തുംബോള്‍ വില മൂന്നും നാലും ഇരട്ടി!.
മറ്റൊരു കാര്യം ശ്രദ്ധിച്ചിട്ടുന്ടോ? കൊച്ചിയിലെ കാര്യമാണ്‍.ഇവിടെയുള്ള വര്‍ക്കീസ്സ്..സ്പെന്‍സേഴ്സ്.. തുടങിയ സൂപ്പര്‍മാര്‍ക്കെറ്റുകളില്‍ തക്കാളി കിലോ ആറ് രൂപ.സാധാരണ കടകളില്‍ പത്തുരൂപ...ഉരുളക്കിഴങ് സൂപ്പര്‍മാര്‍ക്കെറ്റുകളില്‍ പത്ത് രൂപ..കടകളില്‍ പതിനാറ് രൂപാ...അങനെ പല സാധനങള്‍ക്കും വില വ്യത്യാസം പ്രകടമാണ്‍.
നമ്മുടെ നാടന്‍ മീന്മാര്‍ക്കെറ്റുകളിലെ മീനിന്റെ വില, വാങാന്‍ എത്തുന്നവനെ നോക്കിയാണ്‍...പരിചയക്കാരന്‍ വില കുറച്ച് നല്‍കും...അതല്ലങ്കില്‍ തോന്നിയ വില...വാങാന്‍ എത്തൂന്നവന്‍ പണക്കാരന്‍ ആണെന്ന് തോന്നിയാല്‍ വില കൂട്ടും...ചിക്കന്റെ കാര്യം തമിഴ്നാട്ടുകാരുടെ നിയന്ത്രണത്തിലായതിനാല്‍ ഒരേ വിലയാണ്‍.
പ്രമുഖ സൂപ്പര്‍മാര്‍ക്കേറ്റുകാര്‍ ഉല്‍പ്പാദകരുടെ കയ്യില്‍ നിന്നും നേരിട്ട് സാധനങള്‍ സംഭരിക്കുകയാണ്‍.ഇതിനാല്‍ വില കുറച് നല്‍കാന്‍ കഴിയുന്നു.ഇടനിലക്കാരുടെ കൈ മറിഞ് സാധാരണ കടകളീല്‍ എത്തുംബോഴ് വില ഇരട്ടിയില്‍ അധികം ആകുന്നു.
ഈ നിലക്ക് സൂപ്പര്‍മാര്‍ക്കെറ്റുകള്‍ അല്ലേ ഉല്‍പ്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ മെച്ചം.?
അപ്പോള്‍ ചെറുകിട മേഖലയില്‍ കുത്തകകള്‍ വരുന്നത് കൊണ്ട് നഷ്ടം സംഭവിക്കുന്നത് ചെറുകിട വ്യാപരികള്‍ക്കും ഇടനിലക്കാര്‍ക്കും മാത്രമല്ലേ?
ഇനി മറ്റൊരു ഉദാഹരണം പറയാം.ഈയിടെ കേരളത്തില്‍ അവശ്യസാധനങള്‍ക്ക് വന്‍ തോതില്‍ വില ഉയര്ന്നു...സര്‍ക്കാരിന്റെ കീഴിലുള്ള സപ്ലൈക്കോയും കണ്‍സ്യൂമര്‍ ഫെഡും സജീവമായി വിപണീയില്‍ ഇറങി...തുടര്‍ന്ന് വില താണു...സപ്ലൈക്കോയും കണ്‍സ്യൂമര്‍ ഫെഡും ചെയ്തത് പ്രമുഖ സൂപ്പര്‍മാര്‍ക്കെറ്റുകളുടെ അതേ രീതിയാണ്‍...ഉല്‍പ്പാദകരുടെ അടുത്ത് പോയി ഇടനിലക്കാരില്ലാതെ നേരിട്ട് സാധനം വാങി വിതരണം ചെയ്തു.മന്ത്രി തന്നെ നേരിട്ട് ആന്ധ്രയില്‍ പോയത് നാം
പത്രങളില്‍ വായിച്ചതാണ്‍.
റിലയന്‍സ് പോലുള്ള വംബന്മാര്‍ ആന്ധ്രയിലെ മുളക് പാടങള്‍ വിത്ത് വിതക്കും മുന്‍പേ വാങിയിടുകയാണത്രേ!.മറ്റ് കുത്തകകളും ഇതേ വഴിക്കാണ്‍...സര്‍ക്കാര്‍ ഏജന്‍സികളും ഇതേ മാര്‍ഗ്ഗം ആലോചിച്ച് വരികയാണ്!.
വംബന്‍ കമ്പനികള്‍ക്ക് എതിരായ പ്രധാനവിമര്‍ശനം ഇവര്‍ ആദ്യം വില കുറച്ച് വിറ്റ് വിപണി പിടിച്ച ശേഷം പിന്നീട് വില കൂട്ടും എന്നതാണ്‍.പക്ഷേ കുത്തകകള്‍ തമ്മില്‍ മത്സരം വരുംബോള്‍ വില കൂട്ടുന്നത് അവര്‍ക്ക് തന്നെയാകും ദോഷം ചെയ്യുക.
പറഞു വരുന്നത് വംബന്‍ സൂപ്പര്‍മാര്‍ക്കെറ്റുകള്‍ വരുന്നത് ഉല്‍പ്പാദകര്‍ക്കും(കര്‍ഷകര്‍ക്കും)ഉപഭോക്താക്കള്‍ക്കും ഗുണകരമായിരിക്കും എന്ന് തന്നെയാണ്‍.റെഡിമെയ്ഡ് വസ്ത്രങള്‍ വ്യാപകമായപ്പോള്‍ തയ്യല്‍കടകള്‍ പ്രതിസന്ധിയില്‍ ആയത് പോലെ പലചരക്ക് കടക്കാരും ഇനി പ്രതിസന്‍ധി നേരിട്ടേക്കാം.പക്ഷേ കുത്തകകളുടെ വരവ് ലോകാവസാനത്തിന്‍ തുടക്കമാണന്ന രീതിയിലുള്ള വ്യാപാരികളുടെ പ്രചാരണത്തില്‍ കഴംബില്ല എന്ന് ചുരുക്കം.
അനുബന്ധം: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കുത്തകകള്‍ക്ക് എതിരായ പ്രചരണത്തില്‍ എത്രമാത്രം ആത്മാര്‍ഥത ഉണ്ട്ന്ന് കണ്ട് തന്നെ അറിയേണ്ടതാണ്.
വ്യാജ സിഡി റെയ്ഡുകളെ ശക്തമായി എതിര്‍ത്ത് സമരം ചെയ്ത സമിതിക്കാര്‍ അന്ന് പറഞിരുന്നത് മൌസര്‍ബെയര്‍ എന്ന കുത്തക സിഡി കംബനിക്ക് വേണ്ടിയാണ്‍ റെയ്ഡുകള്‍ എന്നതാണ്‍.
ഇന്നിപ്പോള്‍ ഇതേ കുത്തകകമ്പനിയുടെ സിഡികള്‍ തങളുടെ കടകളില്‍ വില്‍ക്കാമെന്ന് സമിതിക്കാര്‍ കമ്പനിക്കാരുമായി കരാറ് ഒപ്പിട്ടിരിക്കുന്നു!.
എങനെയുണ്ട്?

2007 മാർച്ച് 10, ശനിയാഴ്‌ച
കോടീശ്വരന്മാരുടെ ഇന്ത്യ....ചില ചോദ്യങള്‍.
"ജപ്പാനെ മറികടന്ന് ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യമായി
ഇന്ത്യ മാറിയെന്ന് ഫോര്‍ബ്സ് മാസിക.
36 ശതകോടീശ്വരന്മാരാണ്‍ ഇന്ന് ഇന്ത്യയില്‍ ഉള്ളത്.
ജപ്പാനില്‍ ഇത് 24 പേര്‍ മാത്രമാണ്‍ എന്നും ഫൊര്‍ബ്സ് മാസിക പറയുന്നു."
ലോകത്തെ വികസിത രാജ്യങളുമായി താരതമ്യം ചെയ്ത് പലരും ഇന്ത്യക്ക് ഇത് അഭിമാനമാണന്ന് വിശേഷിപ്പിക്കും.
ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്ടെ തെളിവായി ഈ കണക്കുകളെ ഉയര്‍ത്തിക്കാണിക്കും!
പക്ഷേ ശതകോടീശ്വരന്മാരുടെ എണ്ണം കൂടുന്നത് രാജ്യത്തിന്‍ മൊത്തത്തീല്‍ ഗുണം ചെയ്യുന്നുണ്ടോ?
കോടീശ്വരന്മാര്‍ക്കും അവരുടെ കുടുംബത്തീനും ചിലപ്പോള്‍ അവരുടെ ജീവനക്കാര്‍ക്കും ഗുണം കിട്ടുന്നുണ്ടാകാം.
എന്നാല്‍ ഭൂരിപക്ഷം ജനങളും ദാരിദ്ര്യരായി കഴിയുന്ന ഒരു രാജ്യത്തിന്‍ പുതിയ കണക്കുകള്‍ അഭിമാനിക്കത്തക്കതാണോ?
ചില വ്യക്തികളില്‍ മാത്രമായി പണം കുമിഞ് കൂടുന്നത് എത്രത്തോളം ആശ്വാസകരമാണ്‍?
സമൂഹത്തിന്റെ മൊത്തത്തിലുള്ള അസന്തുലിതാവസ്ഥയും അതു മൂലമുള്ള അസഹിഷ്ണതയും
അക്രമങളും വര്‍ദ്ധിക്കുകയല്ലേ അനന്തരഫലം?
ആഗോളവല്‍ക്കരണ കാലത്തെ ജനാധിപത്യത്തെ കുറിച്ച് പ്രശസ്ത പത്രപ്രവര്‍ത്തകനായ എം.ഡി നാലപ്പാട് പറഞ ഒരു വാക്യം ഉദ്ധരിക്കട്ടെ.
"നിങളുടെ കയ്യില്‍ പത്തു ഡോളര്‍ ഉണ്ടോ? നിങള്‍ക്ക് പത്ത് വോട്ടുണ്ട്.! ആയിരം ഡോളരിനു ആയിരം വോട്ട്!.കോടികള്‍ക്ക് കോടീ വോട്ടുകള്‍!.പണം കൂടുന്നതനുസരിച്ച് നിങളുടെ സ്വീകാര്യത കൂടും.പണമില്ലാത്തവനെ ആരും ഗൌനിക്കുന്നില്ല.!"
ഈ അവസ്ഥ മാറേണ്ടേ?അടിച്ചമര്‍ത്തപ്പെട്ടു കിടക്കുന്നവര്‍ക്ക് മുഖ്യധാരയിലേക്ക് ഉയരാന്‍ അവരുടെ കുട്ടികള്‍ക്ക് എങ്കിലും നല്ല വിദ്യാഭ്യസം ലഭിക്കാന്‍ അടുത്ത തലമുറ എങ്കിലും ഇരുട്ടില്‍ നിന്ന് ഉണരാന്‍ എന്ത് ചെയ്യാന്‍ കഴിയും? ബംഗ്ലാദേശില്‍ മുഹമ്മദ് യൂനിസ് സ്ഥാപിച്ഛ ഗ്രാമീണ്‍ബാങ്ക് പോലെ എന്തെങ്കിലും ഒന്ന് ഇവിടെ നടക്കുമോ?
സര്‍ക്കാരിനൊപ്പം കോടീശ്വര്‍ന്മാരും ഇത്
ചിന്തിക്കേണ്ടതല്ലേ?
സാംബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം ഉണ്ട്.വികസിത രാജ്യങള്‍ ഇന്നത്തെ നിലയില്‍ എത്തിയത് വളരെ സമയം എടുത്തുന്ടായ സ്വഭാവിക മാറ്റത്തിന്റെ ഫലമായാണ്‍.ഇതിനാല്‍ അവിടെ അസമത്വം താരതമ്യേന കുറവാണ്‍.
എന്നാല്‍ കഴിഞ പതിനഞ്ച് വര്‍ഷം കൊണ്ടാണ്‍ ഇന്ത്യയില്‍ ചിലരുടെ കയ്യില്‍ മാത്രം പണം കുമിഞ് കൂടിയത്.
ഇതിനാല്‍ അസമത്വം ഇവിടെ ഭീകരമായ തോതില്‍ വര്‍ദ്ധിക്കുകയാണ്‍.
ഓര്‍ക്കുക
"povrty in enywhere is a threat to prosperity in every where."

2007 ഫെബ്രുവരി 23, വെള്ളിയാഴ്‌ച
സംജൌധാ

എന്തു കൊണ്ട് ഇന്ത്യക്കും പാകിസ്ഥാനും സംയുക്തമായി തീവ്രവാദികളെ നേരിട്ടുകൂടാ?
ഇന്ത്യയിലും പാകിസ്ഥാനിലും തീവ്രവാദിആക്രമണങള്‍ തുടറ്ക്കഥയാകുകയാണ്‍..തീവണ്ടികളീലും കോടതിമുറികളിലും വരെ ബോംബുകള്‍ പൊട്ടുന്നു..നൂറ് കണക്കിനു നിരപരാധികള്‍ മരിക്കുന്നു..ആയിരങള്‍ മരിച്ച് ജീവിക്കേണ്ടി വരുന്നു..രണ്ടു രാജ്യങള്‍ക്കും തീവ്രവാദി ആക്രമണങള്‍ വരുത്തുന്ന നഷ്ടം അതിഭീകരമണ്‍.എന്തു കൊണ്ട് മന്മോഹന്‍സിംഗിനും മുഷാറഫിനും ഈക്കാര്യം ഗൌരവമായി എടുത്തുകൂടാ?
ഇന്ത്യ വിരോധത്തീന്റെ ഊര്‍ജ്ജത്തിലാണ്‍ പാകിസ്ഥാന്റെ നിലനില്‍പ്പ് എന്ന് പ്രബലമായ ധാരണ ഉണ്ട്.അതു പോലെ പാക് വിരുദ്ധവികാരം ഇന്ത്യയിലും ശക്തമാണ്‍.പക്ഷെ ഇങനെ ചിന്തിക്കുന്നവര്‍ ഇരുരാജ്യങളീലും ന്യൂനപക്ഷം ആയിരിക്കും.ഇതിന്റെ ഉത്തമ ഉദാഹരണം ഇന്ത്യന്‍സിനിമകള്‍ക്കും നടീനടന്മാറ്ക്കും സംഗീതത്തിനും ഉല്‍പ്പന്നങള്‍ക്കും പാകിസ്ഥാനില്‍ ഉള്ള സ്വീകാര്യത ആണ്‍.പാക് നടിമാര്‍ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നു.ഗുലാം അലി (പാക് ഗസല്‍ ഗായകന്‍)കൊച്ചിയില്‍ വരെവന്ന് പാടുന്നു.ഇരുരാജ്യങളിലേയും ജനങള്‍ തമ്മിലുള്ള സാംസ്കാരികമായ ഇഴയടുപ്പം വളരെ ശക്തമാണ്‍.
രണ്ടായിരുന്ന ജറ്മ്മനി ഒന്നായത് ഓര്‍ക്കുക..ഇരു കൊറിയകളും ഏകീകരണചര്‍ച്ച നടത്താന്‍ തുടങുന്നത് കാണുക..അത്രയൊന്നും പ്രതീക്ഷിക്കുന്നില്ല..എങ്കിലും ഒരു പൊതു ലക്ഷ്യത്തിനായി സംയുക്തനീക്കം നടത്തീകൂടേ?
.അല്ലങ്കില്‍ ഇത്തരം ഒരു ചിന്തയെങ്കിലും തുടങിക്കൂടെ?
വറ്ഗീയ ഭ്രാന്തന്മാര്‍ വെള്ളം കലക്കി മീന്‍ പിടിക്കാന്‍ അനുവദിക്കാതെ നോക്കിയാല്‍ ഇതു സാധ്യമാകും..ഇതിനുള്ള ഇച്ചാശക്തി ഇരുരാജ്യങള്‍ക്കും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രര്‍ഥിക്കാം..
ലേബലുകള്‍:
നിരീക്ഷണം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)